പാർലമെന്റ് സമ്മേളനത്തിലെ നടപടി ക്രമങ്ങൾ
𝐐𝐮𝐞𝐬𝐭𝐢𝐨𝐧 𝐇𝐨𝐮𝐫 /𝒁𝒆𝒓𝒐 𝑯𝒐𝒖𝒓
അവ ഏതെല്ലാം ......?
𒊹︎︎︎മൂന്നായി (3)തരം തിരിച്ചിരിക്കുന്നു
➪1. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ
(𝑺𝒕𝒂𝒓𝒓𝒆𝒅 𝑸𝒖𝒆𝒔𝒕𝒊𝒐𝒏𝒔 )
➪2. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾ
(𝑼𝒏𝑺𝒕𝒂𝒓𝒓𝒆𝒅 𝑸𝒖𝒆𝒔𝒕𝒊𝒐𝒏𝒔)
➪3. ലഘുനോട്ടീസ് ചോദ്യങ്ങൾ
(𝑺𝒉𝒐𝒓𝒕 𝑵𝒐𝒕𝒊𝒄𝒆 𝑸𝒖𝒆𝒔𝒕𝒊𝒐𝒏𝒔)
☞︎︎︎ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് വാമൊഴിയായിട്ടാണ് മന്ത്രിമാർ മറുപടി പറയുന്നത് . ആയതിനാൽ ഉപചോദ്യങ്ങൾ ചോദിക്കാവുന്നതാണ്
☞︎︎︎ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് എഴുതി ത്തയ്യാറാക്കിയ മറുപടിയാണ് നൽകുന്നത് . ആയതുകൊണ്ട് ഉപചോദ്യങ്ങൾ അനുവദനീയമല്ല
☞︎︎︎ ലഘുനോട്ടീസ് ചോദ്യങ്ങൾ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള മാർഗ്ഗമാണ് . ഇത്തരം ചോദ്യങ്ങൾക്ക് വാക്കാലുള്ള മറുപടിയാണ് നൽകുന്നത് .
☞︎︎︎ ചോദ്യോത്തര വേളയ്ക്കും അജണ്ടയ്ക്കും ഇടയിലുള്ള സമയമാണ് ശൂന്യവേള (𝒁𝒆𝒓𝒐 𝑯𝒐𝒖𝒓)
☞︎︎︎ പാർലമെന്റ് അംഗങ്ങൾക്ക് നോട്ടീസില്ലാതെ തന്നെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള അനൗപചാരിക മാർഗ്ഗമാണ് 'ശൂന്യവേള'
☞︎︎︎ ശൂന്യവേളയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല . എങ്കിലും സാധാരണയായി ഉച്ചയ്ക്ക് 12 നും 1 നും ഇടയിലാണിത് (ലോക്സഭയിൽ)
☞︎︎︎ പക്ഷേ രാജ്യസഭയിൽ ശൂന്യവേളയോട് കൂടിയാണ് സിറ്റിങ്ങ് ആരംഭിക്കുന്നത് . അതായത് 11 മണി മുതൽ . രാജ്യസഭയിൽ
2014 മുതലാണ് ഇങ്ങനെ ഒരു മാറ്റം വന്നത്
☞︎︎︎ പാർലമെന്ററി രംഗത്ത് ഇന്ത്യയുടെ സംഭാവനയാണ് ശൂന്യവേള
☞︎︎︎ 1962-ലാണ് ശൂന്യവേള ഇന്ത്യയിൽ ആരംഭിക്കുന്നത്
☞︎︎︎ പാർലമെന്റ് സമ്മേളനത്തെ നിർത്തിവയ്ക്കുന്നതിനെ "പ്രൊരോഗ്" (𝑷𝒓𝒐𝒓𝒐𝒈𝒖𝒆 ) എന്നു പറയുന്നു
☞︎︎︎ പ്രൊരോഗ് ചെയ്യാനുള്ള അധികാരം പ്രസിഡന്റിനാണ്
☞︎︎︎ പാർലമെന്റ് സിറ്റിങ്ങ് ഒരു നിശ്ചിത സമയത്തേയ്ക്കു നിർത്തി വയ്ക്കുന്നതിനെ 𝑨𝒅𝒋𝒐𝒖𝒓𝒏𝒎𝒆𝒏𝒕 എന്നാണ് പറയുന്നത് .
☞︎︎︎ 𝑨𝒅𝒋𝒐𝒖𝒓𝒏𝒎𝒆𝒏𝒕 ചെയ്യുന്നത് സഭയുടെ അധ്യക്ഷനാണ്
No comments:
Post a Comment