Friday, March 19, 2021

പാലക്കാട്‌ ജില്ല 𝑷𝒂𝒍𝒂𝒌𝒌𝒂𝒅 𝑫𝒊𝒔𝒕𝒓𝒊𝒄𝒕

              പാലക്കാട്‌ ജില്ല
               𝑷𝒂𝒍𝒂𝒌𝒌𝒂𝒅 𝑫𝒊𝒔𝒕𝒓𝒊𝒄𝒕


✫ 1957 ജനുവരി 1 ന് രൂപവൽക്കരിച്ചു
✫ കേരളത്തിലെ ഏറ്റവും വലിയ ജില്ല.
✫ ഏറ്റവും കുടുതല്‍ പട്ടികജാതിക്കാരുള്ള ജില്ല.
✫ കേരളത്തില്‍ കര്‍ഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ല.
✫ നെല്ലുത്പാദനത്തില്‍ ഒന്നാംസ്ഥാനത്തുള്ള ജില്ല.
✫ ഓറഞ്ച്‌, മധുരക്കിഴങ്ങ്‌, കരിമ്പ്‌, നിലക്കടല, പയറു വര്‍ഗങ്ങൾ, ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം.
✫ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല.
✫ ഏറ്റവും കൂടുതല്‍ ചുണ്ണാമ്പുനിക്ഷേപമുള്ള ജില്ല.
✫ കേരളത്തിലെ ഏക I.I.T. (ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി) സ്ഥാപിതമായ ജില്ല.
✫ കേരളത്തിലെ ആദ്യവിവരസാങ്കേതികവിദ്യാ ജില്ല.
✫ കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത കളക്ടറേറ്റ്‌.
✫ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്ലേജുകളുള്ള ജില്ല.
✫ കരിമ്പനകളുടെ നാട്‌ എന്നറിയപ്പപെടുന്നു.
✫ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജില്ല
✫ രാജ്യത്തെ ആദ്യ 𝑯𝑰𝑽/𝑨𝑰𝑫𝑺 സാക്ഷരതാ ജില്ല.
✫ കേന്ദ്രസര്‍ക്കാരിന്റെ “അമൃത്‌” പദ്ധതിയില്‍ ഉൾപ്പെട്ട കേരളത്തിലെ ആദ്യനഗരം.
✫ കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല പാലക്കാട്  
☞︎︎︎കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം കുട്ടനാട്
☞︎︎︎കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ലയാണ് പാലക്കാട്
✫ ഇന്ത്യ /കേരളത്തിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല പാലക്കാടാണ്
✫ ഇന്ത്യ/കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല
✫ പാലക്കാട് ജില്ലയിലെ കലാരൂപമാണ് കണ്യാർകളി
✫ ഏറ്റവും ചൂട് കൂടിയ ജില്ല
✫ കേരളത്തിൽ ഏറ്റവും സാക്ഷരത കുറവുള്ള ജില്ല
✫ മംഗോ സിറ്റി ഓഫ് കേരള :മുതലമട,  പാലക്കാട്‌
✫ കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ കാന്റീൻ :- പാലക്കാട്

𒊹︎︎︎താലൂക്കുകൾ 
✫ പാലക്കാട് 
✫ ഒറ്റപ്പാലം 
✫ ആലത്തൂർ 
✫ ചിറ്റൂർ 
✫ മണ്ണാർക്കാട് 
✫ പട്ടാമ്പി.


𒊹︎︎︎മുനിസിപ്പാലിറ്റികൾ 
✫പാലക്കാട്
✫ഒറ്റപ്പാലം
✫ഷൊർണൂർ
✫ചിറ്റൂർ-തത്തമംഗലം

𒊹︎︎︎ പാലക്കാട് ജില്ല ഉല്പാദിപ്പിക്കുന്ന വിളകൾ

✰ 𝑷𝑺𝑪 𝑴𝒆𝒎𝒐𝒓𝒚 𝑪𝒐𝒅𝒆 :
☞︎︎︎"ഓ മകനെ പനിച്ചു "

ഓ  ➡ഓറഞ്ച് 
മ    ➡മാതള നാരങ്ങാ 
ക   ➡കരിമ്പ് 
നെ ➡നെല്ല് 
പ    ➡പരുത്തി 
നി   ➡നിലക്കടല 
ചു  ➡ചുണ്ണാമ്പ് കല്ല്


𒊹︎︎︎ നദികള്‍

✫ ഭാരതപ്പുഴ 
✫ കല്‍പ്പാത്തിപ്പുഴ 
✫ കണ്ണാടിപ്പുഴ
✫ ശിരുവാണിപ്പുഴ
✫ ഗായത്രിപ്പുഴ 
✫ തൂതപ്പുഴ 
✫ കുന്തിപ്പുഴ.

𒊹︎︎︎ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

■ പാലക്കാട്‌ കോട്ട
■ കോട്ടമൈതാനം
■ ഭാരതപ്പുഴ
■ മലമ്പുഴ, ഫാന്‍റസി പാര്‍ക്ക്‌
■ സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്ക്‌
■ പറമ്പിക്കുളം വന്യജീവിസങ്കേതം
■ നെല്ലിയാമ്പതി
■ ധോണി, മീന്‍വല്ലം, സീതാര്‍കുണ്ഡ്‌ വെള്ളച്ചാട്ടങ്ങൾ
■ പോത്തുണ്ടി ഡാം
■ കാഞ്ഞിരപ്പുഴ ഡാം

𒊹︎︎︎ അണക്കെട്ടുകള്‍

■ മലമ്പുഴ
☞︎︎︎കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് 
☞︎︎︎കേരളത്തിലെ ആദ്യ റോപ്പ്‌വേ , റോക്ക്ഗാര്‍ഡന്‍ എന്നിവ മലമ്പുഴയിലാണ്‌.
☞︎︎︎കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത് മലമ്പുഴയാണ്
☞︎︎︎ഇത് ഭാരതപുഴയിൽ ആണ് സ്ഥിതി ചെയ്യുന്നത്
☞︎︎︎മലമ്പുഴ ഗാർഡനിലെ യക്ഷി എന്ന പ്രതിമയുടെ ശില്പി കാനായി കുഞ്ഞിരാമനാണ്
■ ശിരുവാണി അണക്കെട്ട്‌ 
☞︎︎︎ഈ വഴിയാണ്‌ കോയമ്പത്തൂര്‍ നഗരത്തിന്‌ ജലവിതരണം നടത്തുന്നത്‌.
■ പോത്തുണ്ടി
■ മീങ്കര
■ കാഞ്ഞിരപ്പുഴ
■ മംഗലം

𒊹︎︎︎ പ്രധാന സ്ഥാപനങ്ങള്‍

✫ നെല്ല്‌ ഗവേഷണ കേന്ദ്രം - പട്ടാമ്പി
✫ കരിമ്പ്‌ ഗവേഷണ കേന്ദ്രം - മേനോന്‍പാറ
✫ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം - ലക്കിടി
✫ ചെമ്പൈ സ്മാരകം - കോട്ടായി
✫ മഹാകവി പി. സ്മാരകം - കൊല്ലങ്കോട്‌

𒊹︎︎︎ പ്രധാന ആരാധനാലയങ്ങൾ

■  കല്‍പ്പാത്തി വിശ്വനാഥ 
☞︎︎︎ക്ഷേത്രംരഥോത്സവത്തിന്‌ പ്രശസ്തമാണ്‌ 
■  തൃത്താല ശിവക്ഷേത്രം
■  തിരുവാലത്തൂർ ക്ഷേത്രം
■  പട്ടാമ്പിപ്പള്ളി   

𒊹︎︎︎ വേറിട്ട വസ്തുതകൾ

✫ സംഘകാലത്ത്  പാലക്കാടന്‍ പ്രദേശങ്ങൾ പൊറൈനാട്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

✫ തരൂര്‍സ്വരൂപം എന്നറിയപ്പെട്ടത്‌ പാലക്കാട്‌ രാജവംശമാണ്‌.

✫ പാലക്കാട്ടെ അട്ടപ്പാടിയില്‍ നിന്നാണ്‌ സംഘകാലപാരമ്പര്യ തെളിവായി 'വീരക്കല്ല്‌ ലഭിച്ചത്‌.

✫ പ്രാചീനകാലത്ത്‌ നാവുദേശം എന്നറിയപ്പെട്ടത്‌ ചിറ്റൂർ.

✫ 1921-ല്‍ ടി. പ്രകാശം അധ്യക്ഷനായ കെ.പി.സി.സി.യുടെ ആദ്യസമ്മേളനം നടന്നത്‌ ഒറ്റപ്പാലത്തായിരുന്നു.
☞︎︎︎ മലബാർ കോൺഗ്രസ് സമ്മേളനങ്ങൾ
1𝒔𝒕 1916: പാലക്കാട് ➪ ആനി ബസൻ്റ്
2𝒏𝒅 1917: കോഴിക്കോട് ➪ സി.പി രാമസ്വാമി അയ്യർ
3𝒓𝒅 1918 : തലശ്ശേരി ➪ അസിം അലി ഖാൻ
4𝒕𝒉 1919 : വടകര ➪ കെ പി രാമൻ മേനോൻ
5𝒕𝒉 1920 : മഞ്ചേരി ➪ കസ്തൂരി രംഗയ്യർ

✫ ജനങ്ങളുടെ സഹകരണത്തോടെ നിര്‍മിച്ച കേരഉത്തിലെ ആദ്യ മിനി ജലവൈദ്യുതപദ്ധതിയാണ്‌ മീന്‍വല്ലം.

✫ തമിഴ്‌നാട്ടിലൂടെ മാത്രം പ്രവേശിക്കാന്‍കഴിയുന്ന കേരളത്തിലെ വന്യജീവിസങ്കേതമാണ്‌ പറമ്പിക്കുളം.

✫ 2010 - ല്‍ പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ കടുവസങ്കേതമാണ്‌ പറമ്പിക്കുളം.

✫ ഇന്ത്യയിലെ ആദ്യ മയില്‍ സംരക്ഷണകേന്ദ്രമാണ്‌ കെ.കെ. നീലകണ്ഠന്റെ പേരില്‍ അറിയപ്പെടുന്ന ചൂലന്നൂര്‍.

✫ കേരളത്തിൽ ഓറഞ്ചുതോട്ടങ്ങൾക്ക്‌ പ്രശസ്തമായ സ്ഥലമാണ്‌ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി.

✫ പശ്ചിമഘട്ടത്തിലെയും കേരളത്തിലെയും ഏറ്റവും വലിയ ചുരമാണ്‌ പാലക്കാട്‌ ചുരം.

✫ പാലക്കാട്‌ ചുരം പാലക്കാട്‌ ജില്ലയെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നു.

✫ കേരളത്തിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത പഞ്ചായത്ത്‌ കണ്ണാടി.

✫ കേരളത്തിലെ ആദ്യ ലേബര്‍ ബാങ്ക്‌ സ്ഥാപിതമായത് അകത്തേത്തറ.

✫ കേരളത്തില്‍ പരുത്തികൃഷിക്ക്‌ അനുയോജ്യമായ കറുത്ത മണ്ണ്‌ കണ്ടുവരുന്നത് ചിറ്റൂരിലാണ്.

✫ പ്രസിദ്ധമായ ധോണി വെള്ളച്ചാട്ടം പാലക്കാട്‌ ജില്ലയിലാണ്‌.

✫ കേരളത്തിലെ ആദ്യ വിന്‍ഡ്‌ഫാം പാലക്കാട്ടെ കഞ്ചിക്കോട്ടാണ്‌.

✫ "പാലക്കാടന്‍ മലനിരകളുടെ റാണി" എന്നുവിളിക്കുന്നത്‌ നെല്ലിയാമ്പതി.

✫ സിംഹവാലന്‍കുരങ്ങുകൾക്ക്‌ പ്രശസ്പമായ ദേശീയോദ്യാനമാണ്‌ സൈലന്‍റ് വാലി .

✫ സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദിയാണ്‌ കുന്തിപ്പുഴ.

✫ മീൻവല്ലം കേരളത്തിൽ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ചെറുകിട ജലവൈദ്യുത പദ്ധതിയാണ്

✫ കുന്തിപ്പുഴയിലെ വിവാദപദ്ധതിയായിരുന്നു പാത്രക്കടവ്‌ പദ്ധതി.

✫ സൈലന്‍റ് വാലിയില്‍നിന്ന്‌ ഉദ്ഭവിക്കുന്ന പുഴയാണ് തൂതപ്പുഴ.

✫ പ്രാചീനകാലത്ത്‌ 'സൈരന്ധ്രി വനം' എന്നറിയപ്പെട്ട ഈ പ്രദേശം നിശ്ശബ്ദതയുടെ താഴ്വര എന്നറിയപ്പെടുന്നു.

✫ വെടിപ്പാവുകളുടെ സാന്നിധ്യമാണ്‌ സൈലന്‍റ് വാലിയുടെ മറ്റൊരുപ്രത്യേകത.

✫ ചുണ്ണാമ്പുനിക്ഷേപത്തില്‍ പ്രശസ്തമായ വാളയാറിലാണ്‌ മലബാര്‍ സിമന്‍റ്സിന്റെ ആസ്ഥാനം.

✫ അട്ടപ്പാടി മേഖലയിലൂടെ ഒഴുകുന്ന നദിയാണ്‌ ശിരുവാണി.

✫ അട്ടപ്പാടിയുടെ വികസനത്തിനായി സര്‍ക്കാര്‍ രൂപം നല്‌കിയ പദ്ധതിയാണ്‌ അഹാഡ്‌സ്‌.

✫ പെരുമാട്ടി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരെ സമരം നയിച്ച വനിതയാണ്‌ മയിലമ്മ.

✫ കല്ലുവഴിചിട്ടയ്ക്ക്‌ ജന്മംനല്ലി 'കഥകളി ഗ്രാമം' എന്ന വിശേഷണം സ്വന്തമാക്കിയത്‌ വെള്ളിനേഴി ഗ്രാമം.

✫ സംഗീതോപകരണങ്ങളുടെ നിര്‍മാണത്തിന്‌ പ്രശസ്തമാണ്‌ പെരുവേമ്പ.

✫ പാലക്കാട്‌ ജില്ലയിലെ ജൈനിമേട്‌ എന്നസ്ഥലത്തുവെച്ചാണ്‌ കുമാരനാശാന്‍ വിണപൂവ്‌ രചിച്ചത്‌.

✫ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിലെ പ്രതിപാദ്യ പ്രദേശമാണ്‌ തസ്രാക്ക് ഗ്രാമം.

✫ പാലക്കാട്‌ മണി അയ്യര്‍ മൃദംഗവിധ്വാനാണ്.

✫ ജയപ്രകാശ്‌ നാരായണ്‍ മാന്‍പാര്‍ക്ക്‌ വാളയാറില്‍ സ്ഥിതിചെയ്യുന്നു.

✫ നവോത്ഥാന നായകനായ ബ്രഹ്മാനന്ദ ശിവയോഗിയുടെ 'ആനന്ദമഠം' ആലത്തൂരില്‍ സ്ഥിതിചെയ്യുന്നു.

✫ ഹൈദരലി 1766-ല്‍ നിര്‍മിച്ച കോട്ട പാലക്കാട്ട്‌ കോട്ട, ടിപ്പുവിന്റെ കോട്ട എന്നറിയപ്പെടുന്നു.

✫ കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന വിവാദ പദ്ധതിയാണ്‌ പറമ്പിക്കുളം ആളിയാര്‍ പദ്ധതി.

✫ മലമ്പുഴ, വാളയാര്‍ എന്നിവ കല്‍പാത്തി പുഴയുടെ പോഷകനദികളാണ്‌.

✫ തുള്ളല്‍കലയുടെ ഉപജ്ഞാതാവായ കുഞ്ചന്‍നമ്പ്യാരുടെ ജന്മദേശമാണ്‌ ലക്കിടിക്കടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലം കലക്കത്തു ഭവനം.

✫ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ ഭവാനി പുഴ കടന്നുപോകുന്നത്‌ പാലക്കാട്‌ ജില്ലയിലൂടെയാണ്‌.

✫ പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യഗ്രാമപ്പഞ്ചായത്ത്‌ ഓഫീസ്‌ പെരുമാട്ടി.

✫ എല്‍.ഇ.ഡി. (𝑳𝑬𝑫) ഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്ത ഗ്രാമപ്പഞ്ചായത്താണ്‌ പെരിങ്ങോട്ടുകുറിശ്ശി.

✫ കേരളത്തിലെ ആദ്യ ഇലക്ട്രിക്കൽ ട്രെയിന്‍ സര്‍വീസ്‌ നടത്തിയത്‌ ഷൊര്‍ണുരിനും എറണാകുളത്തിനുമിടയിലാണ്‌.

✫ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ  ഷോർണൂർ

✫ പാലക്കാട് റെയിൽവേ ഡിവിഷന്റെ ആസ്ഥാനം ഒലവക്കോട് ആണ്

✫ വിവാദമായ പാത്രക്കടവ് പദ്ധതി പാലക്കാട് ജില്ലയിലാണ്

✫ ഇന്ത്യയിലെ ആദ്യത്തെ ഡിഫന്‍സ്‌ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്‌ തുടങ്ങുന്നത്‌ ഒറ്റപ്പാലത്ത്‌.

✫ പട്ടികജാതി, പട്ടികവ൪രഗ വകുപ്പിന്‌ കീഴിലെ രാജ്യത്തെ ആദ്യ മെഡിക്കല്‍ കോളേജ്‌ 2014ല്‍ പാലക്കാട്‌ പ്രവര്‍ത്തനമാരംഭിച്ചു.

✫ കേരളചരിത്രത്തില്‍ ബ്രിട്ടീഷുകാ൪ സര്‍ പദവി നല്‍കി ആദരിച്ച ഏക രാജവംശമാണ്‌ കൊല്ലങ്കോട് രാജവംശം.

✫ കാവേരിയുടെ പോഷകനദിയാണ്‌ ഭവാനി.

✫ സംസ്ഥാനത്ത ആദ്യ ഗോത്രവർഗ താലൂക്ക്  പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ 

✫ രാജ്യത്തെ ആദ്യ ഡിഫെൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് :  ഒറ്റപ്പാലം (പാലക്കാട്‌ ജില്ല) 
☞︎︎︎2021 ഫെബ്രുവരി 17 നു കേരള മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു
☞︎︎︎ പ്രതിരോധ മേഖലയിലെ രാജ്യത്തെ ആദ്യ വ്യവസായിക പാർട്ടി

✫ കോവിഡ്‌ കണ്ടെത്താൻ അൾട്രാ സൗണ്ട് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് : പാലക്കാട് ഐഐടി

✫ മൂലത്തറ റെഗുലേറ്റർ ഉൽഘാടനം ചെയുന്ന പ്രദേശം- ചിറ്റൂർ (പാലക്കാട്)

✫ കൊച്ചി-മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ ആകെ ദൂരം : 444 𝑲𝒎
☞︎︎︎കൂടുതൽ ദൂരം കടന്നു പോകുന്നത് : പാലക്കാട്‌

✫അറുപതാമത് സ്കൂൾ കലോത്സവത്തിൽ ജേതാക്കൾ : പാലക്കാട്
☞︎︎︎ അറുപതാമത് സ്കൂൾ കലോത്സവ വേദി : കാസർകോട്
☞︎︎︎ 61 മത് സ്കൂൾ കലോത്സവ വേദി : കൊല്ലം

           ★★★★𝓝𝓘𝓒𝓗𝓔 𝓟𝓢𝓒★★★★

No comments:

Post a Comment