Wednesday, March 31, 2021

വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ആഘോഷങ്ങളിലൂടെ

വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ആഘോഷങ്ങളിലൂടെ

1) ആന്ധ്രപ്രദേശ് - ഉഗാദി, പൊങ്കൽ
2 ) അരുണാചൽ പ്രദേശ് - ബൂരി ബൂട്ട്, സോലങ്
3) ഛത്തീസ്ഗഢ് -പൗശ് പൂർണിമ, ബസ്തർ ദസറ
4 ) ഗോവ - ഷിഗ് മോ, വസന്ത് പഞ്ചമി
5 ) ജമ്മു കാശ്മീർ - ലോഹ്റി, ഈദ്
6 ) ജാർഖണ്ഡ് - ഹോളി, ഛത്രമേള
7 ) മഹാരാഷ്ട്ര - ഗണേശ ചതുർഥി
8) മണിപ്പൂർ -യോ ഷാങ്
9) ഒഡീഷ - ചൈത്ര പർവ, രാജ പർവ
10) പഞ്ചാബ്- ലോഹ്റി, ഗുരു പുരബ്
11) അസം- ബിഹു
12) ബംഗാൾ- ദുർഗാപൂജ, കാളിപൂജ
13) ബിഹാർ - ചാത്ത് പൂജ ,രാമനവമി
14 ) ഗുജറാത്ത് -ജന്മാഷ്ടമി, ഹോളി
15 ) ഹരിയാന - ദീപാവലി, ബൈ ശാഖി
16 ) ഹിമാച്ചൽ പ്രദേശ് - മഹാശിവരാത്രി, കുളു ദസറ
17 ) കർണാടക- ദസറ, ഉഗാദി
18 ) കേരളം - ഓണം, വിഷു
19) മധ്യപ്രദേശ് - ദസറ, മതായ്
20) മേഘാലയ - വംഗല, ദോറെ ഗാതാ
21) മിസോറം - ചപ്ചർ കുട്ട്, മിമ്കുട്ട്
22 ) നാഗാലാൻഡ് - മൗസ്തു, ഹോൺ ബിൽ ഉൽസവം
23 ) രാജസ്ഥാൻ - ഗംഗോർ ഉൽസവം
24 ) സിക്കിം - സഗദാവ, ദസറ
25 ) തമിഴ്നാട് - പൊങ്കൽ, ദീപാവലി

𝑮𝒐𝒗𝒆𝒓𝒏𝒐𝒓 𝑮𝒆𝒏𝒆𝒓𝒂𝒍 & 𝑽𝒊𝒄𝒆𝒓𝒐𝒚 𝒐𝒇 𝑩𝒓𝒊𝒕𝒊𝒔𝒉 𝑰𝒏𝒅𝒊𝒂 ബ്രിട്ടീഷിന്ത്യയിലെ ഗവർണർ ജനറൽമാരും വൈസ്രോയിമാരും

                𝑮𝒐𝒗𝒆𝒓𝒏𝒐𝒓 𝑮𝒆𝒏𝒆𝒓𝒂𝒍 
                            &
             𝑽𝒊𝒄𝒆𝒓𝒐𝒚 𝒐𝒇 𝑩𝒓𝒊𝒕𝒊𝒔𝒉 𝑰𝒏𝒅𝒊𝒂
    ബ്രിട്ടീഷിന്ത്യയിലെ ഗവർണർ
  ജനറൽമാരും വൈസ്രോയിമാരും

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
റോബർട്ട് ക്ലൈവ് 
* ബംഗാളിലെ ആദ്യത്തെ ഗവർണർ

* ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ

* “എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം ഇത് ആരുടെ വാക്കുകളാണ്- റോബർട്ട് ക്ലൈവ്

* അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി

* ‘നവാബ് മേക്കർ’ എന്നറിയപ്പെടുന്നത്

* ബ്രിട്ടീഷ് ഇന്ത്യയിൽ സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്

* റോബർട്ട് ക്ലൈവിനെ ‘സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ്’ എന്ന് വിശേഷിപ്പിച്ചത്
- ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ചാത്താം പ്രഭു (വില്യം പിറ്റ്)

* ‘ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ’ എന്നറിയപ്പെടുന്ന ഗവർണർ
ഗവര്‍ണര്‍ ജനറല്‍മാര്‍
1773-ല്‍ ബ്രീട്ടീഷ് പാര്‍ലമെന്റ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി പാസാക്കിയ റെഗുലേറ്റിങ് ആക്ട് പ്രകാരമാണ് ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇതേവര്‍ഷം ഒക്ടോബര്‍ 20ന് വാറന്‍ ഹേസ്റ്റിങ്‌സ് ആദ്യത്തെ ഗവര്‍ണര്‍ ജനറലായി ചുമതലയേറ്റു. 
1. വാറന്‍ ഹേസ്റ്റിങ്‌സ് (1773-1785)
* ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ

* 1773-ലെ റെഗുലേറ്റിങ് ആക്ട് പ്രകാരം നിയമിതനായി.

* ഭരണകാര്യങ്ങളുടെ ചുമതല നിര്‍വഹിക്കാനായി (റെഗുലേറ്റിങ് ആക്ട് പ്രകാരം) അഞ്ചംഗ സുപ്രീം കൗണ്‍സില്‍ രൂപവത്കരിച്ചു.

* 1774-ല്‍ കല്‍ക്കട്ടയിലെ വില്യം ഫോര്‍ട്ടില്‍ സുപ്രീംകോടതി സ്ഥാപിച്ചു.

* 1784-ല്‍ വില്യം ജോണ്‍സിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചു.

* കമ്പനിയുടെ ഭരണം ബ്രീട്ടീഷ് ഗവണ്‍മെന്റിനുകീഴില്‍ കൊണ്ടുവരാനുള്ള പിറ്റ്‌സ് ഇന്ത്യാ ആക്ട് (1784) നടപ്പാക്കി.

* മുഗള്‍ രാജാവ് ഷാ ആലം II-ന് നല്‍കിക്കൊണ്ടിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കി.

* റോബര്‍ട്ട് ക്ളൈവ് നടപ്പാക്കിയ ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ചു.

* ട്രഷറി മുര്‍ഷിദാബാദില്‍നിന്നും കല്‍ക്കട്ടയിലേക്ക് മാറ്റി.

* ഇന്ത്യയിലെ ആദ്യ പത്രമായ ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ബെംഗാള്‍ ഗസറ്റ് 1780ല്‍ പ്രസിദ്ധീകരണമാരംഭിച്ചു.

* ചാള്‍സ് വില്‍ക്കിന്‍സ് ഭഗവത് ഗീതയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി.

* ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത്ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതി

* 1772-ലെ പഞ്ചവത്സര ഭൂനികുതിപദ്ധതി 1776-ല്‍ വാര്‍ഷിക പദ്ധതിയാക്കി മാറ്റി.

* ക്വിൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കി

* ‘റിംഗ് ഫെൻസ്’ എന്ന നയത്തിന്റെ ശിൽപിയായ ഗവർണർ ജനറൽ

* കൊൽക്കത്തയിൽ ‘മദ്രാസ’ സ്ഥാപിച്ച ബ്രിട്ടീഷ് ഭരണാധികാരി

* ഒന്നാം ആംഗ്ലോ-മറാത്താ യുദ്ധം (1775-82), രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധം (1780-84), ഒന്നാം റോഹില്ല യുദ്ധം (1773-74) എന്നിവയെല്ലാം നടന്നത് വാറന്‍ ഹേസ്റ്റിങ്‌സിന്റെ ഭരണകാലത്താണ്. 

* ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണത്തിന്റെ മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമം- പിറ്റ്സ് ഇന്ത്യാ നിയമം 

* പിറ്റ്സ് ഇന്ത്യാ ആക്ട് പാസാക്കിയ വർഷം- 1784

* ഇന്ത്യാചരിത്രത്തിലും സംസ്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം- റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ

* റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്- സർ വില്യം ജോൺസ് 

* റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ച വർഷം- 1784

* ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ

* വാറൻ ഹേസ്റ്റിംഗിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ച പാർലമെന്റ് അംഗം- എഡ്മണ്ട് ബർഗ് 

* കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്- ഏലിജാ ഇംപെൽ

2. ജോണ്‍ മക്‌ഫേഴ്‌സണ്‍ (1785-1786)
* വാറന്‍ ഹേസ്റ്റിങ്‌സ് മാറിയ ഒഴിവിലേക്ക് താത്കാലികമായി 1786 സെപ്റ്റംബര്‍വരെ ഗവര്‍ണര്‍ ജനറല്‍ പദവിയില്‍ തുടര്‍ന്നു.

3. ചാള്‍സ് കോണ്‍വാലിസ് (1786-1793)
* ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി

* കീഴ്‌ക്കോടതികളും മേല്‍ക്കോടതികളും സ്ഥാപിച്ചു.

* സിവില്‍ സവീസ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു.

* ‘ഇന്ത്യൻ സിവിൽ സർവ്വീസി’ന്റെ പിതാവ്

* ഇന്ത്യയിൽ ആദ്യമായി ‘പോലീസ് സമ്പ്രദായം’ കൊണ്ടു വന്ന ഭരണാധികാരി

* ഇന്ത്യയിൽ ഏകീകൃത സിവിൽ സർവ്വീസസ് സ്ഥാപിച്ച ഭരണാധികാരി

* ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ച ഭരണാധികാരി

* ദീര്‍ഘകാലത്തേക്കുള്ള നികുതിയടക്കാനുള്ള സമ്പ്രദായമായ 'പെര്‍മനെന്റ് സെറ്റില്‍മെന്റ്' (1793) ബംഗാളിലും ബീഹാറിലും നടപ്പാക്കി.

* ഭരണപരിഷ്‌കാരത്തിനായുള്ള കോണ്‍വാലിസ് കോഡ് നടപ്പാക്കി.

* ബനാറസില്‍ ജോനാതന്‍ ഡങ്കന്‍ സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചത് ഇക്കാലത്താണ്.

* മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധം (1790-92) നടക്കുമ്പോള്‍ കോണ്‍വാലിസായിരുന്നു ഗവര്‍ണര്‍ ജനറല്‍. 

* 1792 ൽ ശ്രീരംഗപട്ടണം സന്ധി ഒപ്പു വയ്ക്കക്കുമ്പോൾ ഗവർണർ ജനറൽ. 

* ആദ്യമായി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രദേശങ്ങളിൽ ‘ശാശ്വത ഭൂനികുതി വ്യവസ്ഥ’ നടപ്പിലാക്കിയ ഭരണാധികാരി

* ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്നത്- 1793

* സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്- ശാശ്വത ഭൂനികുതി വ്യവസ്ഥ 

4. ജോണ്‍ ഷോര്‍ (1793-1798)
* നാട്ടുരാജ്യങ്ങളുടെ ആഭ്യന്തര, നയപര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ നയം (policy of non-intervention) സ്വീകരിച്ചു.

* കമ്പനിയെ നിയന്ത്രിക്കാനുള്ള 1793-ലെ ചാര്‍ട്ടര്‍ ആക്ട് നിലവില്‍വന്നത് ഇക്കാലത്താണ്.

* രണ്ടാം റോഹില്ല യുദ്ധം (1794), ഖര്‍ദ യുദ്ധം (1795) എന്നിവ നടന്നത് ജോണ്‍ ഷോറിന്റെ ഭരണ കാലത്താണ്.

5. റിച്ചാര്‍ഡ് വെല്ലസ്ലി (1798-1805)
* സൈനികസഹായ വ്യവസ്ഥ (Subsidiary Alliance) നടപ്പാക്കി - 1798

* സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം - ഹൈദരാബാദ്

* 1800-ല്‍ കല്‍ക്കട്ടയില്‍ ഫോര്‍ട്ട് വില്യം കോളേജ് സ്ഥാപിച്ചു.

* 1803-ല്‍ കല്‍ക്കട്ടയില്‍ രാജ്ഭവന്‍ സ്ഥാപിച്ചു.

* ‘ബംഗാൾ കടുവ’ എന്ന് സ്വയം വിശേഷി പ്പിച്ച ഗവർണർ ജനറൽ

* ‘ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ’ എന്നറിയപ്പെടുന്നത്

* നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം (1799), രണ്ടാം ആംഗ്ലോ-മറാത്താ യുദ്ധം (1803-05) എന്നിവയുടെ ഫലമായി ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ അധികാര പരിധി കൂടുതല്‍ വിസ്തൃതമായി.

* മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ഗവർണർ ജനറൽ

* 1802-ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ
6. ജോര്‍ജ് ബാര്‍ലോ (1805-1807)
* താത്കാലിക ചുമതല

* ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ആരംഭംകുറിച്ച വെല്ലൂര്‍ ശിപായി ലഹള നടക്കുന്നത് 1806-ലാണ്.

* ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം- വെല്ലൂർ കലാപം

* ബാങ്ക് ഓഫ് കല്‍ക്കട്ട സ്ഥാപിച്ചു (1806). ഇതാണ് പിന്നീട് ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാറിയത്.

7. മിന്റോ പ്രഭു (1805-1813)
* 1809-ല്‍ മഹാരാജാ രഞ്ജിത് സിംഗുമായി അമൃത്സര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചു.

* ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാരകുത്തക അവസാനിപ്പിക്കുന്ന ചാര്‍ട്ടര്‍ ആക്ട് 1813-ല്‍ നിലവില്‍വന്നു. 

* പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ

* പിണ്ടാരി യുദ്ധം നടന്നപ്പോൾ ഗവർണ്ണർ ജനറൽ

* 1809-ലെ അമൃത്സർ സന്ധി ഒപ്പുവെക്കുമ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ

* അമൃത്സർ സന്ധിയിൽ ഒപ്പുവെച്ച പഞ്ചാബ് രാജാവ്- രാജാ രഞ്ജിത്ത് സിംഗ്

8. മാര്‍ക്കസ് ഹേസ്റ്റിങ്‌സ് (1813-1823)
* നോണ്‍-ഇന്റര്‍വെന്‍ഷന്‍ പോളിസി റദ്ദാക്കി

* 1817- കല്‍ക്കട്ടയില്‍ ഹിന്ദു കോളേജ് സ്ഥാപിതമായി

* 1818-ബോംബെ പ്രസിഡന്‍സിയുടെ രൂപീകരണം

* പുതിയ ഭൂനികുതി പരിഷ്‌കാരങ്ങള്‍ - മദ്രാസില്‍ റയോത്ത്‌വാരി സമ്പ്രദായം, വടക്കേ ഇന്ത്യയില്‍ മഹല്‍വാരി

* പിണ്ഡാരികളെ അമര്‍ച്ച ചെയ്തു

* മൂന്നാം ആംഗ്ലോ-മറാത്താ യുദ്ധം (1816-18)

* മൂന്നാം മറാത്താ യുദ്ധത്തിൽ പേഷ്വഭരണം അവസാനിപ്പിച്ച് പൂനെ ബോംബെ പ്രസിഡൻസിയോട് കൂട്ടിച്ചേർത്ത ഭരണാധികാരി.

* നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ

* ‘വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റം’ പുനഃസ്ഥാപിച്ച ഗവർണർ ജനറൽ

* ‘റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്നപ്പോഴത്തെ ബംഗാൾ ഗവർണർ ജനറൽ

* മദ്രാസിൽ റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ- തോമസ് മൺറോ (1820)

9. അംഹേസ്റ്റ് പ്രഭു (1823-1828)
* ഒന്നാം ആഗ്ലോ-ബര്‍മീസ് യുദ്ധം (1824-26) - അസം, മണിപ്പൂര്‍, അരക്കന്‍ തുടങ്ങിയ മേഖലകള്‍ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ
* 1833-ലെ സെന്റ് ഹെലേന ആക്ട് അഥവാ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1833 പ്രകാരമാണ് ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന സ്ഥാനം (ഓഫീസ്) നിലവില്‍ വന്നത്. 

* ക്രിസ്ത്യന്‍ മിഷനറികള്‍ക്ക് ബ്രിട്ടീഷ് ഇന്ത്യയില്‍ മതപ്രചാരണത്തിനുള്ള അവകാശം നല്‍കിയത് ഈ നിയമപ്രകാരമായിരുന്നു. 

* വില്യം ബെന്റിക് ആണ് ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ. 

1. വില്യം ബെന്റിക് (1828-1835)
* 1829-ല്‍ ബംഗാളിലെ സതി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.

* സെന്‍ട്രല്‍ ഇന്ത്യയിലും പഞ്ചാബിലും പടിഞ്ഞാറന്‍ യു.പിയിലും മഹല്‍വാരി സമ്പ്രദായം നടപ്പാക്കി.

* 1835-ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ നിയമം അവതരിപ്പിച്ചു.

* 1831-ല്‍ ഛോട്ടാ നാഗ്പൂരില്‍ കോള്‍ കലാപം.

* ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ

* പേർഷ്യനു പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ

* 1833-ലെ ചാർട്ടർ ആക്ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലിന്റെ പുതിയ പേര്-ഗവർണർ ജനറൽ ഓഫ് ഇന്ത്യ

* 1833-ലെ ചാർട്ടർ ആക്ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലായ ആദ്യ വ്യക്തി

* “ഇന്ത്യ ഇന്ത്യാക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം” എന്ന് അഭിപ്രായപ്പെട്ട ഗവർണർ ജനറൽ

* ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഭരണാധികാരി

* പെൺ ശിശുഹത്യ നിരോധിച്ച ഭരണാധികാരി (പെൺ ശിശുഹത്യാ നിയമം മൂലം നിരോധിച്ചത് ഹാർഡിഞ്ച് പ്രഭുവിന്റെ കാലത്താണ്)

* ഇന്ത്യയിലെ ‘ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഗവർണർ ജനറൽ

* തഗ്ഗുകളെ (കൊള്ള സംഘങ്ങൾ) അമർച്ച ചെയ്ത ഗവർണർ ജനറൽ

* ‘സതി’ നിരോധിച്ച ഗവർണർ ജനറൽ?.

* ‘ഉദാരമനസ്കനായ ഗവർണർ ജനറൽ’ എന്നറിയപ്പെടുന്ന ഭരണാധികാരി

* ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി (കൊൽക്കത്ത,1835)

* ഇന്ത്യയിലെ വിദ്യാഭ്യാസ സംമ്പ്രദായത്തെ ഉടച്ച് വാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ച ബ്രിട്ടീഷ് പ്രഭു- മെക്കാളെ പ്രഭു

* ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിട്ട്സ് 
തയ്യാറാക്കിയത്- മെക്കാളെ പ്രഭു

* ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി - മെക്കാളെ പ്രഭു

2. ചാള്‍സ് മെറ്റ്കാഫെ (1835-1836)
* ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വിമോചകന്‍ എന്നറിയപ്പെടുന്നു

* 1836-ല്‍ കല്‍ക്കട്ടയില്‍ പബ്ലിക് ലൈബ്രറി സ്ഥാപിച്ചു (നിലവില്‍ നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യ).

* 1835-ൽ ഗവർണർ ജനറലിന്റെ താത്കാലിക പദവി വഹിച്ച ഗവർണർ ജനറൽ

* ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ

* “ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ

3. ഓക്ക്‌ലന്‍ഡ് പ്രഭു (1836-1842)
* ബാങ്ക് ഓഫ് ബോംബെ സ്ഥാപിച്ചു (ഇത് പിന്നീട് ഇംപീരിയല്‍ ബാങ്കുമായി ലയിപ്പിച്ചു)

* 1839-ദേബേന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തില്‍ തത്വബോധിനി സഭ രൂപവത്കരിച്ചു.

* ഒന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധം (1840-1842)

4. എലന്‍ബോറോ (1842-1844)
* സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിചേർത്ത ഗവർണർ ജനറൽ

* ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു (1843)

* അടിമത്തം നിയമവിരുദ്ധമാക്കിയ ഇന്ത്യൻ ഗവർണർ ജനറൽ

5. ഹെന്റി ഹാഡിഞ്ജ് I (1844-1848)
* 1847- റൂര്‍ക്കി എന്‍ജിനീയറിങ് കോളേജ് സ്ഥാപിച്ചു.

* ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്കു മാത്രമായി നിജപ്പെടുത്തിയ ഗവർണർ ജനറൽ

* സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണർ ജനറൽ

* ‘ഗോൺസ് വർഗ്ഗക്കാരു’ടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണർ ജനറൽ

* ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം (1845-1846). 

6. ഡല്‍ഹൗസി പ്രഭു (1848-1856)
* ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി.

* 1848-ല്‍ ദത്താവകാശ നിരോധനനിയമം നടപ്പാക്കി. ഇതോടെ വന്‍തോതില്‍ നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തു.

* ദത്തവകാശ നിരോധന നയം മൂലം അധികാരം നഷ്ടപ്പെട്ട പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ- നാനാ സാഹിബ്

* ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം- സത്താറ (1848)

* ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാനത്തെ നാട്ടുരാജ്യം- ഔധ് (1856)

* 1851- ആദ്യ ടെലഗ്രാഫ് ലൈന്‍: ഡയമണ്ട് ഹാര്‍ബറില്‍നിന്ന് കല്‍ക്കട്ടയിലേക്ക്

* ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഭരണാധി കാരി

* ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടു വന്ന ഭരണാധികാരി.

* 1853- ബോംബെയില്‍നിന്ന് താനെയിലേക്ക് ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ 

* 1854- ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന വുഡ്‌സ് ഡെസ്പാച്ച് അവതരിപ്പിച്ചു

* പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഭരണാധികാരി?

* പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണർ ജനറൽ?

* ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതി ചെയ്യുന്നത്- ഹിമാചൽ പ്രദേശ്

* സിംലയെ വേനൽകാല തലസ്ഥാനമായി തിരഞ്ഞെടുത്ത ഗവർണർ ജനറൽ

* വിധവാ പുനർവിവാഹ നിയമം പാസാക്കിയ ഗവർണർ ജനറൽ (1856) 

* 1854- പോസ്റ്റ് ഓഫീസ് ആക്ട്

* രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം (1848-49), സന്താള്‍ കലാപം (1855) എന്നിവയും ഇക്കാലളവില്‍ നടന്നു.

7. കാനിങ് പ്രഭു (1856-1858)
* ഹിന്ദു വിധവാ പുനര്‍വിവാഹ നിയമം, 1856

* ഒന്നാം സ്വാതന്ത്ര്യ സമരം, 1857

* 1857-ല്‍ കല്‍ക്കട്ട, ബോംബെ, മദ്രാസ് സര്‍വകലാശാലകള്‍ സ്ഥാപിച്ചു.

* 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തെതുടര്‍ന്ന് ഇന്ത്യയില്‍ കമ്പനി ഭരണം പൂര്‍ണമായും അവസാനിപ്പിക്കുകയും പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ (പാര്‍ലമെന്റിന്റെ) നേരിട്ടുള്ള ഭരണത്തിനുകീഴിലേക്ക് ഇന്ത്യ മാറുകയും ചെയ്തു. ഗവര്‍ണര്‍ ജനറലിനു പകരം വൈസ്രോയി എന്ന പദവിയും വന്നു.

വൈസ്രോയിമാർ 
* 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ഭരണം അവസാനിച്ചു. 

* 1858-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിനുകീഴിലായി. 

* ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന സ്ഥാനപ്പേരിനു പകരമായി വൈസ്രോയി ഓഫ് ഇന്ത്യ നിലവില്‍വന്നു. 

* അവസാനത്തെ ഗവര്‍ണര്‍ ജനറലായിരുന്ന കാനിങ് പ്രഭു ആദ്യത്തെ വൈസ്രോയിയായി നിയമിതനായി.
1. കാനിങ് പ്രഭു (1856-1862)
* ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണർ ജനറലും

* 1858-ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയി ആയി നിയമിതനായി 

* ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ

* ബജറ്റ് സമ്പ്രദായം ആരംഭിച്ചു

* സിവില്‍ സര്‍വീസുകള്‍ക്ക് തുടക്കമിട്ടു

* ദത്താവകാശ നിരോധനനയം നിര്‍ത്തലാക്കി (1859)

* 1860-ല്‍ ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) നിലവില്‍വന്നു (1860)

* 1861-ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് പാസാക്കി

* 1859-60: ബംഗാളില്‍ നീലം കര്‍ഷകരുടെ പ്രക്ഷോഭം

* കൊൽക്കത്ത, മുംബൈ, മദ്രാസ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചു 

* ഇന്ത്യയിലെ ആദ്യ സർവ്വകലാശാല- കൽക്കത്ത സർവ്വകലാശാല (1857) 

* ബംഗാളിലെ ഇൻഡിഗോ കലാപം നടന്ന സമയത്ത് വൈസ്രോയി

* ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി

* ഇന്ത്യയിൽ വെള്ളക്കാരുടെ സമരം നടന്ന വർഷം- 1859

* ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത്- 1861-ൽ

2. എല്‍ജിന്‍ (1862-1863)
* 1862 - കല്‍ക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ സ്ഥാപിച്ചു.

* വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി

* 1862 ൽ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി

* ഇന്ത്യയുടെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്- കൊൽക്കത്തയിൽ

3. ജോണ്‍ ലോറന്‍സ് (1864-1869)
* ഷിംലയെ ഇന്ത്യയുടെ വേനക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചു

* 1866-ല്‍ അലഹബാദ് ഹൈക്കോടതി സ്ഥാപിച്ചു

* ഇന്ത്യയില്‍ വനംവകുപ്പിന് രൂപംനല്‍കി

* ഭൂട്ടാന്‍ യുദ്ധം (1864-65) നടന്നത് ജോണ്‍ ലോറന്‍സിന്റെ ഭരണകാലത്തായിരുന്നു.

4. മേയോ പ്രഭു (1869-1872)
* സാമ്പത്തിക വികേന്ദ്രീകരണത്തിന് തുടക്കംകുറിച്ചു

* 1871-ല്‍ ആദ്യത്തെ കാനേഷുമാരി (census) ആരംഭിച്ചു

* കേശബ് ചന്ദ്ര സെന്‍ ഇന്ത്യന്‍ റിഫോം അസോസിയേഷന്‍ സ്ഥാപിച്ചത് ഇക്കാലത്താണ്.

* സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ചു

* 1872-ല്‍ ആന്‍ഡമാനില്‍ ജയില്‍പ്പുള്ളിയായിരുന്ന ഷേര്‍ അലി മേയോ പ്രഭുവിനെ വധിച്ചു. 

* അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ഏക വൈസ്രോയ് മേയോയാണ്.

* സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് ആരംഭംകുറിച്ചു 

* ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്

* ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചു 

* മേയോ കോളേജ് സ്ഥിതി ചെയ്യുന്നത്- അജ്മീർ

* ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകി

* ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയ

* ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയ വർഷം-1872

5. നോര്‍ത്ത്ബ്രൂക്ക് പ്രഭു (1872-1876)

* നാടകങ്ങളിലെ ബ്രിട്ടീഷ് വിരുദ്ധത ഇല്ലാതാക്കാന്‍ നിയമം കൊണ്ടുവന്നു

* 1873 - ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ ജ്യോതിബഫൂലെ മഹാരാഷ്ട്രയില്‍ സത്യശോധക് സമാജം സ്ഥാപിച്ചു.

* 1875-ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്തെ വൈസ്രോയി

* അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി

6. ലിട്ടണ്‍ പ്രഭു (1876-1880)
* 1877 - ഒന്നാം ഡല്‍ഹി ദര്‍ബാര്‍ - വി്ക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെകൂടി രാജ്ഞിയായി പ്രഖ്യാപിച്ചു

* 1878 - പ്രാദേശികഭാഷാ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട് 'വെര്‍ണാകുലര്‍ പ്രസ് ആക്ട്' നടപ്പാക്കി

* 1879 - സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തുടക്കമിട്ടു

* വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപ്പെടുന്ന വൈസ്രോയി

* ‘ഒവൻ മേരിടിത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി?

* ഇന്ത്യയിൽ ആയുധ നിയമം (ഇന്ത്യാക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന നിയമം) നടപ്പിലാക്കി

* ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി ‘കൈസർ ഇ ഹിന്ദ്’ എന്ന പദവി സ്വീകരിച്ചു 

* ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി

* ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി

* സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രായപരിധി 21 വയസ്സിൽ നിന്ന് 19 വയസ്സായി കുറച്ചു 

* അലിഗഡ് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് തുറന്ന സമയത്തെ വൈസ്രോയി

* വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചു 

* റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്ഷാമ കമ്മീഷൻ നിലവിൽ വന്നത്- 1878
7. റിപ്പണ്‍ പ്രഭു (1880-1884)
* ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ്

* 1881-ൽ ഫാക്ടറി ആക്ട് പാസാക്കിയ വൈസ്രോയി

* ‘ജനകീയനായ വൈസ്രോയി (റിപ്പൺ ദി പോപ്പുലർ) എന്നറിയപ്പെട്ടിരുന്ന വൈസ്രോയി

* വെര്‍ണാകുലര്‍ പ്രസ് ആക്ട് പിന്‍വലിച്ചു

* പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു

* ഇന്ത്യയിലെ ന്യായാധിപന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഇല്‍ബേര്‍ട്ട് ബില്‍ നടപ്പാക്കി

* 1881-ൽ ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി

* 1882-ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്ട് പാസാക്കിയ വൈസ്രോയി

* 1883-ൽ ഇൽബർട്ട് ബിൽ പാസാക്കി

* ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് ഇൽബർട്ട് ബിൽ

* ഇൽബർട്ട് ബിൽ വിവാദത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി

* സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 19 വയസ്സിൽ നിന്നും 21ലേയ്ക്ക് പുനഃ സ്ഥാപിച്ച വൈസ്രോയി

* വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കായി 1882 ൽ ഹണ്ടർ കമ്മീഷനെ നിയോഗിച്ച വൈസ്രോയി

8. ഡഫറിന്‍ പ്രഭു (1884-1888)
* 1885 - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണ സമയത്തെ വൈസ്രോയി

* ഇന്ത്യയിൽ ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മീഷന് രൂപം നൽകി

* കോൺഗ്രസിനെ ‘മൈക്രോസ്കോപ്പിക്സ് മൈനോറിറ്റി എന്നു വിളിച്ച വൈസ്രോയി

* മൂന്നാം ആംഗ്ലോ ബർമ്മീസ് യുദ്ധം നടന്ന സമയത്തെ വൈസ്രോയി

9. ലാന്‍ഡ്സ്ഡോണ്‍ പ്രഭു (1888-1894)

* 1891 - രണ്ടാം ഫാക്ടറി നിയമം

* 1892 -ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പാസാക്കിയ വൈസ്രോയി

* 1893 - ബ്രിട്ടീഷ് ഇന്ത്യ, അഫ്ഗാനിസ്താന്‍ എന്നിവയ്ക്കിടയിലെ അതിര്‍ത്തി നിര്‍ണയിക്കാനായി ഡ്യൂറന്റ് കമ്മീഷനെ നിയോഗിച്ചു

* ഇന്ത്യാക്കാർക്ക് പ്രത്യേകമായി നടപ്പിലാക്കിയിരുന്ന സിവിൽ പരീക്ഷ നിർത്തലാക്കി

* ഇന്ത്യൻ സിവിൽ സർവീസിനെ ഇംപീരിയൽ,പ്രെവിൻഷ്യൻ,സാബോഡിനേറ്റ് എന്ന് മൂന്നായിതിരിച്ചു 

* ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചു 

* ഡ്യുറന്റ് കമ്മീഷന്റെ തലവൻ- സർ.മോർട്ടിമെർ ഡ്യുറന്റ്

10. എല്‍ജിന്‍ പ്രഭു (1894-1899)
* 1897 - ബേലൂര്‍ മഠത്തില്‍ സ്വാമി വിവേകാനന്ദന്‍ രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചു

11. കഴ്സണ്‍ പ്രഭു (1899-1905)
* 1905-ല്‍ ബംഗാളിനെ രണ്ടായി വിഭജിച്ചു - ബംഗാളും ഈസ്റ്റ് ബംഗാളും. ഇതിനെത്തുടര്‍ന്ന് രണ്ടാം സ്വദേശി പ്രസ്ഥാനത്തിന് (1905-1911) തുടക്കമായി. ലാലാ ലജ്പതിറായ്, ബിപിന്‍ ചന്ദ്രപാല്‍, ബാലഗംഗാതര തിലകന്‍, അരവിന്ദ ഘോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

* ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ചു

* 1903 - രണ്ടാം ഡല്‍ഹി ദര്‍ബാര്‍ 

* ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് നടപടിക്ക് ഉത്തമ ഉദാഹരണം- ബംഗാൾ വിഭജനം

* ബംഗാൾ ജനത,ബംഗാൾ വിഭജനദിനത്തെ (1905 ഒക്ടോബർ 16) എന്തായാണ് ആചരിച്ചത് - വിലാപദിനം

* തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി

* സർവ്വകലാശാല പരിഷ്കരണ കമ്മീഷനെ നിയോഗിച്ച വൈസ്രോയി

* ഇംഗ്ലണ്ടിൽ വിക്ടോറിയ രാജ്ഞി അന്തരിക്കുന്ന സമയത്ത് ഇന്ത്യയിലെ വൈസ്രോയി

* ഡൽഹിയിലെ ‘പോസെ’യിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ച വൈസ്രോയി

* ‘ദി ലൈഫ് ഓഫ് ലോർഡ് കാഴ്‌സൺ’ എന്ന പുസ്തകം എഴുതിയത് - റൊണാൾഡ്‌ ഷെ

* കഴ്സൺ പ്രഭു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി നിയമിച്ചത്- സർ ജോൺ മാർഷൽ

* ‘ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട്’ പാസാക്കിയ സമയത്തെ ഇന്ത്യൻ വൈസ്രോയി

* പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രു ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ച വൈസ്രോയി

* ‘ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്’ എന്നറിയപ്പെടുന്ന വൈസ്രോയി

* ലോഡ് കിച്ചന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി

കഴ്സന്റെ വാക്കുകൾ
* “എന്റെ പൂർവ്വികന്മാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്, ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും”

* “ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താൻ ഇന്ത്യയിൽ വന്നത്”

12. മിന്റോ പ്രഭു (1905-1910)
* 1906 - ആഗാ ഖാന്റെ നേതൃത്വത്തില്‍ ധാക്കയിൽ മുസ്ലിം ലീഗ് സ്ഥാപിതമായി

* 1907-ലെ സൂറത്ത് സമ്മേളനത്തെ തുടർന്ന് കോൺഗ്രസ് മിതവാദികളും തീവ്രവാദികളും പിരിഞ്ഞപ്പോൾ വൈസ്രോയി

* കോണ്‍ഗ്രസിന്റെ തീവ്രവാദ വിഭാഗത്തെ ചെറുക്കാനായി ദേശവിരുദ്ധ മീറ്റിങ്ങുകള്‍ നിരോധിച്ചു

* 1907 - ജാംഷെഡ്ജി ടാറ്റ ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി സ്ഥാപിച്ചു

* 1909 - മോര്‍ലി-മിന്റോ പരിഷ്‌കാരങ്ങള്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്, 1909) നടപ്പാക്കി. ഇന്ത്യക്കാര്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യം വര്‍ധിപ്പിച്ചു

* ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം- മിന്റോ മോർലി ഭരണപരിഷ്കാരം

* ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു - മുസ്ലിം ചേരി തിരിവിന് കാരണമായത്- മിന്റോ മോർലി ഭരണപരിഷ്കാരം

* മിന്റോ പ്രഭു വൈസ്രോയിയായിരിക്കെ ഗവർണർ ജനറലിന്റെ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- എസ്.പി.സിൻഹ

* ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ വൈസ്രോയി

* 1910 - പത്രങ്ങള്‍ക്കും മറ്റ് അച്ചടി മാധ്യമങ്ങള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി

13. ഹാർഡിഞ്ജ് പ്രഭു II (1910-1916)
* 1911 - ബംഗാള്‍ വിഭജനം റദ്ദാക്കി. തലസ്ഥാനം കല്‍ക്കട്ടയില്‍നിന്നും ഡല്‍ഹിയിലേക്ക് മാറ്റി

* 1911 - മൂന്നാം ഡല്‍ഹി ദര്‍ബാര്‍

* ജോർജ് അഞ്ചാമൻ രാജാവിനു വേണ്ടി 1911ൽ ഡൽഹിയിൽ വച്ച് കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി

* 1912 - ബിഹാര്‍ പ്രവശ്യ ബംഗാളില്‍നിന്ന് വേര്‍പെടുത്തി

* 1912 -ൽ ഡൽഹിയിൽ വച്ച് ബോംബെറിയപ്പെട്ടത്

* വൈസ്രോയി ഹാർഡിഞ്ച് II നെ വധിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ - റാഷ് ബിഹാരി ബോസ്

* ക്യൂൻ മേരിയും, കിംഗ് ജോർജ് V ഉം ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി.

* 1914 - ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിര്‍ത്തി രേഖയായ മക്മഹോന്‍ ബോര്‍ഡര്‍ ലൈന്‍ നിലവില്‍വന്നു

* ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപ്പെടുത്തിയ ഭരണാധികാരി

* 1915-ലെ ‘ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി

* 1915 - ഗദ്ദര്‍ കലാപം

14. ചെംസ്‌ഫോര്‍ഡ് പ്രഭു (1916-1921)
* 1916 - ആനി ബസന്റ്, ബാലഗംഗാധര തിലക് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹോംറൂള്‍ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു.

* 1916 - ലക്‌നൗ പാക്ട്. പ്രവിശ്യകളിലെ നിയമനിര്‍മാണസഭകളില്‍ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസും ലീഗും ധാരണയായി.

* 1919 - മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരങ്ങള്‍. ഇന്ത്യയില്‍ കൂടുതല്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.

* ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1919 - ഭരണത്തില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം

* വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേയ്ക്ക് മൂന്ന് ഇന്ത്യക്കാരെ കൂടി നാമനിർദ്ദേശം ചെയ്യാൻ അനുവദിച്ച ആക്ട് -ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

* 1916ൽ ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാല പൂനെയിൽ സ്ഥാപിക്കപ്പെടുമ്പോൾ വൈസ്രോയി

* 1917ൽ സാഡ്‌ലർ വിദ്യാഭ്യാസ കമ്മീഷനെ’ നിയമിച്ച വൈസ്രോയി

* റൗളത്ത് ആക്ട്, 1919 - വിചാരണ കൂടാതെ വിമതരെ തടവില്‍ വെക്കാനുള്ള നിയമം. കരിനിയമം എന്ന പേരിലും അറിയപ്പെടുന്നു.

* 1919 ഏപ്രില്‍ - ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല

* 1921 - ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചു

15. റീഡിങ് പ്രഭു (1921-1926)
* ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി

* 1921 - മലബാര്‍ കലാപം

* ജൂത വൈസ്രോയി എന്നറിയപ്പെടുന്നത്?

* റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി

* 1924 മുതൽ റെയിൽവെ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി?

* നിസ്സഹകരണ പ്രസ്ഥാനം (1921-22)

* വെയിൽസ് രാജകുമാരൻ ഇന്ത്യാ സന്ദർശനം നടത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി

* 1921 - ടാഗോര്‍ വിശ്വഭാരതി സര്‍വകലാശാല സ്ഥാപിച്ചു

* 1922 - ചൗരി ചൗരാ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തലാക്കി
16. ഇര്‍വിന്‍ പ്രഭു (1926-1931)

* 1928 - 1919-ല്‍ നടത്തിയ ഭരണ പരിഷ്‌കാരങ്ങളുടെ മാറ്റം പരിശോധിക്കാനായി സൈമണ്‍ കമ്മീഷനെ നിയമിച്ചു

* 1928 - നെഹ്രു റിപ്പോര്‍ട്ട്

* 1929 - മുസ്ലിം വിഭാഗത്തിന്റെ രാഷ്ട്രീയ രാഷ്ട്രീയ അവകാശങ്ങള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദലി ജിന്ന 14 ഇന പദ്ധതി അവതരിപ്പിച്ചു

* ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിവാഹ പ്രായം ഏകദേശം 18 ഉം 14 ഉം എന്ന് നിജപ്പെടുത്തിയ ശാരദനിയമം പാസ്സാക്കിയത് -1929

* 1930 - ഉപ്പു സത്യാഗ്രഹം, ഒന്നാം വട്ടമേശ സമ്മേളനം, മുഹമ്മദ് ഇക്ബാലിന്റെ അലഹബാദ് അഭിസംബോധന, ചിറ്റഗോങ് കലാപം തുടങ്ങിയ സംഭവങ്ങള്‍ക്ക് ആ വര്‍ഷം സാക്ഷ്യം വഹിച്ചു.

* 1931 - ഗാന്ധി-ഇര്‍വിന്‍ പാക്ട്. ഉപ്പുസത്യാഗ്രഹം നിര്‍ത്തി. രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു.

* ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ (1931 ഫെബ്രുവരി 10) വൈസ്രോയി

* I.N.C. പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ വൈസ്രോയി

* 1931 മാര്‍ച്ച് - ഭഗത്‌സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിക്കൊന്നു

* ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്.

* ഒന്നാം വട്ടമേശ സമ്മേളനം (1930)

17. വില്ലിങ്ഡണ്‍ പ്രഭു (1931-1936)
* രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങള്‍ നടന്നു (1931,1932)

* 1932 - ഗാന്ധിയും അംബേദ്കറും തമ്മില്‍ പൂന പാക്ട്. അധകൃത വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനായി അംബേദ്കര്‍ മുന്നോട്ടുവന്നു.

* 1932-ൽ രാംസെ മക്ഡോണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ വൈസ്രോയി

* 1933 - ചൗധരി റഹ്മത്ത് അലിയുടെ പാകിസ്താന്‍ പ്രഖ്യാപനം

* 1934 - കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

* ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണനും ചേർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച സമയത്തെ വൈസ്രോയി

* ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1935

* റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചു

18. ലിന്‍ലിത്‌ഗോ പ്രഭു (1936-1943)
* 1937 - പ്രവിശ്യകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തി

* രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി

* 1940 ൽ മുസ്ലീംലീഗ്,പാകിസ്ഥാൻ രൂപീകരണത്തിനായി ലാഹോർ പ്രമേയം പാസാക്കിയ സമയത്തെ വൈസ്രോയി

* 1940-ൽ ‘ആഗസ്റ്റ് ഓഫർ’ മുന്നോട്ട് വച്ച വൈസ്രോയി

* ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി

* ക്വിറ്റ് ഇന്ത്യാ’ സമരകാലത്തെ ഇന്ത്യൻ വൈസ്രോയി

* ‘കിപസ് മിഷൻ’ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി

* 1943 - ബംഗാളിലെ ക്ഷാമം - പട്ടിണിമൂലം 3 ദശലക്ഷത്തോളം ആളുകള്‍ മരണപ്പെട്ടു

19. വേവല്‍ പ്രഭു (1943-1947)
* 1944 - ലീഗ്-കോണ്‍ഗ്രസ് ഭിന്നത അവസാനിപ്പിക്കാനായി സി.ആര്‍ (സി.രാജഗോപാലാചാരി) ഫോര്‍മുല

* രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന സമയത്തെ ഇന്ത്യൻ വൈസ്രോയി

* ചെങ്കോട്ടയിൽ INA പട്ടാളക്കാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകി.

* സിംല കോണ്‍ഫറന്‍സ് - ഇന്ത്യക്കാര്‍ക്ക് സ്വയംഭരണം നടത്താന്‍ അനുമതി

* സർജന്റെ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി

* ഇന്ത്യയിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നപ്പോഴത്തെ 
വൈസ്രോയി

* നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത് -1946 സെപ്തംബർ 2

* 1946 - കാബിനറ്റ് മിഷന്‍ - ബ്രിട്ടീഷുകാരില്‍നിന്നും ഇന്ത്യന്‍ നേതാക്കളിലേക്ക് അധികാരക്കൈമാറ്റം നടത്തുന്നതിനായുള്ള തയ്യാറെടുപ്പ്

* ബംഗാളില്‍ വര്‍ഗീയ കലാപം (1946)

* ബോംബെയില്‍ നാവിക കലാപം (1946) 

* ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ ഇന്ത്യൻ വൈസ്രോയി

20. മൗണ്ട്ബാറ്റണ്‍ പ്രഭു (1947 ഫെബ്രുവരി-ഓഗസ്റ്റ്)
* ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി

* ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി

* ഇന്ത്യാ-പാക് അതിർത്തി നിർണ്ണയത്തിനു വേണ്ടി റാഡ്ക്ലിഫിന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ച വൈസ്രോയി

* ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് നടപ്പാക്കി

* ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി

* 1979-ൽ അയർലന്റിൽ വച്ച് ബോംബു സ്ഫോടനത്തിൽ കൊല്ലപ്പെട്ട വൈസ്രോയി

ഡിക്കി ബേർഡ് പ്ലാൻ
* ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി?
- മൗണ്ട് ബാറ്റൺ പദ്ധതി

* മൗണ്ട് ബാറ്റൺ പദ്ധതി നിയമവിധേയമാക്കപ്പെട്ട ആക്ട്?
- 1947-ലെ ഇൻഡിപെൻഡൻസ് ആക്ട്

* ‘ബാൾക്കൺ പദ്ധതി’ എന്നറിയപ്പെടുന്നത്?
- മൗണ്ട് ബാറ്റൺ പദ്ധതി

* ‘ഡിക്കി ബേർഡ് പ്ലാൻ’ എന്നറിയപ്പെടുന്ന പദ്ധതി?
- മൗണ്ട് ബാറ്റൺ പദ്ധതി

സ്വതന്ത്ര ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാര്‍
* അധികാരക്കൈമാറ്റം നടത്തിയെങ്കിലും ഇന്ത്യ പൂര്‍ണമായും റിപ്പബ്ലിക് ആവുന്നതുവരെ പ്രസിഡന്റിന്റെ അഭാവത്തില്‍ ഗവര്‍ണര്‍ ജനറല്‍ പദവി നിലനിര്‍ത്തിപ്പോന്നു. ഇത് 1956 ജനുവരി 26 വരെ തുടര്‍ന്നു. 

* അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റണ്‍ പ്രഭു തന്നെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി. 1948 ജൂണ്‍ 21 വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു. 

* 1948 ജൂണ്‍ മുതല്‍ 1956 ജനുവരി വരെ സി. രാജഗോപാലാചാരി ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറലായി. ഇന്ത്യാക്കാരനായ ഏക ഗവര്‍ണര്‍ ജനറല്‍ കൂടിയാണ് അദ്ദേഹം.

       ✫✫✫✫ 𝑵𝒊𝒄𝒉𝒆 𝑷𝒔𝒄 ✫✫✫✫

കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യ കലകൾ :കഥകളി

        കേരളത്തിലെ പ്രധാന
         ദൃശ്യ-ശ്രാവ്യ കലകൾ

                  കഥകളി


𒊹︎︎︎ കേരളത്തിന്റെ തനത് കലാരൂപം

𒊹︎︎︎ ഉദാത്ത നാട്യരൂപം,  നൃത്ത നാട്യ രൂപം എന്നിങ്ങനെ അറിയപ്പെടുന്നു

𒊹︎︎︎ കലകളുടെ രാജാവ്

𒊹︎︎︎ രാജാക്കന്മാരുടെ കല

𒊹︎︎︎ ആദ്യകാല രൂപം രാമനാട്ടം

𒊹︎︎︎ കഥകളിയുടെ സാഹിത്യ രൂപം ആട്ടക്കഥ

𒊹︎︎︎ കഥകളിയുടെ ഉപജ്ഞാതാവ് കോട്ടയത്ത് തമ്പുരാൻ

𒊹︎︎︎ രാമനാട്ടത്തിന്റെ  ഉപജ്ഞാതാവ്
 കൊട്ടാരക്കര തമ്പുരാൻ

𒊹︎︎︎ കൃഷ്ണനാട്ടത്തിന്റെ  ഉപജ്ഞാതാവ്
 മാനവേദൻ രാജാവ്

𒊹︎︎︎ രാമനാട്ടം രചിച്ചിരിക്കുന്ന ഭാഷ
 മലയാളം

𒊹︎︎︎ കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ
 സംസ്കൃതം

𒊹︎︎︎ ടോട്ടൽ തിയേറ്റർ ( സമഗ്ര നൃത്തം ) എന്നറിയപ്പെടുന്ന കലാരൂപം

𒊹︎︎︎ കല്ലുവഴി സമ്പ്രദായം, വെട്ടത്തുനാടൻ സമ്പ്രദായം, കപ്ലിങ്ങാട് സമ്പ്രദായം എന്നിവ കഥകളിയിലെ വിവിധ  സമ്പ്രദായങ്ങളാണ്

𒊹︎︎︎ വെട്ടത്തു സമ്പ്രദായം എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന കലാരൂപം

𒊹︎︎︎ കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം: ഹസ്തലക്ഷണദീപിക
( രചിച്ചത് - കടത്തനാട് ഉദയവർമ്മ തമ്പുരാൻ)

𒊹︎︎︎ ഹസ്തലക്ഷണദീപികയിൽ വിവരിച്ചിരിക്കുന്ന മുദ്രകൾ: 24

𒊹︎︎︎ കഥകളിയിലെ പ്രധാന പാട്ടുകാരൻ
 പൊന്നാനി

𒊹︎︎︎ പൊന്നാനിയെ  സഹായിക്കുന്ന പാട്ടുകാരൻ ശിങ്കിടി

𒊹︎︎︎ കഥകളി പഠിപ്പിക്കുന്ന സ്ഥലം കളരി

𒊹︎︎︎ കഥകളി സംഗീതത്തിന് കുലപതി എന്നറിയപ്പെടുന്നത്: കലാമണ്ഡലം ഹൈദരാലി

𒊹︎︎︎ കലാമണ്ഡലം ഹൈദരലിയുടെ ആത്മകഥ ഓർത്താൽ വിസ്മയം

𒊹︎︎︎ കഥകളിക്ക് ഉപയോഗിക്കുന്ന സംഗീതം: സോപാനസംഗീതം

𒊹︎︎︎ കഥകളി സംഗീതത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണങ്ങൾ: ചെണ്ട, മദ്ദളം, ഇടയ്ക്ക, ഇലത്താളം, ചേങ്ങില

𒊹︎︎︎ കഥകളിയിലെ വേഷങ്ങളെ പ്രധാനമായും 5 ആയി തിരിച്ചിരിക്കുന്നു: പച്ച, കത്തി,  താടി, കരി,  മിനുക്ക്

𒊹︎︎︎ സാത്വിക കഥാപാത്രങ്ങളെ  പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം: പച്ച (ഇന്ദ്രൻ, അർജ്ജുനൻ )

𒊹︎︎︎ ദുഷ്ട കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം: കത്തി ( eg: രാവണൻ, കംസൻ)

𒊹︎︎︎ രാക്ഷസ സ്വഭാവമുള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം കരി

𒊹︎︎︎ താടി പ്രധാനമായി മൂന്നു തരം
☞︎︎︎ മനുഷ്യാതീതമായ കഴിവുകളുള്ള ഹനുമാനെ പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം ; വെളുത്തതാടി
☞︎︎︎ ദുഷ്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷമാണ്; ചുവന്ന താടി
☞︎︎︎ വേടന്മാരും നായാട്ടു കാരുമായ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന വേഷം
: കറുത്ത താടി

𒊹︎︎︎ സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം മിനുക്ക്

𒊹︎︎︎കഥകളിയിലെ പ്രധാന ചടങ്ങുകൾ
✫ കേളി
✫ അരങ്ങുകേളി
✫ തോടയം
✫ വന്ദനശ്ലോകം
✫ പുറപ്പാട്
✫ മേളപ്പദം
✫ കഥാഭിനയം
✫ ധനാശി

𒊹︎︎︎ കഥകളിയിലെ ആദ്യ ചടങ്ങ് കേളികൊട്ട്

𒊹︎︎︎ കഥകളിയുടെ തുടക്കത്തിൽ ഉപയോഗിക്കുന്ന നൃത്തം: പുറപ്പാട്

𒊹︎︎︎ കഥകളി ആരംഭിക്കുമ്പോൾ ആദ്യമായി ആലപിക്കുന്ന ഗാനം: തിരനോട്ടം

𒊹︎︎︎ കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ് ധനാശി

𒊹︎︎︎ കഥകളിക്ക് ലോകശ്രദ്ധ വാങ്ങികൊടുത്ത കവി: വള്ളത്തോൾ

𒊹︎︎︎ കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ കഥകളി മ്യൂസിയം സ്ഥിതിചെയ്യുന്നത്: കൊല്ലം

𒊹︎︎︎ കഥകളി കലാകാരന്മാർ - കലാമണ്ഡലം രാമൻകുട്ടി നായർ,
 മടവൂർ വാസുദേവൻ നായർ,
 കലാമണ്ഡലം കൃഷ്ണൻ നായർ,
കലാമണ്ഡലം ഗോപി,
മങ്കുളം വിഷ്ണു നമ്പൂതിരി, കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം പത്മനാഭൻ നായർ,
 മങ്കൊമ്പ് ശിവശങ്കരപ്പിള്ള,

𒊹︎︎︎ സംഗീതം - കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ

         ✫✫✫✫𝑵𝒊𝒄𝒉𝒆 𝑷𝒔𝒄✫✫✫✫

Sunday, March 28, 2021

സർ സയ്യിദ് അഹമ്മദ് ഖാൻ

     സർ സയ്യിദ് അഹമ്മദ് ഖാൻ

☞︎︎︎ 17 ഒക്ടോബർ  1817 – 27 മാർച്ച് 1898

☞︎︎︎ ഒരു ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ നേതാവും, ഇസ്ലാമിക പരിഷ്കർത്താവും നവോത്ഥാന വാദിയുമായിരുന്നു. പിൽക്കാലത്ത് അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി ആയി പരിണമിച്ച മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജ് സ്ഥാപിക്കുന്നതു വഴി സർ സയ്യിദ് ആണ് ഇന്ത്യയിലെ മുസ്ലീം സമുദായത്തിൽ ആധുനിക വിദ്യാഭ്യാസം ആരംഭിച്ചത്.

☞︎︎︎ അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ഒരു പുതിയ തലമുറ മുസ്ലീം ചിന്തകരും രാഷ്ട്രീയക്കാരും രൂപപ്പെട്ടു,

☞︎︎︎ ഇന്ത്യയിലെ മുസ്ലീങ്ങളുടെ രാഷ്ട്രീയ ഭാവി ഉറപ്പിക്കുന്നതിനുള്ള അലിഗഡ് പ്രസ്ഥാനം അദ്ദേഹമാണ് ആരംഭിച്ചത്

☞︎︎︎ മുസ്ലീം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ് :  സർ സയ്യിദ് അഹമ്മദ് ഖാൻ

☞︎︎︎ അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ : സർ. സയ്യിദ് അഹമ്മദ് ഖാൻ

☞︎︎︎ 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത് : സയ്യിദ് അഹമ്മദ് ഖാൻ (1920ൽ ഇത് അലിഗഢ് യൂണിവേഴ്സിറ്റി ആയി മാറി)

☞︎︎︎ അലിഗഢ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകർ : ചിരാഗ് അലി, നാസിർ അഹമ്മദ്

☞︎︎︎ ‘ആൾ ഇന്ത്യ മുഹമ്മദൻ എഡ്യുക്കേഷണൽ കോൺഫറൻസ്’ സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ് : സയ്യിദ് അഹമ്മദ് ഖാൻ

☞︎︎︎ കോൺഗ്രസ്സിന്റെ രൂപീകരണത്തെ എതിർത്ത് 1888-ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് : സയ്യിദ് അഹമ്മദ് ഖാൻ

☞︎︎︎ ബ്രിട്ടീഷ് ഗവൺമെന്റിന്റെ 'ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ' അവാർഡ് നേടിയ ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവ് :  സയ്യിദ് അഹമ്മദ് ഖാൻ

☞︎︎︎ സർ.സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച പത്രം :  തഹ്‌സീബ്-ഉൾ-അഖ്ലാഖ്

☞︎︎︎ “ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത് : സയ്യിദ് അഹമ്മദ് ഖാൻ

         ✫✫✫✫ 𝓝𝓲𝓬𝓱𝓮 𝓹𝓼𝓬 ✫✫✫✫

Wednesday, March 24, 2021

ലഘുഗണിതം / 𝑴𝒂𝒕𝒉𝒔: 𝑹𝒊𝒏𝒈𝒊𝒏𝒈 𝑪𝒍𝒐𝒄𝒌𝒔

ലഘുഗണിതം / 𝑴𝒂𝒕𝒉𝒔: 𝑹𝒊𝒏𝒈𝒊𝒏𝒈 𝑪𝒍𝒐𝒄𝒌𝒔

𒊹︎︎︎12,15,18 സെക്കന്റ് ഇടവേളകളിൽ ബെല്ലടിക്കുന്ന 3 ഘടികാരങ്ങൾ 8.35 𝑨𝑴 ന് ഒരുമിച്ച് മുഴങ്ങിയാൽ, പിന്നീട് അവ ഒരുമിച്ച് മുഴങ്ങുന്നത് എപ്പോൾ?

ലസാഗു: 12,15,18 =180.
180 𝑺𝒆𝒄. എന്നത് 3 മിനുറ്റാണ്.
8.35 𝑴𝒊𝒏.+3 𝑴𝒊𝒏. 
▶𝑨𝒏𝒔= 8 hr.38 𝑴𝒊𝒏. 𝑨𝒎

            ✫✫✫✫ 𝑵𝒊𝒄𝒉𝒆 𝑷𝒔𝒄 ✫✫✫✫

𒊹︎︎︎ ഒരു ക്ലോക്കിൽ 4മണി അടിക്കാൻ 6 𝑺𝒆𝒄𝒐𝒏𝒅𝒔 എടുത്തു.എങ്കിൽ 8മണി അടിക്കാൻ എത്ര 𝑺𝒆𝒄𝒐𝒏𝒅𝒔 വേണം?

▶ആദ്യം,ഇടവേളകൾ കാണുക. ഒരു ഇടവേളയ്ക്ക് ബെല്ലടിക്കാൻ വേണ്ട സമയവും കാണുക. ശേഷം ഇവ തമ്മിൽ ഗുണിച്ചാൽ 𝑨𝒏𝒔 ആയി.

4 മണി അടിച്ചാൽ 3 ഇടവേളകൾ വരും⬇
 Ⅰ   Ⅱ    Ⅲ     Ⅳ
      1     2      3   
Then, 3 ഇടവേളയ്ക്ക് 6 സെകന്റ്.
ഒരു ഇടവേളയ്ക്ക് 2 𝑺𝒆𝒄. വേണം (6/3 = 2 𝑺𝒆𝒄)

8 മണിക്ക് 7 ഇടവേള വരും⬇
Ⅰ  Ⅱ  Ⅲ   Ⅳ   Ⅴ   Ⅵ   Ⅶ   Ⅷ
    1    2    3     4     5     6    7

▶𝑻𝒉𝒆𝒏, 𝑨𝒏𝒔 = 7x2 = 14 𝑺𝒆𝒄.

            ✫✫✫✫ 𝑵𝒊𝒄𝒉𝒆 𝑷𝒔𝒄 ✫✫✫✫

Tuesday, March 23, 2021

ദേശീയ ചലച്ചിത്ര പുരസ്‌കാരം 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑭𝒊𝒍𝒊𝒎 𝑨𝒘𝒂𝒓𝒅𝒔

     ദേശീയ ചലച്ചിത്ര പുരസ്‌കാരം
             𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑭𝒊𝒍𝒊𝒎 𝑨𝒘𝒂𝒓𝒅𝒔

★ 67𝒕𝒉 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑭𝒊𝒍𝒊𝒎 𝑨𝒘𝒂𝒓𝒅𝒔 2019 : അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍2019

✫ 2021 ൽ  പ്രഖ്യാപിച്ചത്
കോവിഡ് മൂലം 2019ലെ പുരസ്കാരങ്ങള്‍ 2020 ൽ  പ്രഖ്യാപിക്കാനായിരുന്നില്ല.

✫ മികച്ച സിനിമ (𝑩𝒆𝒔𝒕 𝑭𝒆𝒂𝒕𝒖𝒓𝒆 𝑭𝒊𝒍𝒊𝒎 ) : ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’  
     ☞︎︎︎ സംവിധാനം :പ്രിയദർശൻ
     ☞︎︎︎ മികച്ച ചിത്രത്തിനൊപ്പം മികച്ച സ്പെഷൽ ഇഫക്ട്സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരവും ‘മരക്കാർ’ നേടി. 
     ☞︎︎︎ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് ആണ് മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരം നേടിയത്. 
     ☞︎︎︎ മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള (𝑩𝒆𝒔𝒕 𝑪𝒐𝒔𝒕𝒖𝒎𝒆 𝑫𝒆𝒔𝒊𝒈𝒏) പുരസ്കാരം സുജിത്തും സായിയും പങ്കു വച്ചു.

✫ മികച്ച സംവിധായകൻ (𝑩𝒆𝒔𝒕 𝑫𝒊𝒓𝒆𝒄𝒕𝒊𝒐𝒏) : ബഹത്തർ ഹുറൈൻ    
     ➪ നായി സഞ്ജയ് പുരൻ സിംഗ് ചൗഹാൻ എന്ന ഹിന്ദി സിനിമയുടെ സംവിധാനത്തിനു 

✫ മികച്ച പുതുമുഖ സംവിധായകൻ(𝑰𝒏𝒅𝒊𝒓𝒂 𝑮𝒂𝒏𝒅𝒉𝒊 𝑨𝒘𝒂𝒓𝒅 𝒇𝒐𝒓 𝑩𝒆𝒔𝒕 𝑫𝒆𝒃𝒖𝒕 𝑭𝒊𝒍𝒊𝒎 𝒐𝒇 𝒂 𝑫𝒊𝒓𝒆𝒄𝒕𝒐𝒓) : മാത്തൂകുട്ടി സേവ്യർ 
     ➪ ഹെലൻ എന്ന മലയാളം സിനിമയുടെ സംവിധാനത്തിനു 

✫മികച്ച നടൻ (𝑩𝒆𝒔𝒕 𝑨𝒄𝒕𝒐𝒓) :
     ➪ മനോജ് ബാജ്‌പേയി : ഭോൺ‌സെ: ഹിന്ദി സിനിമ 
     ➪ ധനുഷ് : അസുരൻ :തമിഴ്സിനിമ

✫മികച്ച നടി (𝑩𝒆𝒔𝒕 𝑨𝒄𝒕𝒓𝒆𝒔𝒔) : കങ്കണ രണാവത് 
     ➪ പങ്ക (ഹിന്ദി) & മണികർണിക എന്നി സിനിമകളിലെ അഭിനയത്തിന് 

✫  മികച്ച സഹ നടൻ (𝑩𝒆𝒔𝒕 𝑺𝒖𝒑𝒑𝒐𝒓𝒕𝒊𝒏𝒈 𝑨𝒄𝒕𝒐𝒓) : വിജയ് സേതുപതി
     ➪ സൂപ്പർ ഡീലക്‌സ് എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് 

✫ മികച്ച സഹ നടി (𝑩𝒆𝒔𝒕 𝑺𝒖𝒑𝒑𝒐𝒓𝒕𝒊𝒏𝒈 𝑨𝒄𝒕𝒓𝒆𝒔𝒔) : പല്ലവി ജോഷി
     ➪ താഷ്‌കന്റ് ഫയലുകൾ എന്ന ഹിന്ദി സിനിമയിലെ അഭിനയത്തിന്

✫ മികച്ച ഛായാഗ്രഹകൻ (𝑩𝒆𝒔𝒕 𝑪𝒊𝒏𝒆𝒎𝒂𝒕𝒐𝒈𝒓𝒂𝒑𝒉𝒚) : ഗിരീഷ് ഗംഗാധരന്‍
     ➪ ജെല്ലിക്കെട്ട് എന്നാ മലയാളം സിനിമയുടെ ഛായാഗ്രഹണത്തിന്

✫ മികച്ച ഗാന രാജയിതാവ്/ വരികൾ  (𝑩𝒆𝒔𝒕 𝑳𝒚𝒓𝒊𝒄𝒔) :  പ്രഭാവര്‍മ്മ
     ➪ കോളാമ്പി എന്നാ മലയാളം സിനിമയിലെ ഗാനത്തിന്.

✫ മികച്ച സംഗീത സംവിധായകൻ (𝑩𝒆𝒔𝒕 𝑴𝒖𝒔𝒊𝒄 𝑫𝒊𝒓𝒆𝒄𝒕𝒊𝒐𝒏) : ഡി ഇമാൻ
     ➪ ചിത്രം: വിശ്വാസം : തമിഴ്  

✫ മികച്ച ചമയം (𝑩𝒆𝒔𝒚 𝑴𝒂𝒌𝒆-𝑼𝒑 𝑨𝒓𝒕𝒊𝒔𝒕) : രഞ്ജിത്  
     ➪ ഹെലൻ എന്നാ മലയാളം സിനിമക്കു

✫ മികച്ച ശബ്ദ ലേഖനം : റസൂൽ പൂക്കുട്ടി 

✫ മികച്ച കുട്ടികളുടെ സിനിമ: കസ്തൂരി (ഹിന്ദി)

✫ സിനിമ സൗഹൃദ സംസ്ഥാനം : സിക്കിം

✫ ജൂറിയുടെ പ്രത്യേക പരാമര്‍ശം(𝑺𝒑𝒆𝒄𝒊𝒂𝒍 𝑱𝒖𝒓𝒚 𝑴𝒆𝒏𝒕𝒊𝒐𝒏) : സജിന്‍ ബാബു സംവിധാനം ചെയ്ത 'ബിരിയാണി' എന്ന മലയാളം സിനിമ നേടി

✫ മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) : ഒരു പാതിര സ്വപ്നം പോലെ
     ➪ ശരൺ വേണുഗോപാൽ

✫ മികച്ച മലയാള ചിത്രത്തിനുളള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി.

✫ 11 പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത് 

✫ സിനിമ സൗഹൃദ സംസ്ഥാനം : സിക്കിം
         
     ✰✰✰✰ 𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✰✰✰✰

★ 66𝒕𝒉 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑭𝒊𝒍𝒊𝒎 𝑨𝒘𝒂𝒓𝒅𝒔 2018 : അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍2018

✫ 2019 ഇൽ ന്യൂഡൽഹി ശാസ്ത്രി ഭവനിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.

✫ മികച്ച സിനിമ (𝑩𝒆𝒔𝒕 𝑭𝒆𝒂𝒕𝒖𝒓𝒆 𝑭𝒊𝒍𝒊𝒎 ) : ഹെല്ലാരോ (ഗുജറാത്തി)

✫ മികച്ച സംവിധായകൻ (𝑩𝒆𝒔𝒕 𝑫𝒊𝒓𝒆𝒄𝒕𝒊𝒐𝒏): ആദിത്യ ധർ (ഉറി : ഹിന്ദി )

✫ മികച്ച നടി (𝑩𝒆𝒔𝒕 𝑨𝒄𝒕𝒓𝒆𝒔𝒔) : കീര്‍ത്തി സുരേഷ്
     ➪ മഹാനടി : തെലുങ്ക്, തമിഴ്

✫ മികച്ച നടൻ (𝑩𝒆𝒔𝒕 𝑨𝒄𝒕𝒐𝒓) :
     ➪ ആയുഷ്മാന്‍ ഖുരാന(അന്ധാധുന്‍: ഹിന്ദി)
     ➪ വിക്കി കൌശല്‍ (ഉറി: ഹിന്ദി)

✫ മികച്ച സഹ നടൻ (𝑩𝒆𝒔𝒕 𝑺𝒖𝒑𝒑𝒐𝒓𝒕𝒊𝒏𝒈 𝑨𝒄𝒕𝒐𝒓): സ്വാനന്ദ് കിർകിറെ (ചുംബക് : മാറാത്തി )

✫ മികച്ച സഹ നടി (𝑩𝒆𝒔𝒕 𝑺𝒖𝒑𝒑𝒐𝒓𝒕𝒊𝒏𝒈 𝑨𝒄𝒕𝒓𝒆𝒔𝒔): സുരേഖ സിക്രി (ബഡായ് ഹോ)

✫ മികച്ച പുതുമുഖ സംവിധായകൻ (𝑰𝒏𝒅𝒊𝒓𝒂 𝑮𝒂𝒏𝒅𝒉𝒊 𝑨𝒘𝒂𝒓𝒅 𝒇𝒐𝒓 𝑩𝒆𝒔𝒕 𝑫𝒆𝒃𝒖𝒕 𝑭𝒊𝒍𝒊𝒎 𝒐𝒇 𝒂 𝑫𝒊𝒓𝒆𝒄𝒕𝒐𝒓): സുധാകർ റെഡ്ഢി യക്കാന്തി (നാല്‍: മറാത്തി)

✫ ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രം: ഒണ്ടല്ല എരടല്ല (കന്നഡ)

✫ സമ്പൂർണ്ണ വിനോദത്തൊനുള്ള മികച്ച ചിത്രം: ബഡായ് ഹോ

✫ സാമൂഹിക വിഷയങ്ങൾ സംബന്ധിച്ച മികച്ച ചിത്രം: പാഡ്മാൻ

✫ പരിസ്ഥിതി സംരക്ഷണത്തിനുള്ള മികച്ച ചിത്രം: പാനി

✫ മികച്ച ബാലതാരം: പി.വി. രോഹിത് -ഒണ്ടല്ല എരടല്ല (കന്നഡ); സമീപ സിംഗ്- ഹർജീത (പഞ്ചാബി), തല്ഹ അർഷാദ് റെഷി- ഹമീദ് (ഉറുദു), ശ്രീനിവാസ് പൊകാലെ - നാൽ (മറാത്തി)

✫ മികച്ച പിന്നണി ഗായകൻ: അർജിത്‌ സിംഗ് (പദ്മാവത്)

✫ മികച്ച പിന്നണി ഗായിക: ബിന്ദു മാലിനി (നദിചരാമി)

✫ മികച്ച വസ്ത്രാലങ്കാരം (𝑩𝒆𝒔𝒕 𝑪𝒐𝒔𝒕𝒖𝒎𝒆 𝑫𝒆𝒔𝒊𝒈𝒏) : മഹാനടി (തെലുങ്ക്)

✫ മികച്ച ചമയം (𝑩𝒆𝒔𝒚 𝑴𝒂𝒌𝒆-𝑼𝒑 𝑨𝒓𝒕𝒊𝒔𝒕) : ആവ് (തെലുങ്ക്)

✫ മികച്ച സംഗീത സംവിധായകൻ (𝑩𝒆𝒔𝒕 𝑴𝒖𝒔𝒊𝒄 𝑫𝒊𝒓𝒆𝒄𝒕𝒊𝒐𝒏) : സഞ്ജയ് ലീല ബൻസാലി (പദ്മാവത്)

✫ മികച്ച ഗാന രാജയിതാവ്/ വരികൾ  (𝑩𝒆𝒔𝒕 𝑳𝒚𝒓𝒊𝒄𝒔) : മൻസോറെ (നതിചറാമി)

 മികച്ച ഛായാഗ്രഹണം (𝑩𝒆𝒔𝒕 𝑪𝒊𝒏𝒆𝒎𝒂𝒕𝒐𝒈𝒓𝒂𝒑𝒉𝒚) :  എം ജെ രാധാകൃഷ്ണന്‍ 
     ➪ ചിത്രം : ഓള് (ഷാജി എന്‍.കരുണ്‍ സംവിധാനം)
     ➪ മരണാനന്തരം ലഭിച്ചു 

മികച്ച മലയാള ചിത്രം 'സുഡാനി ഫ്രം നിജീരിയ
     ➪ സംവിധാനം : സകറിയ മുഹമ്മദ്‌ 
     ➪ നിര്‍മ്മാണം : ഇ ഫോര്‍ എന്റര്‍റൈന്‍മെന്റ്

മികച്ച സിനിമാ പുസ്തകമായി എസ് ജയചന്ദ്രന്‍ നായരുടെ 'മൗനപ്രാര്‍ത്ഥന പോലെ' തെരഞ്ഞെടുക്കപ്പെട്ടു

✫ പ്രത്യേക ജൂറി പരാമര്‍ശം(𝑺𝒑𝒆𝒄𝒊𝒂𝒍 𝑱𝒖𝒓𝒚 𝑴𝒆𝒏𝒕𝒊𝒐𝒏)
     ➪ ശ്രുതി ഹരിഹരന്‍
     ➪ ചന്ദ്രചൂട് റായ് 
     ➪ ജോജു ജോര്‍ജ് :  ജോസഫ്‌  
     ➪ സാവിത്രി :സുഡാനി ഫ്രം നിജീരിയ

മികച്ച സിനിമാ നിരൂപകര്‍ : 
     ➪ ബ്ലൈസ് ജോണി (മലയാളം)
     ➪ അനന്ത് വിജയ്‌ (ഹിന്ദി)

✫ സിനിമ സൗഹൃദ സംസ്ഥാനം : ഉത്തരഖണ്ഡ്

✯ മികച്ച തമിഴ്ചിത്രം :   അസുരൻ
✯ മികച്ച ഹിന്ദി ചിത്രം :  ഛിഛോരെ


     ✰✰✰✰ 𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✰✰✰✰

★ 65𝒕𝒉 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑭𝒊𝒍𝒊𝒎 𝑨𝒘𝒂𝒓𝒅𝒔 2018 : അറുപത്തിയാഞ്ചാമത്തു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍2017

✫ 2018 ൽ  പ്രഖ്യാപിച്ചു.

✫ മികച്ച സിനിമ (𝑩𝒆𝒔𝒕 𝑭𝒆𝒂𝒕𝒖𝒓𝒆 𝑭𝒊𝒍𝒊𝒎 ) : വില്ലേജ് റോക്ക് സ്റ്റാര്‍സ് (ആസ്സാം )
     ➪ സംവിധാനം :റീമ ദാസ്  

മികച്ച സംവിധായകൻ (𝑩𝒆𝒔𝒕 𝑫𝒊𝒓𝒆𝒄𝒕𝒊𝒐𝒏): ജയരാജ്ഭ
     ➪ ചിത്രം : ഭയാനകം

✫ മികച്ച നടി (𝑩𝒆𝒔𝒕 𝑨𝒄𝒕𝒓𝒆𝒔𝒔) - ശ്രീദേവി (മോം)

✫ മികച്ച നടൻ (𝑩𝒆𝒔𝒕 𝑨𝒄𝒕𝒐𝒓) - റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)

മികച്ച സഹ നടൻ (𝑩𝒆𝒔𝒕 𝑺𝒖𝒑𝒑𝒐𝒓𝒕𝒊𝒏𝒈 𝑨𝒄𝒕𝒐𝒓): ഫഹദ് ഫാസില്‍
     ➪ ചിത്രം - തൊണ്ടിമുതലും ദൃക്‌സാക്ഷിയും

✫ മികച്ച സഹ നടി (𝑩𝒆𝒔𝒕 𝑺𝒖𝒑𝒑𝒐𝒓𝒕𝒊𝒏𝒈 𝑨𝒄𝒕𝒓𝒆𝒔𝒔): ദിവ്യ ദത്ത (ഇരാദ)

✫ മികച്ച പുതുമുഖ സംവിധായകൻ (𝑰𝒏𝒅𝒊𝒓𝒂 𝑮𝒂𝒏𝒅𝒉𝒊 𝑨𝒘𝒂𝒓𝒅 𝒇𝒐𝒓 𝑩𝒆𝒔𝒕 𝑫𝒆𝒃𝒖𝒕 𝑭𝒊𝒍𝒊𝒎 𝒐𝒇 𝒂 𝑫𝒊𝒓𝒆𝒄𝒕𝒐𝒓): ജാസറി (സിഞ്ചർ)

✫ ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രം: ധപൈ 

മികച്ച പിന്നണി ഗായകൻ: കെ.ജെ. യേശുദാസ്
     ➪ പോയ് മറഞ്ഞ കാലം- വിശ്വാസപൂര്‍വ്വം മന്‍സൂര്‍

✫ മികച്ച പിന്നണി ഗായിക: സാക്ഷ ത്രിപതി (കാട്ര് വെളിയിടൈ)

✫ മികച്ച സംഗീത സംവിധായകൻ (𝑩𝒆𝒔𝒕 𝑴𝒖𝒔𝒊𝒄 𝑫𝒊𝒓𝒆𝒄𝒕𝒊𝒐𝒏) : എ.ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)

✫ മികച്ച ഗാന രാജയിതാവ്/ വരികൾ (𝑩𝒆𝒔𝒕 𝑳𝒚𝒓𝒊𝒄𝒔) : ജയന്‍ പ്രദാന്‍

മികച്ച തിരക്കഥ : സജീവ് പാഴൂര്‍
     ➪ ചിത്രം - തൊണ്ടിമുതലും ദൃക്‌സാക്ഷിയും

 മികച്ച അവലംബിത തിരക്കഥ : ജയരാജ് 
     ➪ ഭയാനകം

 മികച്ച ക്യാമറാമാന്‍ : നിഖില്‍ എസ് പ്രവീണ്‍
     ➪ ഭയാനകം

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : സന്തോഷ് രാമന്‍
     ➪ ടേക്ക് ഓഫ്

✫ മികച്ച എഡിറ്റിംഗ് : റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

✫ മികച്ച വിഷ്വല്‍ എഫക്ട്‌സ് :
ബാഹുബലി 2

മികച്ച അവലംബിത തിരക്കഥ : ജയരാജ്
     ➪ ചിത്രം -ഭയാനകം

 മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം: ആളൊരുക്കം

മികച്ച മലയാള ചിത്രം : 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും
     ➪ സംവിധാനം - ദിലീഷ് പോത്തന്‍

പ്രത്യേക ജൂറി പരാമര്‍ശം(𝑺𝒑𝒆𝒄𝒊𝒂𝒍 𝑱𝒖𝒓𝒚 𝑴𝒆𝒏𝒕𝒊𝒐𝒏)
     ➪ പാര്‍വതി(ടേക്ക് ഓഫ്)
     ➪ പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)

✫ മികച്ച സിനിമാ നിരൂപകര്‍ :  ഗിരിര്‍ ഝാ

✯ മികച്ച ഹിന്ദി ചിത്രം :  ന്യൂട്ടണ്‍
✯ മികച്ച തമിഴ് ചിത്രം :  ടു ലെറ്റ്

    ☞︎︎︎ https://nichepsc.blogspot.com/
   ✰✰✰✰ 𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 𝓑𝓛𝓞𝓖 ✰✰✰✰

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം 1857- 1947 വരെ 𝑰𝒏𝒅𝒊𝒂𝒏 𝑭𝒓𝒆𝒆𝒅𝒐𝒎 𝑺𝒕𝒓𝒖𝒈𝒈𝒍𝒆 1857-1947

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം 1857- 1947 വരെ
   𝑰𝒏𝒅𝒊𝒂𝒏 𝑭𝒓𝒆𝒆𝒅𝒐𝒎 𝑺𝒕𝒓𝒖𝒈𝒈𝒍𝒆 1857-1947

𒊹︎︎︎ ഒന്നാം സ്വാതന്ത്ര്യ സമരം

■ "ഒന്നാം സ്വാതന്ത്ര്യസമരം" എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് 1857- ലെ മഹത്തായ വിപ്ലവം. 1857 മെയ്‌ 10ന്‌, ഉത്തര്‍പ്രദേശിലെ മീററ്റിലാണ്‌ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്‌.

■ മംഗൾ പാണ്ഡെയാണ്‌ 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി.

■ വി. ഡി. സവര്‍ക്കറാണ്‌ 1857 ലെ വിപ്ലവത്തെ 'ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം' എന്നുവിശേഷിപ്പിച്ചത്‌.

■ 1857ലെ വിപ്ലവത്തിന്‌ ഡല്‍ഹിയില്‍ നേതൃത്വം നല്‍കിയത്‌ ബക്ത്ഖാന്‍.

■ 1857ലെ വിപ്ലവത്തിന്‌ ഝാൻസിയില്‍ നേതൃത്വം നല്‍കിയത്‌ ത്സാന്‍സിറാണി.

■ ഝാൻസിറാണിയുടെ യഥാര്‍ത്ഥനാമം മണികര്‍ണിക.

■ 1857 ലെ വിപ്ലവം കാണ്‍പുരില്‍ നയിച്ചത്‌ നാനാസാഹിബ്‌.

■ അയോധ്യയില്‍ 1857-ലെ വിപ്ലവത്തിന്‌ നേതൃത്വം നല്‍കിയ വനിത ബീഗം ഹസ്രത്‌ മഹല്‍.

■ 1857ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെതുടര്‍ന്ന്‌ വിപ്ലവകാരികൾ ഡല്‍ഹിയില്‍ ചക്രവര്‍ത്തിയായി വാഴിച്ചത്‌ ബഹദൂര്‍ ഷാ II നെ.

■ 1858-ല്‍ റംഗൂണിലേക്ക്‌ ബ്രിട്ടിഷുകാര്‍ നാടുകടത്തിയ മുഗൾ രാജാവ്‌ ബഹദൂര്‍ ഷാ II.

■ 1857-ലെ വിപ്ലവത്തെ ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്‌ ശിപായിലഹള.

■ വിപ്ലവം പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുണ്ടായ കാരണം, മൃഗക്കൊഴുപ്പ്‌ പുരട്ടിയ പുതിയതരം തിരകളുപയോഗിച്ച്‌ വെടിവെക്കാന്‍ ഇന്ത്യന്‍ ഭടന്മാരെ നിര്‍ബന്ധിച്ചതാണ്‌.

■ വിപ്ലവകാരികളുടെ സമുന്നതധീരനേതാവ്‌ എന്ന്‌ സര്‍. ഹ്യൂറോസ്‌ വിശേഷിപ്പിച്ചത്‌ റാണി ലക്ഷ്മി ഭായിയെയാണ്.

■ 1858-ൽ വിപ്ലവം പൂര്‍ണമായും അടിച്ചമര്‍ത്തപ്പെട്ടു.

■ '1957 - ദി ഗ്രേറ്റ് റെബലിയന്‍' എന്ന കൃതിയുടെ കര്‍ത്താവ്‌ അശോക്‌ മേത്ത.

കലാപം നടന്ന സ്ഥലം - നേതാക്കൾ

■ ഡൽഹി - ബഹദൂർഷാ II, ഭക്ത് ഖാൻ
■ കാൺപൂർ - നാനാസാഹേബ്
■ ലഖ്‌നൗ - ഹസ്റത്ത് മഹൽ
■ ഝാൻസി - റാണി ലക്ഷ്മിഭായി
■ ഗ്വാളിയോർ - താന്തിയാതോപ്പി

വിപ്ലവത്തെ വിശേഷിപ്പിച്ചവർ

■ ബ്രിട്ടീഷ് ചരിത്രകാരന്മാർ - ശിപായിലഹള
■ വി.ഡി.സവർക്കർ - ഒന്നാം സ്വന്തന്ത്ര്യ സമരം
■ എസ്.ബി.ചൗധരി - ആഭ്യന്തര കലാപം
■ ആര്‍ സി മജുംദാര്‍ - ആദ്യത്തേതുമല്ല, ദേശിയ തലത്തിലുള്ളതുമല്ല, ഒന്നാം സ്വാതന്ത്ര്യസമരവുമല്ല.

𒊹︎︎︎ ദേശിയ പ്രസ്ഥാനം

■ "ഇന്ത്യ ഇന്ത്യക്കാര്‍ക്ക്‌" എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത്‌ സ്വാമി ദയാനന്ദസരസ്വതി ആയിരുന്നു.

■ 1828-ല്‍ രാജാറാം മോഹൻറോയിയുടെ അനുയായികൾ അക്കാദമിക്‌ അസോസിയേഷന്‍ എന്ന പേരോടുകൂടിയ ഒരു സംഘടന രൂപവത്കരിച്ചു.

■ ബംഗാൾ, ബിഹാര്‍, ഒറീസ്സ എന്നിവിടങ്ങളിലെ ജന്മികൾ 1837-ല്‍ സെമിന്ദാര്‍ അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപവത്കരിച്ചു.

■ 'ഇംഗ്ലീഷുമാന്‍' എന്ന പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്ന ഡബ്ല്യു.സി. ഹറി സെമിന്ദാര്‍ അസോസിയേഷന്റെ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. ഈ സംഘടന പിന്നീട്‌ “ലാന്‍ഡ്‌ ഹോൾഡേഴ്‌സ്‌ സൊസൈറ്റി" എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌.

■ 1851-ൽ ബ്രൂട്ടിഷ്  ഇന്ത്യന്‍ അസോസിയേഷന്‍ എന്ന ഒരു സംഘടന രൂപവത്കരിച്ചു. രാധാകാന്ത് ദേബ് ഇതിന്റെ ആദ്യത്തെ പ്രസിഡന്‍റും ടാഗോര്‍ ഇതിന്റെ ആദ്യ സെക്രട്ടറിയും ആയിരുന്നു.

■ 1866-ൽ ദാദാബായി നവ്‌റോജി ബ്രിട്ടനിലെ പൊതുജനങ്ങളെ സ്വാധീനിക്കുന്നതിലേക്കായി ലണ്ടനിൽ "ഈസ്റ്റിന്ത്യാ അസോസിയേഷന്‍” എന്ന സംഘടന രൂപവത്കരിച്ചു.

■ 1870-ൽ മഹാദേവ ഗോവിന്ദ റാനഡേ പുണെയില്‍ ഗവൺമെന്റിന്റെ ശ്രദ്ധ ജനങ്ങളുടെ സാമ്പത്തിക ദുരിതങ്ങളിലേക്ക് പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെ സാര്‍വജനിക് സഭ എന്ന സംഘടന സ്ഥാപിച്ചു.

■ ജനങ്ങളിൽ ദേശീയബോധം ഉത്തേജിപ്പിക്കുന്നതിന് ഒരു അഖിലേന്ത്യാ സംഘടന ആവശ്യമാണെന്നു ചിന്തിച്ച രാഷ്ട്രീയ നേതാക്കൾ 1875-ല്‍ ഇന്ത്യാ ലീഗ് എന്ന സംഘടന സ്ഥാപിച്ചു.

■ ഇന്ത്യ ലീഗിന്റെ സ്ഥാനത്ത്‌ 1876-ല്‍ സുരേന്ദ്രനാഥ ബാനര്‍ജി സ്ഥാപിച്ച ഇന്ത്യന്‍ അസോസിയേഷൻ നിലവിൽ വന്നു.

■ 1888 ഡിസംബറില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരു അഖിലേന്ത്യാ ദേശീയ സമ്മേളനം (All India National Conference) കല്‍ക്കട്ടയില്‍ നടത്തി.

■ ഇന്ത്യന്‍ അസോസിയേഷന്റെ രണ്ടാമത്തെ നാഷണല്‍ കോണ്‍ഫറന്‍സ്‌ 1885 ഡിസംബറില്‍ വിളിച്ചുകൂട്ടി. ഈ സമ്മേളനത്തില്‍, ബോംബെയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ യോഗം ചേരണമെന്ന നിര്‍ദേശം പ്രഖ്യാപിക്കപ്പെട്ടു.

𒊹︎︎︎ ബംഗാൾ വിഭജനം (1905)

■ 1905 ജൂലായ്‌ 20-ന്‌ കഴ്‌സണ്‍ പ്രഭു ജനങ്ങളുടെ പ്രതികരണങ്ങളെ അവഗണിച്ചുകൊണ്ടു ബംഗാൾ വിഭജനം നടത്തി.

■ ബംഗാളിന്റെ വിസ്തീര്‍ണം വളരെ കൂടുതലാണെന്നും ഒരു ലഫ്റ്റനന്‍റ്‌ ഗവര്‍ണര്‍ക്കു സുഗമമായി ഭരണം നടത്തുവാന്‍ സാധിക്കുകയില്ല എന്ന കാരണമാണ്‌ കഴ്‌സണ്‍ പ്രഭു പറഞ്ഞത്‌.

■ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു പ്രവിശ്യക്ക് ‌രൂപം കൊടുക്കുകയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ബംഗാളിനെ വിഭജിക്കുകവഴി ഇന്ത്യന്‍ ദേശീയതയെ തന്നെ തകര്‍ക്കുകയുമായിരുന്നു.

𒊹︎︎︎ സ്വദേശി പ്രസ്ഥാനം

■ ബംഗാൾ വിഭജനം നിലവില്‍ വന്ന ദിവസം (1905 ഒക്ടോബര്‍ 10) ബംഗാൾ മുഴുവന്‍ വിലാപദിനമായി ആചരിച്ചു.

■ സ്വദേശിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചത്‌ ബാലഗംഗാധര തിലകനായിരുന്നു.

■ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ “വന്ദേമാതരം” എന്ന ഗാനം ഇന്ത്യയിലെ സ്വാതന്ത്ര്യ സമരഭടന്മാരുടെ സമരഗീതമായിരുന്നു. ഇത്‌ പരസ്യമായി ആലപിക്കുന്നത്‌ ഭരണാധികാരികൾ തടയുകയും ചെയ്തു.

■ സ്വദേശി അഥവാ ഇന്ത്യയില്‍ നിര്‍മിച്ച വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ്‌ നിര്‍മിത വസ്തുക്കളുടെ ബഹിഷ്കരണവും നടത്തി കോണ്‍ഗ്രസ്‌ ശക്തമായി പ്രതിഷേധം അറിയിച്ചു.

𒊹︎︎︎ സൂററ്റ് പിളർപ്പ് (1907)

■ കോണ്‍ഗ്രസിന്റെ 1905 ലെ വാർഷിക സമ്മേളനത്തിൽ ആ വർഷത്തെ പ്രസിഡന്റായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ വിഭജനത്തെ പരസ്യമായി എതിർക്കുകയും സ്വദേശി ബഹിഷ്കരണ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു.

■ വിഭജന വിരുദ്ധ പ്രക്ഷോഭണം കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ വ്യക്തമായ പിളർപ്പ് സൃഷ്ടിച്ചു.

■ ലാലാ ലജ്പത് റായ്, ബിപിന്‍ചന്ദ്രപാല്‍, ബാലഗംഗാധര തിലകന്‍ എന്നിവര്‍ നയിച്ച തീവ്രവാദികൾ “സ്വരാജ്" ആത്യന്തിക ലക്ഷ്യമാക്കിക്കൊണ്ട്‌ പ്രക്ഷോഭണ നയത്തിനനുകൂലമായി പരസ്യമായി വാദിച്ചു.

■ ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ്ഷാ മേത്ത, സുരേന്ദ്രനാഥ ബാനര്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള മിതവാദികൾ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍ കൂടി ക്രമേണ സാമൂഹിക രാഷ്ട്രീയ പരിഷ്കരണങ്ങൾ സാധ്യമാക്കുക എന്ന നയമാണ് അനുവര്‍ത്തിച്ചത്‌.

■ 1907ല്‍ സൂററ്റില്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം ചേര്‍ന്നപ്പോൾ പരസ്യമായ പിളര്‍പ്പ്‌ ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥിതിയിലായി.

■ മിതവാദികൾ കോണ്‍ഗ്രസ്സില്‍ തങ്ങളുടെ ആധിപതൃം നിലനിര്‍ത്തുന്നത്‌ തടയാന്‍ തീവ്രവാദികൾ ശ്രമിച്ചു.

■ ഒരു മിതവാദ രാഷ്ട്രിയ പ്രവര്‍ത്തകനായ റാഷ്‌ ബിഹാരി ഘോഷുടെ പ്രസിഡന്‍ററ്‌ പദവിയിലേക്കുള്ള സ്ഥാനാര്‍ഥിത്വത്തെ തീവ്രവാദികൾ എതിര്‍ക്കുകയും സമാധാനപരമായ അന്തരീക്ഷത്തില്‍ സമ്മേളനം നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തു.

𒊹︎︎︎ വിഭജനം റദ്ദാക്കല്‍ (1911)

■ ജനങ്ങളുടെ സംഘടിതശക്തിക്കു മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്‌ 1911-ല്‍ ഹാര്‍ഡിങ്ജ്‌ പ്രഭുവിന്റെ കാലത്ത്‌ ബംഗാൾ വിഭജനം റദ്ദാക്കി.

■ ബംഗാൾ വിഭജനം ഹിന്ദുക്കളും മുസ്ലിങ്ങുളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനും വര്‍ഗീയശക്തികളുടെ ഉദയത്തിനും വഴിതെളിയിച്ചു.

𒊹︎︎︎ മിന്റോ-മോര്‍ലി പരിഷ്കാരങ്ങള്‍

■ മിന്റോ-മോര്‍ലി പരിഷ്കാരങ്ങള്‍ അഥവാ 1909ലെ ഇന്ത്യന്‍ കൗണ്‍സില്‍സ്‌ ആക്ട് പ്രകാരം കേന്ദ്ര നിയമനിര്‍മ്മാണ സഭയിലേക്കും, പ്രവിശ്യാ നിയമനിര്‍മ്മാണ സഭകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിച്ചു.

■ മുസ്‌ലിങ്ങൾക്കു പ്രത്യേക നിയോജക മണ്ഡലം അനുവദിച്ചതു വഴി ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത്‌ വര്‍ഗീയ വിഷം പ്രവേശിപ്പിച്ചു.

■ സാമുദായിക സംവരണം ആദ്യമായി ഏര്‍പ്പെടുത്തിയത്‌ മിന്റോ-മോര്‍ലി പരിഷ്കാരങ്ങളാണ്‌.

■ മിന്റോ-മോര്‍ലി പരിഷ്കാരങ്ങൾ വഴി വൈസ്രോയിയുടെ എക്സിക്യൂട്ടീവ്‌ കൗണ്‍സിലില്‍ ഒരു ഇന്ത്യക്കാരനും ഇന്ത്യാകൗണ്‍സിലില്‍ രണ്ട്‌ ഇന്ത്യക്കാരും നിയമിക്കപ്പെട്ടു.

■ മുസ്‌ലിം ജനതയുടെ സഹായ സഹകരണങ്ങൾ ഗവണ്‍മെന്‍റ്‌ ഉറപ്പുവരുത്തിയെങ്കിലും 1911-ല്‍ ബംഗാൾ വിഭജനം റദ്ദാക്കിയത്‌ മുസ്ലിംകളെ ചൊടിപ്പിച്ചു.

𒊹︎︎︎ വിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ച്ച

■ തീവ്രവാദികരംക്കെതിരായി ഗവണ്‍മെന്‍റ്‌ അനുവര്‍ത്തിച്ച മര്‍ദനനയവും ബംഗാൾ വിഭജനം റദ്ദാക്കുന്നതിനുവേണ്ടി നടത്തിയ രാഷ്ട്രീയ സമരങ്ങളും തീവ്രവാദികളിലെ ഒരു കര്‍ക്കശ വിഭാഗത്തെ തങ്ങളുടെ ഉദ്ദേശ്യസാധ്യത്തിനായി ഭീകരപ്രവര്‍ത്തനങ്ങൾ സ്വീകരിക്കുന്നതിന്‌ പ്രേരിപ്പിച്ചു.

■ 1905ന്‌ ശേഷം പല പത്രങ്ങളും വിപ്ലവാത്മകമായ ഭീകരപ്രവര്‍ത്തനത്തെ അനുകൂലിക്കാന്‍ തുടങ്ങി. ഇവയില്‍ ഏറ്റവും മുഖ്യമായവ ബംഗാളിലെ “യുഗാന്തര്‍" മഹാരാഷ്ട്രയിലെ “കാല്‍" എന്നിവയാണ്‌.

■ സ്വാമി വിവേകാനന്ദന്റെ സഹോദരനായ ഭൂപേന്ദ്രനാഥ്‌ ദത്ത 'യുഗാന്തറില്‍' അക്രമമാര്‍ഗത്തിനു വേണ്ടി വാദിക്കുന്നതായ ധാരാളം ലേഖനങ്ങൾ എഴുതി.

■ 1907 ഡിസംബറില്‍ ബംഗാളിലെ ലെ ലഫ്റ്റനന്‍റ്‌ ഗവ൪ണറായ സർ ആൻഡ്രൂസ് ഫ്രേസർ സഞ്ചരിച്ച ട്രെയിൻ ബോംബ് വെച്ച് പാളം തെറ്റിച്ചു.

■ 1908 ഏപ്രിലില്‍ ഖുദിറാം ബോസ്‌, പ്രഫുല്ല ചക്കി എന്നിവര്‍ മുസാഫര്‍പുര്‍ ഡിസ്ട്രിക്റ്റ്‌ ജഡ്ജ്  കിങ്‌സ്‌ ഫോര്‍ഡ്‌ സഞ്ചരിക്കുന്നതെന്ന്‌ വിചാരിച്ച വാഹനത്തിലേക്ക്‌ ബോംബ്‌ എറിയുകയും രണ്ട്‌ ഇംഗ്ലീഷ്‌ വനിതകൾ  കൊല്ലപ്പെടുകയും ചെയ്തു.

■ അലിപ്പൂര്‍ ഗൂഢാലോചനക്കേസ്‌ എന്നറിയപ്പെടുന്ന ഈ സംഭവത്തില്‍ അരവിന്ദഘോഷ്‌, അദ്ദേഹത്തിന്റെ സഹോദരന്‍ ബീരേന്ദ്രകുമാര്‍ ഘോഷ്‌ എന്നിവരും മറ്റ്‌ 94 പേരും ജയിലില്‍ അടയ്ക്കപ്പെട്ടു.

■ തീവ്രവാദ പ്രവര്‍ത്തനങ്ങൾക്കെതിരെ ഗവണ്‍മെന്‍റ്‌ പൗരാവകാശങ്ങൾ നിയന്ത്രിക്കുന്നതായ അഞ്ചു നിയമങ്ങൾ 1907 നവംബറിനും 1910 അഗസ്റ്റിനും മധ്യേ പാസ്സാക്കി.

■ ദി പബ്ലിക്‌ മീറ്റിങ്സ്‌ ആക്ട്‌, ദി ഇന്ത്യന്‍ പ്രസ് ആക്ട്‌, ദി സെഡിഷ്യസ്‌ മീറ്റിങ്സ് ആക്ട്‌, എക്സ്പ്ലോസീവ് സബ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ആക്ട്‌, ദി ന്യൂസ് പേപ്പര്‍ ഒഫന്‍സസ്‌ ആക്ട്‌ എന്നിവയായിരുന്നു ഈ നിയമങ്ങൾ.

■ ബാലഗംഗാധരതിലകനെ 'കേസരി'യിൽ രാജ്യദ്രോഹപരമായ രചനകൾ നടത്തി എന്ന ആരോപണത്താൽ ആറുവര്‍ഷത്തെ കഠിനതടവിനു വിധിച്ചുകൊണ്ട് മാണ്ഡല്യയിലേക്ക്‌ നാടുകടത്തി.

𒊹︎︎︎ മുസ്ലിംലീഗ് (1906)

■ 'വിഭജിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ്‌ നയത്തിന്റെ വിജയവും ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്നും മുസ്‌ലിങ്ങളെ മാറ്റി നിര്‍ത്തി എന്നതുമാണ്‌ മുസ്‌ലിം ലീഗിന്റെ ജനനം കുറിക്കുന്നത്‌.

■ 1906 ഡിസംബര്‍ 30നു ധാക്കയില്‍ പിറവിയെടുത്ത മുസ്ലിം ലീഗിന്റെ രൂപവത്കരണത്തില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌ ആഗാഖാനും നവാബ്‌ സലിമുള്ളയും നവാബ്‌ മൊഹ്‌സിന്‍ ഉൾഹഖുമാണ്‌.

■ വൈസ്രോയിയായിരുന്ന മിന്റോ പ്രഭു മുസ്‌ലിങ്ങളെ കോണ്‍ഗ്രസില്‍ നിന്ന്‌ അടര്‍ത്തി എടുക്കാന്‍ ആഗ്രഹിച്ചതിന്റെ ഫലമായി രൂപവത്കൃതമായ സംഘടനയാണ്‌ മുസ്‌ലിം ലീഗ്‌.

■ മുസ്‌ലിങ്ങളുടെ താത്പര്യ സംരക്ഷണവും ബ്രിട്ടീഷ് ഗവണ്‍മെന്‍റിനോടുള്ള വിധേയത്വവുമാണ്‌ തങ്ങളുടെ ലക്ഷ്യം എന്ന്‌ മുസ്‌ലിം ലീഗ്‌ പ്രഖ്യാപിച്ചു.

■ 1913ല്‍ സ്വയംഭരണം ആണ്‌ തങ്ങളുടെ ലക്ഷ്യം എന്ന്‌ മുസ്ലിം ലീഗ്‌ പ്രഖ്യാപിച്ചു.

𒊹︎︎︎ ഹോം റൂൾ ലീഗ്‌ (1916)

■ 1915-16 കാലഘട്ടത്തില്‍ രണ്ട്‌ ഹോംറൂളുകൾ ഇന്ത്യയില്‍ നിലവില്‍ വന്നു. ഒന്ന്‌ ബാലഗംഗാധരതിലകന്റെ നേതൃത്വത്തിലും മറ്റൊന്ന്‌ ആനിബെസന്‍റിന്റെയും എസ്‌.സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിലും സ്ഥാപിതമായി.

■ 'ഹോം റൂൾ' എന്ന വാക്കിന്റെ അര്‍ത്ഥം സ്വയംഭരണം നടത്തുക എന്നതാണ്‌.

■ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഒരു സജീവ പ്രവര്‍ത്തകയായാണ്‌ ആനിബെസന്‍റ്‌ ഇന്ത്യയിലെത്തുന്നത്‌.

■ തിലകന്‍ തന്റെ പ്രവര്‍ത്തനങ്ങൾ ബോംബെ പ്രവിശ്യയിലും സെന്‍ട്രല്‍ പ്രോവിന്‍സിലും മാത്രം ഒതുക്കിനിര്‍ത്തിയപ്പോൾ, ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെ പ്രവര്‍ത്തനം ആനിബെസന്‍റ്‌ ഏറ്റെടുത്തു.

■ 1917 ജൂണില്‍ ബ്രിട്ടിഷ്‌ ഗവണ്‍മെന്‍റ്‌ ആനിബെസന്‍റിനെ തടവിലാക്കി.

■ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു വഴിത്തിരിവായാണ്‌ ഹോം റൂൾ പ്രസ്ഥാനം തുടക്കം കുറിച്ചത്‌.

■ ആനിബെസന്‍റ്‌ മുന്‍കൈ എടുത്തു നടപ്പില്‍ വരുത്തിയ കോണ്‍ഗ്രസ്‌ ഭരണഘടനയുടെ ഭേദഗതിയാണ്‌ തിലകന്റെയും അനുയായികളുടെയും കോണ്‍ഗ്രസിലേക്കുള്ള പുനഃപ്രവേശത്തിന്‌ സാഹചര്യം ഒരുക്കിയത്‌.

𒊹︎︎︎ ലഖ്‌നൗ സമ്മേളനം

■ കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും, 1916-ലെ ലഖ്‌നൗ സമ്മേളനത്തില്‍ വീണ്ടും യോജിച്ചു.

■ 1907-നു ശേഷം ചേര്‍ന്ന സംയുക്ത കോണ്‍ഗ്രസ്‌ സമ്മേളനം ലഖ്‌നൗ കോണ്‍ഗ്രസ്‌ സമ്മേളനമായിരുന്നു.

■ ലഖ്‌നൗ സന്ധി ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌.

■ ഉടമ്പടിപ്രകാരം ലീഗും കോണ്‍ഗ്രസ്സും അവയുടെ പ്രത്യേക സമ്മേളനങ്ങളില്‍ പ്രത്യേക നിയോജകമണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രിയ പരിഷ്കരണങ്ങൾക്കു വേണ്ടി ഒരു യോജിച്ച പദ്ധതി മുന്നോട്ടുവെച്ചു.

■ ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വളരെയേറെ സംഭാവനകൾ നല്‍കിയിരുന്ന അബ്ദുൽ കാലം ആസാദിന്റെ “അല്‍ ഹിലാല്‍” എന്ന പത്രവും മൗലാനാ അലിയുടെ "കോമ്രേഡ്‌” എന്ന പത്രവും ഗവണ്‍മെന്‍റ്‌ നിരോഗിച്ചതും മുസ്ലിം യുവജന നേതാക്കന്മാരെ തുറുങ്കിലടച്ചതുകൊണ്ടും മുസ്ലിംലീഗിനെ ബ്രിട്ടീഷ്‌ വിരോധികൾ ആക്കുകയും കോണ്‍ഗ്രസ്സുമായി അടുപ്പിക്കുകയും ചെയ്തു.

𒊹︎︎︎ മൊണ്‍ടേഗു-ചെംസ്ഫോര്‍ഡ്‌ റിപ്പോര്‍ട്ട്‌

■ 1917 ആഗസ്ത്‌ 20-ന്‌ ഇന്ത്യാ സെക്രട്ടറിയായിരുന്ന എഡ്വിന്‍ മൊണ്‍ടേഗു ബ്രിട്ടീഷ്‌ പാര്‍ലമെന്‍റില്‍ ഇന്ത്യയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ്‌ നയം വിശദീകരിച്ചു നടത്തിയ പ്രഖ്യാപനമാണ്‌ മൊണ്‍ടേഗു-ചെംസ്ഫോര്‍ഡ്‌ പരിഷ്കാരങ്ങൾ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

■ ഭരണത്തിന്റെ എല്ലാ ശാഖകളിലും ഇന്ത്യക്കാര്‍ക്ക്‌ വര്‍ധിതമായ പങ്കാളിത്തം നല്‍കുകയും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ഒരു അവിഭാജയഘടകമെന്ന നിലയില്‍ ഇന്ത്യയില്‍ ഉത്തരവാദഭരണം സാക്ഷാത്കരിക്കപ്പെടുവാന്‍ സ്വയംഭരണസ്ഥാപനങ്ങളെ ക്രമേണ അഭിവൃദ്ധിപ്പെടുത്തുക എന്നുമാണ്‌ ചെംസ്ഫോര്‍ഡ്‌ നടത്തിയ പ്രസ്താവനയുടെ ഉള്ളടക്കം.

■ ഭരണഘടന പരിഷ്കരിക്കുന്നതിനായുള്ള നിര്‍ദേശങ്ങൾ ഉൾക്കൊള്ളിച്ച മൊണ്‍ടേഗു ചെംസ്‌ഫോര്‍ഡ്‌ റിപ്പോര്‍ട്ട്‌ 1919-ലെ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യാ ആക്ടിന്‌ അടിസ്ഥാനരേഖയായി.

■ ബ്രിട്ടീഷ്‌ ഇന്ത്യന്‍ പ്രോവിന്‍സുകളില്‍ ദ്വിഭരണ സമ്പ്രദായം നടപ്പിലാക്കിയത്‌ ഈ പരിഷ്കാരം മുഖേനയാണ്‌.

𒊹︎︎︎ ഗാന്ധിയൻ കാലഘട്ടം

■ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള മഹാത്മാഗാന്ധിയുടെ വരവ്‌ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌.

■ ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്‍റിന്റെ വര്‍ണവിവേചനനയത്തിനെതിരെ ധീരമായി പോരാടിയ ഗാന്ധിജി 1915-ൽ ഇന്ത്യയിലേക്ക് മടങ്ങിവന്നു. ഗുജറാത്തിലെ സബർമതിയുടെ തീരത്ത് 1916 ൽ തന്റെ സത്യാഗ്രഹ ആശ്രമം സ്ഥാപിച്ചു.

𒊹︎︎︎ ചമ്പാരന്‍ സത്യാഗ്രഹം (1917)

■ ബിഹാറിലെ ചമ്പാരന്‍ ജില്ലയിലുള്ള നിലം തോട്ടങ്ങളിലെ കര്‍ഷകരെ യുറോപ്യന്‍ തോട്ടമുടമകൾ ക്രൂരമായി ചൂഷണം ചെയ്തിരുന്നു.

■ ചമ്പാരനിലെ കര്‍ഷകരുടെ അവശതകളെപ്പറ്റി അന്വേഷണം നടത്തിയ ഗാന്ധിജിയെ അറസ്റ്റു ചെയ്തു കോടതിവിചാരണയ്ക്കു വിധേയനാക്കി.

■ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹമാണ്‌ 1917-ലെ ചമ്പാരന്‍ സത്യാഗ്രഹം.

𒊹︎︎︎ അഹമ്മദാബാദ്‌ മില്‍ സമരം (1918)

■ 1918-ല്‍ അഹമ്മദാബാദിലെ മില്ലുടമകളും തൊഴിലാളികളും തമ്മില്‍ ഒരു തര്‍ക്കം ഉണ്ടായപ്പോൾ ഗാന്ധിജി ഇടപെട്ടു.

■ പണിമുടക്കുവാനും 35 ശതമാനം വേതനവര്‍ധന ആവശ്യപ്പെടാനും ഗാന്ധിജി തൊഴിലാളികളെ ഉപദേശിച്ചു. പണിമുടക്കുകാലത്ത്‌ അക്രമമാര്‍ഗങ്ങൾ സ്വീകരിക്കരുതെന്നും ഗാന്ധിജി നിഷ്കര്‍ഷിച്ചു.

■ തൊഴിലാളികളുടെ അവകാശവാദത്തിനു ശക്തി പകര്‍ന്നു കൊടുക്കുന്നതിലേക്കായി ഗാന്ധിജി മരണംവരെയുള്ള ഒരു ഉപവാസം നടത്തി.

■ ഇന്ത്യയില്‍ ഗാന്ധിജി നടത്തിയ ആദ്യത്തെ ഉപവാസത്തിന്റെ നാലാമത്തെ ദിവസം മില്ലുടമകൾ തൊഴിലാളികൾക്ക്‌ 35 ശതമാനം വേതന വര്‍ധന നല്‍കാമെന്ന്‌ സമ്മതിച്ചു.

𒊹︎︎︎ ഖൈരയിലെ കര്‍ഷക സമരം (1918)

■ ഖൈരയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ 1918ല്‍ വിളവുനാശം സംഭവിച്ചിട്ടും മുഴുവന്‍ നികുതിയും കര്‍ഷകര്‍ അടയ്ക്കണമെന്ന നിലപാടില്‍ കര്‍ശനമായി ഉറച്ചുനിന്നതാണ്‌ ഈ സമരത്തിന്‌ തുടക്കം കുറിച്ചത്‌.

■ ഗാന്ധിജി കര്‍ഷകരുടെ പ്രശ്നം ഏറ്റെടുക്കുകയും സത്യാഗ്രഹവും നികുതി നിഷേധ സമരങ്ങളും ആരംഭിക്കുകയും ചെയ്തു.

■ ഈ സത്യാഗ്രഹകാലത്താണ്‌ വല്ലഭായി പട്ടേല്‍ വക്കീല്‍പ്പണി ഉപേക്ഷിച്ച്‌ ഗാന്ധിജിയുടെ വിശ്വസ്തനായ അനുയായി ആയിത്തീർന്നത്.

𒊹︎︎︎ ഗവണ്‍മെന്‍റ്‌ ഓഫ് ഇന്ത്യ ആക്ട് (1919)

■ ഇന്ത്യന്‍ ഭരണഘടനാ പരിഷ്കരണ റിപ്പോര്‍ട്ട് ‌ എന്ന പേരില്‍ 1918-ല്‍ ഒരു റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1919-ലെ ആക്ട്‌ രൂപം കൊണ്ടത്‌. മൊണ്‍ടേഗു-ചെംസ്ഫോര്‍ഡ്‌ പരിഷ്കാരങ്ങൾ എന്നാണിത് അറിയപ്പെടുന്നത്‌.

■ ഈ ആക്ടനുസരിച്ച്‌ കേന്ദ്ര നിയമസഭ, ദ്വിമണ്ഡല സഭയാക്കി- കൗണ്‍സിൽ ഓഫ് സ്റ്റേറ്റ്സ് ലെജിസ്ലേറ്റിവ് അസ്സംബ്ലിയും.

■ വൈസ്രോയിയുടെ എക്സിക്യൂട്ടിവ്‌ കൗണ്‍സിലിലേക്ക് മൂന്ന് ഇന്ത്യക്കാരെ കൂടി നാമനിര്‍ദേശം ചെയ്യാൻ ഈ ആക്ട് അനുവദിച്ചു.

■ ഇന്ത്യ സെക്രട്ടറിയുടെ ശമ്പളം ഇന്ത്യയുടെ പൊതുവരുമാനത്തിൽ നിന്നുമല്ല ബ്രിട്ടീഷ്‌ പൊതുവരുമാനത്തിൽ നിന്നും കൊടുക്കുവാനും ഈ ആക്ട് നിർദേശിച്ചു.

𒊹︎︎︎ റൗലറ്റ്‌ ആക്ട്‌ (1919)

■ 1919ലാണ്‌ റൗലറ്റ്‌ ആക്ട്‌ എന്ന നിയമം ഗവണ്‍മെന്‍റ്‌ പാസ്സാക്കിയത്‌.

■ വാറന്‍റു കൂടാതെ ആരേയും അറസ്റ്റു ചെയ്യുന്നതിനും വിചാരണ കൂടാതെ തടവിലിടുന്നതിനും ഈ നിയമം ഗവണ്‍മെന്‍റിന്‌ അധികാരം നല്‍കി.

■ ആക്ട്‌ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച്‌ മദന്‍ മോഹന്‍ മാളവ്യ, മുഹമ്മദാലി ജിന്ന എന്നിവര്‍ തങ്ങളുടെ കൗണ്‍സില്‍ അംഗത്വം രാജിവെച്ചു.

■ റൗലറ്റ്‌ ആക്ടിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കുപ്രസിദ്ധമായ ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക് വഴിതെളിച്ചു.

𒊹︎︎︎ ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല (1919)

■ 1919 മാര്‍ച്ച്‌ മാസത്തില്‍ റൗലറ്റ്‌ നിയമത്തിനെതിരെ ഇന്ത്യയിലങ്ങോളമിങ്ങോളം ഹര്‍ത്താലുകളും പണിമുടക്കങ്ങളും യോഗങ്ങളും പ്രകടനങ്ങളും നടന്നു.

■ പഞ്ചാബിലെ കോണ്‍ഗ്രസ്സ്‌ നേതാക്കന്മാരായ ഡോ. സെയ്ഫുദീന്‍ കിച്ച്‌ലു, ഡോ. സത്യപാല്‍ എന്നിവരെ പഞ്ചാബിലെ ലഫ്റ്റനന്‍റ്‌ ഗവര്‍ണറായിരുന്ന മൈക്കിൾ ബി. ഡയറിന്റെ നിര്‍ദേശാനുസരണം പോലീസ്‌ അറസ്റ്റു ചെയ്തു തുറുങ്കിലടച്ചു.

■ ഈ സംഭവത്തില്‍ പ്രതിഷേധിച്ച്‌ 1919 ഏപ്രില്‍ 10-ാം തീയതി അമൃത്സറില്‍ ഹര്‍ത്താലാചരിച്ചു.

■ ഏപ്രിൽ 19നു പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിക്കുന്ന ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ 144-ാം വകുപ്പ്‌ അമൃത്സര്‍ നഗരത്തില്‍ പ്രാബല്യത്തിൽ വരുത്തി.

■ 1919 ഏപ്രില്‍ 18-ാം തീയതി സിക്കുകാരുടെ വൈശാഖി ഉത്സവദിനത്തില്‍ അമൃത്സറിനടുത്തുള്ള ജാലിയന്‍വാലാബാഗില്‍ പോലീസിന്റെയും പട്ടാളത്തിന്റെയും അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍വേണ്ടി സമാധാനപരമായി ഒരു പൊതയോഗം സംഘടിപ്പിച്ചിരുന്നു.

■ മൂന്നുവശവും കൂറ്റന്‍ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നതും പുറത്തേക്ക്‌ ഒരു ചെറിയ വഴി മാത്രമുള്ളതുമായ വിശാലമായ ഒരു മൈതാനമാണ്‌ ജാലിയന്‍ വാലാബാഗ്‌.

■ അമൃതസരസ്സിലെ സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ ഡയര്‍ ഒരു ചെറിയ സേനയുമായി ജനങ്ങൾ സമ്മേളിച്ച പാര്‍ക്ക്‌ വളയുകയും നിരായുധരായ ജനങ്ങൾക്കെതിരെ വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെക്കാന്‍ തന്റെ ഭടന്മാര്‍ക്ക്‌ ഉത്തരവ്‌ നല്‍കുകയും ചെയ്തു.

■ ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചുകൊണ്ട്‌ ടാഗോര്‍ തന്റെ സര്‍സ്ഥാനം ഉപേക്ഷിക്കുകയും സര്‍ സി. ശങ്കരന്‍ നായര്‍ വൈസ്രോയിയുടെ എക്സിക്യൂട്ടിവ്‌ കാണ്‍സിലില്‍ നിന്നും രാജിവെക്കുകയും ചെയ്തു.

■ പൊതുജന സമ്മര്‍ദത്തിനു വഴങ്ങി ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റ്‌ പഞ്ചാബിലെ അതിക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്‌ ഹണ്ടര്‍ പ്രഭുവിന്റെ നേതൃത്യത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു.

■ 1920 മാര്‍ച്ച്‌ 27-ാം തീയതി ജനറല്‍ ഡയര്‍ തന്റെ ജോലി രാജിവെച്ച്‌ നാട്ടിലേക്കു മടങ്ങി.

𒊹︎︎︎ ഖിലാഫത്ത്‌ പ്രസ്ഥാനം (1920)

■ മുഹമ്മദ്‌ പ്രവാചകന്റെ പിന്‍ഗാമിയായിട്ടാണ്‌ തുര്‍ക്കിയിലെ കാലിഫിനെ അഥവാ ഖലീഫയെ ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ കണക്കാക്കിയിരുന്നത്‌. ഇന്ത്യയിലെ മുസ്ലിങ്ങളും തങ്ങളുടെ ആത്മീയാചാര്യനായി തുര്‍ക്കിയിലെ ഖലീഫയെ അംഗീകരിച്ചിരുന്നു.

■ ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ബ്രിട്ടനെതിരായി തുര്‍ക്കി ജര്‍മ്മനിയോടു ചേര്‍ന്നു.

■ യുദ്ധസന്നാഹങ്ങൾക്ക്‌ ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പിന്തുണ ലഭിക്കുന്നതിനുവേണ്ടി ഇംഗ്ലീഷുകാര്‍ തുര്‍ക്കിക്കും മുസ്‌ലിം വിശുദ്ധ നാടുകൾക്കും ദോഷകരമായ യാതൊരു പ്രവര്‍ത്തനവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന്‌ ഉറപ്പുകൊടുത്തു. ഇന്ത്യയിലെ മുസ്‌ലിങ്ങൾ ഇതില്‍ വിശ്വസിച്ച്‌ ബ്രിട്ടീഷുകാരെ സഹായിച്ചു.

■ യുദ്ധം അവസാനിച്ചപ്പോൾ തുര്‍ക്കി സുല്‍ത്താനായ കാലിഫിന്റെ എല്ലാ അധികാരങ്ങളും ബ്രിട്ടീഷുകാരുൾപ്പെട്ട സഖ്യകക്ഷികൾ ഇല്ലായ്മ ചെയ്യുകയും തുര്‍ക്കിയെ വിഭജിക്കുകയും ചെയ്തു.

■ തങ്ങളെ വഞ്ചിച്ച ബ്രിട്ടീഷുകാര്‍ക്കെതിരായി ഇന്ത്യയിലെ മുസ്‌ലിങ്ങൾ ആരംഭിച്ച പ്രസ്ഥാനമാണ്‌ ഖിലാഫത്ത്‌ പ്രസ്ഥാനം.

■ 1919 സെപ്റ്റംബർ 21-ാം തീയതി ആദ്യത്തെ അഖിലേന്ത്യാ ഖിലാഫത്ത്‌ കോണ്‍ഫറന്‍സ്‌ ലഖ്‌നൗവില്‍ ചേര്‍ന്നു.

■ അലി സഹോദരന്മാരും (മുഹമ്മദലി, ഷൗക്കത്ത് അലി), മൗലാനാ അബ്ദുൾകലാം ആസാദുമായിരുന്നു ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ നേതാക്കൾ.

■ 1919 ഒക്ടോബര്‍ 17-ാം തീയതി അഖിലേന്ത്യാ ഖിലാഫത്തു ദിനമായി ആചരിക്കുവാന്‍ അഖിലേന്ത്യാ ഖിലാഫത്ത്‌ കോണ്‍ഫറന്‍സ്‌ തീരുമാനമെടുത്തു.

𒊹︎︎︎ നിസ്സഹകരണ പ്രസ്ഥാനം (1920)

■ ഖിലാഫത്ത്‌ കമ്മിറ്റിയും കോണ്‍ഗ്രസ്സും ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റിനെതിരെ, 1920 സെപ്റ്റംബർ മാസത്തില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന സമ്മേളനത്തിൽ നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുന്നതിനുവേണ്ടിയുള്ള പ്രമേയം അവതരിപ്പിച്ചു.

■ വിദേശവസ്തുക്കൾ തിരസ്കരിക്കുക, ഗവണ്‍മെന്‍റുദ്യോഗങ്ങൾ രാജിവെക്കുക. ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റ്‌ നല്‍കിയിട്ടുള്ള സ്ഥാനമാനങ്ങൾ ഉപേക്ഷിക്കുക, കോടതികൾ ബഹിഷ്കരിക്കുക തുടങ്ങിയവയായിരുന്നു നിസ്സഹകരണ സമരത്തിന്റെ നടപടികൾ.

■ ചിത്തരഞ്ജന്‍ദാസ്‌, മോത്തിലാല്‍ നെഹ്റു, രാജേന്ദ്ര പ്രസാദ്‌ തുടങ്ങിയ പ്രഗല്ഭരായ അഭിഭാഷകര്‍ തങ്ങളുടെ പ്രാക്ടീസ്‌ ഉപേക്ഷിച്ചു.

■ 1921ന്റെ  അവസാനമായപ്പോൾ ഗാന്ധിജി ഒഴികെയുള്ള മറ്റു പ്രമുഖ നേതാക്കന്‍മാരെല്ലാം ജയിലില്‍ അടയ്ക്കപ്പെട്ടു.

■ 1921 നവംബറില്‍ ഇംഗ്ലണ്ടിലെ വെയില്‍സ്‌ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോൾ രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

■ 1920 ആഗസ്തില്‍ ഗാന്ധിജി തനിക്ക്‌ ലഭിച്ച കൈസര്‍-ഇ-ഹിന്ദ്‌ അവാര്‍ഡ്‌ മടക്കിക്കൊടുത്തു.

■ 1921ലെ അഹമ്മദാബാദ്‌ സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ്‌ നിസ്സഹകരണ പരിപാടി കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ തീരുമാനിച്ചു.

𒊹︎︎︎ ചൗരി ചൗരാ സംഭവം (1922)

■ 1922 ഫിബ്രവരി 1 ന്‌. ഏഴുദിവസത്തിനുള്ളില്‍ എല്ലാ രാഷ്ട്രിയ തടവുകാരെയും വിട്ടയച്ചില്ലെങ്കില്‍ താന്‍ വിപുലമായ ഒരു ബഹുജന നിയമലംഘനം ആരംഭിക്കുമെന്ന്‌ ഗാന്ധിജി പ്രഖ്യാപിച്ചു.

■ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ ചൗരി ചൗരായില്‍ ഫിബ്രവരി 5 ന്‌ 3000 കര്‍ഷകര്‍ ചേര്‍ന്ന്‌ നടത്തിയ ഒരു കോണ്‍ഗ്രസ്സ്‌ ജാഥയുടെ നേര്‍ക്ക്‌ പോലീസ്‌ വെടിവെച്ചു.

■ രോഷാകുലരായ ജനക്കൂട്ടം പോലീസ്‌ സ്റ്റേഷന്‌ തീവെക്കുകയും 22 പോലീസുകാര്‍ തീയില്‍വെന്തു മരിക്കുകയുമുണ്ടായി. ഇതാണ്‌ ചൗരി ചൗരാ സംഭവം എന്നറിയപ്പെടുന്നത്‌.

■ അക്രമരാഹിത്യത്തില്‍ വിശ്വസിച്ചിരുന്ന ഗാന്ധിജിയെ ഈ സംഭവങ്ങൾ വേദനിപ്പിച്ചു.

■ സിവില്‍ നിയമലംഘന പരിപാടി നിർത്തിവെക്കാൻ ഗാന്ധിജി അനുയായികളോട് ആവശ്യപ്പെട്ടു.

■ ഫെബ്രുവരി 12-ാം തീയതി കോൺഗ്രസ്സ് പ്രവർത്തക സമിതി ഗുജറാത്തിലെ ബാർദോളിയിൽ യോഗം ചേർന്ന് നിയമലംഘനത്തിലേക്ക് നയിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കി.

■ 1922 മാർച്ച് 10-ാം തീയതി ഗവൺമെന്റിനെതിരായി ജനങ്ങളെ ഇളക്കിവിടുന്നു എന്ന് കുറ്റം ചുമത്തി ഗാന്ധിജിയെ അറസ്റ്ചെയ്തു ആര് വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചു.

𒊹︎︎︎ ഖുദായ്‌ ഖിദ്മദ്ഗാര്‍

■ “അതിര്‍ത്തി ഗാന്ധി” എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുൾ ഗാഫര്‍ഖാന്റെ നേതൃത്വത്തില്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ പത്താന്‍കാര്‍ രൂപംകൊടുത്ത സംഘടനയാണിത്‌. സ്വാതന്ത്രയയസമരത്തോടും അഹിംസയോടും പ്രതിജ്ഞാബദ്ധരായിരുന്നു ഇവര്‍.

𒊹︎︎︎ സ്വരാജ്‌ പാര്‍ട്ടി (1922)

■ 1929 ഡിസംബറില്‍ സി. ആര്‍. ദാസും മോട്ടിലാല്‍ നെഹ്റുവും ചേര്‍ന്ന്‌ രൂപവത്കരിച്ചതാണ്‌ സ്വരാജ്‌ പാര്‍ട്ടി.

■ 1923 ലെ ആക്ടനുസരിച്ച്‌ രൂപവത്കരിക്കപ്പെട്ടിരുന്ന കൗണ്‍സിലുകളില്‍ പ്രവേശിച്ച്‌ ഭരണഘടന ഉള്ളില്‍ നിന്ന്‌ തകര്‍ക്കുക എന്നതാണ്‌ സ്വരാജ്‌ പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം.

■ 1923 ല്‍ സ്വരാജ്‌ പാര്‍ട്ടിയുടെ ഒന്നാമത്തെ സമ്മേളനം അലഹബാദില്‍ നടന്നു. മോട്ടിലാല്‍ നെഹ്റു പ്രസിഡന്‍റും സി. ആര്‍. ദാസ്‌ സെക്രട്ടറിയുമായി ഒരു കമ്മിറ്റിയും രൂപവത്കരിച്ചു.

■ സ്വരാജ്‌ പാര്‍ട്ടിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്‌ മൂഡിമാന്‍ കമ്മിറ്റി രൂപവത്കരിച്ചത്‌.

𒊹︎︎︎ സൈമണ്‍ കമ്മീഷന്‍ (1927)

■ 1919 ലെ ഭരണ പരിഷ്കാരങ്ങൾ എല്ലാ പ്രായോഗിക അര്‍ത്ഥത്തിലും പരാജയപ്പെട്ടതിനാല്‍, 1927 സെപ്റ്റംബറിൽ കൂടുതല്‍ ഭരണപരിഷ്കാരങ്ങൾ ശുപാര്‍ശചെയ്യുന്നതിലേക്കായി ബ്രിട്ടിഷ്‌ പാര്‍ലമെന്‍റ്‌ സര്‍ ജോണ്‍ സൈമണ്‍ അധ്യക്ഷനായുള്ള ഇന്ത്യന്‍ സ്റ്റാറ്റ്യൂട്ടറി കമ്മീഷനെ നിയമിച്ചു. ഏഴംഗ കമ്മീഷനില്‍ ക്ലെമന്‍റ്‌ ആറ്റ്ലിയും അംഗമായിരുന്നു

■ കമ്മീഷനിലെ അംഗങ്ങൾ എല്ലാവരും ഇംഗ്ലീഷുകാരായിരുന്നതിനാല്‍ കമ്മീഷന്റെ നിയമനം ഇന്ത്യക്കാരെ രോഷാകുലരാക്കി.

■ 1928 ഫിബ്രവരി 3-ാം തീയതി കമ്മീഷന്‍ ബോംബെയില്‍ വന്നിറങ്ങിയപ്പോൾ 'സൈമണ്‍ തിരികെ പോകുക' എന്ന മുദ്രാവാക്യം വ്യാപകമായി മുഴങ്ങിക്കേട്ടു.

■ 1928 ഒക്ടോബർ 30-ന്‌ സൈമണ്‍ കമ്മീഷനെതിരെ ലാഹോറില്‍ പ്രകടനം നയിച്ച ലാലാ ലജ്പത്‌ റായ്‌, ലാത്തിച്ചാര്‍ജിനെത്തുടര്‍ന്നുണ്ടായ പരിക്കേറ്റാണ്‌ മരിച്ചത്‌.

■ ലാത്തിച്ചാര്‍ജിനു നേതൃത്വം നല്‍കിയ ബ്രിട്ടീഷ്‌ ഓഫീസറെ ഭഗത് സിംഗ്, ആസാദ്‌, രാജ്ഗുരു എന്നിവര്‍ ചേര്‍ന്ന്‌ കൊലപ്പെടുത്തി.

𒊹︎︎︎ ബര്‍ദോളി പ്രക്ഷോഭണം (1928)

■ ഭൂനികുതി വര്‍ധനവിയ്ക്കെതിരെ ഗുജറാത്തിലെ കര്‍ഷകര്‍ നടത്തിയ സമരമാണ്‌ ബർദോളി പ്രക്ഷോഭണം.

■ ബർദോളി സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിത്‌ സര്‍ദാര്‍ വല്ലഭായി പട്ടേലാണ്‌.

■ ബര്‍ദോളി സത്യാഗ്രഹത്തിന്‌ വല്ലഭായി പട്ടേല്‍ നല്‍കിയ നേതൃത്യത്തെ അനുസ്മരിച്ചാണ്‌ ഗാന്ധിജി അദ്ദേഹത്തിന്‌ “സര്‍ദാര്‍” എന്ന സ്ഥാനപ്പേര്‌ നല്‍കിയത്‌.

𒊹︎︎︎ നെഹ്റു റിപ്പോര്‍ട്ട്‌ (1928)

■ 1928 ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കോൺഗ്രസ്സ് സമ്മേളനം ഇന്ത്യക്ക്‌ ഡൊമിനിയന്‍ പദവി നൽകണമെന്ന്‌ ഗവണ്‍മെന്‍റിനോട്‌ ആവശ്യപ്പെട്ടു.

■ മോത്തിലാൽ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഒരു സര്‍വകക്ഷി സമ്മേളനം ഇന്ത്യക്കനുയോജ്യമായ ഒരു ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി ഡല്‍ഹിയില്‍ വിളിച്ചു കൂട്ടി.

■ 1928 ആഗസ്ത്‌ 10-ാം തീയതി നെഹ്റു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

■ 1928 ഡിസംബറില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന അഖിലകക്ഷി കോണ്‍ഫറന്‍സില്‍ മുസ്ലിംലീഗ്‌, ഹിന്ദു മഹാസഭ, സിക്ക്‌ ലീഗ്‌ ഇവയുടെ വര്‍ഗീയ മനോഭാവമുള്ള നേതാക്കൾ ഉന്നയിച്ച തടസ്സങ്ങൾ കാരണം ഈ റിപ്പോര്‍ട്ട്‌ പാസ്സാക്കാൻ കഴിഞ്ഞില്ല.

■ 1929 ഏപ്രില്‍ 8-ാം തീയതി ഭഗത് സിങ്ങും, ബി. കെ. ദത്തും ചേര്‍ന്ന്‌ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ്‌ അസംബ്ലി ഹാളില്‍ ബോംബെറിയുകയുണ്ടായി.

■ 1929 മാര്‍ച്ച്‌ 31-ാം തീയതി സൈമണ്‍ കമ്മീഷൻ തിരികെ പോയി.

■ 1931 മാർച്ച് 31-ാം തീയതി ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിക്കൊന്നു.

𒊹︎︎︎ പൂര്‍ണ സ്വരാജ്‌ (1929)

■ 1929 ല്‍ ചേര്‍ന്ന ലാഹോര്‍ സമ്മേളനം ജവാഹര്‍ലാല്‍ നെഹ്റുവിനെ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റായി തിരഞ്ഞെടുത്തു.

■ നെഹ്റുവിന്റെ അധ്യക്ഷതയില്‍ ചേർന്ന കോൺഗ്രസ്സ് സമ്മേളനം പൂർണ സ്വരാജിനുവേണ്ടിയുള്ള പ്രമേയം അവതരിപ്പിച്ചു.

■ പുതുതായി അംഗീകരിച്ച സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണ പതാക 1929 ഡിസംബര്‍ 31 നു അര്‍ധരാത്രി ഉയര്‍ത്തി.

■ 1930 ജനുവരി 26 ന്‌ ആദ്യത്തെ സ്വാതന്ത്യയദിനമായി ലാഹോര്‍ സമ്മേളനം നിശ്ചയിച്ചു. ഇതിന്റെ ഓര്‍മയ്ക്കായാണ്‌ 1950 ജനവരി 26 ന്‌ ഇന്ത്യയുടെ ഭരണഘടന നിലവില്‍വന്നതും റിപ്പബ്ലിക്‌ ദിനമായി തിരഞ്ഞെടുത്തതും.

𒊹︎︎︎ സിവില്‍ നിയമലംഘന പ്രസ്ഥാനം (1930)

■ സിവില്‍ നിയമലംഘന പ്രസ്ഥാനം ഗാന്ധിജി ആരംഭിച്ചത്‌ ഒരു സത്യാഗ്രഹവും അതോടൊപ്പം ഒരു നികുതി നിഷേധ പ്രക്ഷോഭണവുമായിട്ടായിരുന്നു.

■ 1930 മാര്‍ച്ചില്‍ ഉപ്പ്‌ നികുതിക്കെതിരായി ഒരു പ്രക്ഷോഭണം ആരംഭിക്കുവാന്‍ ഗാന്ധിജി തീരുമാനിച്ചു.

■ ഗാന്ധിജിയുടെ തീരുമാനത്തെ വിപ്ലവത്തിന്റെ 'കിന്‍റര്‍ഗാര്‍ട്ടന്‍ സ്റ്റേജ്‌' എന്നും 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്'‌ എന്നുമാണ്‌ അന്നത്തെ വൈസ്രോയിയായിരുന്ന ഇര്‍വിന്‍പ്രഭു വിശേഷിപ്പിച്ചത്.

■ 1930 മാർച്ച് 12നു 78 അനുയായികാംക്കൊപ്പം ഗുജറാത്തിലെ സബര്‍മതിയില്‍ നിന്ന്‌ 385 കി.മീ. ദൂരമുള്ള ദണ്ഡിയിലേക്ക് ഗാന്ധിജി യാത്ര തിരിച്ചു.

■ 24 ദിവസത്തെ നീണ്ട യാത്രയ്ക്ക് ശേഷം 1930 ഏപ്രിൽ 5-ാം തീയതി ഗാന്ധിജിയും സംഘവും ദണ്ഡിയ്യില്‍ എത്തിച്ചേര്‍ന്നു. ഏപ്രില്‍ 6-ാം തീയതി ഗാന്ധിജി ഉപ്പ് നിയമം ലംഖിച്ചു.

■ ദണ്ഡിയാത്രയ്ക്ക് ശേഷം രാജ്യത്തൊട്ടാകെ ഒരു പൊതു സിവില്‍ നിയമലംഘന പ്രക്ഷോഭണം നടത്തപ്പെട്ടു. ധാരാളം സ്ത്രീകളും ഈ പ്രക്ഷോഭണത്തില്‍ പങ്കെടുത്തു.

𒊹︎︎︎ ഒന്നും വട്ടമേശസമ്മേളനം (1930)

■ സിവില്‍ നിയമലംഘന സമരം ഇന്ത്യയില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സൈമണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യാനായി ബ്രിട്ടീഷു ഗവണ്‍മെന്‍റ്‌ ഇന്ത്യന്‍ നേതാക്കന്മാരുടെയും ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റിന്റെ വക്താക്കളുടെയും ഒന്നാം വട്ടമേശ സമ്മേളനം ലണ്ടനില്‍ വിളിച്ചുകൂട്ടി.

■ 1930 നവംബർ 12 മുതല്‍ 1931 ജനുവരി 19 വരെയാണ് ഈ സമ്മേളനം നടന്നത്‌.

■ ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായിരുന്ന റാംസേ മക്‌ ഡൊനാൾഡ്‌ അധ്യക്ഷനായ ഈ സമ്മേളനത്തില്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സ്‌ നേതാക്കളും പങ്കെടുത്തില്ല.

𒊹︎︎︎ ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി (1931)

■ നിയമലംഘന പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ 1931-ല്‍ വൈസ്രോയി ഇര്‍വിന്‍ പ്രഭു കോണ്‍ഗ്രസ്സുമായി സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.

■ ഗാന്ധിജി-ഇര്‍വിന്‍ സന്ധിയുടെ ഫലമായി കോണ്‍ഗ്രസ്സ്‌ നിയമലംഘന പ്രസ്ഥാനം പിന്‍വലിക്കാമെന്നു സമ്മതിച്ചു.

■ ഗാന്ധിജി-ഇര്‍വിന്‍ ഉടമ്പടിയനുസരിച്ച്‌ ഗവണ്‍മെന്‍റിന്റെ ഭാഗത്തു നിന്ന്‌ ആവശ്യമായ ആനുകൂല്യങ്ങൾ നല്‍കാമെന്നും കോണ്‍ഗ്രസ്‌ രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും സമ്മതിക്കുകയുണ്ടായി.

𒊹︎︎︎ രണ്ടാം വട്ടമേശസമ്മേളനം (1931)

■ 1931 സെപ്റ്റംബർ 7-ാം തീയതി രണ്ടാം വട്ടമേശ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.

■ ഗാന്ധിജിയുൾപ്പെടെ 107 പ്രതിനിധികൾ ഈ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു.

■ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാതെ വര്‍ഗീയ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല എന്ന ഗാന്ധിജിയുടെ പ്രഖ്യാപനം, രണ്ടാം വട്ടമേശ സമ്മേളനവും പരാജയത്തിലേക്ക് നയിച്ചു.

■ രണ്ടാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത ഗാന്ധിജിയെ 'അര്‍ധനഗ്നനായ സന്ന്യാസി” എന്നാണ്‌ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ചത്‌.

■ 1932 ജനുവരി 3-ാം തീയതി സിവിൽ നിയമലംഘന സമരം പുനരാരംഭിച്ചു.

𒊹︎︎︎ കമ്മ്യൂണല്‍ അവാര്‍ഡ്‌ (1932)

■ സിവില്‍ നിയമലംഘന പ്രസ്ഥാനം പുരോഗമിച്ചു കൊണ്ടിരുന്ന അവസരത്തിലാണ്‌ 1932 ആഗസ്ത്‌ 16-ാം തീയതി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി റാംസേ മക്ഡൊനാൾഡ്‌ കമ്മ്യൂണല്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌. ഇതനുസരിച്ച്‌ മുസ്‌ലിംകൾ, യൂറോപ്യന്‍മാര്‍, സിക്കുകാര്‍ എന്നിവര്‍ക്കു പ്രത്യേക നിയോജക മണ്ഡലങ്ങൾ അനുവദിച്ചു. ഹരിജനങ്ങൾക്കും പ്രത്യേക നിയോജക മണ്ഡലങ്ങൾ അനുവദിച്ചു.

𒊹︎︎︎ മൂന്നാം വട്ടമേശസമ്മേളനം (1932)

■ 1932 നവംബര്‍ 17-ാം തീയതിയാണ്‌ മൂന്നാം വട്ടമേശ സമ്മേളനം ലണ്ടനില്‍ ആരംഭിച്ചത്‌.

■ കോണ്‍ഗ്രസ്സ്‌ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. ഗവണ്‍മെന്‍റിനോടു കൂറുപുലര്‍ത്തിയിരുന്ന 40 പ്രതിനിധികളെ മാത്രമേ ഈ സമ്മേളനത്തിലേക്കു ക്ഷണിച്ചിരുന്നുള്ളൂ.

■ മൂന്നാം വട്ടമേശ സമ്മേളനത്തിന്റെ അന്ത്യല്‍ പുറപ്പെടുവിച്ച ധവളപത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ 1935ലെ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ പാസ്സാക്കപ്പെട്ടത്‌.

■ മൂന്ന്‌ വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയനേതാവായിരുന്നു ഡോ.ബി.ആര്‍.അംബേദ്‌കർ.

■ 1934 മെയ്‌ 20-ാം തീയതി സിവില്‍ നിയമലംഘന പ്രസ്ഥാനം കോണ്‍ഗ്രസ്സ്‌ നിര്‍ത്തിവെച്ചു.

𒊹︎︎︎ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ (1935)

■ കോണ്‍ഗ്രസിന്റെ എതിര്‍പ്പുണ്ടായിട്ടും 1935-ല്‍ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റ്‌ പാസ്സാക്കി.

■ ഇന്ത്യയില്‍ ഫെഡറല്‍ മാതൃകയിലുള്ള ഒരു ഭരണകൂടത്തിന്‌ ഈ ആക്റ്റ്‌ വ്യവസ്ഥ ചെയ്തു.

■ പതിനൊന്ന്‌ ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളും ഫെഡറേഷനില്‍ ചേരാന്‍ തയ്യാറാവുന്ന നാട്ടുരാജ്യങ്ങളുമായിരിക്കും അഖിലേന്ത്യാ ഫെഡറേഷന്റെ ഘടകങ്ങൾ.

■ ഫെഡറല്‍ എക്സിക്യൂട്ടീവിന്റെ തലവന്‍ ഗവര്‍ണര്‍ ജനറലായിരിക്കും.

■ 1935ലെ ആക്റ്റ്‌ സംസ്ഥാനങ്ങരംക്ക്‌ സമ്പൂര്‍ണ സ്വയംഭരണമാണ്‌ വാഗ്ദാനം ചെയ്തത്‌.

■ 1935-ലെ ആക്റ്റ്‌ അനുസരിച്ചുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ്‌ 1937-ല്‍ നടന്നു. കോണ്‍ഗ്രസ്സിന്‌ ആകെയുള്ള 9 സംസ്ഥാനങ്ങളില്‍ ഏഴെണ്ണത്തില്‍ ഭൂരിപക്ഷം ലഭിച്ചു.

■ 1939-ല്‍ ഇന്ത്യന്‍ ജനതയോട്‌ ആലോചിക്കാതെ ബ്രിട്ടന്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയെ വലിച്ചിഴച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്സ്‌ മന്ത്രി സഭകൾ ഒന്നടങ്കം രാജിവെച്ചു.

𒊹︎︎︎ ആഗസ്ത്‌ ഓഫര്‍ (1940)

■ 1940 ആഗസ്ത്‌ 9-ാം തിയ്യതി ലിന്‍ലിത്ഗോ പ്രഭു നടത്തിയ പ്രശസ്സമായ പ്രഖ്യാപനമാണ്‌ ആഗസ്ത്‌ ഓഫര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

■ യുദ്ധപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങൾ നേടുന്നതിന്‌ വേണ്ടിയാണ്‌ ഈ പ്രഖ്യാപനം നടത്തിയത്‌. ആഗസ്ത്‌ പ്രഖ്യാപനം അനുസരിച്ച്‌ ഇന്ത്യയ്ക്ക് ഡൊമിനിയന്‍ പദവിയും പ്രാതിനിധ്യ സ്വഭാവമുള്ള ഒരു ഭരണഘടനാ നിര്‍മ്മാണ സഭ രൂപവത്കരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും നല്‍കി.

𒊹︎︎︎ ക്രിപ്സ് ദൗത്യം (1942)

■ 1942 മാര്‍ച്ച്‌ 22-ാം തീയതിയാണ്‌ ക്രിപ്സ്‌ മിഷന്‍ ഇന്ത്യയിലെത്തിയത്‌.

■ ഇന്ത്യക്കാരുടെ സഹകരണം ലഭ്യമാക്കുന്നതിനു വേണ്ടിയാണ്‌ സര്‍ സ്റ്റാഫോര്‍ഡ്‌ ക്രിപ്സിനെ ഇന്ത്യയിലേക്കയച്ചത്‌.

■ ബ്രിട്ടീഷ്‌ ഭരണവര്‍ഗത്തിന്റെ ആത്മാര്‍ത്ഥതയില്‍ ഇന്ത്യന്‍ നേതാക്കൾക്ക്‌ വിശ്വാസമില്ലാത്തതുകാരണം ക്രിപ്സ്‌ ദൃത്യം പരാജയപ്പെട്ടു. 1942, ഏപ്രില്‍ 12ന്‌ ഇന്ത്യയില്‍ നിന്ന്‌ ക്രിപ്സ്‌ മടങ്ങിപ്പോവുകയും ചെയ്തു,

𒊹︎︎︎ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം (1942)

■ ക്രിപ്സ്‌ മിഷന്റെ പരാജയമാണ്‌ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള മുഖ്യകാരണം.

■ വ്യാപകമായ തോതില്‍ ബഹുജനപ്രക്ഷോഭം ആരംഭിക്കാന്‍ 1942 ആഗസ്ത്‌ എട്ടിന്‌ ബോംബെയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ കമ്മിറ്റി തീരുമാനമെടുത്തു.

■ 1942 ആഗസ്റ്‌ 9ന്‌ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചു.

■ ഗാന്ധിജി ഉൾപ്പെടെയുള്ള പ്രവര്‍ത്തകസമിതിയംഗങ്ങളെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചു. “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” എന്ന മുദ്രാവാക്യം ഗാന്ധിജി നടത്തിയത്‌ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭവേളയിലാണ്‌.

■ 1942, ആഗസ്റ്‌ 8-ന്‌ ഗാന്ധിജി “ക്വിറ്റ്‌ ഇന്ത്യ പ്രസംഗം" നടത്തിയത്‌ മുംബൈയിലെ ഗൊവാലിയ ടാങ്ക്‌ മൈതാനത്താണ്‌ (ആഗസ്ത്‌ ക്രാന്തി മൈതാനം)

𒊹︎︎︎ ഇന്ത്യന്‍ നാവിക കലാപം (1946)

■ 1946 ഫിബ്രവരിയില്‍ ബോംബെയിലുണ്ടായ കലാപം ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാന്‍ പര്യാപ്തമായിരുന്നു.

■ ബ്രിട്ടീഷ്‌ അധികാരികളോടുള്ള പ്രതിഷേധ സൂചകമായി നാവികര്‍ പട്ടാളബാരക്കുകളുടെ ചുമരുകളില്‍ “ഇംഗ്ലീഷുകാര്‍ ഇന്ത്യവിടുക, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്‌" തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിവെച്ചു.

■ മുദ്രാവാക്യങ്ങൾ എഴുതി എന്ന കുറ്റം ചുമത്തി റേഡിയോ ഓപ്പറേറ്ററെ അറസ്റ്റുചെയ്തു. 1946 ഫിബ്രവരി 18-ാം തിയ്യതി യുദ്ധക്കപ്പലായ എച്ച്‌.എം.എസ്‌. തല്‍വാറിലെ നാവിക കലാപത്തിനു തുടക്കം കുറിച്ചത്‌ ഈ അറസ്റ്റായിരുന്നു.

■ കോണ്‍ഗ്രസ്സും ലീഗും നാവിക കലാപകാരികളെ സഹായിക്കാന്‍ തയ്യാറായില്ല.

𒊹︎︎︎ ക്യാബിനറ്റ്‌ മിഷന്‍ (1946)

■ ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയതിനുശേഷം ഇന്ത്യന്‍ ഹസ്തങ്ങളിലേക്ക്‌ അധികാരം കൈമാറുന്നതിന്റെ വിശദാംശങ്ങൾക്ക്‌ രൂപം നല്‍കുവാനായിരുന്നു ക്യാബിനറ്റ്‌ മിഷനെ ഇന്ത്യയിലേക്കയച്ചത്‌.

■ ഇന്ത്യാസെക്രട്ടറിയായിരുന്ന പെത്ത് വിക്ക്‌ലോറന്‍സ്‌, എ.വി. അലക്സാണ്ടര്‍ (സൈന്യഭരണ സമിതിയിലെ ഒന്നാമത്തെ പ്രഭു), വ്യാപാരബോര്‍ഡിന്റെ പ്രസിഡന്‍റായ സര്‍ സ്റ്റാഫോര്‍ഡ്‌ ക്രിപ്സ്‌ എന്നിവരായിരുന്നു ക്യാബിനറ്റ്‌ മിഷനിലെ അംഗങ്ങൾ.

■ പാകിസ്താനുവേണ്ടിയുള്ള വാദം അംഗീകരിക്കുവാന്‍ ക്യാബിനറ്റ്‌ മിഷന്‍ തയ്യാറായില്ല.

■ ലീഗ്‌ രാജ്യമെമ്പാടുമുള്ള മുസ്ലിംകളെ പാകിസ്താന്‍ എന്ന ലക്ഷ്യം നേടുന്നതിനുള്ള തങ്ങളുടെ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിലേക്കായി ആഗസ്ത്‌ 16-നു പ്രത്യക്ഷസമരപരിപാടി ദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തു.

■ 1946 സെപ്റ്റംബർസപ്പംബര്‍ 2-ാം തീയ്യതി കോണ്‍ഗ്രസ്സിന്റെ പ്രതിനിധികരം മാത്രമടങ്ങിയ ഇടക്കാല ഗവണ്‍മെന്‍റ്‌ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടു.

■ മൂന്ന് മുസ്ലിംകൾ ഉൾപ്പെടെ ഇതില്‍ 12 അംഗങ്ങൾ ഉണ്ടായിരുന്നു. ലിയാക്കത്ത്‌ അലിഖാനെ ആയിരുന്നു ധനകാര്യമന്ത്രിയായി തിരഞ്ഞെടുത്തത്‌.

𒊹︎︎︎ ഭരണഘടനാ നിര്‍മ്മാണസഭ

■ മന്ത്രിസഭയില്‍ ചേര്‍ന്നെങ്കിലും ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ മുസ്‌ലിം ലീഗ്‌ തീരുമാനിച്ചു.

■ 1946 ഡിസംബര്‍ 6-ാം തീയ്യതി ലീഗിന്റെ പ്രതിനിധികളെ കൂടാതെത്തന്നെ ഭരണഘടനാ നിര്‍മ്മാണസഭ രൂപംകൊണ്ടു.

■ ഡോ. രാജേന്ദ്രപ്രസാദായിരുന്നു ഭരണഘടനാ നിര്‍മ്മാണസഭയുടെ സ്ഥിരം അധ്യക്ഷന്‍.

𒊹︎︎︎ ആറ്റ്ലിയുടെ പ്രഖ്യാപനം

■ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനുവേണ്ടി 1947 ഫിബ്രവരി 20-ാം തീയ്യതി ബ്രിട്ടീഷ്‌ പാർലമെന്‍റില്‍ പ്രധാനമന്ത്രി ആറ്റ്‌ലി നടത്തിയ പ്രഖ്യാപനമാണ്‌ ആറ്റ്ലി പ്രഖ്യാപനം എന്ന പേരിൽ അറിയപ്പെടുന്നത്.

■ ഇതനുസരിച്ച്‌ 1948 ജൂണ്‍ ഒന്നിനു മുമ്പായി ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റ്‌ ഇന്ത്യക്കാരിലേക്ക്‌ അധികാരം കൈമാറുന്നതാണ്‌.

■ ലൂയി മൗണ്ട്ബാറ്റണ്‍ പ്രഭുവിനെ ഇന്ത്യയിലെ വൈസ്രോയി ആയി നിയമിക്കുകയും അധികാരം ഇന്ത്യക്കാരിലേക്ക്‌ കൈമാറുന്നതിനുള്ള അധികാരം അദ്ദേഹത്തില്‍ നിക്ഷിപ്പമായിരിക്കും എന്നും പ്രഖ്യാപിച്ചു.

■ ആറ്റ്ലിയുടെ പ്രഖ്യാപനത്തെ “ധീരമായ ഒരു കാല്‍വെപ്പ്‌” എന്നാണ്‌ നെഹ്‌റു വിശേഷിപ്പിച്ചത്‌.

𒊹︎︎︎ മൗണ്ട്‌ ബാറ്റൺ പദ്ധതി (1947)

■ വി.പി. മേനോന്റെ സഹായത്തോടെയാണ്‌ മൗണ്ട്‌ ബാറ്റണ്‍ തന്റെ പദ്ധതി തയ്യാറാക്കിയത്‌.

■ മൗണ്ട്ബാറ്റണ്‍ പദ്ധതിയനുസരിച്ച്‌ ഇന്ത്യയെ, ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ടു വ്യത്യസ്ത രാജ്യങ്ങളായി വിഭജിക്കുന്നതാണ്‌.

■ ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും വിഭജിക്കുവാനുള്ള മൗണ്ട്‌ ബാറ്റണ്‍ന്റെ പദ്ധതിയാണ്‌ “ബാൾക്കന്‍ പദ്ധതി" എന്നറിയപ്പെട്ടത്‌.

■ 1947 ജൂണ്‍ 30-നു മൗണ്ട്ബാറ്റണ്‍ പദ്ധതി രണ്ടുകക്ഷികളും ഔപചാരികമായി അംഗീകരിച്ചു.

■ ഇന്ത്യയെ വിഭജിച്ച്‌ അധികാരം കൈമാറാനുള്ള പദ്ധതി 'ജൂണ്‍ 3 പദ്ധതി, മൗണ്ട്ബാറ്റന്‍ പദ്ധതി” എന്നിങ്ങനെയും അറിയപ്പെടുന്നു.

■ 1948, ജൂണ്‍ 22ന്‌ ഇന്ത്യയുടെ ചക്രവര്‍ത്തി എന്ന പദവി ബ്രിട്ടീഷ്‌ രാജാവ്‌ ജോണ്‍ VI ഓദ്യോഗികമായി ഒഴിഞ്ഞു.

𒊹︎︎︎ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡെന്‍സ്‌ ആക്ട്‌ (1947)

■ 1947 ജൂലായ്‌ 18-നു ബ്രിട്ടിഷ്‌ പാര്‍ലമെന്‍റ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം പാസാക്കി.

■ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമമനുസരിച്ച്‌ 1947 ആഗസ്ത്‌ 15നു ഇന്ത്യ, പാകിസ്താന്‍ എന്നീ സ്വതന്ത്ര ഡൊമിനിയനുകൾ നിലവില്‍ വരും.

■ ജിന്ന ഗവര്‍ണര്‍ ജനറലും ലിയാക്കത്ത്‌ അലി ഖാന്‍ പ്രധാനമന്ത്രിയുമായുള്ള പാകിസ്താന്‍ മൗണ്ട്‌ ബാറ്റണ്‍ പ്രഭു ആഗസ്ത്‌ 14-നു, ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

■ ഇന്ത്യന്‍ ഡൊമിനിയന്റെ ഗവര്‍ണര്‍ ജനറലായി 1947 ആഗസ്ത്‌ 15-ാം തീയതി മൗണ്ട്‌ ബാറ്റണ്‍ പ്രഭു സത്യപ്രതിജ്ഞ ചെയ്തു.

■ 1950 ജനവരി 26-ന്‌ പുതിയ ഭരണഘടന നിലവില്‍ വരികയും ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി തീരുകയും ചെയ്തു.

■ 1948-ല്‍ സര്‍ സി. രാജഗോപാലാചാരി ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണര്‍ ജനറലായി സത്യപ്രതിജ്ഞ ചെയ്തു

          ✫✫✫✫𝓝𝓲𝓬𝓱𝓮 𝓟𝓼𝓬✫✫✫✫

ഗുപ്ത സാമ്രാജ്യം (𝙰𝙳 320 - 550)

ഗുപ്ത സാമ്രാജ്യം (AD 320 - 550)

■ ഗുപ്തസാമ്രാജ്യ സ്ഥാപകൻ - ശ്രീഗുപ്തൻ
■ ശ്രീഗുപ്തനുശേഷം ഘടോത്കചഗുപ്തൻ ഭരണം നടത്തി.
■ ഇരുവരും 'മഹാരാജാ' എന്ന ബിരുദം സ്വീകരിച്ചിരുന്നു.
■ ഗുപ്തസാമ്രാജ്യത്തെ “ബ്രാഹ്മണരുടെ ഭൂമി' എന്ന്‌ വിശേഷിപ്പിച്ചത്‌ ഫാഹിയാന്‍.
■ കുമാരഗുപ്തന്റെ കാലഘട്ടത്തിലാണ്‌ നാളന്ദ സര്‍വകലാശാല രൂപം കൊള്ളുന്നത്‌.

ചന്ദ്രഗുപ്തൻ ഒന്നാമന്‍ (AD 319 - AD 350)

■ മഹാരാജാധിരാജന്‍ എന്ന ബിരുദം സ്വികരിച്ചിരുന്നു.
■ ചന്ദ്രഗുപ്തൻ ഒന്നാമനാണ്‌ ഗുപ്തവര്‍ഷം എ.ഡി. 320-ല്‍ ആരംഭിച്ചത്‌.
■ മെഹറോളി സ്തൂപലിഖിതം ചന്ദ്രഗുപ്തന്റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നു.

✰ സമുദ്രഗുപ്തൻ (AD 350 - AD 375)

■ 'അലഹാബാദ്‌ സ്തൂപം” സമുദ്രഗുപ്തന്റെ നേട്ടങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നു.
■ 'അലഹാബാദ്‌ സ്തൂപ'ത്തില്‍ രചന നടത്തിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ സദസ്യനായിരുന്ന പ്രശസ്ത കവി ഹരിസേനനാണ്‌.
■ 'കവിരാജ' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്‌ സമുദ്രഗുപ്തനാണ്‌.
■ സമുദ്രഗുപ്തന്റെ കാലത്ത്‌ പ്രചരിച്ചിരുന്ന നാണയങ്ങളില്‍ അദ്ദേഹം വീണ വായിക്കുന്ന ചിത്രം മുദ്രണം ചെയ്തിട്ടുണ്ട്‌.

ചന്ദ്രഗുപ്തൻ രണ്ടാമന്‍ (AD 375 - AD 415)

■ വിക്രമാദിത്യന്‍ എന്നറിയപ്പെടുന്നു.
■ ഇദ്ദേഹത്തിന്റെ കാലത്ത്‌ ഇറങ്ങിയ നാണയങ്ങളില്‍ ഇദ്ദേഹം സിംഹവുമായി ഏറ്റുമുട്ടുന്ന രംഗം മുദ്രണം ചെയ്തിട്ടുണ്ട്‌.
■ ചന്ദ്രഗുപ്തൻ രണ്ടാമൻ ദേവരാജൻ എന്നപേരിലും അറിയപ്പെട്ടിരുന്നു.
■ ഗുപ്‌തഭരണകാലഘട്ടം ഇന്ത്യയുടെ 'സുവർണ കാലഘട്ടം' എന്നറിയപ്പെടുന്നു.
■ 'നവരത്നങ്ങൾ' എന്ന പണ്ഡിതസദസ്സ് വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചു.
■ ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലഘട്ടത്തിലാണ് പ്രസിദ്ധ ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ ഇന്ത്യ സന്ദർശിച്ചത്.

ഗുപ്‌തകാലത്തെ നവരത്നങ്ങൾ

  ☆ കാളിദാസൻ
  ☆ ധന്വന്തരി
  ☆ ക്ഷപണകൻ
  ☆ അമരസിംഹൻ
  ☆ ശങ്കു
  ☆ വേതാളഭട്ടൻ
  ☆ ഘടകർപരൻ
  ☆ വരാഹമിഹിരൻ
  ☆ വരരുചി

ഗുപ്‌തകാലഘട്ടത്തിലെ പ്രധാന കൃതികൾ

■ കാളിദാസന്‍ - ശാകുന്തളം, മാളവികാഗ്നിമിത്രം, വിക്രമോര്‍വശീയം, കുമാരസംഭവം, രഘുവംശം, മേഘദൂത്‌, ഋതു സംഹാരം
■ വിശാഖദത്തന്‍ - മുദ്രാരാക്ഷസം, ദേവീചന്ദ്രഗുപ്തം
■ ശുദ്രകൻ - മൃച്ഛകടികം
■ ഭാരവി - കിരാതാർജുനീയം
■ ദണ്ഡി - കാവ്യദർശനം, ദശകുമാരചരിതം
■ ഭാസൻ - ചാരുദത്ത
■ സുബന്ധു - വാസവദത്ത
■ വിഷ്ണുശർമ - പഞ്ചതന്ത്രം
■ അമരസിംഹൻ - അമരകോശം

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഗുപ്ത നാണയങ്ങളും ശിലാലിഖിതങ്ങളും ധാരാളമായി എവിടെ കാണാം? - ഉത്തര്‍പ്രദേശില്‍

2. ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ തലസ്ഥാനം ആയിരുന്നത്‌ ഏത്‌ നഗരമാണ്‌ - ഉജ്ജയിനി

3. ഗുപ്തകാലഘട്ടത്തില്‍ കൂടതല്‍ നികുതി ഈടാക്കിയിരുന്നത്‌ എന്തിന്‌? - ഭൂമിയ്ക്ക്‌

4. ഗുപ്തകാലഘട്ടത്തില്‍ ഉദ്യോഗസ്ഥന്മാരുടെ നിയമനം എങ്ങനെ ആയിരുന്നു? - പരമ്പരാഗതമായിരുന്നു

5. വിഷയങ്ങള്‍ (ജില്ലകള്‍) വിതിനങ്ങള്‍ ആയി വേര്‍തിരിച്ചത്‌ ഏത്‌ പ്രദേശത്തായിരുന്നു? - ഇന്‍ഡ്യയുടെ കിഴക്കു ഭാഗത്ത്‌

6. ഗുപ്ത കാലഘട്ടത്തില്‍ കുറ്റവാളികളെ എവിടെവച്ച്‌ ശിക്ഷിച്ചിരുന്നു? - അതാത്‌ സ്ഥലത്തുവച്ച്‌

7. ഗുപ്ത കാലഘട്ടത്തില്‍ എണ്ണത്തൊഴിലാളികളുടെ സംഘടന ഉണ്ടായിരുന്നത്‌ എവിടെയാണ്‌? - ബുലന്ദ്ഷഹറില്‍

8. ഗുപ്തന്മാരുടെ സ്വര്‍ണ്ണ നാണയങ്ങള്‍ക്ക്‌ ശിലാലിഖിതങ്ങളില്‍ കൊടുത്തിരുന്ന പേരെന്ത്‌? - ദിനാറ

9. ഏത്‌ ലോഹത്തില്‍ നിര്‍മ്മിച്ച .നാണയങ്ങളായിരുന്നു ഗുപ്തന്മാര്‍ ഏറ്റവും കുറച്ച്‌ വിതരണം ച്ചെയ്തിരുന്നത്‌? - ചെമ്പില്‍

10. ഗുപ്തകാലഘട്ടത്തില്‍ ശുദ്രര്‍ക്ക്‌ അനുവാദം ഉണ്ടായിരുന്നത്‌ എന്തിനായിരുന്നു? - ഇതിഹാസ കാവ്യങ്ങളും പുരാണവും കേള്‍ക്കുന്നതിന്

11. ഏഴാം നൂറ്റാണ്ട്‌ മുതല്‍ ശുദ്രരുടെ തൊഴില്‍ എന്തായിരുന്നു? - കൃഷി

12. ഗുപ്തകാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക്‌ അനുവാദം ഉണ്ടായിരുന്നത്‌ എന്തിനായിരുന്നു? - ഇതിഹാസ കാവ്യങ്ങളും പുരാണവും കേള്‍ക്കുന്നതിന്

13. ഗുപ്തകാലഘട്ടത്തില്‍ ഏതെല്ലാം വര്‍ണ്ണങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക്‌ ഗണനീയമായ സ്വാതന്ത്യം ഉണ്ടായിരുന്നു? - വൈശ്യ സ്ത്രീകള്‍ക്കും ശൂദ്ര സ്ത്രീകള്‍ക്കും

14. ഗുപ്തകാലഘട്ടത്തിലെ രണ്ട്‌ മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ബുദ്ധന്റെ വെങ്കല പ്രതിമ കണ്ടത്‌ എവിടെ ? - ബുലന്ദഷഹറില്‍

15. അജന്ത പെയിന്റിംഗ്‌ മിക്കതും ഗുപ്തകാലഘട്ടത്തില്‍ പെയിന്റ്‌ ചെയ്തവയാണ്‌. ആ കാലഘട്ടം ഏത്‌? - എ.ഡി 100-700

16. ഗുപ്തകാലഘട്ടത്തില്‍ ഏതെല്ലാം ദൈവങ്ങളുടെ പ്രതിമകളാണ്‌ ആദ്യമായി നിര്‍മ്മിച്ചത്‌? - മഹാവിഷ്ണുവിന്റേയും ശിവന്റേയും

17. സ്മൃതിയുടെ നിരൂപണങ്ങള്‍ എഴുതിത്തുടങ്ങിയത്‌ എന്ന് ? - ഗുപ്തകാലഘട്ടത്തിനു ശേഷം

18. ഫാ-ഹിയാന്‍ പറഞ്ഞതനുസരിച്ച്‌ ഗുപ്തകാലഘട്ടത്തില്‍ കൊടുക്കല്‍ വാങ്ങലിന്‌ ഉപയോഗിച്ചിരുന്നത്‌ എന്ത്‌? - വെള്ളി

19. വിശാഖദത്തന്റെ “ദേവിചന്ദ്രഗുപ്തം” പറയുന്നതനുസരിച്ച്‌ സമുദ്രഗുപ്തന്റെ പിന്‍ഗാമിയായത്‌ ആര്‌? - രാമഗുപ്തന്‍

20. സമുദ്രഗുപ്തന്റെ ആസ്ഥാന കവി ആരായിരുന്നു? - ഹരിശേനന്‍

21. കാളിദാസന്‍ പറഞ്ഞിട്ടുള്ള, പെണ്‍കുട്ടികളെ സൂക്ഷിച്ചിരുന്ന ക്ഷേത്രം ഏത്‌? - മഹാകലാ ക്ഷേത്രം (ഉജ്ജയിനി)

22. എ.ഡി 510-ല്‍ നടന്ന “സതി"യുടെ ആദ്യത്തെ സ്മാരകം എവിടെയാണ്‌ കണ്ടത്‌ - എറാനില്‍

23. ചണ്ഡാല സ്ത്രീയെ വിവാഹം കഴിക്കുന്ന ശൂദ്രന്‌ എന്ത്‌ നഷ്ടപ്പെടുമായിരുന്നു? - ശൂദ്രന്റെ പദവി

24. ഗുപ്തകാലഘട്ടത്തില്‍ ജൈനമതത്തിന്റെ ദിഗംബരന്‍ വിഭാഗത്തിന്‌ സ്വാധീനത ഉണ്ടായിരുന്ന സ്ഥലമേത്‌? - പുണ്ഡ വര്‍ധനം

25. ചേതോഹരമായ ഗുപ്ത ക്ഷേത്രം ഏതാണ്‌? - ദിയോഗറിലെ മഹാവിഷ്ണു ക്ഷേത്രം

26. ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പഴക്കം ചെന്ന ഗുപ്ത ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു? - സാഞ്ചിയില്‍

27. ഗുപ്തകാലഘട്ടത്തിലെ ശിവക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു? - നഗോദില്‍

28. ഫാഹിയാന്‍, മഹായാന സന്യാസിമാരെ എവിടെയെല്ലാം വച്ച്‌ കണ്ടുമുട്ടിയിരുന്നു? - പാടലീപുത്രത്തില്‍ വച്ചും ഖോട്ടാനില്‍ വച്ചും

29. എ.ഡി 313-ല്‍ ജൈനമതം സമ്മേളിച്ചത്‌ എവിടെയെല്ലാമാണ്‌? - മധുരയിലും വലഭിയിലും

30. ഗുപ്തകാലഘട്ടത്തില്‍ പുരാണങ്ങള്‍ സമാഹരിച്ചത്‌ ആര്‌? - ബ്രാഹ്മണന്മാർ

31. ദശാനസംഖ്യാ സ്മ്പദായം ആദ്യമായി ഉപയോഗിച്ചത്‌ ആര്‌? - ആരൃഭട്ടന്‍

32. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ ലിച്ചാവി രാജ്ഞി ആരായിരുന്നു? - കുമാരദേവി

33. പുരാണങ്ങളില്‍ പറയുന്നതനുസരിച്ച്‌ മരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ചന്ദ്രഗുപ്തന്‍ ഒന്നാമന്‍ ഏത്‌ പ്രദേശം ഭരിച്ചിരുന്നു? - അലഹബാദ്‌

34. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ കാലത്ത്‌ ഗംഗാ-യമുനാ നദീതടം ഭരിച്ചിരുന്നത്‌ ഏത്‌ രാജവംശമാണ്‌? - നാഗന്മാര്‍

35. ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ ഒരു ശാക സ്വേച്ഛാധിപതിയെ കൊന്നതിനെപ്പറ്റി സൂചിപ്പിച്ചിട്ടുള്ളത്‌ ആര്‌? - ബാണന്‍

36. 'ഉജ്ജയിനി നഗരത്തിന്റേയും പാടലീപുത്രത്തിന്റേയും പ്രഭു' എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌ ആരെയാണ്‌ - ചന്ദ്രഗുപ്തന്‍ രണ്ടാമനെ

37. കുമാര ഗുപ്തന്‍ ഒന്നാമന്റെ ഭരണകാലത്ത്‌ ഗുപ്ത സാമ്രാജ്യത്തിന്റെ തെക്കേ അറ്റത്തെ അതിര്‍ത്തി. എവിടെ വരെ ആയിരുന്നു? - നര്‍മ്മദാ നദീതടം വരെ

38. ബാര്‍ബേറിയന്‍ ഹൂണന്മാരെ സ്‌കന്ദ ഗുപ്തന്‍ പരാജയപ്പെടുത്തിയതിനെ എത്‌ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌” - കഥസരിത് സാഗറിൽ

39. രാജകീയ സൗഭാഗ്യങ്ങളുടെ ദേവത, അയാളെ അവരുടെ പ്രഭുവായി അംഗീകരിച്ചിട്ടുണ്ടന്ന്‌ അവകാശപ്പെട്ട ഗുപ്ത രാജാവ്‌ ആര്‌ - സ്കന്ദ ഗുപ്തൻ

40. ശ്രീ പൃഥ്വി ബലാവയുടെ ശൈവി സ്വീകരിച്ച ഗുപ്ത രാജാവ്‌ ആര്‌? - സ്കന്ദ ഗുപ്തൻ

41. ഏത്‌ ഗുപ്ത രാജാവിനെയാണ്‌ അജയ്യന്‍ എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌? - സമുദ്ര ഗുപ്തനെ

42. ഗുപ്ത കാലഘട്ടത്തില്‍ “കുമാര അമാത്യര്‍” ആരായിരുന്നു? - ഒരു വിഭാഗം ഉദ്യോഗസ്ഥര്‍

43. ഇഷ്ടികയില്‍ നിര്‍മ്മിച്ച ഗുപ്ത ക്ഷേത്രം ഏത്‌? - ഭിടര്‍ഗവോണ്‍

44. കവര്‍ച്ച നടത്തുന്ന ഗോത്രക്കാരുടെ എതിര്‍പ്പ്‌ നേരിടുന്നതിന്‌ ചുമത്തിയിരുന്ന നികുതി ഏത്‌? - മല്ലകരം

45. ടിബറ്റിന്റെ അതിര്‍ത്തികളില്‍ ഏർപ്പെടുത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏത്‌ സംജ്ഞ ഉപയോഗിച്ചിരുന്നു? - കോര്‍ണീ

46. ഗുപ്ത ഭരണകൂടത്തിന്റെ ഘടന എന്തായിരുന്നു? - ഗാംഭീര്യമുള്ളതും ജന്മിത്ത സമ്പ്രദായം ഉള്ളതും

47. അടിയന്തിരാവസ്ഥ നേരിടുന്നതിന്‌ ചുമത്തിയിരുന്ന വിശേഷാലുള്ള നികുതിയുടെ പേര്‌ എന്തായിരുന്നു? - തരുസ്ക്ക്‌ ദണ്‍ഡ

48. ഗുപ്ത കാലഘട്ടത്തില്‍ മദ്ധ്യപ്രദേശത്ത്‌ ജീവിച്ചിരുന്നവര്‍ ഉളളി, മാംസം, വെളുത്തുള്ളി, മദ്യം എന്നിവ ഉപയോഗിച്ചിരുന്നില്ല എന്ന്‌ രേഖപ്പെടുത്തിയത്‌ ആര്‌? - ഫാഹിയാന്‍

49. ഫാഹിയാന്‍ രേഖപ്പെടുത്തിയത്‌ അനുസരിച്ച്‌ ഗുപ്തകാലത്ത്‌ ഏറ്റവും കൂടുതല്‍ ഐശ്വര്യപൂര്‍ണ്ണമായ പ്രദേശം ഏതായിരുന്നു? - തെക്കന്‍ ബീഹാര്‍

50. ഗോത്ര സമ്പ്രദായത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരായി പ്രവര്‍ത്തിച്ച ഗുപ്ത രാജാവ്‌ ആര്‌? - സമുദ്ര ഗുപ്തന്‍

51. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്‍ഡ്യയുടെ മദ്ധ്യഭാഗവും പടിഞ്ഞാറ്‌ ഭാഗവും ഭരിച്ചിരുന്നത്‌ ആര്‌? - ബസഹന്‍

52. ഹുണന്മാരോട്‌ പൊരുതിയ ആദ്യത്തെ ഗുപ്ത രാജ്ചാവ്‌ ആര്‌? - സ്‌കന്ദ ഗുപ്തന്‍

53. ഹൂണന്മാരുടെ പ്രധാന തലസ്ഥാനം എവിടെ ആയിരുന്നു? - ബമിയനില്‍

54. ഇന്‍ഡ്യയോട്‌ സാദൃശ്യമുള്ള ഏതെല്ലാം ജീവിത വൃത്തികള്‍ ജപ്പാനിലെ ഗെയ്ഷയില്‍ ഉണ്ടായിരുന്നു? - സന്യാസം, തത്വശാസ്ത്രം

55. സതി സമ്പ്രദായം ഏത്‌ വര്‍ണ്ണങ്ങളില്‍ ഉള്ളവര്‍ അനുഷ്ഠിച്ചിരുന്നു? - ഉയര്‍ന്ന വര്‍ണ്ണങ്ങളില്‍ ഉള്ളവര്‍

56. ഗ്രാമങ്ങളില്‍ കര്‍ഷകര്‍ക്ക്‌ ശേഷമുള്ള വിഭാഗം ഏതായിരുന്നു? - കൊല്ലന്മാര്‍

57. ഗുപ്തന്മാരുടെ ആദ്യത്തെ സ്വര്‍ണ്ണ നാണയങ്ങള്‍ ഏതുതരം ആയിരുന്നു? - കുമാരദേവി

58. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ വലിയ പാത്രങ്ങളുടെ പേരുകള്‍ ഏതൊക്കെ ആയിരുന്നു? - ദീര്‍ഘുല, വപി, തഡഗ

59. വരാഹമിഹിരന്റെ ഏത്‌ ഗ്രന്ഥത്തിലാണ്‌ കാലാവസ്ഥ നിരീക്ഷണത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നത്‌? - ബൃഹത്‌ സംഹിതയില്‍

60. ഏതെല്ലാം ശിലാലിഖിതങ്ങളില്‍ ഗുപ്തന്മാരുടെ ഭൂമി സര്‍വേ ചെയ്യലിനെ സംബന്ധിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌? - പഹര്‍പ്പൂര്‍ ചെമ്പ്‌ പ്ളെയ്റ്റിലും പ്രഭാബതിയിലെ പൂന പ്ളെയ്റ്റുകളിലും

61. ഗുപ്ത ഭരണത്തില്‍ ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥന്മാര്‍ ആരെല്ലാം ആയിരുന്നു? - ഭഗി, ഭോഗപതികൻ 

62. ഗുപ്ത കാലഘട്ടത്തില്‍ ധാരാളം ഭൂമി അധീനതയില്‍ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നത്‌ ഏതില്‍? - ഗുനൈഗാര്‍ പ്ളെയ്റ്റില്‍

63. സ്കന്ദ ഗുപ്തന്റെ വിശദാംശങ്ങൾ അടങ്ങിയ ശിലാലേഖ ഏത്‌? - ഇൻഡോർ കൽസ്‌തൂപം

64. ഭൂമിയുടെ ഉടമസ്ഥത രേഖപ്പെടുത്തിയിട്ടുള്ള ശിലാലിഖിതം ഏത്? - പഹർപ്പൂർ ചെമ്പ് പ്ളെയ്റ്റ്

65. നളന്ദയിലെ ചൈനീസ് ബുദ്ധമതകർക്ക് ഭൂമി സംഭാവന ചെയ്ത ഗുപ്തൻ ആര് - ശ്രീ ഗുപ്തൻ

66. മങ്ക്വര്‍ ബുദ്ധമത ശിലാലിഖിതത്തില്‍ മഹാരാജന്‍ എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ളത് ഏത് ഗുപ്‌തരാജാവിനെക്കുറിച്ചാണ്‌? - കുമാര ഗുപ്‌തൻ ഒന്നാമനെക്കുറിച്ച്

67. രാമഗുപ്തൻ പരാജയപ്പെടുത്തിയ ശാക ഭരണാധികാരി ആര്‌? - ബാസനൻ

68. ചന്ദ്രഗുപ്തൻ ഒന്നാമന്റെ പിന്തുടർച്ചയെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്? - കൗമുദിമഹോത്സവം 

69. ദിഗ്‍നഗ ആരുടെ ശിഷ്യനായിരുന്നു - വാസുവന്ധുവിന്റെ

70. മൗഖറിസ്സിന്റെ തലസ്ഥാനം ആകുന്നതിനു മുമ്പ് കനൗജ് എന്തായിരുന്നു - സൈനികതാവളം

71. ഉയര്‍ന്ന വര്‍ണ്ണങ്ങളില്‍ പദവിയുടെ അടിസ്ഥാനത്തില്‍ വേർതിരിക്കല്‍ ഉണ്ടായത്‌ ഏത്‌ കാലഘട്ടത്തിലാണ്‌? - ഗുപ്ത കാലഘട്ടത്തിനു ശേഷം

72. ഗുപ്തകാലഘട്ടത്തിനു ശേഷം ലളിത ജീവിതം നയിച്ചത് - ബ്രാഹ്മണന്മാരും ക്ഷത്രിയന്മാരും.

        ✫✫✫✫ 𝓝𝓘𝓒𝓗𝓔 𝓟𝓢𝓒 ✫✫✫✫