സർ സയ്യിദ് അഹമ്മദ് ഖാൻ
☞︎︎︎ 17 ഒക്ടോബർ 1817 – 27 മാർച്ച് 1898
☞︎︎︎ ഒരു ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ നേതാവും, ഇസ്ലാമിക പരിഷ്കർത്താവും നവോത്ഥാന വാദിയുമായിരുന്നു. പിൽക്കാലത്ത് അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി ആയി പരിണമിച്ച മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജ് സ്ഥാപിക്കുന്നതു വഴി സർ സയ്യിദ് ആണ് ഇന്ത്യയിലെ മുസ്ലീം സമുദായത്തിൽ ആധുനിക വിദ്യാഭ്യാസം ആരംഭിച്ചത്.
☞︎︎︎ അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ഒരു പുതിയ തലമുറ മുസ്ലീം ചിന്തകരും രാഷ്ട്രീയക്കാരും രൂപപ്പെട്ടു,
☞︎︎︎ ഇന്ത്യയിലെ മുസ്ലീങ്ങളുടെ രാഷ്ട്രീയ ഭാവി ഉറപ്പിക്കുന്നതിനുള്ള അലിഗഡ് പ്രസ്ഥാനം അദ്ദേഹമാണ് ആരംഭിച്ചത്
☞︎︎︎ മുസ്ലീം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ് : സർ സയ്യിദ് അഹമ്മദ് ഖാൻ
☞︎︎︎ അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ : സർ. സയ്യിദ് അഹമ്മദ് ഖാൻ
☞︎︎︎ 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത് : സയ്യിദ് അഹമ്മദ് ഖാൻ (1920ൽ ഇത് അലിഗഢ് യൂണിവേഴ്സിറ്റി ആയി മാറി)
☞︎︎︎ അലിഗഢ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകർ : ചിരാഗ് അലി, നാസിർ അഹമ്മദ്
☞︎︎︎ ‘ആൾ ഇന്ത്യ മുഹമ്മദൻ എഡ്യുക്കേഷണൽ കോൺഫറൻസ്’ സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ് : സയ്യിദ് അഹമ്മദ് ഖാൻ
☞︎︎︎ കോൺഗ്രസ്സിന്റെ രൂപീകരണത്തെ എതിർത്ത് 1888-ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് : സയ്യിദ് അഹമ്മദ് ഖാൻ
☞︎︎︎ ബ്രിട്ടീഷ് ഗവൺമെന്റിന്റെ 'ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ' അവാർഡ് നേടിയ ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവ് : സയ്യിദ് അഹമ്മദ് ഖാൻ
☞︎︎︎ സർ.സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച പത്രം : തഹ്‌സീബ്-ഉൾ-അഖ്ലാഖ്
☞︎︎︎ “ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത് : സയ്യിദ് അഹമ്മദ് ഖാൻ
✫✫✫✫ 𝓝𝓲𝓬𝓱𝓮 𝓹𝓼𝓬 ✫✫✫✫
No comments:
Post a Comment