പഴശ്ശി വിപ്ലവം
𝑷𝒂𝒛𝒉𝒂𝒔𝒔𝒊 𝑹𝒆𝒗𝒐𝒍𝒕
𒊹︎︎︎പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവ് : കോട്ടയം കേരള വർമ്മ പഴശ്ശിരാജ
☞︎︎︎ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം
𒊹︎︎︎ ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രമായിരുന്ന മല : പുരളിമല
☞︎︎︎ അതുകൊണ്ടുതന്നെ പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെടുന്നതാര് : പഴശ്ശിരാജ
𒊹︎︎︎ പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചതാര് : ഹരിശ്ചന്ദ്ര പെരുമാൾ
𒊹︎︎︎ മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങൾ ആയിരുന്നു : പഴശ്ശി വിപ്ലവങ്ങൾ
𒊹︎︎︎ എന്തായിരുന്നു പഴശ്ശി വിപ്ലവങ്ങൾക്ക് കാരണമായ ഘടകം: ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾ
𒊹︎︎︎ കേരള സിംഹം എന്നറിയപ്പെടുന്നതാര് : പഴശ്ശിരാജ
☞︎︎︎ പഴശ്ശിരാജയെ കുറിച്ച് 'കേരളസിംഹം' എന്ന പുസ്തകം എഴുതിയതും പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചതും : സർദാർ കെ എം പണിക്കർ
𒊹︎︎︎ പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ : മാനന്തവാടി
𒊹︎︎︎ പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നതെവിടെ : കണ്ണൂർ ( വളപട്ടണം പുഴയിൽ)
𒊹︎︎︎ പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് : ഈസ്റ്റ് ഹിൽസ് , കോഴിക്കോട്
𒊹︎︎︎ പൈച്ചിരാജ, കൊട്ട്യോട്ട് രാജ എന്നിങ്ങനെ ബ്രിട്ടീഷ് രേഖകളിൽ പരാമർശിച്ചിരിക്കുന്നത് : പഴശ്ശി രാജയെ
𒊹︎︎︎പഴശ്ശി വിപ്ലവം
☞︎︎︎ 1793 - 1797 ഒന്നാം പഴശ്ശി വിപ്ലവം
☞︎︎︎1800 - 1805 രണ്ടാം പഴശ്ശി വിപ്ലവം
𒊹︎︎︎ ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നതാര് : ചിറക്കൽ രാജാവ്
𒊹︎︎︎ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം : കുറിച്ച്യർ
☞︎︎︎ പഴശ്ശിയെ സഹായിച്ച കുറിച്യ നേതാവ് : തലയ്ക്കൽ ചന്തു
☞︎︎︎ തലയ്ക്കൽ ചന്തുവിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ: പനമരം
𒊹︎︎︎ പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ : കൈതേരി അമ്പു നായർ
𒊹︎︎︎ പഴശ്ശിരാജയുടെ പ്രധാനമന്ത്രി ആയിരുന്നതാര് : കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
𒊹︎︎︎ ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധ തന്ത്രം :ഗറില്ല യുദ്ധ മുറ
𒊹︎︎︎ പഴശ്ശി വിപ്ലവ സമയത്തെ മലബാറിലെ സബ്കളക്ടർ : തോമസ് ഹാർവെ ബാബർ
𒊹︎︎︎പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കേണൽ ആർതർ വെല്ലസ്ലി
𒊹︎︎︎പഴശ്ശിരാജ ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേനയുടെ പേര്: കോൽക്കാർ
𒊹︎︎︎പഴശ്ശിരാജ മരണമടഞ്ഞ വർഷം: 1805 നവംബർ 30
𒊹︎︎︎ കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതാര് : ഹരിഹരൻ
No comments:
Post a Comment