✰ ദ്രവ്യത്തിന്റെയൊ, സ്ഥലത്തിന്റെയൊ, വ്യക്തിയുടെയൊ തുടങ്ങി എന്തിന്റെയെങ്കിലും പേരായ ശബ്ദത്തെ നാമം എന്നു പറയുന്നു.
ഉദാ: രാജൻ, വിമാനം, വായു, തിരുവനന്തപുരം
☞︎︎︎ നാമം മൂന്നു തരം
1. ദ്രവ്യനാമം : പാർത്ഥങ്ങൾ, വസ്തുക്കൾ എന്നിവയെ കുറിക്കുന്നു
ഉദാ: പേൻസിൽ
2. ക്രിയാനാമം : ഒരു പ്രവൃത്തിയെ കുറിക്കുന്നു
ഉദാ: ഓട്ടം
3. ഗുണ നാമം : ഗുണത്തെ കുറിക്കുന്നു
ഉദാ: ചൂട്, മിടുക്ക്
☞︎︎︎ ദ്രവ്യനാമത്തെ നാലായി തിരിക്കുന്നു.
1. സംജ്ഞാന നാമം : വ്യക്തി/സ്ഥലത്തിന്റെ പേരിനെ കുറിക്കുന്നു.
ഉദാ: മാധവൻ , കേരളം
2. സാമാന്യ നാമം : ഒരു ജാതിയെയൊ വർഗത്തെയൊ കുറിക്കുന്നു
ഉദാ: മനുഷ്യൻ, നദി
3. സർവ്വ നാമം : ഒരു നാമത്തിന് പകരം നിൽക്കുന്ന പദങ്ങൾ
ഉദാ: ഞാൻ അവൻ, നീ, അത്
4. മേയ നാമം : ജാതി വ്യക്തി ഭേദം ഇല്ലാത്തത്
ഉദാ: മഴ, അകാശം
𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍
𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
വിഭക്തി
✰ ഒരു നാമത്തിന് വാക്യത്തിലെ മറ്റു പദാർത്ഥങ്ങളോടുള്ള ബന്ധം കാണിക്കുന്ന പ്രത്യയത്തെയും പ്രത്യയം ചേർന്ന രൂപത്തെയും വിഭക്തി എന്നു പറയുന്നു'
☞︎︎︎ വിഭക്തി : പ്രത്യയം : ഉദാഹരണം
⍟ നിർദ്ദേശിക : വിദ്യാർത്ഥി
⍟ പ്രതിഗ്രഹിക : എ : വിദ്യാർത്ഥിയെ
⍟ സംയോജിക : ഓട് : വിദ്യാർത്ഥിയോട്
⍟ ഉദ്ദേശിക : ക്ക്, ന് : വിദ്യാർത്ഥിക്ക്
⍟ പ്രയോജിക : അൽ : വിദ്യാർത്ഥിയാൽ
⍟ സംബന്ധിക : ഉടെ, ന്റെ : വിദ്യാർത്ഥിയുടെ
⍟ ആധാരിക : ഇൽ, കൽ : വിദ്യാർത്ഥിയിൽ
𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍
𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
വാചകവും ദ്യോതകവും
✯ വാചകം: കേൾക്കുമ്പോൾ തന്നെ അത്ഥ ബോധം ജനിപ്പിക്കുന്ന ശബ്ദം
ഉദാ: എരിവ്, വെളുപ്പ്
✯ ദ്യോതകം : വാചകങ്ങളോട് ചേരുമ്പോൾ അർത്ഥണോധം ജനിപ്പിക്കുന്ന ശബ്ദം
ഉദാ: വരെ, വേണ്ടി, കാൾ
☞︎︎︎ ദ്യോതകത്തെ അവയുടെ ഉത്ഭവം അടിസ്ഥാനമാക്കി 2 അയി തിരിച്ചിരിക്കുന്നു.
➪ നിപാതം & അവ്യയം
✩ നിപാതം : ഭാഷയുടെ ആരംഭം തൊട്ടു തന്നെ ദ്യോതകമായി നിലകൊള്ളുന്ന ശബ്ദം
ഉദാ: ഞാനും നീയും : സമുച്ചയ നിപാതം
ഞാനൊ നീയൊ : വികല്പ നിപാതം
നീയെ കാരണക്കാരൻ : അവധാരണ നിപാതം
✩ അവ്യയം : വാചകങ്ങളിൽ നിന്ന് പരിണാമം സംഭവിച്ചുണ്ടായ ദ്യോതകം
ഉദാ: എന്ന്, എന്നാൽ, എങ്കിൽ
☞︎︎︎ ദ്യോതകത്തെ അവയുടെ പ്രയോഗത്തെ അടിസ്ഥാനമാക്കി 4 അയി തിരിച്ചിരിക്കുന്നു
➪ ഗതി, ഘടകം, വ്യാക്ഷേപകം, കേവലം
☼︎ ഗതി : ഒരു നാമത്തോടൊ സർവ്വനാമത്തോടൊ ചേർന്നു നിന്ന് കൊണ്ട് ആ പദത്തിന് മറ്റൊരു പദത്തോടുള്ള ബന്ധത്തെ കാണിക്കുന്ന ദ്യോതക ശബ്ദം
ഉദാ: കൊണ്ട്, നിന്ന്, വേണ്ടി
☼︎ ഘടകം : വാക്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദ്യോതകം
ഉദാ: ഉം, ഓ, എങ്കിൽ
☼︎ വ്യാക്ഷേപകം : വക്താവിന്റെ പെട്ടെന്നുള്ള വികാരങ്ങളെ പ്രകടമാക്കുന്നത ദ്യോതകങ്ങൾ
ഉദാ: അയ്യൊ! ,ഹാ!, കഷ്ടം!
☼︎ കേവലം : ഗതി ,ഘടകം, എന്നീ മൂന്നു വിഭാഗത്തിലും പെടാത്തവ
ഉദാ: ഓ (വന്നുവൊ)
ഏ (ഇവളെ)
തന്നെ ( മക്കൾ തന്നെ അശയം )
𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍
𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
അനുപ്രയോഗം
☞︎︎︎ കൂടെ പ്രയോഗിക്കുക എന്നർത്ഥം
☞︎︎︎ അനുപ്രയോഗം 4 വിധം
1. ഭേദകാനുപ്രയോഗം : ഒരു പൂർണ്ണ ക്രിയയുടെ പിന്നാലെ നിന്നുകൊണ്ട് അതിന്റെ അർത്ഥത്തിൽ വിശേഷണങ്ങൾ ചേർക്കുന്നവ
ഉദാ: കൊന്നുകളഞ്ഞു, പറഞ്ഞുകൊള്ളുന്നു
2. കാലാനുപ്രയോഗം : ക്രിയ നടത്തുന്ന കാലത്തിൽ മാറ്റം വരുത്തുന്നവ
ഉദാ: അവൻ ഇന്നലെ എത്തിയിരിക്കും
3. പുരാണാനുപ്രയോഗം : വിലധാതുവിനെ പരിഷ്കരിച്ച് മറ്റു ധാതുക്കൾക്കൊപ്പം പ്രയോഗം നൽകുന്നത്
ഉദാ: വേൺ (ഖില ധാതു ) + ഇരിക്കുന്നു (അനുപ്രയോഗം) - വേണ്ടിയിരിക്കുന്നു.
4. നിഷേധാനുപ്രയോഗം : നിഷേധാർത്ഥത്തിൽ വരുന്നവ
ഉദാ: കുട്ടികൾ പഠിക്കുന്നില്ല
𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍
𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
പ്രകാരം
☞︎︎︎ ക്രിയ നടക്കുന്ന രീതിക്കാണ് പ്രകാരം എന്നു പറയുന്നത്
☞︎︎︎ പ്രകാരം 6 വിധത്തിൽ
1. നിർദ്ദേശക പ്രകാരം : ഭൂതകാലത്തിലൊ, ഭാവി കാലത്തിലൊ, വർത്തമാനകാല രൂപത്തിലൊ വരുന്ന ക്രിയാ രൂപം
ഉദാ: കൊടുത്തു, കൊടുക്കും, കൊടുക്കുന്നു
2. നിയോജക പ്രകാരം : ക്രിയയുടെ അർത്ഥം ആജ്ഞാ രൂപത്തിൽ വരുന്ന പ്രകാരം
ഉദാ: അയാൾ ഇവിടെ വരട്ടെ
3. വിധായക പ്രകാരം : ഉപദേശം, വിധി, ശീലം എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം
ഉദാ: നിങ്ങൾ പോകണം
4. അനുജ്ഞായക പ്രകാരം : തീരുമാനം അനുവാദം. എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം
ഉദാ:ഇവിടെ നിൽക്കാം
5. ആശംസ പ്രകാരം : ആംശംസയുടെ അർത്ഥത്തിൽ വരുന്ന പ്രകാരം
ഉദാ: അങ്ങ് വിജയിക്കട്ടെ
6. പ്രാർത്ഥകപ്രകാരം : പ്രാർത്ഥനയുടെ
അർത്ഥത്തിൽ വരുന്ന പ്രകാരം
ഉദാ: എന്നെ രക്ഷിക്കണമേ
𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍
𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
തദ്ധിതം
☞︎︎︎ ഒരു നാമത്തിൽ നിന്നൊ വിശേഷണത്തിൽ നിന്നൊ നിഷ്പാദിപ്പിക്കുന്ന മറ്റൊരു നാമത്തിന് തദ്ധിതം എന്നു പറയുന്നു.
☞︎︎︎ തദ്ധിതം 4 വിധം
1. തന്മാത്രാ തദ്ധിതം : അനേകം പ്രത്യക ധർമ്മകങ്ങളുള്ള ധർമ്മിയിൽ നിന്ന് ഒരു ധർമ്മത്തെ മാത്രം എടുത്തു പറയുന്നത്
മ,ത്തം, ത്വം, തരം, തമം, തനം - പ്രത്യയങ്ങൾ
ഉദാ: മഹത് : മഹത്വം
നല്ലത് : നന്മ
2. തദ്വത്തദ്ധിതം : അതുള്ളത് അതിലുള്ളത് അർത്ഥത്തിൽ വരുന്ന തദ്ധിതം
ഉദാ: വെളുപ്പ് : വെളുമ്പൻ
3. പൂരണതദ്ധിതം : സംഖ്യാ നാമങ്ങളോട് അം പ്രത്യയം ചേർന്നുണ്ടാകുന്ന നാമം
ഉദാ: ഒന്ന് : ഒന്നാം
4. നാമനിർമ്മായി തദ്ധിതം : പേരച്ചം, ആധാരകാഭാസാം' സംബന്ധികാ വിഭക്തി ഇവയോടൊപ്പം അൻ, അൾ, തു എന്നീ ലിംഗ പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്ന നാമ പദങ്ങൾ
ഉദാ: ഓടിയ : ഓടിയവൻ
✫✫✫✫ 𝙽𝙸𝙲𝙷𝙴 𝙿𝚂𝙲 ✫✫✫✫