Thursday, March 18, 2021

അശോക സ്തംഭം 𝑻𝒉𝒆 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑬𝒎𝒃𝒍𝒆𝒎 𝒐𝒇 𝑰𝒏𝒅𝒊𝒂

            അശോക സ്തംഭം
      𝑻𝒉𝒆 𝑵𝒂𝒕𝒊𝒐𝒏𝒂𝒍 𝑬𝒎𝒃𝒍𝒆𝒎 𝒐𝒇 𝑰𝒏𝒅𝒊𝒂 


𒊹︎︎︎ഇന്ത്യയുടെ ദേശീയ മുദ്ര യായി അംഗീകരിച്ചിട്ടുള്ള ശില്പമാണ് അശോക സ്തംഭം

𒊹︎︎︎ബുദ്ധമത പ്രചരണാർത്ഥം അശോക ചക്രവർത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭമാണിത് 
 (𝑻𝒉𝒆 𝑳𝒊𝒐𝒏 𝑪𝒂𝒑𝒊𝒕𝒂𝒍 𝒐𝒇 𝑨𝒔𝒉𝒐𝒌𝒂)
☞︎︎︎അതിനാൽ തന്നെ അശോക മുദ്രയെന്നും, അശോക സ്തംഭം എന്നും പൊതുവെ പറയപ്പെടാറുണ്ട്.
☞︎︎︎മധ്യ പ്രദേശിലെ സാഞ്ചിയിലെ സ്തൂപത്തിൽ ആണ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി ഈ മുദ്ര പണി കഴിപ്പിച്ചത്‌

 𒊹︎︎︎ B.C.250 ൽ ഉത്തർപ്രദേശിലെ സാരാനാഥിൽ സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലുതും മനോഹരവുമായ സ്തംഭത്തിൽ നിന്നുമാണ് ഇന്ത്യയുടെ ദേശീയ മുദ്ര കടം കൊണ്ടിരിക്കുന്നത്
☞︎︎︎Village Field Asst - 2017 

𒊹︎︎︎നാലു വശത്തേക്കും സിംഹങ്ങൾ തിരിഞ്ഞു നിൽക്കുന്നതായിട്ടാണ് മുദ്ര. സിംഹത്തിന്റെ തലയും രണ്ടു കാലുകളുമാണ് ഒരു ദിശയിലേക്കുള്ളത്.

𒊹︎︎︎ഈ സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള 24 ആരക്കാലുകളുള്ള അശോകചക്രം ഇന്ത്യയുടെ ദേശീയ പതാകാചിഹ്നമായും ഇതിന്റെ അഗ്രഭാഗത്തുള്ള ശിൽപ്പം ഇന്ത്യയുടെ ദേശീയ ചിഹ്നമായും സ്വീകരിച്ചത് ഭരണഘടനാ ശില്പിയായ 𝑫𝒓.B.R.അംബേദ്കറുടെ നിർദ്ദേശപ്രകാരമാണ് 

𒊹︎︎︎ 1950 ജനുവരി 26 നാണ് ദേശീയ മുദ്രയായി അശോകസ്തംഭത്തെ ഭാരത സർക്കാർ അംഗീകരിച്ചത് 

𒊹︎︎︎സ്വതന്ത്ര ഭാരതത്തിൽ പുറത്തിറക്കിയ രണ്ടാമത്തെ തപാൽ സ്റ്റാമ്പിൽ അശോക സ്തംഭത്തിന്റെ ചിത്രം അച്ചടിച്ചിരുന്നു

𒊹︎︎︎ദേശീയ ചിഹ്നത്തില്‍ കൊത്തിവെച്ചിടുള്ള മുദ്രാവാക്യം : സത്യമേവ ജയതേ (ദേവനാഗരി ലിപി)
☞︎︎︎ “സത്യമേവ ജയതേ" എന്ന ആശയം എടുത്തത്‌ എവിടെ നിന്ന്‌ : മുണ്ഡകോപനിഷത്ത്‌

𒊹︎︎︎ഇന്ത്യയുടെ ദേശീയ മുദ്രയായ "അശോക സ്തംഭത്തിൽ" എത്ര മൃഗങ്ങൾ ഉണ്ട് ? & 
ഏതൊക്കെയാണാ മൃഗങ്ങൾ ?
☞︎︎︎ആകെ 8 മൃഗങ്ങൾ
☞︎︎︎സിംഹം , കുതിര , കാള , ആന എന്നിവയാണ് ആ മൃഗങ്ങൾ 
    ✫ സിംഹം      ➪ 5
    ✫ കുതിര       ➪ 1
    ✫ കാള           ➪ 1
    ✫ ആന          ➪ 1
    ✩ ആകെ       ➪ 8

𒊹︎︎︎കൂടാതെ 4 ധർമ്മ ചക്രങ്ങളും ഉണ്ട് .

𒊹︎︎︎ ഇന്ത്യയുടെ ദേശീയ മുദ്ര ഏതാണ് എന്ന ചോദ്യത്തിന് അശോക സ്തംഭത്തിലെ  "സിംഹമുദ്ര" എന്നാണ് ഉത്തരം 

𒊹︎︎︎ അശോക സ്തംഭത്തിൽ കാണപ്പെടുന്ന മൃഗ പ്രതിമകൾ എല്ലാം തന്നെ പുരാണേതിഹാസങ്ങളിലെ ആശയങ്ങളോട് ബന്ധപ്പെട്ടവയാണ് 

𒊹︎︎︎ഈ മൃഗങ്ങൾ പ്രപഞ്ചത്തിന്റെ ചതുർ ദിശകളെ പ്രതിരൂപാത്മകമായി പ്രതിനിധാനം ചെയ്യുന്നു 

𒊹︎︎︎ സിംഹം വടക്കു ദിക്കിന്റെയും കുതിര തെക്കു ദിക്കിന്റെയും
ആന കിഴക്കു ദിക്കിന്റെയും കാള പടിഞ്ഞാറേ ദിക്കിന്റെയും പാലകരായി നിലകൊള്ളുന്നു 

𒊹︎︎︎ഇന്ത്യയുടെ ദേശീയ മുദ്രയായ അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരനായിരുന്നു ദിനനാഥ് ഭാർഗവ. അദ്ദേഹം  അന്തരിച്ചത് 24 ഡിസംബർ 2016 ന് 

𒊹︎︎︎ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തു പ്രതിയുടെ പേജുകൾ ഡിസൈൻ ചെയ്യുന്നതിനായി ശാന്തിനികേതനിലെ ദിനനാഥ്  ഭാർഗവ ഉൾപ്പെടെയുള്ള ചിത്രകലാ വിദ്യാർത്ഥികളെ നന്ദലാൽ ബോസാണ് തെരെഞ്ഞെടുത്തത് . അതിൽ ഇന്ത്യയുടെ ദേശീയ മുദ്ര തയ്യാറാക്കാൻ നന്ദലാൽ ബോസ് ചുമതലപ്പെടുത്തിയത് ദിനനാഥ് ഭാർഗ്ഗവയെ ആയിരുന്നു

No comments:

Post a Comment