Thursday, March 4, 2021

ചേറ്റൂർ ശങ്കരൻ നായർ 𝑪 𝑺𝒂𝒏𝒌𝒂𝒓𝒂𝒏 𝑵𝒂𝒊𝒓

        ചേറ്റൂർ ശങ്കരൻ നായർ
              𝑪 𝑺𝒂𝒏𝒌𝒂𝒓𝒂𝒏 𝑵𝒂𝒊𝒓

☞︎︎︎ജനനം: 11 ജൂലൈ 1857
☞︎︎︎മരണം : 22 ഏപ്രിൽ 1934

𒊹︎︎︎ പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമത്തിൽ ജനനം

𒊹︎︎︎1897 അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡന്റ്. 
☞︎︎︎ പതിമ്മൂന്നാം സമ്മേളനത്തിലാണ് അധ്യക്ഷനായത്.

 𒊹︎︎︎ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ള ഏക മലയാളി. 

𒊹︎︎︎ 1912 ൽ സർ പദവി ലഭിച്ചു
☞︎︎︎1919-ലെ ജലിയൻ വാലാ ബാഗ് കൂട്ടക്കൊലയെത്തുടർന്ന് വൈസ്രോയിയുടെ എക്സിക്യുട്ടിവ് കൗൺസിലിൽനിന്ന് രാജിവെക്കുകയും സർ പദവി വേണ്ടെന്ന് വെക്കുകയും ചെയ്തു.

𒊹︎︎︎ ജലിയൻ വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ലഫ്റ്റനന്റ് ഗവർണർ സർ മൈക്കിൾ ഫ്രാൻസിസ് ഒ. ഡയറിനെതിരേയും ക്രൂരമായ മാർഷൽ നിയമത്തിനെതിരേയും സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിക്കുകയും ലോകശ്രദ്ധയിൽ ജലിയൻവാലബാഗ് സംഭവത്തെ എത്തിക്കുകയും ചെയ്തു. പിന്നീട് ലേബർ പാർട്ടി കോൺഫറൻസ് ഒ. ഡയറിനെ ആ സ്ഥാനത്തുനിന്ന് നീക്കാൻ ആവശ്യപ്പെട്ടു. അക്കാര്യം നടപ്പിലാവുകയും ചെയ്തു. 

𒊹︎︎︎ 1922 ഗാന്ധിയും അരാജകത്വവും എന്ന കൃതി രചിച്ചു Gandhi and Anarchy
☞︎︎︎മഹാത്മജിയുടെ നിസ്സഹകരണ സമരത്തെയും ഖിലാഫത്ത്‌ സമരം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിയതിനെയും രൂക്ഷമായി ഈ പുസ്തകത്തിൽ ശങ്കരൻനായർ വിമർശിച്ചു.

𒊹︎︎︎1928 സൈമൺ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്ത്യൻ സെൻട്രൽ കമ്മിറ്റിയുടെ അധ്യക്ഷൻ ആയിരുന്നു.

𒊹︎︎︎1932 മദ്രാസ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു.

No comments:

Post a Comment