𝑹𝒆𝒏𝒂𝒊𝒔𝒔𝒂𝒏𝒄𝒆: 𝑺𝒓𝒆𝒆 𝑵𝒂𝒓𝒂𝒚𝒂𝒏𝒂 𝑮𝒖𝒓𝒖
✵✵✵✵✵♕︎✵✵✵✵✵
𒊹︎︎︎നവോത്ഥാനനായകൻ
☞︎︎︎ജനനം : 1856 ഓഗസ്റ്റ് 20(ചെമ്പഴന്തിയിൽ)
☞︎︎︎പിതാവ് : കൊച്ചുവിള മാടനാശാൻ
☞︎︎︎മാതാവ് : വയൽവാരം കുട്ടിയമ്മ.
☞︎︎︎ആദ്യകാല പേര്: നാണു.
☞︎︎︎നാണുവിന്റെ മാതൃകുടുംബം: ഇലഞ്ഞിക്കൽ.
☞︎︎︎ഭവനം : വയൽവാരം വീട്
☞︎︎︎മരണം : 1928 സെപ്റ്റംബർ 20(ശിവഗിരി)
■ 1856 ഓഗസ്റ്റ് 20-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരത്ത് വീട്ടിൽ ജനിച്ചു.
■ പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ ഗുരു നടത്തിയത് 1888-ലാണ്. ശ്രീ നാരായണഗുരു അരുവിപ്പുറത്ത് നെയ്യാറിന്റെ തീരത്ത് ശിവലിംഗപ്രതിഷ്ഠ നടത്തി. ബ്രാഹ്മണർ ചെയ്തിരുന്ന പ്രതിഷ്ഠാകർമം ഒരു ഈഴവ സമുദായാംഗം ചെയ്തതിനെ യാഥാസ്ഥിതികർ ചോദ്യംചെയ്തു. താൻ പ്രതിഷ്ഠിച്ചത് 'ഈഴവശിവനെ'യാണ് എന്നായിരുന്നു നാരായണഗുരുവിന്റെ മറുപടി. "അരുവിപ്പുറം വിപ്ലവ"മെന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു.
■ 1895-ൽ ബാംഗ്ലൂരിൽ വെച്ച് ഡോ.പൽപ്പുവുമായി കൂടിക്കാഴ്ച നടത്തി.
■ 1898-ൽ അരുവിപ്പുറം ക്ഷേത്രയോഗം രൂപവത്കരിച്ചു.
■ വൈക്കത്ത് ഉല്ലല ക്ഷേത്രത്തിൽ 'ഓം' കാരാങ്കിതമായ കണ്ണാടി പ്രതിഷ്ഠ നടത്തി.
■ കൊല്ലവർഷം 1090-ൽ ആലുവയിൽ പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ചു. അദ്വൈതാശ്രമത്തിൽ ചേർന്ന ഒരു യോഗത്തിലാണ് "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം ഗുരു ലോകത്തിന് നൽകിയത് (1915).
■ 43 ക്ഷേത്രങ്ങൾക്ക് പ്രതിഷ്ഠാകർമം നിർവഹിച്ച ഗുരു ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാലയങ്ങളും വേണമെന്നു ശഠിച്ചു. ഒപ്പം വായനശാലയും വ്യവസായശാലയും കൂടിയുണ്ടായാൽ നന്ന് എന്നും പറഞ്ഞിരുന്നു.
■ മുരുക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, സ്നേഹം എന്ന മുദ്രാവാക്യമാണ് ഗുരു പ്രതിഷ്ഠിച്ചത്. കാരമുക്കു ക്ഷേത്രത്തിലെ പ്രതിഷ്ഠ കെടാവിളക്ക്.
പ്രധാന കൃതികൾ
■ ആത്മോപദേശ ശതകം
■ ദർശനമാല
■ ജാതി മീമാംസ
■ നിർവൃതി പഞ്ചകം
■ അർദ്ധനാരീശ്വര സ്തോത്രം
■ ശിവശതകം
■ കുണ്ഡലിനിപ്പാട്ട്
■ ദൈവദശകം
■ വിഷ്ണുസ്തോത്രങ്ങൾ
■ പ്രപഞ്ചസൃഷ്ടി
■ ബ്രഹ്മവിദ്യാപഞ്ചകം
■ അദ്വൈതദീപിക
■ ചിജ്ജഡ ചിന്തനം
ഗുരുവിനെ പറ്റി പ്രമുഖർ പറഞ്ഞത്
✍︎ടാഗോർ: “ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെ പോലെ പരിശുദ്ധാത്മാവായി ആരുമില്ല”.
✍︎അയ്യൻകാളി: ” ശ്രീനാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം”
✍︎C.F.ആൻഡ്രൂസ്: “ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടു.. അത് കേരളത്തിന്റെ തെക്കേ അറ്റത്ത് വാണരുളും ശ്രീനാരായണഗുരു “.
✍︎വിനോബഭവെ: “കഴിഞ്ഞ നൂറ്റാണ്ടിൽ ഭാരതത്തിൽ പ്രത്യക്ഷീഭവിച്ച അഞ്ചോ, പത്തോ അവതാരമൂർത്തികളിൽ ഒരാളായി പരിഗണിക്കേണ്ട മഹാത്മാവാണ് ഗുരുദേവൻ “
✍︎ ഡോ.പൽപു : ഗുരുവിനെ “പെരിയസ്വാമി” എന്ന് വിളിച്ചു
✍︎ G. ശങ്കരകുറുപ്പ് : ഗുരുവിനെ “രണ്ടാം ബുദ്ധൻ” എന്ന് വിളിച്ചു
✍︎കുമാരനാശാന്റെ വീണപൂവ് : ഗുരുവിന്റെ രോഗാവസ്ഥ മുഖ്യവിഷയം.
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
☞︎︎︎https://www.facebook.com/nichepsc/
❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
𒊹︎︎︎ഗുരു വചനങ്ങൾ
■ "സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ."
■ "മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, വിൽക്കരുത്, കൊടുക്കരുത്, കുടിക്കരുത്"
■ "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം"
☞︎︎︎1924ൽ ആലുവയിൽ സർവ്വമത സമ്മേളനം വച്ച് ഗുരു പറഞ്ഞ പ്രസിദ്ധ വാക്കുകൾ
𒊹︎︎︎”മതമേതായാലും, മനുഷ്യൻ നന്നായാൽ മതി”.
𒊹︎︎︎“ഒരു ജാതി, ഒരു മതം, ഒരു ദൈവം…”
𒊹︎︎︎”വാദിക്കാനും, ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് സമ്മേളനം”.
☞︎︎︎ആലുവാസർവ്വമത സമ്മേളന അധ്യക്ഷൻ: ജസ്. സദാശിവ അയ്യർ.
𒊹︎︎︎ആദ്യം പരിചയപ്പെട്ട പ്രമുഖ വ്യക്തി: ചട്ടമ്പിസ്വാമി.
𒊹︎︎︎തപസ്സ് ചെയ്ത / ജ്ഞാനോദയം ലഭിച്ച സ്ഥലം: മരുത്വാമലയിലെ പിളളത്തടം ഗുഹ.
𒊹︎︎︎ഗുരുവിനെ ഹഠയോഗം പഠിപ്പിച്ചത്: തൈക്കാട് അയ്യാ.
𒊹︎︎︎അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ: 1888 ഫെബ്രുവരി 20, ശിവരാത്രിയിൽ.
☞︎︎︎അരുവിപ്പുറം: നെയ്യാറിന്റെ തീരത്ത്.
☞︎︎︎അരുവിപ്പുറം ക്ഷേത്രത്തിൽ കൊത്തിയ വരി: “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന’ മാതൃകാസ്ഥാനം”( ജാതിനിർണയം എന്ന കൃതിയിൽ നിന്ന്)
☞︎︎︎അരുവിപ്പുറത്തിന് ശേഷം നടത്തിയ പ്രതിഷ്ഠ :മണ്ണന്തലയിൽ.
☞︎︎︎ഗുരു ആകെ 43 പ്രതിഷ്ഠകൾ നടത്തി.
𒊹︎︎︎കുമാരനാശാനെ ആദ്യംകണ്ടത്: 1891 ൽ.
☞︎︎︎ഗുരുവിന്റെ ഗുളിക ചെപ്പേന്തിയ ശിഷ്യൻ, വത്സല ശിഷ്യൻ: കുമാരനാശാൻ.
𒊹︎︎︎1898 ൽ വാവൂട്ട് യോഗം സ്ഥാപിച്ചു.
☞︎︎︎ഇത് പിന്നീട് അരുവിപ്പുറം ക്ഷേത്രയോഗം എന്നാക്കി.
☞︎︎︎ഇത് 𝑺𝑵𝑫𝑷 യുടെ രൂപീകരണത്തിന് വഴിയൊരുക്കി.
☞︎︎︎𝑺𝑵𝑫𝑷 നിലവിലായത്: 1903 മെയ് 15(1078 ധനു 23)
☞︎︎︎ആദ്യ പ്രസിഡന്റ് / ആജീവനാന്ത അധ്യക്ഷൻ: ശ്രീനാരായണ ഗുരു.
☞︎︎︎𝑽𝒊𝒄𝒆 𝑷𝒓𝒆𝒔𝒊𝒅𝒆𝒏𝒕 : ഡോ . പൽപു.
☞︎︎︎ജന.സെക്രട്ടറി: കുമാരനാശാൻ.
☞︎︎︎𝑺𝑵𝑫𝑷 യുടെ ഒന്നാം വാർഷികത്തിൽ (1904) ഇറങ്ങിയ മുഖപത്രം: വിവേകോദയം.
➪ഇതിന്റെ പത്രാധിപർ: കുമാരനാശാൻ.
☞︎︎︎𝑺𝑵𝑫𝑷 യുടെ “യഥാർത്ഥ സ്ഥാപകൻ” :ഡോ.പൽപു.
➪റിട്ടി ലൂക്കോസ് ഇദ്ദേഹത്തെ “ഈഴവരുടെ രാഷ്ട്രീയപിതാവ് “എന്ന് വിളിച്ചു.
☞︎︎︎1904 ൽ ശിവഗിരി മഠം സ്ഥാപിച്ചു. ഇവിടെ വച്ച് 𝑺𝑵𝑫𝑷 യുടെ ആദ്യ വാർഷിക യോഗം.
☞︎︎︎ഗുരു പങ്കെടുത്ത അവസാന 𝑺𝑵𝑫𝑷 വാർഷികയോഗം: പള്ളുരുത്തി, കോട്ടയം.
☞︎︎︎1916 ൽ ഗുരു 𝑺𝑵𝑫𝑷യുമായുള്ള ബന്ധം അവസാനിപ്പിച്ചു.
𒊹︎︎︎1908ൽ ശാരദാമഠം ശിലാസ്ഥാപനം.
𒊹︎︎︎1909-ൽ ശിവഗിരിയിൽ ശാരദാമഠത്തിനു തറക്കല്ലിട്ടു.
𒊹︎︎︎1912ൽ ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തി.
𒊹︎︎︎1913ൽ ആലുവായിൽ അദ്വൈതാശ്രമം.
(“ഓം സാഹോദര്യം സർവ്വത്ര”)
𒊹︎︎︎1914 ൽ അദ്വൈതാശ്രമത്തിൽ വച്ച് വാഗ്ഭടാനന്ദനെ കണ്ടു.
𒊹︎︎︎1915ൽ പഴനി ക്ഷേത്ര സന്ദർശനം.
𒊹︎︎︎1915ൽ കുമ്പള സമുദായത്തിന് വേണ്ടി സിന്ദ്വേശ്വരം ക്ഷേത്ര സ്ഥാപനം.
𒊹︎︎︎1916 ൽ തിരുവണ്ണാമലയിൽ ചെന്ന് ഗുരു രമണമഹർഷിയെ കണ്ടു.
☞︎︎︎ഗുരു അങ്ങോട്ട് ചെന്ന് സന്ദർശിച്ച ഏക വ്യക്തി.
☞︎︎︎രമണമഹർഷിയ്ക് വേണ്ടി ഗുരു എഴുതിയവ: നിർവൃതി പഞ്ചകം, മുനിപര്യ പഞ്ചകം.
𒊹︎︎︎1918ൽ ആദ്യ ശ്രീലങ്കൻ പര്യടനം.(ആദ്യമായി കാവി ധരിച്ചു).
𒊹︎︎︎1919ൽ കൊളമ്പ് യാത്ര.
𒊹︎︎︎1920ൽ കാരമുക്ക് വിളക്ക് പ്രതിഷ്ഠ.
𒊹︎︎︎1922ൽ മുരിക്കുംപുഴ ക്ഷേത്രത്തിൽ പ്രഭാ പ്രതിഷ്ഠ. (“ഓം സത്യം ധർമ്മം ദയ ശാന്തി”)
𒊹︎︎︎1922ൽ ടാഗോർ ശിവഗിരിയിലെത്തി ഗുരുവിനെ കണ്ടു.
☞︎︎︎ സംഭാഷണപരിഭാഷ: നടരാജഗുരു.
𒊹︎︎︎1924ൽ ആലുവയിൽ സർവ്വമത സമ്മേളനം
𒊹︎︎︎1925ൽ ഗാന്ധിജി ഗുരുവിനെ വർക്കലയിലെ, ഗാന്ധ്യാശ്രമം ഭവനത്തിൽ ചെന്ന് കണ്ടു.
☞︎︎︎ഒപ്പം സി .രാജഗോപാലാചാരിയും.
☞︎︎︎സംഭാഷണപരിഭാഷ: എൻ.കുമാരൻ.
𒊹︎︎︎1925ൽ ദിവാൻ വാട്സ് ശിവഗിരി സന്ദർശിച്ചു.
𒊹︎︎︎1926ൽ രണ്ടാം ശ്രീലങ്കൻ പര്യടനം.
𒊹︎︎︎1927ൽ കളവങ്കോട് ക്ഷേത്രത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ.(കണ്ണാടിയിൽ “ഓം ശാന്തി” എന്ന് എഴുതി).
𒊹︎︎︎1927ൽ തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ലോഹ പ്രതിഷ്ഠ നടത്തി.
𒊹︎︎︎1927ൽ ബോധാനന്ദ സ്വാമി, ഗുരു ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചു.(തലശേരിയിൽ).
𒊹︎︎︎ഗുരു ബോധാനന്ദസ്വാമിയെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു.
𒊹︎︎︎ശ്രീനാരായണഗുരുവിന്റെ ഉയരം കൂടിയ പ്രതിമ: കൈതമുക്ക്, തിരുവനന്തപുരം .
𒊹︎︎︎1928ൽ ജാതിരഹിത സംഘടന ലക്ഷ്യമിട്ട് ശ്രീനാരായണ സന്യാസി സംഘം രൂപീകരിച്ചു.
☞︎︎︎ഇത് പിന്നീട് “ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ” ആയി.
𒊹︎︎︎അവസാന നാളുകളിൽ ഗുരു വെള്ള വസ്ത്രം ധരിച്ചു.
𒊹︎︎︎സമാധി: 1928 സെപ്റ്റംബർ 20, ശിവഗിരി. (1104 കന്നി 5).
𒊹︎︎︎ഗുരു പങ്കെടുത്ത അവസാന ചടങ്ങ്: 1928 ലെ കോട്ടയത്ത് നടന്ന
𝑺𝑵𝑫𝑷 വിശേഷാൽയോഗം.
𒊹︎︎︎ശിവഗിരി തീർത്ഥാടനം ആരംഭിച്ചത്: 1932ൽ.
𒊹︎︎︎ഗുരുദർശനങ്ങൾ പ്രസിദ്ദീകരിച്ച പത്രം: ദീപിക.
𒊹︎︎︎കേരളത്തിൽ ജനന-സമാധി ദിനങ്ങൾ പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ട ഏക വ്യക്തി.
𒊹︎︎︎ശ്രീനാരായണഗുരു ജയന്തി വിശേഷദിനമായി പ്രഖ്യാപിച്ച മറ്റൊരു സംസ്ഥാനം: കർണാടക.സെപ്റ്റംബർ 16.
𒊹︎︎︎ദൈവദശകം സ്റ്റാമ്പ് :
ഗുരു രചിച്ച ‘ദൈവദശകം’ കൃതി നൂറ് ഭാഷകളിലേക്ക് തർജമ ചെയ്യുന്ന ഭാഗമായി കേരളതപാൽ വകുപ്പ് പുറത്തിറക്കിയത്.
പ്രകാശനം :പിണറായി വിജയൻ.
𒊹︎︎︎ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
☞︎︎︎ചാൻസലർ : കേരള ഗവർണർ
☞︎︎︎വൈസ്-ചാൻസലർ : ഡോ മുബാറക്ക് പാഷ
☞︎︎︎ ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലർ
☞︎︎︎ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആപ്തവാക്യം :- 𝑳𝒊𝒃𝒆𝒓𝒂𝒕𝒊𝒐𝒏 𝑻𝒉𝒓𝒐𝒖𝒈𝒉 𝑬𝒅𝒖𝒄𝒂𝒕𝒊𝒐𝒏( വിദ്യ കൊണ്ട് പ്രബുദ്ധരാകുക)
☞︎︎︎ ആസ്ഥാനം: കൊല്ലം
☞︎︎︎സ്ഥാപിതമായത്: ഒക്ടോബർ 2 2020
𒊹︎︎︎ഗുരുവിന്റെ പേരിൽ ആരംഭിച്ച സാംസ്‌കാരിക സമുചയം നിലവിൽവന്നത് : അശ്രാമം കൊല്ലം
𒊹︎︎︎ ശ്രീനാരായണഗുരു ചരിത്രത്തിന്റെ ദീർഘദർശനം എന്ന പുസ്തകം രചിച്ചത് : എം എ സിദ്ദിഖ്
✵✵✵✵✵♕︎✵✵✵✵✵
ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
☞︎︎︎ https://nichepsc.blogspot.com/
᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾
No comments:
Post a Comment