വിജയനഗര സാമ്രാജ്യം
𒊹︎︎︎ തെക്കേ ഇന്ത്യയിലെ ഡെക്കാണ്‍ പ്രദേശത്ത് പതിനാലൂ മുതല്‍ പതിനാറ് ശതകങ്ങളില്‍ നിലനിന്നിരുന്ന സാമ്രാജ്യമായിരുന്നു വിജയ നഗര സാമ്രാജ്യം.
𒊹︎︎︎ ഇന്നത്തെ കര്‍ണാടകത്തിലെ ഹംപിയിലാണ് വിജയ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃകങ്ങളില്‍ ഒന്നാണിത്.
𒊹︎︎︎ വിജയനഗരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിദേശസഞ്ചാരികളാണ് ഡൊമിങോ പയസ്, ഫെര്‍ണോ ന്യൂനസ്, അബ്ദൂര്‍ റസാഖ്, ഇബിന്‍ ബത്തുത്ത എന്നിവര്‍.
𒊹︎︎︎ 1336-ല്‍ ഹരിഹരന്‍ ഒന്നാമന്‍, ബുക്കന്‍ ഒന്നാമന്‍ എന്നിവരാണ് വിജയ നഗരം സ്ഥാപിച്ചത്. സംഗമ, സലുവ, തുളുവ, അരവിഡു എന്നിവയാണ് വിജയനഗരത്തിലെ രാജവംശങ്ങള്‍.
𒊹︎︎︎ വിജയനഗരവംശങ്ങളും - സ്ഥാപകരും
✫ സംഗമ ➪ ബുക്കന്‍, ഹരിഹരന്‍
✫ സലുവ ➪ നരസിംഹ സലുവ
✫ തൂളുവ ➪ വീരനരസിംഹന്‍
✫ അരവിഡു ➪ തിരുമല
𒊹︎︎︎ വിദേശ സഞ്ചാരികളും - വിജയനഗരത്തിലെ രാജാക്കന്‍മാരും
★ നിക്കോളോ കോണ്ടി ➪ ദേവരായ ഒന്നാമന്‍
★ അബ്ദൂര്‍ റസാഖ് ➪ ദേവരായ രണ്ടാമന്‍
★ അതനേഷ്യസ് നിക്തിന്‍ ➪ വിരൂപാക്ഷ രണ്ടാമന്‍
★ ലുഡ് വിക്കോ വര്‍ത്തേമ ➪ കൃഷ്ണദേവരായര്‍
★ ദുവാര്‍ത്തെ ബര്‍ബോസ ➪ കൃഷ്ണദേവരായര്‍
★ ഡൊമിങോ പയസ് ➪ കൃഷ്ണദേവരായര്‍
★ ഫെര്‍ണോ ന്യുനസ് ➪ അച്യുതരായര്‍
★ സിസറോ ഫ്രെഡിറിക്കോ ➪ സദാശിവ
★ പെട്രെ ഡെല്ല വെല്ലി ➪ രാമദേവരായ രണ്ടാമന്‍
𖣔 സംഗമവംശം
☞︎︎︎ ഹരിഹരന്റെയും ബുക്കന്റെയും ഗുരുവായിരുന്നു വിദ്യാരണ്യ. ഇദ്ദേഹത്തിന്റെ ശിക്ഷണവും സഹായവുമാണ് വിജയനഗര സാമ്രാജ്യം സ്ഥാപിക്കുന്നതിന് സഹായകമായത്.
☞︎︎︎ സംഗമയുടെ പുത്രന്മാരായതിനാല്‍ ഇവര്‍ സ്ഥാപിച്ച വംശം സംഗമ വംശം എന്നറിയപ്പെട്ടു.
☞︎︎︎ മുഹമ്മദ് ബിന്‍ തുഗ്ലക് ഡല്‍ഹി സുല്‍ത്താനായിരിക്കെയാണ് വിജയനഗരം സ്ഥാപിക്കപ്പെട്ടത്. ഏറെതാമസിയാതെ ബാഹ്മനി സുല്‍ത്തേനേറ്റും സ്ഥാപിക്കപ്പെട്ടു.
☞︎︎︎ ബാഹ്മനി സുല്‍ത്താന്‍ അലാവുദ്ദീന്റെ ആക്രമണങ്ങളെ ഹരിഹരനും ബുക്കനും ചെറുത്തുനിന്നു.
☞︎︎︎ ബുക്കന്റെയും പിന്നീട് സിംഹാസനത്തിലിരുന്ന പുത്രന്‍ ഹരിഹരന്‍ രണ്ടാമന്റെയും വാഴ്ചക്കാലത്ത്‌വിജയനഗരം അതിവിസ്തൃതമായി.
☞︎︎︎ 1406 മുതല്‍ 1422 വരെ ഭരിച്ച ബുക്കന്‍ രണ്ടാമന്റെ ഭരണകാലത്താണ് സഹോദരന്‍ ദേവരായ ഒന്നാമന്‍ തുംഗഭ്രദാനദിയില്‍ അണക്കെട്ട് പണിത് നഗരത്തിലേക്ക് ജലം കൊണ്ടുവന്നത്.
☞︎︎︎ ഒരു സമാധാന ഉടമ്പടി പ്രകാരം ദേവരായ ഒന്നാമന്റെ പുത്രിയെ ഫിറോസ് ഷായ്ക്ക് വിവാഹം ചെയ്തുകൊടുക്കുകയുണ്ടായി.
☞︎︎︎ 1426-ല്‍ ദേവരായ രണ്ടാമന്‍ കിരീടമണിഞ്ഞു. തെക്ക് ശ്രീലങ്ക മുതല്‍ വടക്ക് ഗുല്‍ബര്‍ഗ വരെയും കിഴക്ക് ഒഡിഷ മുതല്‍ പടിഞ്ഞാറ് മലബാര്‍വരെയും അദ്ദേഹത്തിന്റെ സാമ്രാജ്യം വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു.
☞︎︎︎ സംഗമ വംശത്തിന്റെ അവസാന വര്‍ഷങ്ങളിലാണ് ബാഹ്മനി സുല്‍ത്തേനേറ്റ് വിഘടിച്ച് ഡല്‍ഹി സുല്‍ത്താനേറ്റുകള്‍ രൂപംകൊണ്ടത്.
☞︎︎︎ അവസാനത്തെ സംഗമ രാജാവായ വിരുപാക്ഷന്‍ ദുര്‍ബലനായിരുന്നു. അദ്ദേഹത്തെ അധികാര ത്തില്‍നിന്ന് നീക്കി 1486-ല്‍ സലുവ നരസിംഹ
സിംഹാസനമേറി.
𖣔 സലുവ വംശം
☞︎︎︎ അധികാരം തട്ടിയെടുത്തതിനാല്‍ സലുവ നരസിംഹയ്ക്ക് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. പക്ഷേ, സമര്‍ഥനായ ഭരണാധികാരിയായതിനാല്‍ അദ്ദേഹം അതിനെയൊക്കെ അതിജീവിച്ചു.
☞︎︎︎ 1491-ല്‍ രണ്ടു പുത്രന്‍മാരുടെ ചുമതല നരസ നായകയെ ഏല്‍പിച്ച് നരസിംഹ നിര്യാതനായി. ഇളയപുത്രന്‍ സലുവ ഇമ്മഡി നരസിംഹ രാജപദവിയേറ്റു. പക്ഷേ, യഥാര്‍ഥത്തില്‍ അധികാരം കൈയാളിയത് നരസനായക ആയിരുന്നു.
☞︎︎︎ നരസ നായക കൃഷ്ണ-തുംഗഭ്ര നദികള്‍ക്കിടയിലുള്ള റെയ് ചൂർ തുരുത്ത് വീണ്ടെടുത്തു. സലൂവ നരസിംഹ തുടങ്ങിവച്ചിരുന്ന പല കാര്യങ്ങളും നരസ നായക പൂര്‍ത്തിയാക്കി.
☞︎︎︎ 1503-ല്‍ നരസ നായക അത്തരിച്ചു. മുത്തപുത്രന്‍ വീര നരസിംഹ മന്ത്രിസ്ഥാനമേറ്റു.
☞︎︎︎ 1505-ല്‍ സലുവ ഇമ്മഡി നരസിംഹ നായക കൊല്ലപ്പെട്ടു. വീര നരസിംഹ സ്വയം രാജാവായി പ്രഖ്യാപിച്ചു. അതൊടെ തുളുവ വാഴ്ചയ്ക്ക് തുടക്കമായി.
𖣔 തുളുവ വംശം
☞︎︎︎ നരസ നായകയ്ക്ക് നാല് പുത്രന്‍മാര്‍ ഉണ്ടായിരുന്നു. മൂത്തപുത്രന്‍ വീര നരസിംഹ നാലൂവര്‍ഷം ഭരിച്ചു. ഇക്കാലത്ത് പോര്‍ച്ചുഗീസുകാരുമായി സഖ്യം ചെയ്‌തു.
☞︎︎︎ 1509-ല്‍ വീര നരസിംഹ മരണമടഞ്ഞപ്പോള്‍ സഹോദരന്‍ കൃഷ്ണദേവരായര്‍ കിരീടമണിഞ്ഞു. തുളൂവ വംശത്തിലെ മാത്രമല്ല, വിജയ നഗരത്തിലെ തന്നെ ഏറ്റവും പ്രഗല്ഭനായ ഭരണാധികാരിയായി വിലയിരുത്തപ്പെടുന്നത് കൃഷ്ണദേവരായരാണ്.
☞︎︎︎ ബാഹ്മനി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ കൃഷ്ണദേവരായരെ സഹായിച്ചു.
☞︎︎︎ ബിദാര്‍, പെനുഗോണ്ട, ശിവസമുദ്രം, ഉദയഗിരി എന്നിവയെ കൃഷ്ണദേവരായര്‍ ആക്രമിച്ച് കീഴടക്കി.
☞︎︎︎ ദക്ഷിണേന്ത്യ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത് കൃഷ്ണദേവരായരാണ്.
☞︎︎︎ അഷ്ടദിഗ്ഗജങ്ങള്‍ എന്നു പേരായ പണ്ഡിതന്‍മാര്‍ കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു.
☞︎︎︎ അഷ്ടദിഗ്ഗജങ്ങളില്‍ ഏറ്റവും പ്രമുഖന്‍ അല്ലസ്സാനി പെദണ്ണ ആയിരുന്നു. മനുചരിതം ഇദ്ദേഹത്തിന്റെ രചനയാണ്.
☞︎︎︎ കൃഷ്ണദേവരായര്‍ അല്ലസാനിപെദണ്ണയിക്ക് ആന്ധ്ര കവിതാ പിതാമഹന്‍ എന്ന ബഹുമതി നല്‍കി.
☞︎︎︎ അഷ്ടദിഗ്ഗജങ്ങളില്‍ ഒരാളായിരുന്ന തെന്നാലി രാമനാണ് പാണ്ഡുരംഗമാഹാത്മ്യം രചിച്ചത്.
☞︎︎︎ കൃഷ്ണദേവരായര്‍ രചിച്ച ആമുക്തമാല്യദ എന്ന കാവ്യം രാജധര്‍മത്തെയും ഭരണത്രന്ത്രത്തെയും കുറിച്ച് പ്രതിപാദിക്കുന്നു.
☞︎︎︎ തെലുങ്ക് സാഹിത്യത്തിന്റെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് കൃഷ്ണദേവരായരുടെ കാലഘട്ടമാണ്.
☞︎︎︎ വിജയനഗരം റോമിനെക്കാള്‍ മഹത്തരമാണെന്നും കൃഷ്ണദേവരായര്‍ കുറ്റമറ്റ ഭരണാധികാരിയാണെന്നും രേഖപ്പെടുത്തിയ പോര്‍ച്ചുഗീസ് സഞ്ചാരിയാണ്
ഡൊമിങോ പയസ്.
☞︎︎︎ കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗള്‍ ചക്രവര്‍ത്തി ബാബറാണ്.
☞︎︎︎ 1529-ല്‍ കൃഷ്ണദേവരായര്‍ മരണമടഞ്ഞപ്പോള്‍ സഹോദരന്‍ അച്യുതരായര്‍ ഭരണാധികാരിയായി.
☞︎︎︎ കുടുംബ വഴക്കുകള്‍ കാരണം തുളുവ വംശത്തിന് തളര്‍ച്ച സംഭവിച്ചു.
☞︎︎︎ കൃഷ്ണദേവരായരുടെ മകളുടെ ഭര്‍ത്താവ് ആയിരുന്ന രാമരായര്‍ അച്യുതരായര്‍ക്കെതിരെ പല ഗുഡാലോചനകളും നടത്തി. ഇത് ഡെക്കാണ്‍ സുല്‍ത്താനേറ്റുകള്‍ക്ക് വിജയ നഗരത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം നല്‍കി.
☞︎︎︎ ബീജാപ്പൂർ സൈനികരുടെ സഹായത്തോടെ രാമരായ, അച്യുതരായരെ തടവിലാക്കി, സദാശിവയുടെ പേരില്‍ ഭരണം നടത്താന്‍ ശ്രമിച്ചു. തര്‍ക്കം പരിഹരിക്കാനെത്തിയത് ബീജാപ്പൂർ സുല്‍ത്താനാണ്. അച്യുതരായര്‍ക്ക് രാജപദവിയും സദാശിവയ്ക്ക് സ്വന്തം പ്രവിശ്യകളില്‍ സ്വയം
ഭരണവും എന്ന് തീരുമാനിക്കപ്പെട്ടു.
☞︎︎︎ 1542-ല്‍ അച്യുതരായര്‍ മരിക്കുംവരെ ഈ അവസ്ഥ തുടര്‍ന്നു.
☞︎︎︎ അച്യുത രായരുടെ മരണശേഷം പ്രായപൂര്‍ത്തിയാകാത്ത പുത്രന്‍ ചിന്ന വെങ്കിട (വെങ്കിട ഒന്നാമന്‍) രാജാവായി. അമ്മാവനായ സലകം തിമ്മ റീജന്റുമായി.
☞︎︎︎ ബീജപ്പൂര്‍ സുല്‍ത്താന്റെ ആക്രമണത്തില്‍ വെങ്കിട ഒന്നാമനും മറ്റു രാജകുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
☞︎︎︎ സലകം തിമ്മയെ രാജാവായി അംഗീകരിച്ച ജനങ്ങള്‍ ബീജാപ്പൂർ സുല്‍ത്താനെ തുരത്തിയോടിച്ചു. ദുര്‍ഭരണം നടത്തിയ സലകം തിമ്മയെ വധിച്ച് രാമരായര്‍ സദാശിവയെ രാജാവായി വാഴിച്ചു. എന്നാല്‍, യഥാര്‍ഥ
അധികാരം രാമരായരുടെ കൈകളിലായിരുന്നു.
☞︎︎︎ സദാശിവയുടെ പേരില്‍ ഭരണം നടത്തിയിരുന്ന രാമരായര്‍ സ്വേച്ഛാധിപതിയും കൂടില ബുദ്ധിയുമായിരുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഡെക്കാണ്‍ സുല്‍ത്താനേറ്റുകളെ പരസ്പരം തമ്മിലടിപ്പിക്കാന്‍
രാമരായര്‍ ശ്രമിച്ചു. ഒരളവോളം അതില്‍ വിജയിച്ചെങ്കിലും ഒടുവില്‍ ഡെക്കാണ്‍ സുല്‍ത്താനേറ്റുകള്‍ പരസ്പരമുള്ള ഭിന്നതകള്‍ ഒതുക്കി, ഏകോപിച്ച് വിജയനഗരത്തിനെതിരെ ആക്രമണം നടത്തി.
☞︎︎︎ തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര സൈന്യം പരാജയപ്പെടുകയും രാമരായര്‍ വധിക്കപ്പെടുകയുംചെയ്തു (1565).
☞︎︎︎ കൃഷ്ണാനദിയുടെ തെക്കേക്കരയില്‍ രാക്ഷസ-തങ്കടി ഗ്രാമങ്ങള്‍ക്കിടയിലുള്ള സ്ഥലത്തൂവച്ചാണ് യുദ്ധം നടന്നത്. തലസ്ഥാനനഗരം
കൊള്ളയടിച്ച ശ്രതുസൈന്യം അതിമനോഹരമായ ആ നഗരത്തെ പാടേ തകര്‍ത്തു.
𖣔 അരവിഡു വംശം
☞︎︎︎ തളിക്കോട്ടയിലെ പരാജയത്തെക്കുറിച്ചറിഞ്ഞ രാമരായരുടെ സഹോദരന്‍ അരവിഡു തിരുമല, നാമമാത്ര രാജാവ് സദാശിവയെയും മറ്റു രാജകുടുംബാംഗങ്ങളെയും കൂട്ടി എടുക്കാവുന്നത്ര ധനവുമായി പെനുഗുണ്ടയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് ആറു വര്‍ഷത്തോളം രാജ്യത്ത് അരാജകത്വം നടമാടി. മധുര, തഞ്ചാവുര്‍, ജിഞ്ചി എന്നീവിടങ്ങളിലെ നായകര്‍ സ്വതന്ത്രഭരണം നടത്താന്‍ തുടങ്ങി.
☞︎︎︎ രാമരായരുടെ പുത്രന്‍ ആദില്‍ഷായുടെ സഹായത്തോടെ ഇളയച്ഛനെതിരെ വിഫലമായ നീക്കങ്ങള്‍നടത്തി. 1570-ല്‍ തിരുമല സ്വയം രാജാവായിപ്രഖ്യാപിച്ചതോടെ അരവിഡു വംശജരുടെ ഭരണം ആരംഭി
ച്ചു. സദാശിവയ്ക്ക് എന്തുപറ്റിയെന്ന് വ്യക്തമല്ല.
☞︎︎︎ തിരുമലയുടെ നിര്യാണശേഷം മൂത്തപുത്രന്‍ ശ്രീരംഗയും അതിനുശേഷം ഇളയപുത്രന്‍ വെങ്കട ഒന്നാമനും ഭരണം നടത്തി.
☞︎︎︎ അരവിഡു വംശത്തിലെ എട്ടുപേര്‍ രാജസിംഹാസനത്തിലിരുന്നു.
☞︎︎︎ ഇരുപത്തിയെട്ടുവര്‍ഷം ഭരിച്ച ആറാമത്തെ രാജാവ് വെങ്കട രണ്ടാമന്‍ കാര്യശേഷിയുള്ള ഭരണാധികാരിയാണ് എന്ന് പറയപ്പെടുന്നു. പിന്നീട് വന്ന ശ്രീരംഗ ദുര്‍ബലനായിരുന്നു. 1674-ല്‍ ഇദ്ദേഹം മരിച്ചതോടെ വിജയനഗര സാമ്രാജ്യം പൂര്‍ണമായും അസ്തമിച്ചു.
No comments:
Post a Comment