പ്രധാന കലാപങ്ങൾ
𝑴𝒂𝒋𝒐𝒓 𝑹𝒊𝒐𝒕𝒔 𝒊𝒏 𝒕𝒉𝒆 𝑯𝒊𝒔𝒕𝒐𝒓𝒚 𝑶𝒇 𝑲𝒆𝒓𝒂𝒍𝒂
𒊹︎︎︎അഞ്ചുതെങ്ങ് കലാപം
☞︎︎︎കുരുമുളകിന്റെ വ്യാപാര കുത്തകയ്ക്കെതിരേ അഞ്ചുതെങ്ങ് കലാപം നടന്ന വര്‍ഷം: 1697
☞︎︎︎ അഞ്ചുതെങ്ങില്‍ കോട്ട പണിയാനായി ബ്രിട്ടീഷുകാര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കിയതാര് : ആറ്റിങ്ങല്‍ ഉമയമ്മ റാണി
☞︎︎︎ അഞ്ചുതെങ്ങ് കലാപത്തിന്റെ മുഖ്യകാരണം: കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടിഷുകാര്‍ സ്വന്തമാക്കിയത്
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ ആറ്റിങ്ങല്‍ കലാപം
☞︎︎︎ബ്രിട്ടിഷുകാര്‍ക്കെതിരേയുള്ള ആദ്യ സംഘടിത കലാപം
☞︎︎︎ ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യത്തെ
സംഘടിത കലാപം: ആറ്റിങ്ങല്‍ കലാപം
☞︎︎︎ ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം: 1721
☞︎︎︎ ആറ്റിങ്ങല്‍ കലാപം നടന്ന ജില്ല: തിരുവനന്തപുരം
☞︎︎︎ ആറ്റിങ്ങല്‍ കലാപത്തില്‍ വധിക്കപ്പെട്ട ബ്രട്ടീഷ് വ്യാപാരി തലവന്‍: ഗിഫോര്‍ഡ്
☞︎︎︎ എവിടെനിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ്‌ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്: തലശ്ശേരി
☞︎︎︎ ആറ്റിങ്ങല്‍ കലാപസമയത്തെ വേണാട്‌രാജാവ്: ആദിത്യ വര്‍മ
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ പഴശ്ശിസമരങ്ങൾ
☞︎︎︎ ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം: 1793-97
➪ ഒന്നാം പഴശ്ശി വിപ്ലവത്തിന്‍റെ പ്രധാന കേന്ദ്രം: കണ്ണൂരിലെ പുരളിമല
➪ ഒന്നാം പഴശ്ശി കലാപം അവസാനിച്ചത് ആരുടെ മധ്യസ്ഥതയിലാണ് : ചിറയ്ക്കല്‍ രാജാവിന്റെ
➪ ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം: 1797
☞︎︎︎ രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം: 1800-1805
➪ രണ്ടാം പഴശ്ശി കലാപത്തിന് കാരണമായ സംഭവം: വയനാട്‌ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചത്
➪ രണ്ടാം പഴശ്ശി കലാപസമയത്തെ തലശ്ശേരി സബ് കളക്ടര്‍: തോമസ് ഹാര്‍വേ ബാബര്‍
➪ പഴശ്ശി കലാപങ്ങൾ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സൈന്യാധിപന്‍: ആര്‍തര്‍ വെല്ലസ്സി
☞︎︎︎ പഴശ്ശി കലാപങ്ങൾക്ക് നേതൃത്വം നല്‍കിയവര്‍ : എടച്ചേന കുങ്കന്‍ നായര്‍, തലയ്ക്കല്‍ ചന്തു, കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അമ്പു
☞︎︎︎പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചത് : ഹരിശ്ചന്ദ്ര പെരുമാൾ
☞︎︎︎കേരളസിംഹം\പുരളിശമ്മൻ എന്നറിയപ്പെടുന്നത് : കേരളവർമ്മ പഴശ്ശിരാജ
☞︎︎︎പനമരം കോട്ട യുദ്ധം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു : പഴശ്ശി വിപ്ലവവുമായി
☞︎︎︎ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിയെ സഹായിച്ച ആദിവാസി വിഭാഗം : കുറിച്യർ
☞︎︎︎പഴശ്ശിയെ സഹായിച്ച കുറിച്യരുടെ നേതാവ് : തലയ്ക്കൽ ചന്തു
☞︎︎︎പഴശ്ശിയുടെ സർവ്വസൈന്യാധിപൻ :കൈതേരി അമ്പു
☞︎︎︎പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് : സർദാർ കെ എം പണിക്കർ
☞︎︎︎പഴശ്ശിരാജ സിനിമ സംവിധാനം ചെയ്തത് : ഹരിഹരൻ
➪ തിരക്കഥ : എം ടി വാസുദേവൻ നായർ
☞︎︎︎പഴശ്ശി മരണമടഞ്ഞതെന്ന് : 1805 നവംബർ 30
➪ മാനന്തവാടി മാവിലത്തോട്ടിൽ വെച്ച്
☞︎︎︎ പഴശ്ശി സ്മാരകം ➪ മാനന്തവാടി
☞︎︎︎ പഴശ്ശി മ്യൂസിയം ➪ കോഴിക്കോട്
☞︎︎︎ പഴശ്ശി ഡാം ➪ കണ്ണൂർ
☞︎︎︎ പഴശ്ശി കോളേജ് ➪ പുൽപ്പള്ളി
☞︎︎︎ പഴശ്ശി സ്കൂൾ ➪ മട്ടന്നൂർ
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ കുണ്ടറ വിളംബരം
☞︎︎︎ ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂര്‍ ദിവാന്‍: വേലുത്തമ്പി ദളവ
☞︎︎︎ കുണ്ടറ വിളംബരം നടന്നതെന്ന്- 1809 ജനുവരി11 (കൊല്ലവര്‍ഷം 984 ധനു 30)
☞︎︎︎ കുണ്ടറ വിളംബരം നടന്ന ജില്ല: കൊല്ലം
☞︎︎︎ കുണ്ടറ വിളംബരത്തിന് വേദിയായ സ്ഥലം: കുണ്ടറയിലെ ഇളമ്പല്ലൂര്‍ ക്ഷേത്രം
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ കുറിച്യര്‍ ലഹള
☞︎︎︎ കുറിച്യര്‍ കലാപം നടന്ന വര്‍ഷം: 1812
☞︎︎︎ വയനാട്ടില്‍ നടന്ന പ്രധാന കാര്‍ഷിക കലാപം: കുറിച്യര്‍ ലഹള
☞︎︎︎ ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തില്‍ പങ്കെടുത്ത ഗോത്രവിഭാഗക്കാര്‍: കുറിച്യര്‍, കുറുമ്പര്‍
☞︎︎︎ കുറിച്യര്‍ ലഹളയ്ക്ക് നേതൃത്വം നല്‍കിയത്: രാമന്‍നമ്പി
☞︎︎︎ കുറിച്യര്‍ ലഹളയുടെ മുദ്രാവാക്യം: വട്ടത്തൊപ്പിക്കാരെ പുറത്താക്കുക
☞︎︎︎ കുറിച്യര്‍ക്കെതിരേ നികുതി ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഉദ്യോസ്ഥന്‍: തോമസ് വാര്‍ഡന്‍
☞︎︎︎ കുറിച്യര്‍ ലഹളയെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതെന്ന് : 1812 മേയ് 8
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ ചാന്നാര്‍ ലഹള
☞︎︎︎ ചാന്നാര്‍ സ്ത്രീകൾക്ക് സവര്‍ണ ഹിന്ദുസ്ത്രീകളെപ്പോലെ മാറു മറയ്ക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനു വേണ്ടി തെക്കന്‍
തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായക്കാര്‍ നടത്തിയ സമരം: ചാന്നാര്‍ ലഹള
☞︎︎︎ കേരളത്തിലെ ആദ്യത്തെ സാമൂഹികപ്രക്ഷോഭമായി പരിഗണിക്കപ്പെടുന്നത്: ചാന്നാര്‍ ലഹള
☞︎︎︎ മേല്‍മുണ്ട് സമരം, ശീലവഴക്ക്, മേല്‍ശീല കലാപം, നാടാര്‍ ലഹള, മുലമാറാപ്പ് വഴക്ക് എന്നീ പേരുകളില്‍ അറിയപ്പെടുന്നത്: ചാന്നാര്‍ ലഹള
☞︎︎︎ മേല്‍മുണ്ട് ധരിക്കുന്നതിനുവേണ്ടിയുള്ള സമരം ആരംഭിച്ച വര്‍ഷം: 1822
☞︎︎︎ ചാന്നാര്‍സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയ തിരുവിതാംകൂര്‍ രാജാവ്: ഉത്രം തിരുനാൾ മഹാരാജാവ്
☞︎︎︎ ചാന്നാര്‍സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയതെന്ന്: 1859 ജൂലായ് 26
➪ മദ്രാസ് ഗവര്‍ണർ ലോര്‍ഡ്‌ഹാരിസിന്റെ നിര്‍ദേശ പ്രകാരമാണ്‌ഉത്രം തിരുനാൾ മാറുമറയ്ക്കുന്നതിനുള്ള ഉത്തരവിറക്കിയത്.
☞︎︎︎ ചാന്നാര്‍ കലാപത്തിന്‌പ്രചോദനമായ ആത്മീയനേതാവ്: വൈകുണ്ട സ്വാമികൾ
☞︎︎︎ 1903-ല്‍ തിരുവിതാംകൂറിലെ മുലക്കരം എന്ന നികുതിക്കെതിരേ പ്രതിഷേധിച്ച് രക്തസാക്ഷിയായവനിത:
നങ്ങേലി (ചേര്‍ത്തല)
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ മലയാളി മെമ്മോറിയല്‍
☞︎︎︎ മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത് ഏത്‌തിരുവിതാംകൂര്‍ രാജാവിനാണ്: ശ്രീമൂലം തിരുനാൾ
☞︎︎︎ മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചതെന്ന്: 1891 ജനുവരി1
☞︎︎︎ മലയാളി മെമ്മോറിയലിന്‌നേതൃത്വം നല്‍കിയ വ്യക്തി: ബാരിസ്റ്റര്‍ ജി.പി. പിള്ള
☞︎︎︎ മലയാളി മെമ്മോറിയലില്‍ ഒന്നാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി: കെ.പി. ശങ്കരമേനോന്‍
➪ രണ്ടാമത്തെ ഒപ്പ് : ബാരിസ്റ്റര്‍ ജി.പി. പിള്ള
➪ മൂന്നാമത്തെ ഒപ്പ് : ഡോ. പല്‍പ്പു
☞︎︎︎ മലയാളി മെമ്മോറിയലില്‍ ഒപ്പിട്ടവരുടെ എണ്ണം: 10028
☞︎︎︎ മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട മുദ്രാവാക്യം: "തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്”
☞︎︎︎ “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് ' എന്ന ലഘുലേഖ എഴുതിയത്: ബാരിസ്റ്റര്‍ ജി.പി. പിള്ള
☞︎︎︎ മലയാളി മെമ്മോറിയലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാഹിത്യകാരന്‍: സി.വി. രാമന്‍പിള്ള
☞︎︎︎ മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് സി.വി. രാമന്‍പിള്ള ലേഖനങ്ങൾ എഴുതിയ പത്രം: മിതഭാഷി
☞︎︎︎ മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് സി.വി. രാമന്‍പിള്ള രചിച്ച കൃതി: വിദേശമേധാവിത്വം
☞︎︎︎ മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കുമ്പോൾ തിരുവിതാംകൂര്‍ ദിവാന്‍: ടി. രാമറാവു
☞︎︎︎ മലയാളി മെമ്മോറിയലിന് നിയമോപദേശം നല്‍കിയ ഇംഗ്ലീഷുകാരന്‍: എഡ്‌ലി നോര്‍ട്ടന്‍
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ എതിര്‍ മെമ്മോറിയല്‍
☞︎︎︎ മലയാളി മെമ്മോറിയലിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്
ബ്രാഹ്മണര്‍, ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച മെമ്മോറിയല്‍: എതിര്‍ മെമ്മോറിയല്‍
☞︎︎︎ എതിര്‍ മെമ്മോറിയല്‍ സമര്‍പ്പിച്ചതെന്ന്: 1891 ജൂണ്‍ 3
☞︎︎︎ എതിര്‍ മെമ്മോറിയലിന്‌നേതൃത്വം നല്‍കിയവർ: ഇ. രാമ അയ്യര്‍ & രാമനാഥന്‍ റാവു
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ ഈഴവ മെമ്മോറിയല്‍
☞︎︎︎ സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഈഴവര്‍ക്ക് അവസരം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനം: ഈഴവ മെമ്മോറിയല്‍
☞︎︎︎ ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ വ്യക്തി: ഡോ. പല്‍പ്പു,
☞︎︎︎ ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട വര്‍ഷം:1896 സെപ്റ്റംബര്‍ 3
☞︎︎︎ ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട തിരുവിതാംകൂര്‍ രാജാവ്: ശ്രീമൂലം തിരുനാൾ
☞︎︎︎ ഈഴവ മെമ്മോറിയലില്‍ ഒപ്പിട്ടവരുടെ എണ്ണം: 13176
☞︎︎︎ ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കുമ്പോൾ തിരുവിതാംകൂര്‍ ദിവാന്‍ : ദിവാന്‍ ശങ്കര സുബ്ബയ്യർ
☞︎︎︎ 1900-ല്‍ രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചതാര്‍ക്ക്: കഴ്‌സണ്‍ പ്രഭുവിന്
☞︎︎︎ രണ്ടാം ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്: ഡോ. പല്‍പ്പു
☞︎︎︎ അവര്‍ണസമുദായക്കാര്‍ക്ക് ആരാധിക്കുന്നതിനായി നെയ്യാറ്റിന്‍കരയ്ക്കടുത്ത് അരുവിപുറത്ത് ശ്രീനാരാണയണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം: 1888
☞︎︎︎ ഏത്‌നദിയില്‍നിന്നുള്ള ഒറ്റശിലയാണ് ഈ ശിവപ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്: നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍നിന്ന് മുങ്ങിയെടുത്ത ഒറ്റശില
➪ അവര്‍ണരുടെ കുട്ടികൾക്കായി ഒരു പള്ളിക്കുടവും ഗുരു ഇവിടെ സ്ഥാപിച്ചു
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ വില്ലുവണ്ടിയാത്ര
☞︎︎︎ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം: വില്ലുവണ്ടിയാത്ര
☞︎︎︎ വില്ലുവണ്ടി യാത്രയ്ക്ക് നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കര്‍ത്താവ്: അയ്യങ്കാളി
☞︎︎︎ വില്ലുവണ്ടിയാത്ര എവിടെനിന്ന് എവിടംവരെയായിരുന്നു: വെങ്ങാനൂര്‍ മുതല്‍ കവടിയാര്‍ വരെ
☞︎︎︎ വില്ലുവണ്ടിയാത്ര നടന്ന വര്‍ഷം: 1893
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ നായര്‍-ഈഴവ ലഹള
☞︎︎︎ നായര്‍ -ഈഴവ ലഹള നടന്ന വര്‍ഷം: 1905
☞︎︎︎ നായര്‍-ഈഴവ ലഹള നടന്ന സ്ഥലം: പരവൂര്‍ (കൊല്ലം ജില്ല)
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ കായല്‍ സമ്മേളനം
☞︎︎︎ അവര്‍ണവിഭാഗക്കാര്‍ക്ക് കരയില്‍ വെച്ച് യോഗം കൂടാന്‍ അനുവാദമില്ലാത്തതിനാല്‍ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി വേമ്പനാട്ട് കായലില്‍ വള്ളങ്ങൾ ചേര്‍ത്തു കെട്ടി നടത്തിയ സമ്മേളനം അറിയപ്പെടുന്നത് : കായല്‍ സമ്മേളനം
☞︎︎︎ കായല്‍ സമ്മേളനത്തിന് നേതൃത്വം നല്‍കിയതാര് : പണ്ഡിറ്റ് കറുപ്പന്‍, കൃഷ്ണാദിയാശാന്‍
☞︎︎︎ കായല്‍ സമ്മേളനം നടന്ന വര്‍ഷം: 1913 ഏപ്രില്‍ 1
☞︎︎︎ കായല്‍ സമ്മേളനത്തില്‍ പങ്കെടുത്ത സവര്‍ണവിഭാഗത്തില്‍ നിന്നുള്ള ഏക വ്യക്തി: ടി.കെ. കൃഷ്ണമേനോന്‍
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ കല്ലുമാല സമരം
☞︎︎︎ സവര്‍ണസ്ത്രീകളെപ്പോലെ ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുന്നതിനു വേണ്ടി നടന്ന സമരം: കല്ലുമാല സമരം.
☞︎︎︎ കല്ലുമാല സമരത്തിന്റെ കേന്ദ്രം: കൊല്ലം ജില്ലയിലെ പെരിനാട്
☞︎︎︎ കല്ലുമാല സമരത്തിന്‌നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കര്‍ത്താവ്: അയ്യങ്കാളി
☞︎︎︎ കല്ലുമാല സമരം നടന്നതെന്ന്: 1915 ഒക്ടോബര്‍ 24
☞︎︎︎ പെരിനാട് ലഹള എന്നറിയപ്പെടുന്നത്: കല്ലുമാല സമരം
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ തൊണ്ണുറാമാണ്ട് ലഹള
☞︎︎︎ ദളിത്‌വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി നടന്ന സമരം: തൊണ്ണുറാമാണ്ട് ലഹള
➪ പഞ്ചമി എന്ന ദളിത് വിദ്യാര്‍ഥിനിയെ ഊരൂട്ടമ്പലം സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതിനെ സവര്‍ണസമുദായക്കാര്‍
എതിര്‍ത്തതായിരുന്നു ലഹളയ്ക്കുള്ള കാരണം
☞︎︎︎ തൊണ്ണൂറാമാണ്ട് ലഹള നടന്ന വര്‍ഷം: 1915
☞︎︎︎ പുലയ ലഹള എന്നറിയപ്പെടുന്ന ലഹള:
തൊണ്ണുറാമാണ്ട് ലഹള
☞︎︎︎ തൊണ്ണുറാമാണ്ട് ലഹളക്ക് നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കര്‍ത്താവ്: അയ്യങ്കാളി
☞︎︎︎ തൊണ്ണൂറാമാണ്ട് ലഹള നടന്ന കൊല്ലവര്‍ഷം ഏത്: കൊല്ലവര്‍ഷം 1090-ല്‍
☞︎︎︎ ഊരുൂട്ടമ്പലം ഏത് ജില്ലയിലാണ്: തിരുവനന്തപുരം
➪ ബാലരാമപുരത്തിനടുത്ത്
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ പൗരസമത്വവാദ പ്രക്ഷോഭം
☞︎︎︎ തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും ജാതിമതഭേദമെന്യേ സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പ്രക്ഷോഭം അറിയപ്പെടുന്നത് : പൗരസമത്വവാദ പ്രക്ഷോഭം
𒊹︎︎︎ പൌരസമത്വവാദ പ്രക്ഷോഭത്തിന്റെ നേതാക്കൾ: എ.ജെ. ജോണ്‍, ടി.കെ. മാധവന്‍
➪ തിരുവിതാംകൂറില്‍ ദേവസ്വം ബോര്‍ഡ് റവന്യൂവകുപ്പിന്റെ ഭാഗമായിരുന്നതിനാല്‍ അഹിന്ദുക്കൾക്കും അവര്‍ണ ഹിന്ദുക്കൾക്കും റവന്യൂവകുപ്പില്‍ നിയമനം നല്‍കിയിരുന്നില്ല. ഇതിനെതിരേയായിരുന്നു സമരം
☞︎︎︎ പൌരസമത്വവാദ പ്രക്ഷോഭം നടന്നവര്‍ഷം: 1919-1922
☞︎︎︎ പൌരസമത്വവാദ പ്രക്ഷോഭം സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി: ശ്രീമൂലം തിരുനാൾ
☞︎︎︎ പാരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ച പത്രം: സ്വരാട്
☞︎︎︎ സ്വരാട്പത്രത്തിന്റെ എഡിറ്റര്‍: എ.കെ. പിള്ള
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ മലബാര്‍ കലാപം
☞︎︎︎ ഖിലാഫത്ത്-നിസ്തഹകരണ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന സംഭവം: മലബാര്‍ കലാപം / മാപ്പിള കലാപം
☞︎︎︎ മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങൾ : ഏറനാട്; വള്ളുവനാട്‌പ്രദേശങ്ങൾ
☞︎︎︎ മലബാര്‍ കലാപം ആരംഭിച്ചതെന്ന്: 1921 ഓഗസ്റ്റ് 20
☞︎︎︎ മലബാര്‍ കലാപത്തിന്റെ പെട്ടന്നുള്ള കാരണം: പൂക്കോട്ടുര്‍ കലാപം
➪ നിലമ്പൂര്‍ രാജാവിന്റെ പൂക്കോട്ടൂര്‍ കോവിലകത്തുനിന്നും കാണാതായ തോക്കിനന്റെ പേരില്‍ ഖിലാഫത്ത്കമ്മിറ്റി സെക്രട്ടറിയായിരുന്ന കളത്തിങ്കല്‍ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുണ്ടായത്
☞︎︎︎ മലബാര്‍ കലാപത്തിന്റെ പ്രധാന നേതാക്കഠം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്‌ഹാജി, ആലിമുസലിയാര്‍, സീതിക്കോയ തങ്ങൾ
☞︎︎︎ മലബാര്‍ ലഹളയെ തുടര്‍ന്ന് അധികാരത്തില്‍ വന്ന താത്കാലിക ഗവണ്‍മെന്‍റിന്‌നേതൃത്വം നല്‍കിയത്: ആലിമുസലിയാര്‍
☞︎︎︎ മലബാര്‍ കലാപത്തിന്റെ പ്രധാന കേന്ദ്രം: തിരൂരങ്ങാടി
☞︎︎︎ മലബാര്‍ കലാപങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്: ടി.എല്‍. സ്ട്രഞ്ച്
☞︎︎︎ മലബാര്‍ കലാപത്തില്‍ ബ്രിട്ടിഷ് സേനയെ നേരിട്ട മലയാളി വനിത: കമ്മത്ത് ചിന്നമ്മ
☞︎︎︎ മലബാര്‍ കലാപം പശ്ചാത്തലമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രം: 1921
☞︎︎︎ മലബാര്‍ കലാപം പശ്ചാത്തലമാക്കി കുമാരനാശാന്‍ രചിച്ച കൃതി: ദുരവസ്ഥ
☞︎︎︎ മലബാര്‍ കലാപം പശ്ചാത്തലമാക്കി ഉറൂബ് രചിച്ച നോവല്‍: സുന്ദരികളും സുന്ദരന്‍മാരും
☞︎︎︎ മലബാര്‍ കലാപം എന്നകൃതി രചിച്ചത്: കെ. മാധവന്‍ നായര്‍
☞︎︎︎ ഖിലാഫത്ത് സുരണകൾ എന്ന കൃതി രചിച്ചത്: എം. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ വാഗണ്‍ ട്രാജഡി
☞︎︎︎ മലബാര്‍ കലാപത്തെ തുടര്‍ന്ന് കേരളത്തില്‍ ഉണ്ടായ കുപ്രസിദ്ധ സംഭവം: വാഗണ്‍ ട്രാജഡി
➪ മലബാര്‍ കലാപകാരികളെ കര്‍ണാടകയിലെ
ബല്ലാരിയിലെ ജയിലില്‍ എത്തിക്കുന്നതിനായി അടച്ചുപൂട്ടിയ ചരക്കു തീവണ്ടിയില്‍ തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ പോത്തന്നൂരില്‍ വെച്ച് വാഗണ്‍ തുറന്നുനോക്കിയപ്പോൾ 90 പേരില്‍ 67പേര്‍ ശ്വാസംമുട്ടി മരണമടഞ്ഞിരുന്നു
☞︎︎︎ വാഗണ്‍ ട്രാജഡിക്ക് നേതൃത്വം നല്‍കിയ ബ്രിട്ടീഷുകാരന്‍: ടി.എസ്. ഹിച്ച്‌കോക്ക്
☞︎︎︎ വാഗണ്‍ ട്രാജഡിനടന്നതെന്ന്: 1921 നവംബര്‍ 10
☞︎︎︎ വാഗണ്‍ ട്രാജഡിനടന്ന ഗുഡ്‌സ് ട്രെയിന്‍: എം.എസ്.എല്‍. വി. 1711
☞︎︎︎ വാഗണ്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പട്ട കമ്മിഷന്‍: നേപ്പ് കമ്മിഷന്‍ (𝑲𝒏𝒂𝒑𝒑 𝑪𝒐𝒎𝒎𝒊𝒔𝒔𝒊𝒐𝒏 )
☞︎︎︎ വാഗണ്‍ ട്രാജഡിയെ ബ്ലാക്ക് ഹോൾ ഓഫ്‌പോത്തന്നൂര്‍ എന്ന് വിശേഷിപ്പിച്ചത്: സുമിത്ത് സര്‍ക്കാര്‍
☞︎︎︎ വാഗണ്‍ ട്രാജഡി സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം: മലപ്പുറം ജില്ലയിലെ തിരൂര്‍
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ തളി റോഡ് സമരം
☞︎︎︎ കോഴിക്കോട് തളി ക്ഷേത്രവഴിയിലൂടെ അവര്‍ണജാതിക്കാര്‍ക്ക് സഞ്ചരിക്കുന്നതിനു വേണ്ടി നടന്ന പ്രതിഷേധസമരം: തളി റോഡ്‌സമരം
☞︎︎︎ അയിത്തത്തിനെതിരേ കേരളത്തില്‍ ആദ്യമായി നടന്ന ജനകീയ പ്രക്ഷോഭം: തളി റോഡ് സമരം
☞︎︎︎ തളി റോഡ് സമരത്തിന് നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കർത്താവ്: സി. കൃഷ്ണന്‍
☞︎︎︎ തളി റോഡ് സമരം നടന്ന വര്‍ഷം: 1917
☞︎︎︎ തളിറോഡ് സമരത്തിന് നേതൃത്വം നല്‍കിയത്: സി. കൃഷ്ണന്‍, കെ.പി. കേശവമേനോന്‍, മഞ്ചേരിരാമയ്യന്‍, കെ. മാധവന്‍ നായര്‍
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ ചന്തലഹള
☞︎︎︎ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ചന്തയില്‍ അവര്‍ണ ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരേയുള്ള സമരം അറിയപ്പെട്ടത്: ചന്തലഹള
☞︎︎︎ ചന്തലഹള നടന്ന വര്‍ഷം: 1912
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ വൈക്കം സത്യാഗ്രഹം
☞︎︎︎ അയിത്തത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യ സംഘടിത സമരം: വൈക്കം സത്യാഗ്രഹം
☞︎︎︎ ഏത് ക്ഷേത്രത്തിന്റെ വഴിയിലൂടെ അവര്‍ണര്‍ക്ക് നടക്കാനുള്ള
അവകാശത്തിനായുള്ള സമരമായിരുന്നു വൈക്കം സത്യാഗ്രഹം: കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രം.
☞︎︎︎ വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്: 1924 മാര്‍ച്ച് 30
☞︎︎︎ വൈക്കം സത്യാഗ്രഹം അവസാനിച്ചതെന്ന് : 1925 നവംബര്‍ 23
☞︎︎︎ വൈക്കം സത്യാഗ്രഹ ആശ്രമം ഏതായിരുന്നു: ശ്രീനാരായണഗുരുവിന്റെ വൈക്കത്തുള്ള വെല്ലൂര്‍ മഠം
☞︎︎︎ വൈക്കം സത്യാഗ്രഹത്തിലെ ആദ്യദിന സത്യാഗ്രഹികൾ ആരെല്ലാമായിരുന്നു: യഥാക്രമം പുലയ-ഈഴവ-നായര്‍ സമുദായാംഗങ്ങളായ കുഞ്ഞാപ്പി - ബാഹുലേയന്‍ -ഗോവിന്ദപ്പണിക്കര്‍
☞︎︎︎ വൈക്കം സത്യാഗ്രഹത്തിന്റെ സമരമുറ എന്തായിരുന്നു: ഓരോ ദിവസവും അവര്‍ണ-സവര്‍ണ വിഭാഗത്തില്‍ പെട്ട മൂന്നു പേര്‍ അവര്‍ണര്‍ക്ക്‌പ്രവേശനമില്ല എന്ന് എഴുതിയ ബോര്‍ഡിന്‍റ പരിധികടന്ന് ക്ഷേത്രത്തില്‍ പോകുക.
☞︎︎︎ സത്യാഗ്രഹത്തിന്റെ നേതാക്കൽ ആരൊക്കെയായിരുന്നു: ടി.കെ. മാധവന്‍, കെ. കേളപ്പന്‍, മന്നത്ത് പദ്മനാഭന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ഇ.വി. രാമസ്വാമി നായ്ക്കര്‍, സി.വി. കുഞ്ഞിരാമന്‍
☞︎︎︎ 1923-ലെ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു: ടി.കെ. മാധവന്‍
☞︎︎︎ വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു: 603 ദിവസം
☞︎︎︎ വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് പഞ്ചാബില്‍നിന്ന് എത്തിയ വിഭാഗം: അകാലികൾ
☞︎︎︎ വൈക്കം സത്യാഗ്രഹികൾക്ക് സൗജന്യ ഭോജനശാല തുറന്ന് സഹായം നല്‍കിയവര്‍: അകാലികൾ
☞︎︎︎ വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് പഞ്ചാബില്‍നിന്ന് എത്തിയ അകാലികളുടെ നേതാവ്: ലാലാ ലാല്‍ സിങ്
☞︎︎︎ വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്: മന്നത്ത് പദ്മനാഭന്‍
☞︎︎︎ വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നയിച്ചത്: എം.ഇ. നായിഡു
☞︎︎︎ വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് മധുരയില്‍ നിന്ന് വൈക്കത്തേക്ക് ജാഥ നയിച്ചത്: ഇ.വി. രാമസ്വാമി നായ്ക്കര്‍
☞︎︎︎ വൈക്കം ഹീറോ എന്നറിയപ്പെട്ടത്: ഇ.വി. രാമസ്വാമി നായ്ക്കര്‍
☞︎︎︎ വൈക്കം സത്യാഗ്രഹ സമയത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്: റാണി സേതുപാര്‍വതി ബായി
☞︎︎︎ വെക്കം സത്യാഗ്രഹസമയത്തെ തിരുവിതാംകൂര്‍ ദിവാന്‍: ടി. രാഘവയ്യ
☞︎︎︎ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തില്‍ എത്തിയ വര്‍ഷം: 1925
☞︎︎︎ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഗാന്ധിജിക്ക് അയിത്തം കല്‍പിച്ചമന: ഇണ്ടംതുരുത്തി മന (കോട്ടയം)
☞︎︎︎വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ സ്വാതന്ത്യത്തിന്റെ അടിസ്ഥാനതത്ത്വം എന്ന് വിശേഷിപ്പിച്ചത്: ഗാന്ധിജി
☞︎︎︎ വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജി നിരീക്ഷകനായി അയച്ച
താരെ: വിനോബഭാവെ
☞︎︎︎ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഏക ക്രിസ്ത്യന്‍ നേതാവ്: ജോര്‍ജ് ജോസഫ്
☞︎︎︎ വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി: ചിറ്റേടത്ത് ശങ്കുപ്പിള്ള
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ ശുചീന്ദ്രം സത്യാഗ്രഹം
☞︎︎︎ വൈക്കം സത്യാഗ്രഹത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം: ശുചീന്ദ്രം സത്യാഗ്രഹം.
☞︎︎︎ ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ചതെന്ന്: 1926 ഫെബ്രുവരി 19
☞︎︎︎ ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയതാരൊക്കെ: സുബ്രഷ്മണ്യം പിള്ള, എം.ഇ. നായിഡു, ഗാന്ധി ദാസ്
☞︎︎︎ ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി: എം.ഇ. നായിഡു
☞︎︎︎ ശുചീന്ദ്രം സത്യാഗ്രഹകമ്മിറ്റിയുടെ പ്രസിഡന്‍റ്: എം. സുബ്രഹ്മണ്യന്‍ പിള്ള
☞︎︎︎ ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ വോളന്‍റിയര്‍ ക്യാപ്റ്റൻ: സി. മുത്തുസ്വാമി
☞︎︎︎ ഗാന്ധി ദാസ്‌എന്നറിയപ്പെടുന്നത്: സി. മുത്തുസ്വാമി
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ ഉപ്പുസത്യാഗ്രഹം
☞︎︎︎ കേരളത്തില്‍ ഉപ്പുസത്യാഗ്രഹം ആരംഭിച്ച ദിവസം: 1930 ഏപ്രില്‍ 13
☞︎︎︎ കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്: കെ. കേളപ്പന്‍
☞︎︎︎ കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തവരുടെ എണ്ണം : 32 പേര്‍
☞︎︎︎ കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള ഉപ്പുസത്യാഗ്രഹ ജാഥ കോഴിക്കോട്ടുനിന്ന് എവിടെവരെയായിരുന്നു: പയ്യന്നൂര്‍വരെ
☞︎︎︎ കെ. കേളപ്പന്‍ പയ്യന്നൂരില്‍ ഉപ്പുനിയമം ലംഘിച്ചതെന്ന്: 1930 ഏപ്രില്‍ 21
☞︎︎︎ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം: പയ്യന്നൂരിലെ ഉളിയത്ത് കടവ്
☞︎︎︎ കെ. കേളപ്പന്റെ അറസ്റ്റിനെ തുടര്‍ന്ന്‌ഉപ്പുസത്യാഗ്രഹം നയിച്ചതാര്: മൊയാരത്ത്‌ശങ്കരന്‍
☞︎︎︎ കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി: മൊയാരത്ത്‌ശങ്കരന്‍
☞︎︎︎ സത്യാഗ്രഹികൾക്ക് ആവേശം പകര്‍ന്ന 'വരിക വരിക സഹജരേ...” എന്നു തുടങ്ങുന്ന ഗാനം രചിച്ചത്: അംശി നാരായണപിള്ള
☞︎︎︎ കോഴിക്കോട് ബേപ്പൂരില്‍ ഉപ്പുസത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കിയത്: മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍ സാഹിബ്
☞︎︎︎ പാലക്കാട്ടുനിന്നുള്ള ഉപ്പൂസത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കിയത്: ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍
☞︎︎︎ ഉപ്പുസത്യാഗ്രഹത്തെ തുടര്‍ന്ന് ബല്ലാരിയിലെ ജയിലില്‍ അടയ്ക്കപ്പെട്ട്‌നിരാഹാരമനുഷ്ഠിച്ച് മരണമടഞ്ഞ മലയാളി: പി.സി. കുഞ്ഞിരാമന്‍ അടിയോടി
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ ഗുരുവായുര്‍ സത്യാഗ്രഹം
☞︎︎︎ എല്ലാ ഹിന്ദുക്കൾക്കും ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുന്നതിനായി കെ. പി.സി.സി.യുടെ നേതൃത്വത്തില്‍ നടന്ന സമരം: ഗുരുവായൂര്‍ സത്യാഗ്രഹം
☞︎︎︎ ഗുരുവായൂര്‍ സത്യാഗ്രഹ പ്രമേയംപാസാക്കിയത് ഏത് സമ്മേളനത്തിലായിരുന്നു: 1931 മേയില്‍ വടകരയില്‍ ജെ.എം. സെന്‍ ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍
☞︎︎︎ ഗുരുവായൂര്‍ സത്യാഗ്രഹം നയിച്ചത്: കെ. കേളപ്പന്‍
☞︎︎︎ ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്‍റ്: മന്നത്ത് പദ്മനാഭന്‍
☞︎︎︎ ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി: കെ. കേളപ്പന്‍
☞︎︎︎ ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചതെന്ന് : 1931 നവംബര്‍ 1
☞︎︎︎ ഗുരുവായൂര്‍ സത്യാഗ്രഹം അവസാനിച്ച വര്‍ഷം: 1932 ഒക്ടോബര്‍ 2
☞︎︎︎ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ആദ്യ സത്യാഗ്രഹ സംഘത്തെ കണ്ണൂരില്‍നിന്ന് നയിച്ചതാര് : ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ്
☞︎︎︎ കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്ന വ്യക്തി: ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ്
☞︎︎︎ ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പിനെ കേരളത്തിന്റെ പാടുന്ന പടവാൾ എന്ന് വിശേഷിപ്പിച്ച വ്യക്തി: ഇ.എം.എസ്. നമ്പൂതിരിപ്പാട്
☞︎︎︎ ഗുരുവായൂര്‍ സത്യാഗ്രഹ വോളന്‍റിയര്‍ ക്യാപ്റ്റന്‍: എ.കെ. ഗോപാലന്‍
☞︎︎︎ എ.കെ.ജി.യുടെ അറസ്റ്റിനെ തുടര്‍ന്ന് ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വോളന്‍റിയര്‍ ക്യാപ്റ്റനായതാര്: പി.എം. കുമലാവതി
☞︎︎︎ ഗുരുവായൂര്‍ക്ഷേത്രത്തില്‍ മണിമുഴക്കിയ ആദ്യ അബ്രാഹ്മണന്‍: പി. കൃഷ്ണപിള്ള
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ നിവര്‍ത്തന പ്രക്ഷോഭം
☞︎︎ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ തുടങ്ങിയ സമുദായക്കാർക്ക് ജനസംഖ്യാനുപാതികമായി നിയമസഭയിലും ഉദ്യോഗങ്ങളിലും സ്ഥാനം ലഭിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറിൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ സംഘടിച്ച് നടത്തിയ സമരമാണ് നിവര്‍ത്തന പ്രക്ഷോഭം.
☞︎︎︎ ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ് പ്രശസ്ത പണ്ഡിതന്‍ ഐ.സി.ചാക്കോയായിരുന്നു.
☞︎︎︎ഇതിനായി 1932 ഡിസംബര്‍ 17ന് ഓള്‍ ട്രാവൻകൂർ ജോയിന്റ് പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ് (സംയുക്ത രാഷ്ട്രീയ സമിതി) എന്നൊരു സംഘടന രൂപവത്കരിച്ചു.
➪ നിവർത്തന പ്രക്ഷോഭണത്തിനു പിന്നിൽ പ്രവർത്തിച്ച സംഘടന - സംയുക്ത രാഷ്ട്രീയ സമിതി
➪ സംയുക്ത രാഷ്ട്രീയ സമിതിയുടെ പ്രമുഖ നേതാക്കൾ - സി.കേശവൻ, എൻ.വി ജോസഫ്
☞︎︎︎എന്‍.വി.ജോസഫും, ടി.എം.വർഗീസും, സി.കേശവനും, പി.കെ.കുഞ്ഞും നിവര്‍ത്തന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.
☞︎︎︎നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം : കേരള കേസരി
☞︎︎︎ നിവര്‍ത്തന പ്രക്ഷോഭം ആരംഭിച്ച വർഷം : 1932
☞︎︎︎ കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭണം : നിവർത്തന പ്രക്ഷോഭണം
☞︎︎︎ നിവർത്തന പ്രക്ഷോഭണവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് : സി.കേശവൻ (1935)
☞︎︎︎ നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ് : ഐ.സി ചാക്കോ
☞︎︎︎ പി.എസ്.സിയുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭണം : നിവർത്തന പ്രക്ഷോഭണം
☞︎︎︎ നിവർത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് : സി.കേശവൻ
☞︎︎︎ നിവർത്തനപ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത് : കേരള കേസരി
☞︎︎︎ കേരളത്തിൽ തുടർന്നു വരുന്ന സാമുദായിക സംവരണം ഏതു പ്രക്ഷോഭത്തിന്റെ ഫലമാണ് : നിവര്‍ത്തന പ്രക്ഷോഭം
☞︎︎︎ നിവർത്തന മെമ്മോറിയൽ നിരാകരിച്ച ദിവാൻ : ടി. ഓസ്റ്റിൻ
☞︎︎︎ തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിച്ച വർഷം : 1936
➪ തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ മേധാവി (പബ്ലിക് സർവീസ് കമ്മീഷണർ) : ജി.ഡി.നോക്സ്
➪ കേരള പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായ വർഷം : 1956
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ക്ഷേത്രപ്രവേശന വിളംബരം
☞︎︎︎തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം:1936 നവംബർ 12
☞︎︎︎ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്ശ്രീ ചിത്തിര തിരുനാൾ
ബാലരാമവർമ്മ
☞︎︎︎തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് - ടി.കെ.മാധവന്‍
☞︎︎︎ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സർ സി.പി.രാമസ്വാമി അയ്യർ
☞︎︎︎ ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയത് - ഉള്ളൂർ എസ് പരമേശ്വരയ്യർ
☞︎︎︎ എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ടി.കെ. മാധവന്‍ ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ചതെന്ന് - 1919
☞︎︎︎ 1923-ൽ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ക്ഷേത്രപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചതാര് - ടി.കെ.മാധവന്‍
☞︎︎︎ മധ്യതിരുവിതാംകൂറിലെ വൈക്കം ക്ഷേത്രത്തിന്റെ പരിസരത്തെ പൊതുവഴികള്‍ സമസ്ത ജാതിക്കാര്‍ക്കുമായി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടന്ന സത്യാഗ്രഹം - വൈക്കം സത്യാഗ്രഹം
☞︎︎︎ അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സമരം : വൈക്കം സത്യാഗ്രഹം
☞︎︎︎ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 1932-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷന്‍ - വി.എസ്. സുബ്രഹ്മണ്യ അയ്യര്‍ (1934-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു)
☞︎︎︎ ചെങ്ങന്നൂരില്‍ 1935 നവംബര്‍ 3ന് നടന്ന ഹരിജന്‍ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച വ്യക്തി : ജി. രാമചന്ദ്രൻ
☞︎︎︎1936 മാര്‍ച്ച് 22-ന് തിരുവനന്തപുരത്ത് വച്ച് നടന്ന വാര്‍ഷികസമ്മേളനത്തില്‍ ഒരു ക്ഷേത്രപ്രവേശന കമ്മിറ്റി രൂപീകരിക്കാനും കേരളത്തില്‍ ക്ഷേത്ര പ്രവേശന പ്രസ്ഥാനം ആരംഭിക്കാനും തീരുമാനിച്ച സംഘടന - കേരള ഹരിജന്‍ സേവക് സംഘ്
☞︎︎︎ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന പ്രക്ഷോഭം നടക്കുമ്പോള്‍ അഖിലേന്ത്യാ ഹരിജന്‍ സേവക് സംഘിന്റെ പ്രസിഡന്റ് - ജി. ഡി. ബിര്‍ല (സെക്രട്ടറി - എ.വി. തക്കര്‍)
☞︎︎︎ കേരളത്തിൽ ക്ഷേത്രപ്രവേശന ദിനമായി ആചരിച്ചത് - 1936 ഏപ്രില്‍ 19
☞︎︎︎ തിരുവനന്തപുരത്ത് വച്ച് നടന്ന കേരള ക്ഷേത്ര പ്രവേശന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് - ശ്രീമതി രാമേശ്വരി നെഹ്റു
☞︎︎︎ കേരള ക്ഷേത്രപവേശന സമ്മേളനത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത് - കെ. കേളപ്പന്‍
☞︎︎︎ ക്ഷേത്രപ്രവേശനത്തെ അനുകുലിച്ചുകൊണ്ട് ഏകദേശം 55000 സവര്‍ണര്‍ ഒപ്പിട്ട മെമ്മോറിയല്‍ ദിവാന്‍ സര്‍. സി.പി.രാമസ്വാമി അയ്യര്‍ക്ക് സമര്‍പ്പിച്ച വര്‍ഷം - 1936 നവംബര്‍ 3
☞︎︎︎ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ചില നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് ശ്രീ ചിത്തിര തിരുനാൾ വിളംബരം പുറപ്പെടുവിച്ചതെന്ന് - 1936 നവംബര്‍ 24
☞︎︎︎ ക്ഷേത്രപ്രവേശന വിളംബര സ്മാരക കമ്മിറ്റിയുടെ പ്രസിഡന്റ് - ചങ്ങനാശ്ശേരി കെ. പരമേശ്വരപിള്ള
☞︎︎︎ തിരുവനന്തപുരത്ത് മഹാരാജാ ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച സംഘടന - ക്ഷേത്രപ്രവേശന വിളംബര സ്മാരക കമ്മിറ്റി
➪ 1939 ജനുവരി 26-ന് ബീക്കാനീറിലെ മഹാരാജാവ് തറക്കല്ലിട്ട പ്രതിമയുടെ അനാച്ഛാദനം 1940 ജൂലൈ 20 ന് ധോല്‍പ്പൂരിലെ മഹാരാജാവ് നിര്‍വഹിച്ചു. പ്രതിമയോടൊപ്പം ക്ഷേത്രപ്രവേശന വിളംബരം സംസ്കൃതം, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ ആലേഖനം ചെയ്ത് സ്ഥാപിച്ചു.
☞︎︎︎'ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നത് - ക്ഷേത്രപ്രവേശന വിളംബരം
☞︎︎︎ 'കേരളത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നത് - ക്ഷേത്രപ്രവേശന വിളംബരം
☞︎︎︎ ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക കാലത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത് ആര് :ഗാന്ധിജി
☞︎︎︎'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ ആധികാരികരേഖയായ സ്‌മൃതി' എന്നിങ്ങനെ വിളംബരത്തെ വിശേഷിപ്പിച്ചത് : ഗാന്ധിജി
☞︎︎︎ ഗാന്ധിജി തന്റെ അവസാന കേരളം സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിക്കാൻ കാരണം : ക്ഷേത്രപ്രവേശന വിളംബരം
☞︎︎︎ 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് : സി. രാജഗോപാലാചാരി
☞︎︎︎ ക്ഷേത്രപ്രവേശന വിളംബരത്തെ തിരുവിതാംകൂറിലെ ആദ്ധ്യാത്മികമായ മാഗ്നാകാർട്ട (𝑺𝒑𝒊𝒓𝒊𝒕𝒖𝒂𝒍 𝑴𝒂𝒈𝒏𝒂 𝑪𝒂𝒓𝒕𝒂 𝒐𝒇 𝑻𝒓𝒂𝒗𝒂𝒏𝒄𝒐𝒓𝒆 )എന്ന് വിശേഷിപ്പിച്ചതാര് :ടി കെ വേലുപ്പിള്ള
☞︎︎︎ മലബാറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം: 1947 ജൂൺ 2
✵ മലബാര്‍ ക്ഷേത്രപവേശന ബില്‍ പ്രസിദ്ധീകരിച്ചതെന്ന് - 1938 ആഗസ്ററ് 30
✵ മദ്രാസ് നിയമ നിര്‍മ്മാണസഭയില്‍ 1939 ഡിസംബര്‍ 1-ന് മലബാര്‍ ക്ഷേത്രപ്രവേശന ബില്‍ അവതരിപ്പിച്ചത് : സി. രാജഗോപാലാചാരി
✵ മലബാര്‍ ക്ഷേത്രപ്രവേശന ബില്ലിന് മദ്രാസ് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചത് : 1939 ജനുവരി 18
✵ മലബാര്‍ ക്ഷേത്രപ്രവേശന ബില്‍ വൈസ്രോയി അംഗീകരിച്ചത് : 1947 മെയ് 11
✵ മലബാര്‍ ക്ഷേത്രപ്രവേശന സ്വാഗത കമ്മിറ്റിയുടെ പ്രസിഡന്റ് - കിടുവത്ത് കൃഷ്ണന്‍ നായര്‍ (1947 മെയ് 31)
➪ കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം: 1947 ഡിസംബർ 20
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎കയ്യൂർ സമരം
☞︎︎︎ നടന്ന വർഷം - 1941 മാർച്ച് 28
☞︎︎︎ കയ്യൂർ സ്ഥിതി ചെയ്യുന്ന ജില്ല - കാസർഗോഡ് ( ഹോസ് ദുർഗ താലൂക്ക് )
☞︎︎︎ കയ്യൂർ സമരത്തെ തുടർന്ന് നടന്ന ലാത്തിച്ചാർജ്ജിൽ വധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ - സുബ്ബരായൻ
☞︎︎︎ കയ്യൂർ സമരത്തെ തുടർന്ന് തൂക്കിലേറ്റപ്പെട്ടവർ
➪ മഠത്തിൽ അപ്പു
➪ പെഡോര കുഞ്ഞമ്പുനായർ
➪ കോയിത്താട്ടിൽ ചിരുകണ്ഠൻ
➪ പള്ളിക്കൽ അബൂബക്കർ
➪ തൂക്കിലേറ്റിയത് - 1943 മാർച്ച് 29
☞︎︎︎ കയ്യൂർ സമരം നടന്ന നദീതീരം - കരിയങ്കോട് നദി
➪ തേജസ്വിനി നദി എന്നറിയപ്പെടുന്നത് - കരിയങ്കോട് നദി
☞︎︎︎ കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി - ഇ കെ നായനാർ
☞︎︎︎ കയ്യൂർ സമരത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ - മീനമാസത്തിലെ സൂര്യൻ
☞︎︎︎ കയ്യൂർ സമരത്തെ ആസ്പദമാക്കി ചിരസ്മരണ എന്ന നോവൽ രചിച്ചത് - നിരഞ്ജന
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ മൊറാഴ സമരം
☞︎︎︎ മൊറാഴ സമരം നടന്നത് - 1940 (കണ്ണൂർ)
☞︎︎︎ രണ്ടാംലോകമഹായുദ്ധത്തിനും ബ്രിട്ടീഷ് ഗവൺമെന്റ് മർദ്ദനം മുറകൾക്കും എതിരെ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
☞︎︎︎ കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന ആദ്യ സമരം
☞︎︎︎ മലബാറിൽ സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കാൻ കെ പി സി സി ജനങ്ങളോട് ആഹ്വാനം ചെയ്തത് : 1940 സെപ്റ്റംബർ 15
☞︎︎︎ മൊറാഴ സമരത്തെ തുടർന്ന് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ : കെ എം കൃഷ്ണൻകുട്ടി മേനോൻ, രാമൻ
☞︎︎︎ മൊറാഴ സമരത്തെത്തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയ പെടുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാവ് : കെ പി ആർ ഗോപാലൻ
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ കാവുമ്പായി സമരം
☞︎︎︎ ജന്മിത്വത്തിനെതിരെ 1946 ഡിസംബര്‍ 16ന് നടന്ന കര്‍ഷകസമരം
☞︎︎︎ കണ്ണൂർ ജില്ലയിലുള്ള ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്തിലെ കാവുംബായി ഗ്രാമത്തിൽ നടന്ന കര്‍ഷകസമരം
☞︎︎︎ കണ്ണൂർ കാവുമ്പായി കർഷക സമരനേതാവ് ഇ.കെ.നാരായണൻ നമ്പ്യാർ
☞︎︎︎ ഡിസംബര്‍: 30 കാവുമ്പായി രക്തസാക്ഷി ദിനം
☞︎︎︎ വിപ്ലവ പോരാട്ടത്തിൽ 5 സഖാക്കൾ രക്തസാക്ഷികളായി
➪ തെങ്ങില്‍ അപ്പ നമ്പ്യാർ
➪ പുളുക്കൂൽ കുഞ്ഞിരാമന്‍
➪ പി കുമാരന്‍
➪ മഞ്ഞേരി ഗോവിന്ദന്‍
➪ ആലോറമ്പന്‍ കൃഷ്‌ണന്‍
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎പുന്നപ്ര വയലാർ സമരം
☞︎︎︎ പുന്നപ്ര വയലാർ സമരം നടന്ന വർഷം - 1946
☞︎︎︎ പുന്നപ്ര വയലാർ പ്രക്ഷോഭം നടന്ന ജില്ല - ആലപ്പുഴ
☞︎︎︎ തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് - പുന്നപ്ര വയലാർ സമരം
☞︎︎︎ജന്മിത്വത്തിന്റെ അടിച്ചമർത്തലിന്റെയും ദുരിതം അനുഭവിച്ച ആലപ്പുഴയിലെ തൊഴിലാളികളും തിരുവിതാംകൂർ ദിവാന്റെ പട്ടാളവും തമ്മിൽ ഉണ്ടായ പോരാട്ടം.
☞︎︎︎ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം - പുന്നപ്ര വയലാർ പ്രക്ഷോഭം
☞︎︎︎ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം വിഭാവനം ചെയ്ത ദിവാൻ - സി.പി.രാമസ്വാമി അയ്യർ
☞︎︎︎ അമേരിക്കൻ മോഡൽ ഭരണപരിഷ്കാരത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം - പുന്നപ്ര - വയലാർ സമരം
☞︎︎︎ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടിരിക്കുന്നു - പുന്നപ്ര വയലാർ സമരം (1946)
☞︎︎︎ പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയത് - കെ. ശങ്കരനാരായണൻ തമ്പി, സി.കെ.കുമാരപ്പണിക്കർ, ടി.വി. തോമസ്, പത്രോസ്, സുഗതൻ
☞︎︎︎ പുന്നപ്ര-വയലാർ സമരത്തിനു കാരണം - അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം
☞︎︎︎ പുന്നപ്ര-വയലാർ സമരകാലത്ത് തിരുവിതാംകൂർ ദിവാൻ - സി.പി.രാമസ്വാമി അയ്യർ
☞︎︎︎ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം - പുന്നപ്ര വയലാർ
☞︎︎︎ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്ന ജില്ല - ആലപ്പുഴ
☞︎︎︎ പുന്നപ്ര വയലാർ ഭരണകാലത്ത് തിരുവിതാംകൂർ രാജാവ് - ശ്രീ ചിത്തിര തിരുനാൾ
☞︎︎︎ പുന്നപ്ര - വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി: - വി.എസ്.അച്യുതാനന്ദൻ
☞︎︎︎പുന്നപ്ര - വയലാർ പ്രക്ഷോഭം പശ്ചാത്തലമാക്കിയ കൃതികൾ
✍︎ഉഷ്ണരാശി ➪ കെ. വി .മോഹൻ കുമാർ
✍︎തലയോട് ➪ തകഴി ശിവശങ്കരപ്പിള്ള
✍︎ഉലക്ക ➪ പി. കേശവദേവ്
✍︎വയലാർ ഗർജ്ജിക്കുന്നു ➪ പി. ഭാസ്കരൻ
✍︎പതാക ➪ കെ. സുരേന്ദ്രൻ
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ ഒരണ സമരം
☞︎︎︎ ഒരണ സമരം നടന്നവർഷം:1957
☞︎︎︎ വിദ്യാർഥികൾക്ക് ബോട്ട് കടത്തുകൂലി വർധിപ്പിച്ചതിനെതിരെ നടന്ന സമരമാണ് -ഒരണ സമരം
☞︎︎︎ ഒരണ സമരം നടന്ന ജില്ല -ആലപ്പുഴ
☞︎︎︎ ഒരണസമരം നയിച്ച വിദ്യാർത്ഥി സംഘടനാ -കെ എസ് യു
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ വിമോചന സമരം
☞︎︎︎വിമോചന സമരം ആരംഭിച്ചത് : 1959 ജൂൺ 12
☞︎︎︎വിമോചന സമരം എന്ന പേരു നിർദ്ദേശിച്ചത് : പനമ്പള്ളി ഗോവിന്ദമേനോൻ
☞︎︎︎ഒന്നാം മന്ത്രി സഭ പിരിച്ചു വിടാൻ കാരണമായ സമരം : വിമോചന സമരം 1959
☞︎︎︎ വിമോചന സമരം നയിച്ചത് :മന്നത്ത് പത്മനാഭൻ
☞︎︎︎വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ചതാര്: മന്നത്തു പത്മനാഭൻ
☞︎︎︎വിമോചന സമര കാലത് കെ പി സി സി പ്രസിഡന്റ് : 𝑹 ശങ്കർ
☞︎︎︎വിമോചന സമര കാലത്തെ ആഭ്യന്തര വകുപ്പ് മന്ത്രി: സി. അച്യുതമേനോൻ
☞︎︎︎ മയ്യഴി വിമോചന സമരം നടന്നത് : 1954
☞︎︎︎ ഗോവ വിമോചന സമരം നടന്നവർഷം: 1961
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
𒊹︎︎︎ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാനപ്പെട്ട ഉദ്യോഗസ്ഥൻ
‼️ ഗിഫോഡ്
𒊹︎︎︎മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ടർ
‼️ഹെച് . വി കനോലി
𒊹︎︎︎മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി
‼️ഹിച്കോക്ക്
𒊹︎︎︎കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം സമരം നടത്തി മരണപ്പെട്ട വ്യക്തി
‼️ പി സി കുഞ്ഞിരാമൻ അടിയോടി
𒊹︎︎︎കയ്യൂർ സമരക്കാരിൽ നിന്നുള്ള ആക്രമണത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസ് ഉദ്യോഗസ്ഥൻ ന്റെ പേര്
‼️സുബരായാർ
𒊹︎︎︎മൊറാഴ സമരത്തെത്തുടർന്ന് കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ
‼️കെ.കുട്ടികൃഷ്ണമേനോൻ
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment