കേരളത്തിലെ പ്രധാന
ദൃശ്യ-ശ്രാവ്യ കലകൾ
കഥകളി
𒊹︎︎︎ കേരളത്തിന്റെ തനത് കലാരൂപം
𒊹︎︎︎ ഉദാത്ത നാട്യരൂപം, നൃത്ത നാട്യ രൂപം എന്നിങ്ങനെ അറിയപ്പെടുന്നു
𒊹︎︎︎ കലകളുടെ രാജാവ്
𒊹︎︎︎ രാജാക്കന്മാരുടെ കല
𒊹︎︎︎ ആദ്യകാല രൂപം രാമനാട്ടം
𒊹︎︎︎ കഥകളിയുടെ സാഹിത്യ രൂപം ആട്ടക്കഥ
𒊹︎︎︎ കഥകളിയുടെ ഉപജ്ഞാതാവ് കോട്ടയത്ത് തമ്പുരാൻ
𒊹︎︎︎ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്
കൊട്ടാരക്കര തമ്പുരാൻ
𒊹︎︎︎ കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്
മാനവേദൻ രാജാവ്
𒊹︎︎︎ രാമനാട്ടം രചിച്ചിരിക്കുന്ന ഭാഷ
മലയാളം
𒊹︎︎︎ കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ
സംസ്കൃതം
𒊹︎︎︎ ടോട്ടൽ തിയേറ്റർ ( സമഗ്ര നൃത്തം ) എന്നറിയപ്പെടുന്ന കലാരൂപം
𒊹︎︎︎ കല്ലുവഴി സമ്പ്രദായം, വെട്ടത്തുനാടൻ സമ്പ്രദായം, കപ്ലിങ്ങാട് സമ്പ്രദായം എന്നിവ കഥകളിയിലെ വിവിധ സമ്പ്രദായങ്ങളാണ്
𒊹︎︎︎ വെട്ടത്തു സമ്പ്രദായം എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന കലാരൂപം
𒊹︎︎︎ കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം: ഹസ്തലക്ഷണദീപിക
( രചിച്ചത് - കടത്തനാട് ഉദയവർമ്മ തമ്പുരാൻ)
𒊹︎︎︎ ഹസ്തലക്ഷണദീപികയിൽ വിവരിച്ചിരിക്കുന്ന മുദ്രകൾ: 24
𒊹︎︎︎ കഥകളിയിലെ പ്രധാന പാട്ടുകാരൻ
പൊന്നാനി
𒊹︎︎︎ പൊന്നാനിയെ സഹായിക്കുന്ന പാട്ടുകാരൻ ശിങ്കിടി
𒊹︎︎︎ കഥകളി പഠിപ്പിക്കുന്ന സ്ഥലം കളരി
𒊹︎︎︎ കഥകളി സംഗീതത്തിന് കുലപതി എന്നറിയപ്പെടുന്നത്: കലാമണ്ഡലം ഹൈദരാലി
𒊹︎︎︎ കലാമണ്ഡലം ഹൈദരലിയുടെ ആത്മകഥ ഓർത്താൽ വിസ്മയം
𒊹︎︎︎ കഥകളിക്ക് ഉപയോഗിക്കുന്ന സംഗീതം: സോപാനസംഗീതം
𒊹︎︎︎ കഥകളി സംഗീതത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണങ്ങൾ: ചെണ്ട, മദ്ദളം, ഇടയ്ക്ക, ഇലത്താളം, ചേങ്ങില
𒊹︎︎︎ കഥകളിയിലെ വേഷങ്ങളെ പ്രധാനമായും 5 ആയി തിരിച്ചിരിക്കുന്നു: പച്ച, കത്തി, താടി, കരി, മിനുക്ക്
𒊹︎︎︎ സാത്വിക കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം: പച്ച (ഇന്ദ്രൻ, അർജ്ജുനൻ )
𒊹︎︎︎ ദുഷ്ട കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം: കത്തി ( eg: രാവണൻ, കംസൻ)
𒊹︎︎︎ രാക്ഷസ സ്വഭാവമുള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം കരി
𒊹︎︎︎ താടി പ്രധാനമായി മൂന്നു തരം
☞︎︎︎ മനുഷ്യാതീതമായ കഴിവുകളുള്ള ഹനുമാനെ പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം ; വെളുത്തതാടി
☞︎︎︎ ദുഷ്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷമാണ്; ചുവന്ന താടി
☞︎︎︎ വേടന്മാരും നായാട്ടു കാരുമായ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന വേഷം
: കറുത്ത താടി
𒊹︎︎︎ സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം മിനുക്ക്
𒊹︎︎︎കഥകളിയിലെ പ്രധാന ചടങ്ങുകൾ
✫ കേളി
✫ അരങ്ങുകേളി
✫ തോടയം
✫ വന്ദനശ്ലോകം
✫ പുറപ്പാട്
✫ മേളപ്പദം
✫ കഥാഭിനയം
✫ ധനാശി
𒊹︎︎︎ കഥകളിയിലെ ആദ്യ ചടങ്ങ് കേളികൊട്ട്
𒊹︎︎︎ കഥകളിയുടെ തുടക്കത്തിൽ ഉപയോഗിക്കുന്ന നൃത്തം: പുറപ്പാട്
𒊹︎︎︎ കഥകളി ആരംഭിക്കുമ്പോൾ ആദ്യമായി ആലപിക്കുന്ന ഗാനം: തിരനോട്ടം
𒊹︎︎︎ കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ് ധനാശി
𒊹︎︎︎ കഥകളിക്ക് ലോകശ്രദ്ധ വാങ്ങികൊടുത്ത കവി: വള്ളത്തോൾ
𒊹︎︎︎ കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ കഥകളി മ്യൂസിയം സ്ഥിതിചെയ്യുന്നത്: കൊല്ലം
𒊹︎︎︎ കഥകളി കലാകാരന്മാർ - കലാമണ്ഡലം രാമൻകുട്ടി നായർ,
മടവൂർ വാസുദേവൻ നായർ,
കലാമണ്ഡലം കൃഷ്ണൻ നായർ,
കലാമണ്ഡലം ഗോപി,
മങ്കുളം വിഷ്ണു നമ്പൂതിരി, കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം പത്മനാഭൻ നായർ,
മങ്കൊമ്പ് ശിവശങ്കരപ്പിള്ള,
𒊹︎︎︎ സംഗീതം - കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ
✫✫✫✫𝑵𝒊𝒄𝒉𝒆 𝑷𝒔𝒄✫✫✫✫
No comments:
Post a Comment