𝑷𝒐𝒓𝒕𝒖𝒈𝒖𝒆𝒔𝒆
■ ഇന്ത്യയിലേക്ക് സമുദ്രമാർഗ്ഗം കണ്ടെത്തിയ യൂറോപ്യന്‍ ശക്തി - പോര്‍ച്ചുഗീസ്
■ കേരളത്തില്‍ ആദ്യമെത്തിയ യൂറോപ്യന്‍ ശക്തി - പോര്‍ച്ചുഗീസ്
■ കടൽമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ ശക്തി : പോർച്ചുഗീസുകാർ (1498)
■ ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി : പോർച്ചുഗീസുകാർ (1961)
■ പോര്‍ച്ചുഗീസുകാര്‍ വരുന്നതുവരെ കേരളവുമായി വ്യാപാരബന്ധം ഉണ്ടായിരുന്നത് - അറബികള്‍
■ "മൂര്‍” എന്നറിയപ്പെട്ടിരുന്നത് - അറബികള്‍
■ എന്തു ഉദ്ദേശവുമായിട്ടാണ് പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തിയത് - വാണിജ്യബന്ധം സ്ഥാപിക്കുക
■ കേരളത്തില്‍ എത്തിയ ആദ്യ വിദേശ സഞ്ചാരി - വാസ്‌കോഡഗാമ
☞︎︎︎ ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി : വാസ്കോഡ ഗാമ
☞︎︎︎വാസ്കോഡ ഗാമയെ ‘ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി’ എന്നു വിശേഷിപ്പിച്ചത് : മാനുവൽ രാജാവ്
☞︎︎︎ വാസ്‌കോഡഗാമ കാപ്പാട് എത്തിയ വര്‍ഷം - 1498 മെയ് 20
☞︎︎︎ എത്ര കപ്പലുകളിലാണ് ഗാമയും സംഘവും ഇന്ത്യയിലേക്ക് യാത്ര തിരിച്ചത് - 3
☞︎︎︎ വാസ്‌കോഡഗാമയും സംഘവും യാത്ര പുറപ്പെട്ട കപ്പലുകള്‍ ഏതെല്ലാം - സാവോ ഗാബിയേല്‍, സാവോ റാഫേല്‍, ബെറിയോ
☞︎︎︎വാസ്കോ ഡ ഗാമ ഇന്ത്യയിൽ കപ്പലിറങ്ങിയ സ്ഥലം : കാപ്പാട് (കോഴിക്കോട്)
☞︎︎︎വാസ്കോ ഡ ഗാമ വന്ന കപ്പലിൻറെ പേര് : സെൻറ് ഗബ്രിയേൽ
☞︎︎︎വാസ്കോ ഡ ഗാമ യാത്ര ആരംഭിച്ച സ്ഥലം :പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബൺ (1497)
☞︎︎︎വാസ്കോ ഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ് : മാനുവൽ 1
☞︎︎︎ വാസകോഡഗാമ ലിസ്ബണിലേക്ക് മടങ്ങി പോയ വർഷം : 1499
☞︎︎︎വാസ്കോ ഡ ഗാമ രണ്ടാമതായി ഇന്ത്യയിൽ എത്തിയ വർഷം : 1502
☞︎︎︎വാസ്കോ ഡ ഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ എത്തിയ വർഷം : 1524
☞︎︎︎വാസ്കോ ഡ ഗാമ പോർച്ചുഗീസ് വൈസ്രോയി ആയി ഇന്ത്യയിൽ എത്തിയ വർഷം :1524
☞︎︎︎ആറാമത്തെ പോര്‍ച്ചുഗീസ് വൈസ്രോയി - വാസ്‌കോഡഗാമ
☞︎︎︎ വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി : സെന്റ് ഫ്രാൻസിസ് പളളി
☞︎︎︎ വാസ്കോഡഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും മാറ്റി പോർച്ചുഗീസിലേയ്ക്ക് കൊണ്ടു പോയ വർഷം : 1539
☞︎︎︎ വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി : ജെറോണിമസ്സ് കത്തീഡ്രൽ
☞︎︎︎വാസ്കോ ഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് : ഗോവയിൽ
■ വാസ്കോഡഗാമയുടെ പിന്‍ഗാമിയായി അറിയപ്പെടുന്നത് - പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)
☞︎︎︎ കബ്രാളിന്റെ പൂർണ്ണനാമം - പെഡ്രോ അൽവാരസ്സ് കബ്രാൾ
☞︎︎︎കബ്രാള്‍ കേരളത്തില്‍ എത്തിയ വര്‍ഷം - എ.ഡി. 1500
☞︎︎︎ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ പോര്‍ച്ചുഗീസ് സംഘത്തെ നയിച്ചത് - കബ്രാള്‍
☞︎︎︎കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി : പെഡ്രോ അൽവാരസ്സ് കബ്രാൾ
■1503 സെപ്റ്റബർ 27 ന് കൊച്ചിയിൽ നിർമ്മിച്ച കോട്ട :മാനുവൽ കോട്ട
☞︎︎︎ യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ പണികഴിപ്പിച്ച ആദ്യ കോട്ട - മാനുവൽ കോട്ട
☞︎︎︎ മാനുവൽ കോട്ട പണികഴിപ്പിച്ച വിദേശ ശക്തി - പോര്‍ച്ചുഗീസ്
☞︎︎︎പള്ളിപ്പുറം കോട്ട; വൈപ്പിൻ കോട്ട; ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട : മാനുവൽ കോട്ട
☞︎︎︎ ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി : മാനുവൽ കോട്ട
■ പോർച്ചു ഗീസുകാർ
സാമൂതിരിയുടെ കയ്യിൽ നിന്നും കൊടുങ്ങല്ലൂർ നഗരം പിടിച്ചെടുത്ത് അതിനു ചുറ്റും കോട്ടമതിൽ കെട്ടിയത് :1504
■ പോര്‍ച്ചുഗീസ് രാജാവിന്റെ പ്രതിനിധിയായി ഇന്ത്യയില്‍ എത്തിയ ആദ്യ വ്യക്തി - ഫ്രാന്‍സിസ് ഡി. അല്‍മേഡ
☞︎︎︎അല്‍മേഡ കേരളത്തില്‍ എത്തിയ വര്‍ഷം - എ.ഡി. 1505
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി - ഫ്രാൻസിസ് കോ ഡി അൽമേഡ(1505-1509)
☞︎︎︎സെന്റ് ആഞ്ചലോകോട്ട നിര്‍മ്മിച്ചത് - അല്‍മേഡ
☞︎︎︎സെന്റ് ആഞ്ചലോകോട്ട സ്ഥിതിചെയ്യുന്നത് - കണ്ണൂര്‍
☞︎︎︎കണ്ണൂർ കോട്ടയ്ക്ക് സെൻറ് ആഞ്ജലോ കോട്ട എന്ന പേര് നൽകിയതാര്:അൽമേഡ
☞︎︎︎ “നീല ജല നയം” ആവിഷ്കരിച്ച പോര്‍ച്ചുഗീസ് വൈസ്രോയി - അല്‍മേഡ
■ ഏറ്റവും പ്രശസ്തനായ പോര്‍ച്ചുഗീസ് വൈസ്രോയി - അൽഫോൻസാ ഡി അൽ ബുക്കർക്ക് (1509-1515)
☞︎︎︎ രണ്ടാമത്തെ പോര്‍ച്ചുഗീസ് വൈസ്രോയി അൽ ബുക്കർക്ക്
☞︎︎︎ അൽ ബുക്കർക്ക് ഇന്ത്യയില്‍ എത്തിയ വര്‍ഷം - എ.ഡി. 1509
☞︎︎︎സാമൂതിരിയുടെ നാവികശക്തി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച പോര്‍ച്ചുഗീസ് വൈസ്രോയി - അൽ ബുക്കർക്ക്
☞︎︎︎ഇന്ത്യയിലെ പോര്‍ച്ചുഗീസ് ആസ്ഥാനം കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് മാറ്റിയ പോര്‍ച്ചുഗീസ് ഭരണാധികാരി - അൽ ബുക്കർക്ക്
☞︎︎︎പോര്‍ച്ചുഗീസ് അധീനപ്രദേശങ്ങളില്‍ സതി നിരോധിച്ചതാര് - അൽ ബുക്കർക്ക്
☞︎︎︎പോര്‍ച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മില്‍ മിശ്ര വിവാഹത്തെ പ്രോല്‍സാഹിപ്പിച്ച ഭരണാധികാരി - അൽ ബുക്കർക്ക്
☞︎︎︎സങ്കര വാസ സങ്കേതങ്ങൾ സ്ഥാപിക്കുക എന്ന നടപടി കൈകൊണ്ട പോർച്ചുഗീസ് വൈസ്രോയി
☞︎︎︎ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത് : അൽ ബുക്കർക്ക്
☞︎︎︎ കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി : അൽ ബുക്കർക്ക്
☞︎︎︎ ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി : അൽ ബുക്കർക്ക്
☞︎︎︎പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി: അൽ ബുക്കർക്ക്
☞︎︎︎ പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന്; വർഷം?
: ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ
☞︎︎︎1515ൽ ഗോവയിൽ
വെച്ച് നിര്യാതനായ പോർച്ചുഗീസ് വൈസ്രോയി : അൽ ബുക്കർക്ക്
■ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കോഴിക്കോട് യുദ്ധം.1510
■ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം : 1513
■ സാമൂതിരിയും കൊച്ചിയും തമ്മില്‍ കൊടുങ്ങല്ലൂർ യുദ്ധം.1514
■ പോർച്ചുഗീസ് ഗവർണർ ലോപ്പോസോറസും കൊല്ലം രാജ്ഞിയുമായി സന്ധി.1515
■ പോര്‍ച്ചുഗീസുകാരെ വിശേഷിപ്പിച്ചിരുന്നത് - പറങ്കികള്‍
■ 1524 മുതല്‍ 1526 വരെയുള്ള കാലഘട്ടത്തിലെ പോര്‍ച്ചുഗീസ് വൈസ്രോയി - ഹെന്റിക് ഡി മെനസസ്
■ ചാലിയം കോട്ട പണിതത് - പോര്‍ച്ചുഗീസ്
☞︎︎︎ ചാലിയം കോട്ട നിര്‍മ്മിച്ച വര്‍ഷം - 1531
☞︎︎︎ "സാമൂതിരിയുടെ കണ്ഠത്തിലേക്കു നീട്ടിയ പീരങ്കി" എന്ന് വിശേഷിപ്പിക്കപ്പെട്ടത് - ചാലിയം കോട്ട
■ പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള പൊന്നാനി സന്ധി ഒപ്പുവച്ച വർഷം : 1540
■ മട്ടാഞ്ചേരി കൊട്ടാരം നിർമിച്ചതെന്ന് - 1555
■1567: മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളി നിര്‍മിച്ചു. ഇന്ന് കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ജുതപ്പള്ളിയാണിത്.
■ കേരളത്തില്‍ ആദ്യമായി അച്ചടി തുടങ്ങിയ വിദേശ ശക്തി - പോര്‍ച്ചുഗീസ്
☞︎︎︎പോർച്ചുഗീസ്കാർ അച്ചടിശാലകൾ നിർമ്മിച്ചത് എവിടെയെല്ലാം : കൊച്ചി
വൈപ്പിൻ കോട്ട
☞︎︎︎ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്:പോർച്ചുഗീസുകാർ
■ ഇന്ത്യയിലെ ഔഷധചെടികളെ കുറിച്ചുളള ആദ്യകാല പഠനങ്ങൾ എഴുതിയത് : ഗാർഷ്യ ഡാ ഓർത്ത
■ ചവിട്ടുനാടകം തുടങ്ങിവെച്ച വിദേശ ശക്തി - പോര്‍ച്ചുഗീസ്
■ പീരങ്കികള്‍, തോക്കുകള്‍ എന്നിവ വ്യാപകമായ കാലഘട്ടം - പോര്‍ച്ചുഗീസ്
■ കൊച്ചി രാജാവായ വീരകേരളവർമ്മക്ക് പോർച്ചുഗീസുകാർ കൊട്ടാരം പണിതുനല്കിയതെവിടെ - മട്ടാഞ്ചേരി
■ പോര്‍ച്ചുഗീസ് ഭരണകാലഘട്ടത്തില്‍ പ്രസിദ്ധിയിലേക്ക് ഉയര്‍ന്നുവന്ന ക്ഷേത്രം - ഗുരുവായുര്‍
■ പുകയില ഇന്ത്യയില്‍ പ്രചരിപ്പിച്ചത് - പോര്‍ച്ചുഗീസ്
■ കൊച്ചിയില്‍ ആദ്യമായി കോട്ട പണിത വിദേശശക്തി - പോര്‍ച്ചുഗീസ്
■ “പോര്‍ച്ചുഗീസ് രാജാവിന്റെ സൈനിക സഹോദരന്‍” എന്ന പദവി ലഭിച്ച നാട്ടുരാജാവ് - പുറന്നാട്ടു രാജാവ്
■ മുസ്‌ലിങ്ങളുടെ (മൂറുകളുടെ) രാജാവ് എന്നറിയപ്പെട്ടത് - കുഞ്ഞാലി നാലാമൻ
■ കുഞ്ഞാലി മരക്കാരുടെ യഥാർത്ഥ പേര് :മുഹമ്മദ് അലി മരക്കാർ
■ കുഞ്ഞാലി നാലാമൻ മരയ്ക്കർമാരുടെ തലവനായതെന്ന് - 1595
■ ഇന്ത്യൻ സമുദ്രങ്ങളുടെ അധിനായകൻ എന്ന ബിരുദം ലഭിച്ചതാർക്ക് - കുഞ്ഞാലി നാലാമൻ
■ കുഞ്ഞാലി IV നെ വധിച്ചതാര് - പോര്‍ച്ചുഗീസ്
■ പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലി IV നെ വധിച്ച വര്‍ഷം - 1600
■ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ എന്ന കൃതി രചിച്ചത് - ഷൈഖ് സൈനുദീന്‍
☞︎︎︎ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ എന്ന കൃതിയുടെ ആദ്യ ഭാഗത്തില്‍ പരാമര്‍ശിക്കുന്നത് - പോര്‍ച്ചുഗീസുകാര്‍ക്ക് ഏതിരെ യുദ്ധം ചെയ്യേണ്ട ആവശ്യകത
☞︎︎︎ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ എന്ന കൃതിയുടെ നാലാമത്തെ നാഗത്തിലെ പ്രമേയം - കേരളത്തിലെ പോര്‍ച്ചുഗീസ് ആധിപത്യം
☞︎︎︎ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ ഗ്രന്ഥം സമർപ്പിച്ചതാർക്ക് - ബീജാപ്പൂർ സുൽത്താൻ അതിൽ ഷാ യ്ക്ക്
☞︎︎︎മുസ്ലിം പള്ളികൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്ന പോർച്ചുഗീസ് നയത്തെ കുറിച്ച് എഴുതിയതാര് ഏത് ഗ്രന്ഥത്തിൽ : ശൈഖ് സൈനുദീൻ ,തുഹ്ഫത്തുൽ മുജാഹിദ്ധീൻ
■ ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുകൂട്ടിയത് - പോര്‍ച്ചുഗീസുകാര്‍
☞︎︎︎ ഉദയംപേരൂര്‍ സുന്നഹദോസില്‍ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 813
☞︎︎︎ഉദയം പേരൂർ സുന്നഹ ദോസിന്റെ അധ്യക്ഷൻ :ഗോവയിലെ ആർച്ച് ബിഷപ്പായിരുന്ന അലെക്സ് ഡി മെനസെസ്
☞︎︎︎കേരളത്തില്‍ ക്രൈസ്തവര്‍ റോമിലെ പോപ്പിനു കീഴില്‍ വരാന്‍ കാരണമായ സംഭവം - ഉദയംപേരൂര്‍ സുന്നഹദോസ്
☞︎︎︎ഉദയംപേരൂർ സൂനഹദോസ്. കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ സുറിയാനി ഭാഷയിലെ പ്രാർത്ഥനാക്രമമാണ് സ്വീകരിച്ചിരുന്നത്. സുറിയാനിഭാഷ പോര്‍ച്ചുഗീസുകാര്‍ക്ക് അനഭിമതമായതിനാല്‍, കേരളത്തിലെ ക്രൈസ്തവസഭയില്‍ ബാബിലോണിലെ പാത്രിയാര്‍ക്കിനുണ്ടായിരുന്ന അധികാരത്തിനുപകരം റോമിലെ പോപ്പിന്റെ ആധിപത്യം സ്ഥാപിക്കുകയും സുറിയാനി പ്രാര്‍ഥനയുടെ സ്ഥാനത്ത് റോമന്‍ കത്തോലിക്കാമതത്തിന്റെ ലത്തീന്‍ പ്രാര്‍ഥന ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് അവര്‍ നിശ്ചയിച്ചു. ഇതിനായി ഗോവയിലെ ആര്‍ച്ച് ബിഷപ്പായ അലെക്സിസ് ഡി മെനസിസ്റ്റിന്റെ അധ്യക്ഷതയില്‍ 813 പ്രതിനിധികൾ പങ്കെടുത്ത ഒരു സമ്മേളനം സംഘടിപ്പിച്ചു. ഇതാണ് ഉദയംപേരൂര്‍ സൂനഹദോസ്.
■കൂനൻ കുരിശു സത്യം. 1653
☞︎︎︎ഉദയംപേരൂർ സൂനഹദോസിന്റെ തുടർച്ചയായി സംഭവിച്ചതാണിത്. ഇതിന്റെ ഫലമായി കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ റോമാസഭയെ ആദരിക്കുന്ന റോമാ സുറിയാനികളെന്നും (പഴയ കൂറ്റുകാര്‍) പോപ്പിന്റെ അധികാരത്തെ പരിത്യജിക്കുന്ന യാക്കോബായ സുറിയാനികളെന്നും (പുതിയ കൂറ്റുകാര്‍) രണ്ടായി പിരിഞ്ഞു.
☞︎︎︎ 1663 ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍നിന്ന് പുറത്താക്കുകയും കൊച്ചി ഭരണം കൈയടക്കുകയും ചെയ്തു.
■ പേരയ്ക്ക കേരളത്തിലേക്ക് കൊണ്ടുവന്നത് - പോര്‍ച്ചുഗീസ്
■ കശുവണ്ടി ഇന്ത്യയില്‍ പ്രചരിപ്പിച്ചത് - പോര്‍ച്ചുഗീസ്
■ ജാതിമരം കേരളത്തിൽ എത്തിച്ചത് - പോർച്ചുഗീസുകാർ
■ മരച്ചീനി കേരളത്തിൽ കൊണ്ടുവന്നത് - പോർച്ചുഗീസുകാർ
■ കൈതച്ചക്ക ഇന്ത്യയില്‍ കൊണ്ടുവന്നത് - പോര്‍ച്ചുഗീസ്
■ പപ്പായ കേരളത്തില്‍ കൊണ്ടുവന്നത് - പോര്‍ച്ചുഗീസ്
■ അടയ്ക്ക, കൈതച്ചക്ക, തണ്ണിമത്തൻ എന്നിവ കേരളത്തിലെത്തിച്ചത് - പറങ്കികൾ
■ കയർ വ്യാപാരം വിദേശത്തേക്ക് വ്യാപിച്ചതാര് - പോർച്ചുഗീസുകാർ
■ വികാരി, ഫാക്ടറി, പതക്കം, മേസ്തിരി, ലേലം, കുശിനി, ജനൽ, അലമാര, കുമ്പസാരം, മേശ, ചാവി, കസേര, ബെഞ്ച്, ചായ, റാന്തൽ, മുറം, വിജാഗിരി, കൊന്ത, വരാന്ത, ഗോഡൗൺ എന്നിവ പോർച്ചുഗീസുകാർ മലയാളഭാഷക്ക് നൽകിയ സംഭാവനകളാണ്.
■ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തിയത് - 1663
☞︎︎︎പോർച്ചുഗീസുകാരെ പരാജയപെടുത്തിയ ഡച്ച് അഡ്മിറൽ :
അഡ്മിറൽ വാൻഗോയുൻസ്
■ ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം:1961
■ പോർച്ചുഗീസുകാരുടെ കൈകളിൽ നിന്ന് അവസാനം വിട്ടുകിട്ടിയ പ്രദേശങ്ങൾ : ഗോവ ,ദാമൻ ,ദിയു
No comments:
Post a Comment