കുമാരനാശാൻ 1873- 1924
(𝑲𝒖𝒎𝒂𝒓𝒂𝒏𝒂𝒔𝒂𝒏)
☞︎︎︎ ജനനം : 1873 ഏപ്രിൽ 12 (1048 മേടം 1)
☞︎︎︎ അച്ഛൻ : നാരായണൻ പെരുങ്ങാടി
☞︎︎︎ അമ്മ : കാളിയമ്മ
☞︎︎︎ മരണം : 1924 ജനുവരി 16
☞︎︎︎ ജനിച്ച സ്ഥലം : കായിക്കര (തിരുവനന്തപുരത്ത് ചിറയിൻകീഴ് താലൂക്കിൽ)
☞︎︎︎ കുട്ടിക്കാലത്തെ പേര് : കുമാരു
☞︎︎︎ നാമവിശേഷണങ്ങൾ
☆ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം
☆ സ്നേഹഗായകൻ
☆ ആശയഗംഭീരൻ
☆ ഡോ.പൽപ്പുവിന്റെ മാനസപുത്രൻ
☞︎︎︎ വിദ്യാർത്ഥികളെ സംസ്കൃതം പഠിപ്പിച്ചിരുന്നതുകൊണ്ട് 'ആശാൻ' എന്ന പേരു ലഭിച്ചു.
☞︎︎︎കുമാരനാശാനെ 'ദിവ്യകോകിലം' എന്നു വിളിച്ചത് : ഡോ. ലീലാവതി
☞︎︎︎കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത് : ജോസഫ് മുണ്ടശ്ശേരി(ജോസഫ് മുണ്ടശ്ശേരിയുടെ 'മനുഷ്യകഥാനുഗായികർ' എന്ന കൃതിയിൽ)
☞︎︎︎കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ച കൃതി : മനുഷ്യ കഥാനുഗായികർ
☞︎︎︎കുമാരനാശാനെ 'ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത് : ഡോ. പൽപ്പു
☞︎︎︎'വിപ്ലവത്തിന്റെ കവി', 'നവോത്ഥാനത്തിന്റെ കവി' എന്നിങ്ങനെ കുമാരനാശാനെ വിളിച്ചത് : തായാട്ട് ശങ്കരൻ
☞︎︎︎കുമാരനാശാന് ‘മഹാകവി' എന്ന പദവി നൽകിയത് : മദ്രാസ് യൂണിവേഴ്സിറ്റി (1922)
☞︎︎︎1903ല്‍ ജൂണ്‍ 4ന് ഡോ. പല്‍പ്പു, ശ്രീനാരായണഗുരു എന്നിവരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിച്ചപ്പോള്‍ ആശാന്‍ അതിന്റെ പ്രഥമ സെക്രട്ടറിയായി
☞︎︎︎കുമാരനാശാൻ പത്രാധിപനായിരുന്ന, 1904 𝙼𝚊𝚢-ൽ ആരംഭിച്ച എസ്.എൻ.ഡി.പി യുടെ മുഖപത്രം - വിവേകോദയം
☞︎︎︎ അവർണ്ണരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്തു.
☞︎︎︎1913ല്‍ ശ്രീമൂലം പ്രജാസഭയില്‍ എസ്.എന്‍.ഡി.പി. യോഗം പ്രതിനിധിയായി അംഗമായി. 1920ല്‍ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് നിയമസഭാംഗമായി
☞︎︎︎1918ലായിരുന്നു വിവാഹം. ശിഷ്യയായ ഭാനുമതി ഭാര്യ. പ്രഭാകരന്‍, സുധാകരന്‍ എന്നിവര്‍ മക്കള്‍.
☞︎︎︎1922 - ൽ മദ്രാസ് സർവകലാശാലയിൽ ചേർന്ന യോഗത്തിൽവെച്ച് വെയിൽസ് രാജകുമാരൻ പട്ടും വളയും സമ്മാനിച്ചിരുന്നു.
☞︎︎︎കുമാരനാശാൻ ഏത് വർഷമാണ് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായത് - 1923
☞︎︎︎. 'ശ്രീനാരായണ ഗുരു' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവ് : കുമാരനാശാൻ
☞︎︎︎ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് - കുമാരനാശാൻ
☞︎︎︎തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി
☞︎︎︎പ്രതിഭ എന്ന മാസികയുടെ പത്രാധിപർ
☞︎︎︎1922-ൽ രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ വിവർത്തകനായിരുന്നത് : കുമാരനാശാൻ
☞︎︎︎ 1924 ന് കുമാരനാശാൻ പല്ലനയാറ്റിൽ(ആലപ്പുഴ ജില്ലയിൽ) 'റെഡീമർ' ബോട്ട് മറിഞ്ഞു മുങ്ങിമരിച്ചു.
☞︎︎︎അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി
☞︎︎︎ കുമാരനാശാൻ സ്മാരകം എവിടെയാണ് - തോന്നയ്ക്കൽ (തിരുവനന്തപുരം)
☞︎︎︎ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി(1973)
☞︎︎︎കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം : ആശാൻ വേൾഡ് പ്രൈസ്
☞︎︎︎ 𝑷𝒔𝒄 𝑴𝒆𝒎𝒐𝒓𝒚 𝑪𝒐𝒅𝒆 : ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ കുയില് ഇങ്ങനെ പ്രരോധനം നടത്തി - ബാലരാമായണത്തിലെ പുഷ്പവാടിയില് ചിന്താവിഷ്ടയായ സീത ചണ്ഡാല ഭിക്ഷുകിയുമൊത്ത് ദുരവസ്ഥയിലിരിക്കുന്പോള് വനമാല മണിമാല എന്നിവര് കരുണയോടെ വീണപൂവ് നല്കി
✰ നളിനി : 1911
✰ ലീല : 1914
✰ ഒരു സിംഹ പ്രസവം : 1909
✰ ഗ്രാമവൃക്ഷത്തിലെ കുയില്‍ :1918
✰ പ്രരോധനം : 1919
✰ ബാലരാമായണം : 1916
✰ പുഷ്പവാടി : 1922
✰ ചിന്താവിഷ്ടയായ സീത : 1919
✰ ചണ്ഡാല ഭിക്ഷുകി : 1922
✰ ദുരവസ്ഥ : 1922
✰ വനമാല
✰ മണിമാല
✰ കരുണ : 1923
✰ വീണപൂവ് :1907
𒊹︎︎︎ വീണപൂവ് :1907
☞︎︎︎മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം
☞︎︎︎കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം : ജൈനിമേട് (പാലക്കാട്)
☞︎︎︎വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക : മിതവാദി
☞︎︎︎വീണപൂവ് പുനഃപ്രസിദ്ധീകരിച്ചത് : ഭാഷാപോഷിണിയിൽ
നവോത്ഥാനത്തിന്റെ കവി
☞︎︎︎ജീവിതത്തിന്റെ നശ്വരത കുമാരനാശാൻ തന്റെ ഏത് ഖണ്ഡകാവ്യത്തിലൂടെയാണ് ആവിഷ്കരിക്കുന്നത്
𒊹︎︎︎ വിവർത്തനങ്ങൾ
✯ ബുദ്ധചരിതം :1915
✯ സൗന്ദര്യലഹരി
✯ ബാലരാമായണം
☞︎︎︎കുട്ടികൾക്കുവേണ്ടി
𒊹︎︎︎ വിവിധ കൃതികളിലെ കവിമൊഴികൾ
✫ "അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ
ഹന്ത! താഴുന്നൂ കഷ്ടം"
✫ "ഒരുവേള പഴക്കമേറിയാൽ
ഇരുളും മെല്ലെ വെളിച്ചമായി വരും"
✫ "ദുഃഖം കാണുന്നു സുഖകാലത്തും മർത്യൻ
✫ ദുഃഖകാലത്തും സുഖം കാണുന്നു."
✫ "സ്ഥിരതയുമില്ലത്തിനിന്ദ്യമേ, നരത്വം"
✫ "അവനി വാഴ്വു കിനാവു കഷ്ടം"
✫ "ഹ! ഇവിടമാണാത്മ വിദ്യാലയം"
✫ "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ"
✫ "സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം"
✫ "സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം"
✫ വിനയാർന്ന സുഖം കൊതിക്കുകില്ലിനിമേൽ ഞാനസുഖം വരിക്കുവാൻ' - ആശാന്റെ ഏത് നായികയാണ് ഇങ്ങനെ വിലപിക്കുന്നത്? - സീത
𒊹︎︎︎ ആധുനിക കവിത്രയം - ആശാൻ, ഉള്ളൂർ, വള്ളത്തോൾ
𒊹︎︎︎ സ്വാതന്ത്രഗാഥ രചിച്ചത് - കുമാരനാശാൻ
𒊹︎︎︎ മലബാർകലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി - ദുരവസ്ഥ
𒊹︎︎︎ ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാര് - സി.കേശവൻ
𒊹︎︎︎ ബ്രഹ്മശ്രീ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രസംഗ്രഹം രചിച്ചത് - കുമാരനാശാൻ
𒊹︎︎︎ കുമാരനാശാൻ എവിടെവെച്ചാണ് വീണപൂവ് രചിച്ചത് - ജൈനിമേട്
𒊹︎︎︎ ആരുടെ മരണത്തിൽ അനുശോചിച്ചു കൊണ്ടാണ് കുമാരനാശാൻ പ്രരോദനം രചിച്ചത് - എ.ആർ.രാജരാജവർമ്മ
𒊹︎︎︎ ആരെ പ്രകീർത്തിച്ചാണ് കുമാരനാശാൻ ദിവ്യകോകിലം രചിച്ചത് - മഹാകവി ടാഗോർ
𒊹︎︎︎ ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മഹാകവി - കുമാരനാശാൻ
𒊹︎︎︎ ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ - ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ
𒊹︎︎︎ മലയാള കവിതയിൽ കാല്പനിക വസന്തത്തിന് തുടക്കംകുറിച്ചുകൊണ്ട് കുമാരനാശാന്റെ "വീണപൂവ്" എന്ന ഖണ്ഡകാവ്യം 'മിതവാദിയിൽ' പ്രസിദ്ധീകരിച്ചതെന്ന് - 1907
𒊹︎︎︎'ഭവാന്റെ ഗുളികചെപ്പേന്തുമേ ശിഷ്യരും' എന്ന് എ.ആർ.രാജരാജവർമ്മയെ കുറിച്ച് പ്രഖ്യാപിച്ച കവി : കുമാരനാശാൻ
𒊹︎︎︎ മലബാറിൽ നടന്ന മാപ്പിളലഹളയെ ആസ്പദമാക്കി ആശാൻ രചിച്ച കാവ്യം : ദുരവസ്ഥ
𒊹︎︎︎ കുമാരനാശാന്റെ കരുണ കുചേല വൃത്തത്തിന്റെ അനുകരണമാണെന്ന് വാദിച്ച വിവാദം സൃഷ്ടിച്ച സാഹിത്യ നിരൂപകൻ : പി.കെ.നാരായണപ്പിള്ള
𒊹︎︎︎കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത് : എ.ആർ.രാജരാജവർമ്മ
𒊹︎︎︎എഡ്വിൻ അർണോൾഡിന്റെ 'ലൈറ്റ ഓഫ് ഏഷ്യ' എന്ന കൃതി മലയാളത്തിൽ ശ്രീ ബുദ്ധചരിതം എന്ന പേരിൽ തർജ്ജമ ചെയ്ത് : കുമാരനാശാൻ
𒊹︎︎︎കുമാരനാശാന്റെ അവസാന കൃതി : കരുണ
☞︎︎︎ വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം : കരുണ
☞︎︎︎ കുമാരനാശാന്റെ കൃതികളിൽ ഏതിനാണ് ആട്ടക്കഥയുടെ ആഹാര്യാഡംബരം നൽകിയിരിക്കുന്നത്: കരുണ
𒊹︎︎︎ മാതംഗിയുടെ കഥപറയുന്ന കുമാരനാശാന്റെ കൃതി : ചണ്ഡാലഭിക്ഷുകി
𒊹︎︎︎എം.കെ. സാനുവിന്റെ 'മൃത്യുഞ്ജയം കാവ്യ ഗീതം' എന്നത് ആരുടെ ജീവചരിത്രമാണ് : കുമാരനാശാൻ
𒊹︎︎︎‘കുമാരനാശാൻ' എന്ന ജീവിതചരിത്രം എഴുതിയത് : കെ. സുരേന്ദ്രൻ
✫✫✫✫𝓝𝓘𝓒𝓗𝓔 𝓟𝓢𝓒✫✫✫✫
No comments:
Post a Comment