Friday, March 5, 2021

മനുഷ്യാവകാശ കമ്മീഷൻ 𝑯𝒖𝒎𝒂𝒏 𝑹𝒊𝒈𝒉𝒕𝒔 𝑪𝒐𝒎𝒎𝒊𝒔𝒔𝒊𝒐𝒏𝒔

         മനുഷ്യാവകാശ കമ്മീഷൻ  
          𝑯𝒖𝒎𝒂𝒏 𝑹𝒊𝒈𝒉𝒕𝒔 𝑪𝒐𝒎𝒎𝒊𝒔𝒔𝒊𝒐𝒏𝒔    
             ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻ

☞︎︎︎ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് :ദേശീയ മനുഷ്യാവകാശ കമ്മീഷൻ (സ്റ്റാറ്റ്യൂട്ടറി ബോഡി)

☞︎︎︎1993 ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് :1993 ഒക്ടോബർ 12

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം: മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
     ➪മനുഷ്യാവകാശ കമ്മിഷന്റെ മുന്‍ ആസ്ഥാനം സര്‍ദാര്‍ പട്ടേല്‍ ഭവൻ

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗങ്ങളുടെ എണ്ണം  : ചെയർമാനെ കൂടാതെ നാല് അംഗങ്ങൾ

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതാര്:രാഷ്ട്രപതി

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര :5 വർഷം അല്ലെങ്കിൽ 70 വയസ്
     ➪ 2019 മുതൽ 3 വർഷം അല്ലെങ്കിൽ 70 വയസ്

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദന്ധം   : മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ :പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കർ

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിലവിലെ ചെയർമാൻ :  എച്ച് എൽ ദത്ത്(7 ത് )

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ ചെയർമാൻ  : ജസ്റ്റിസ് രംഗനാഥ് മിശ്ര

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ മലയാളി  : കെ ജി ബാലകൃഷ്ണൻ

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാൻ ആയിരുന്ന വ്യക്തി : കെ ജി ബാലകൃഷ്ണൻ

    ✍︎ മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ :2019  

   ➪കേന്ദ്ര, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളുടെ കാലാവധി അഞ്ചിൽ‌ നിന്ന് 3 വർഷമായി കുറയ്ക്കുന്ന ബിൽ ആണ്  മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബിൽ 2019
   ➪ബിൽ അവതരിപ്പിച്ചത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്
   ➪ഭേദഗതി പ്രകാരം ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ :06
☞︎︎︎ഒരാൾ വനിതായായിരിക്കണം
   ➪മനുഷ്യവകാശ സംരക്ഷണ ഭേദഗതി  ബിൽ ലോക സഭ പാസാക്കിയത് :19𝒕𝒉 ജൂലൈ 2019
   ➪മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി 22𝒏𝒅 ജൂലൈ 2019
   ➪മനുഷ്യവകാശ സംരക്ഷണ ഭേദഗതി  ബിൽ രാഷ്ട്രപതി ഒപ്പുവച്ചത് -27𝒕𝒉 ജൂലൈ 2019
   ➪മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നത് - 2𝒏𝒅 ഓഗസ്റ്റ് 2019

✍︎ ബില്ലിലെ മറ്റു ഭേദഗതികൾ

   ✯സുപ്രീം കോടതി മുൻ ജസ്റ്റിസുമാർക്കു ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകാം. നിലവിൽ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമാർക്കു മാത്രം.
   ✯ഹൈക്കോടതി മുൻ ജഡ്ജിമാർക്കു സംസ്ഥാന കമ്മിഷൻ അധ്യക്ഷനാകാം. നിലവിൽ, പരിഗണിക്കുന്നത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമാരെ മാത്രം. 
   ✯പിന്നാക്ക വിഭാഗം, ഭിന്നശേഷി, ശിശു സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ദേശീയ കമ്മിഷനുകളിലെ അധ്യക്ഷൻമാർക്ക് മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളാകാം.
     ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
 ☞︎︎︎https://www.facebook.com/nichepsc/
      ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

𒊹︎︎︎കേരള മനുഷ്യാവകാശ കമ്മീഷൻ 

☞︎︎︎കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് :1998 ഡിസംബർ 11

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് :ഗവർണ്ണർ

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്  :പ്രസിഡൻറ്

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര :5 വർഷം അല്ലെങ്കിൽ 70 വയസ്

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം  :ചെയർമാനെ കൂടാതെ മൂന്ന് അംഗങ്ങൾ

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത  :ഹൈ കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരിക്കണം

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോളത്തെ ചെയർമാൻ : ആന്റണി ഡോമിനിക് 

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ  : ജസ്റ്റിസ് എം എം പരീത്‌പിള്ള

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം :തിരുവനന്തപുരം

            ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

No comments:

Post a Comment