Friday, May 14, 2021

𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓 𝙿𝙰𝚁𝚃 1

           𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
                കാലം :  𝑻𝒆𝒏𝒔𝒆

★ ഭൂതകാലം : നടന്നു കഴിഞ്ഞ ക്രിയ
                ഉദാ : കണ്ടു

★ വർത്തമാനകാലം : ഇപ്പോൾ നടക്കുന്ന ക്രിയ
                              ഉദാ : കാണുന്നു

★ ഭാവികാലം : നടക്കാനിരിക്കുന്ന ക്രിയ
                  ഉദാ : കാണും

  𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍

           𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
                      വചനം 

✫ ഏക വചനം, ബഹു വചനം

☞︎︎︎ഏകവചനത്തിന് പ്രത്യയ മൊന്നുമില്ല
☞︎︎︎ ബഹു വചന രൂപങ്ങൾ

1. സംലിംഗ ബഹുവചനം :
 വെവ്വേറെ ബഹുത്വം 
 പ്രത്യായം : മാർ
 ഉദാ: രാമന്മാർ

2. അ ലിംഗ ബഹുവചനം :
 സ്ത്രീകളും പുരുഷൻമാരും കൂടി ചേർന്ന ബഹുത്വം
പ്രത്യയം : അർ
ഉദാ: മിടുക്കർ

3. നപുംസക ബഹുവചനം : 
 നപും സത വസ്തുക്കളുടെ ബഹുത്വം
പ്രത്യയം : കൾ
ഉദാ: മലകൾ

4. പൂജക ബഹുവചനം :
 ബഹുമാന്നത്തെ കാണിക്കുന്നത്
പ്രത്യയം : അർ, കൾ
ഉദാ: ബ്രാഹ്മണർ, നിങ്ങൾ

  𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍

           𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
                      ലിംഗം 

✯ സ്ത്രീലിംഗം : സ്ത്രീ ജാതിയെ കുറിക്കുന്നത്
ഉദാ: വിദ്യാർത്ഥിനി

✯ പുല്ലിംഗം : പുരുഷ ജാതിയെ കുറിക്കുന്നത്
ഉദാ: വിദ്യാർത്ഥി

✯ നപുംസക ലിംഗം : ഇവ രണ്ടിലും പെടാത്തവ
ഉദാ: വിദ്യ

  𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍

             𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
                      പ്രയോഗം 

☞︎︎︎കർതൃ കർമ്മാദികാരയങ്ങളിൽ പ്രാധാന്യം കൊടുക്കുന്നത്

✍︎ കർത്തരി പ്രയോഗം : 
കർത്താവിന് പ്രാധാന്യം നൽകി വാക്യം പ്രയോഗിക്കുന്നു .
ഉദാ: ഗോപാലൻ പശുവിനെ മേയ്ക്കുന്നു.

✍︎ കർമ്മണി പ്രയോഗം : കർമ്മത്തിനു പ്രാധാന്യം
ഉദാ: പശു ഗോപാലനാൽ മേയ്ക്കപ്പെടുന്നു

✍︎ ഭാവേ പ്രയോഗം :
 ഒരു കാരകത്തിനും പ്രാധാന്യം  ക്രിയാ ഭാവത്തിനു മാത്രം പ്രാധാന്യം നൽകുന്നു.
ഉദാ: രാമനു റേഡിയൊ കേൾക്കണം

  𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍

             𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
                      വാക്യം 

☞︎︎︎ വിധി - നിഷേധ വാക്യങ്ങൾ

⍟ വിധി :  വിധിയുടെ രൂപത്തിലുള്ള വിധി വാക്യം
ഉദാ: അവർ ജോലി ചെയ്യുന്നു

⍟ നിഷേധം : നിഷേധാർത്ഥത്തിൽ വരുന്ന വാക്യം
ഉദാ: അവർ ജോലി ചെയ്യുന്നില്ല

⍟ ചൂർണ്ണിക : ഒരു കർത്താവും പൂർണ്ണ ക്രിയയുമുള്ള വാക്യം
ഉദാ: കാളിദാസൻ ശാകുന്തളം രചിച്ചു.

⍟ സങ്കീർണ്ണകം :  ഒരംഗി വാക്യവും ഒന്നോ അധിലധികമൊ അംഗവാക്യങ്ങൾ ഉണ്ടെങ്കിൽ
ഉദാ: മഴ പെയ്തിട്ടും ഉഷ്ണം ശമിച്ചില്ല

⁂  അംഗ വാക്യം : മഴ പെയ്തിട്ടും
⁂  അംഗിവാക്യം : ഉഷ്ണം ശമിച്ചില്ല

⍟ മഹാവാക്യം : ഒന്നിലധികം അംഗി വാക്യങ്ങൾ ഉള്ളതിനെ മഹാവാക്യം എന്നു പറയുന്നു.
ഉദാ: അയാൾ ഇന്നലെ ഇവിടെ വരികയും ഞാൻ അയാളുടെ വീട്ടിലേക്ക് ചെല്ലുകയും ചെയ്തു

⍟ അപോദ്ധാരം : ഒരു വാക്യത്തിന്റെ ഘടനയെ അഴിച്ചു കാണിക്കുന്നത്
ഉദാ: ദുഷ്ടനായ രാവണൻ ഗുണവതിയായ സൂത്രത്തിൽ മോഷ്ടിച്ചു കൊണ്ടു പോയി

⁂ രാവണൻ : കർത്താവ്
⁂ ദുഷ്ടനായ :  കർത്തൃ വിശേഷണം
⁂ സീതയെ : കർമ്മം
⁂ ഗുണവതിയായ : കർമ്മ വിശേഷണം
⁂ കൊണ്ടുപോയി : ക്രിയ
⁂ മോഷ്ടിച്ചു : ക്രിയാ വിശേഷണം
⁂ സൂത്രത്തിൽ : വിശേഷണവിശേഷണം

  𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍

             𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓
             തത് സമം - തത്ഭവം 

☞︎︎︎ തത്സമം :  അന്യഭാഷ പദങ്ങളെ മറ്റൊരു ഭാഷയിൽ അതുപോലെ തന്നെ പ്രയോഗിക്കുന്നു
ഉദാ: ബഞ്ച്, പെൻസിൽ

☞︎︎︎ തത്ഭവം : അന്യ ഭാഷ പദങ്ങളെ രൂപ വ്യത്യാസത്തോടെ മറ്റൊരു ഭാഷയിൽ സ്വീകരിക്കുന്നു.
ഉദാ: ശൃംഖല : ചങ്ങല , 𝑳𝒂𝒕𝒆𝒓𝒏 : റാന്തൽ

          ✫✫✫✫ 𝙽𝙸𝙲𝙷𝙴 𝙿𝚂𝙲 ✫✫✫✫

No comments:

Post a Comment