(𝑰𝒓𝒓𝒊𝒈𝒂𝒕𝒊𝒐𝒏 𝑷𝒓𝒐𝒋𝒆𝒄𝒕𝒔 𝒊𝒏 𝑰𝒏𝒅𝒊𝒂 )
■ എ.ഡി. 40ല്‍ ദക്ഷിണേന്ത്യയിലെ തഞ്ചാവൂരില്‍ കാവേരി നദീതടത്തിലെ നെല്‍കൃഷിക്ക് വെള്ളമെത്തിക്കാനായി തിരുച്ചിറപ്പള്ളിക്കു സമീപം കരികാലചോളന്‍ നിര്‍മിച്ച കല്ലണക്കെട്ട് 'ഗ്രാന്‍റ് അണക്കെട്ട്' എന്നപേരില്‍ ഇപ്പോഴും അറിയപ്പെടുന്നു.
■ ഗംഗാനദിക്ക് കുറുകെയാണ് പശ്ചിമ ബംഗാളിലെ ഫറാക്കാ തടയണ നിര്‍മിച്ചിരിക്കുന്നത്.
■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജലസേചനം നടക്കുന്നത് കിണറുകൾ വഴിയാണ്.
■ കൊല്‍ക്കത്ത തുറമുഖത്തിന്റെ സംരക്ഷണത്തിനും ഹൂഗ്ലി നദിയിലെ നാവിക ഗതാഗതം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ഫറാക്കാ പദ്ധതി.
■ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് ഒറീസ്സയിലെ മഹാനദിക്ക് കുറുകെയാണ് നിര്‍മിച്ചിട്ടുള്ളത്.
■ പഞ്ചാബിലെ രവി നദിക്ക് കുറുകെ നിര്‍മിച്ചിരിക്കുന്ന രഞ്ജിത് സാഗര്‍ ഡാം (തെയ്ൻ ഡാം) പഞ്ചാബ്, ഹരിയാണ, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങൾക്ക് പ്രയോജനകരമാണ്.
■ അമേരിക്കയിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച മൾട്ടി പർപ്പസ് പദ്ധതിയാണ് ദാമോദര്‍ നദീതട പദ്ധതി.
■ പശ്ചിമ ബംഗാൾ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങൾ ദാമോദര്‍ നദീതടപദ്ധതിപ്രദേശത്താണ്.
■ ജലസേചന സൗകര്യമുണ്ടാക്കാന്‍ വേണ്ടി രാജസ്ഥാനിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിര്‍മിച്ചിരിക്കുന്ന കനാലാണ് ഇന്ദിരാഗാന്ധി കനാല്‍. ഇന്ത്യയിലെ ഏറ്റവും നീളമുള്ള കനാലാണിത്.
■ സത്ലജ് നദിയിലെ ജലമാണ് പ്രധാനമായും ഇന്ദിരഗാന്ധി കനാല്‍ വഹിച്ചുകൊണ്ടുപോക കുന്നത്.
■ ദുല്‍ഹസ്‌തി പവര്‍ പ്രോജക്ട് ജമ്മുകശ്മീരിലെ നാബ് നദിയിലാണ് സ്ഥിതിചെയ്യുന്നത്.
■ കക്രപ്പാറ അണക്കെട്ട് ഗുജറാത്തിലെ താപ്പി നദിയിലാണ് സ്ഥിതിചെയ്യുന്നത്.
■ തെഹ് രി ഡാം ഉത്തര്‍പ്രദേശിലെ ഭാഗീരഥി നദിയിലാണ് സ്ഥിതിചെയ്യുന്നത്.
■ ആന്ധ്രാ പ്രദേശിലെ കൃഷ്ണാ നദിയിലാണ് നാഗാര്‍ജുനസാഗര്‍ ഡാം സ്ഥിതിചെയ്യുന്നത്.
■ ഉറി പവര്‍ പദ്ധതി ജമ്മുകശ്മീരിലെ ഝലം നദിയിലാണ് സ്ഥിതിചെയ്യുന്നത്.
■ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നര്‍മദ നദിയിലാണ്.
■ ബാഹ്ലിഗര്‍ അണക്കെട്ട് കാശ്മീരില്‍, ചെനാബ് നദിയിലാണ്.
𒊹︎︎︎ഭക്രാനംഗല്‍
☞︎︎︎ഇന്ത്യയിലെ ഉയരം കൂടിയ അണക്കെട്ടുകളിലൊന്നായ ഭക്രാനംഗല്‍ സത്ലജ് നദിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ☞︎︎︎ഈ അണക്കെട്ടിലെ ജലസംഭരണിക്ക് ഗോവിന്ദ്സാഗര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
☞︎︎︎ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങൾക്കും ഡല്‍ഹിക്കും ഈ പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കുന്നു.
𒊹︎︎︎നീളം കൂടിയ അണക്കെട്ട്
☞︎︎︎ഒറീസയിലെ സാംബല്‍പ്പൂര്‍ ജില്ലയില്‍, മഹാനദിക്കു കുറുകെയാണ് ഹിരാക്കുഡ് അണക്കെട്ട്.
☞︎︎︎പ്രധാന അണക്കെട്ടിന്റെ നീളം 4.8 കിലോമീറ്ററാണ്.
☞︎︎︎1946-ല്‍ നിര്‍മാണം തുടങ്ങിയ ഹിരാക്കുഡ് പദ്ധതിയുടെ ഉദ്ഘാടനം 1967, ജനവരി -13ന് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു നിര്‍വഹിച്ചു.
☞︎︎︎പ്രധാന അണക്കെട്ടിനു പുറമേ 21 കിലോമീറ്റർ നീളമുള്ള ചിറയും (dike) ഹിരാക്കുഡിനുണ്ട്.
☞︎︎︎അണക്കകെട്ടിന്റെയും, ചിറയുടെയും നീളം ചേര്‍ത്തു കണക്കാക്കിയാല്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഹിരാക്കുഡാണ് (95.8 കിലോമീറ്റര്‍).
𒊹︎︎︎തെഹരി അണക്കെട്ട്
☞︎︎︎ഉത്തരാഖണ്ഡില്‍, ഭാഗീരഥി നദിക്കു കുറുകെയുള്ള തെഹരി അണക്കെട്ടാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് (261 മീറ്റര്‍).
☞︎︎︎1978ലാണ് അണക്കെട്ടിന്റെ നിര്‍മാണം തുടങ്ങിയത്.
𒊹︎︎︎ഫറാക്ക അണക്കെട്ട്
☞︎︎︎ഗംഗാനദിയിലെ ജലപ്രവാഹം നിയന്ത്രിക്കാനായി 1986-ല്‍ പശ്ചിമബംഗാളില്‍ പണി തീര്‍ത്തതാണ് ഫറാക്ക അണക്കെട്ട്.
𒊹︎︎︎അണക്കെട്ടുകൾ
■ ശ്രീശൈലം - കൃഷ്ണ (ആന്ധ്രാ പ്രദേശ്)
■ നിസാംസാഗർ - മഞ്ജീര (ആന്ധ്രാ പ്രദേശ്)
■ ഉക്കായ് - താപ്തി (ഗുജറാത്ത്)
■ പോങ് ഡാം (മഹാറാണാ പ്രതാപ് സാഗർ) - ബിയാസ് (ഹിമാചൽ പ്രദേശ്)
■ കൃഷ്ണരാജ സാഗർ (വിശ്വേശരയ്യ ഡാം) - കാവേരി (കർണാടകം)
■ അലമാട്ടി ഡാം - കൃഷ്ണ (കർണാടകം)
■ താവാ ഡാം - താവ - (മധ്യപ്രദേശ്)
■ മേട്ടൂർ ഡാം - കാവേരി (തമിഴ്നാട്)
■ കൊയ്‌ന ഡാം - കൊയ്‌ന (മഹാരാഷ്ട്ര)
■ ഉസ്മാൻ സാഗർ - മുസി (ആന്ധ്രാ പ്രദേശ്)
■ ഇന്ദിരാ സാഗർ - നർമദാ (മധ്യപ്രദേശ്)
■ ഗോവിന്ദ വല്ലഭപന്ത് സാഗർ - റിഹാന്ത് (ഉത്തർപ്രദേശ്)
■ പ്രവര - ഗോദാവരി (മഹാരാഷ്ട്ര)
𒊹︎︎︎ഇന്ത്യയിലെ അണക്കെട്ടുകൾ
☞︎︎︎അണക്കെട്ടുകളെ ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചത്ജവഹർലാൽ നെഹ്റു
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്: ഗ്രാന്റ് അണക്കെട്ട്
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി :ദാമോദർ നദീതട പദ്ധതി
☞︎︎︎ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം :1948 ജൂലൈ 7
☞︎︎︎അമേരിക്കയിലെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിലുള്ള നദീതട പദ്ധതി :ദാമോദർ വാലി
☞︎︎︎ദാമോദർവാലി പദ്ധതിയുടെ ഭാഗമായ ആദ്യ അണക്കെട്ട് :തില്ലയ്യ അണക്കെട്ട്
☞︎︎︎തില്ലയ്യ അണക്കെട്ട് നിർമ്മിക്കുന്നത് :
ബരാക്കർനദി (ദാമോദറിന്റെ പോഷകനദി)
☞︎︎︎ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ:
ജാർഖണ്ഡ്, പശ്ചിമ ബംഗാൾ
☞︎︎︎രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കു പ്രയോജനം ലഭിക്കുന്ന വിവധോദ്ദേശ പദ്ധതി:
ചംബൽ നദി പദ്ധതി
☞︎︎︎ഗാന്ധിസാഗർ ഡാം,റാണാപ്രതാപ് സാഗർ ഡാം, ജവഹർ സാഗർ ഡാം, കോട്ട തടയണ എന്നിവ ചേരുന്ന വിവിധോദ്ദേശ പദ്ധതി: ചംബൽ നദീതട പദ്ധതി
☞︎︎︎ചംബൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ അണക്കെട്ട്ഗാന്ധി സാഗർ ഡാം
☞︎︎︎ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് :ഹിരാക്കുഡ്
☞︎︎︎ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് :തെഹ്‌രി (ഭഗീരഥിനദി, ഉത്തരാഖണ്ഡ്)
☞︎︎︎ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട്:ഭക്രാനംഗൽ
☞︎︎︎ഭക്രാനംഗൽ പദ്ധതിയുടെ ഭാഗമായ 2 അണക്കെട്ടുകൾ:ഭക്രാ , നംഗൽ
☞︎︎︎ഭക്രഅണക്കെട്ട് രൂപം കൊടുക്കുന്ന തടാകമാണ്ഗോവിന്ദ് സാഗർ
☞︎︎︎ഭക്രാനംഗൽ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി: സത്‌ലജ്
☞︎︎︎രാജസ്ഥാന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലസേചനം ലഭ്യമാക്കാനുള്ള പദ്ധതി:ഇന്ദിരാഗാന്ധി കനാൽ
☞︎︎︎ആന്ധ്രപ്രദേശിൽ കൃഷ്ണ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്:
നാഗാർജുന സാഗർ
☞︎︎︎പ്രാചീന ബുദ്ധമത പണ്ഡിതനായ നാഗാർജുനന്റെ നാമധേയത്തിലുള്ള അണക്കെട്ട് :നാഗാർജുന സാഗർ
☞︎︎︎നർമ്മദയിലെയും പോഷക നദികളിലെയും ജല സേചന വൈദ്യുതോൽപ്പാദന സാധ്യതകൾ ചൂഷണം ചെയ്യുന്നവിവിധോദ്ദേശ്യ പദ്ധതികൾ:സർദാർ സരോവർ
☞︎︎︎കൃഷ്ണ രാജസാഗർ ഡാമിന്റെ മറ്റൊരു പേര്:വിശ്വേശരയ്യ ഡാം
☞︎︎︎ഇന്ത്യയുടെയും നേപ്പാളിന്റെയും സംയുക്ത വിവിധോദ്ദേശ്യ പദ്ധതികൾ: കോസി പദ്ധതി,ഗ്യാണ്ട്ക് പദ്ധതി
☞︎︎︎ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം :
ആന്ധ്രപ്രദേശിലെ ജൻജവതി നദിയിൽ
No comments:
Post a Comment