Wednesday, February 17, 2021

പ്രകാശം 𝑳𝒊𝒈𝒉𝒕

പ്രകാശം (𝑳𝒊𝒈𝒉𝒕)

■ പ്രകാശത്തെക്കുറിച്ചുള്ള പഠനം - ഒപ്റ്റിക്സ്

■ പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ചത് - ഐസക് ന്യൂട്ടൺ

■ പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത്‌ - ക്രിസ്ത്യന്‍ ഹൈജ൯സ്‌

■ പ്രകാശവേഗത ഏറ്റവും കൂടുതല്‍ ശൂന്യതയിലാണെന്ന്‌ കണ്ടെത്തിയത്‌ - ലിയോണ്‍ ഫുക്കാൾട്ട്

■ പ്രകാശത്തെക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍സ്‌ കണ്ടെത്തിയത്‌ - ഇ.സി.ജി. സുദര്‍ശന്‍

■ സോപ്പുകുമിളയില്‍ നിറങ്ങൾ രൂപപ്പെടുന്നത്‌ ഇന്‍റര്‍ഫെറന്‍സ്‌ പ്രതിഭാസം മൂലമാണ്‌.

■ നിഴലുകൾ ക്രമരഹിതമായി കാണുന്നത്‌ ഡിഫ്രാക്ഷന്‍ മൂലമാണ്‌.

■ ശൂന്യതയില്‍ പ്രകാശവേഗത സെക്കന്‍റില്‍ ഏതാണ്ട് മൂന്നു ലക്ഷം കി. മീ.

■ പ്രകാശരശ്മികൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തില്‍ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോൺ ഉല്‍സര്‍ജിക്കുന്ന പ്രതിഭാസമാണ് ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം.

■ ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം ആവിഷ്കരിച്ചത് - ഹെൻട്രിച്ച് ഹെർട്ട്സ്‌  ‌

■ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് - മാക്സ് പ്ലാങ്ക്

■ ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത് - ആൽബർട്ട് ഐന്‍സ്റ്റീന്‍.

■ പ്രാഥമിക വര്‍ണങ്ങൾ പച്ച, നീല, ചുമപ്പ്‌ എന്നിവയാണ്‌.

■ പ്രാഥമിക ചായക്കൂട്ടുകൾ മഞ്ഞ, മജന്ത, സിയാന്‍ എന്നിവ.

■ ചുമപ്പും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം - മഞ്ഞ.

■ നീലയും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം - സിയാന്‍.

■ നീലയും ചുമപ്പും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം - മജന്ത.

■ പ്രാഥമികവര്‍ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം - വെളുപ്പ്‌.

■ കണ്ണിനു ഏറ്റവും സുഖകരമായ നിറം - മഞ്ഞ.

■ സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന നിറം - മഞ്ഞ.

പ്രകാശത്തിൻറെ പ്രതിഭാസങ്ങൾ
(Phenomenon of Light)

✍︎പ്രകാശ പ്രകീർണ്ണനം (Dispersion of Light)

☞︎︎︎സമന്വിത പ്രകാശം അതിൻറെ ഘടകങ്ങളായി വേർതിരിക്കുന്ന പ്രതിഭാസമാണ് പ്രകീർണ്ണനം.
☞︎︎︎ സൂര്യപ്രകാശത്തിന് പ്രകീർണ്ണനം സംഭവിക്കുമ്പോൾ ഏഴ് ഘടകവർണ്ണങ്ങളായി വേർതിരിയും.
☞︎︎︎ വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് (VIBGYOR) എന്നീ ക്രമത്തിലാണ് വേർതിരിയൽ.
☞︎︎︎ മഴവില്ലിന് കാരണമാകുന്ന പ്രധാന പ്രതിഭാസമാണ് പ്രകീർണ്ണനം.
☞︎︎︎ തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം ചുവപ്പ് ആണ്.
☞︎︎︎ തരംഗ ദൈർഘ്യം കുറഞ്ഞതും ആവൃത്തി കൂടുതുമായ നിറം വയലറ്റ് ആണ്.

✍︎പൂർണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection)

☞︎︎︎ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ അതിവേഗതയിൽ വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസമാണ് പൂർണ്ണ ആന്തരിക പ്രതിഫലനം.
☞︎︎︎ എൻഡോസ്കോപ്പിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന പ്രകാശ പ്രതിഭാസമാണ് പൂർണ്ണ ആന്തരിക പ്രതിഫലനം.
☞︎︎︎ ഒപ്റ്റിക്കൽ ഫിംഗർ പ്രിൻറ് സംവിധാനത്തിലും ഓട്ടോമാറ്റിക് റെയിൻ സെൻസറുകളിലും ഉപയോഗപ്പെടുത്തിയിരിക്കുന്നതും പൂർണ്ണ ആന്തരിക പ്രതിഫലനമാണ്.
☞︎︎︎ വജ്രത്തിൻറെ തിളക്കത്തിന് കാരണം പൂർണ്ണ ആന്തരിക പ്രതിഫലനം ആണ്.
ഒപ്റ്റിക്കൽ ഫൈബർ
☞︎︎︎ പ്ലാസ്റ്റിക് കൊണ്ടോ, സിലിക്ക ഗ്ലാസ് കൊണ്ടോ നിർമിക്കുന്ന ഫ്ലെക്സിബിൾ ആയ ഒരു തരം നാരാണ് ഒപ്റ്റിക്കൽ ഫൈബർ.
☞︎︎︎ ഫൈബർ ഒപ്റ്റിക്സിൻറെ പിതാവ് എന്നറിയപ്പെടുന്നത് നരീന്ദർ സിങ് കപാനി ആണ്.

✍︎വിസരണം (Scattering of Light)

☞︎︎︎ ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ പൊടിപടലങ്ങളിലും മറ്റ് തന്മാത്രകളിലും തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ പ്രതിഫലനമാണ് വിസരണം.
☞︎︎︎വിസരണം മൂലം പ്രകാശം എല്ലാ ദിശകളിലേയ്ക്കും വ്യാപിക്കുന്നു.
☞︎︎︎ ഘടക വർണങ്ങൾക്ക് തരംഗദൈർഘ്യം കുറയുന്തോറും വിസരണ നിരക്ക് കൂടുന്നു.
☞︎︎︎ വിസരണ നിരക്ക് ഏറ്റവും കൂടിയ നിറം വയലറ്റ് ആണ്.
☞︎︎︎ വിസരണ നിരക്ക് ഏറ്റവും കുറഞ്ഞ നിറം ചുവപ്പ് ആണ്.
☞︎︎︎ ആകാശവും ആഴക്കടലും നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണമാകുന്ന പ്രതിഭാസം വിസരണമാണ്.
☞︎︎︎ പ്രകാശത്തിൻറെ വിസരണവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ് രാമൻ ഇഫക്ട്.
☞︎︎︎രാമൻ ഇഫക്ട് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ സി.വി.രാമൻ.

✍︎വിഭംഗനം (Diffraction of Light)

☞︎︎︎സൂക്ഷ്മങ്ങളായ അതാര്യമായ വസ്തുക്കളുടെ വക്കുകളിൽ തട്ടി പ്രകാശം വളഞ്ഞു പോകുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രകാശത്തിൻറെ പ്രതിഭാസമാണ് വിഭംഗനം.
☞︎︎︎നിഴലുകൾ ക്രമരഹിതമായ കാണുന്നതിന് കാരണമാകുന്ന പ്രകാശ പ്രതിഭാസമാണ് വിഭംഗനം.
☞︎︎︎ സി.ഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾ വിഭംഗനം മൂലമാണ്.
☞︎︎︎ സൂര്യന് ചുറ്റുമുള്ള വലയത്തിന് കാരണം വിഭംഗനമാണ്.

✍︎അപവർത്തനം (Refraction of Light)

☞︎︎︎ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേയ്ക്ക് പ്രകാശം സഞ്ചരിക്കുമ്പോൾ അതിൻറെ സഞ്ചാരപാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനമാണ് അപവർത്തനം.
☞︎︎︎നക്ഷത്രങ്ങളുടെ തിളക്കം, മരുഭൂമിയിലെ മരീചിക, സുരോദയത്തിന് തൊട്ട് മുൻപും സൂര്യാസ്തമനം കഴിഞ്ഞും അൽപസമയം സൂര്യപ്രകാശം കാണാൻ കഴിയുന്നതിന് കാരണവും അപവർത്തനം ആണ്.
☞︎︎︎ജലത്തിൽ താഴ്ത്തിവച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നാൻ കാരണം അപവർത്തനം എന്ന പ്രതിഭാസമാണ്.

✍︎വ്യതികരണം (Interference of Light)

☞︎︎︎ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്ത് എത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് വ്യതികരണം.
☞︎︎︎സോപ്പുകുമിളകളിലും വെള്ളത്തിൽ കലർന്ന എണ്ണപ്പാടകളിലും കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം പ്രകാശത്തിൻറെYvonne വ്യതികരണം എന്ന പ്രതിഭാസമാണ്. 
☞︎︎︎ഹോളോഗ്രാം സംവിധാനത്തിൽGc പ്രകടമാകുന്നതും വ്യതികരണം ആണ്.

✍︎പ്രതിഫലനം (Reflection of Light)

☞︎︎︎ മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസമാണ് പ്രതിഫലനം.
☞︎︎︎ ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം പതനകിരണം (Incident Ray) എന്ന പേരിൽ അറിയപ്പെടുന്നു.
☞︎︎︎ പ്രതലത്തിൽ നിന്നും തിരിച്ചുവരുന്ന കിരണം പ്രതിപതന കിരണം (Reflected Ray) എന്ന പേരിൽ അറിയപ്പെടുന്നു.

■ നക്ഷത്രങ്ങളുടെ നിറം അവയുടെ താപനിലയെ സൂചിപ്പിക്കുന്നു.

■ ഘടകവര്‍ണങ്ങൾ കൂടിച്ചേര്‍ന്നാല്‍ സമന്വിത പ്രകാശം ലഭിക്കുമെന്ന്‌ കണ്ടെത്തിയത്‌ - ഐസക്‌ ന്യൂട്ടണ്‍.

■ മഴവില്ലില്‍ ഏറ്റവും മുകളില്‍ കാണപ്പെടുന്നത് ചുമപ്പ്‌. മഴവില്ലില്‍ ഏറ്റവും താഴെ കാണുന്ന വര്‍ണം വയലറ്റ്‌.

■ മഴവില്ലില്‍ ചുമപ്പ്‌ കാണുന്ന കോണ്‍ - 42.8 ഡിഗ്രി.

■ മഴവില്ലില്‍ വയലറ്റ്‌ കാണുന്ന കോണ്‍ - 40.8 ഡിഗ്രി.

■ മഴവില്ലിന്റെ ആകൃതി - അര്‍ദ്ധവൃത്തം.

■ ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം കണ്ണില്‍ തന്നെ തങ്ങിനില്‍ക്കുന്ന പ്രതിഭാസമാണ്‌ പെര്‍സിസ്റ്റന്‍സ്‌ ഓഫ്‌ വിഷന്‍.

■ പെര്‍സിസ്റ്റന്‍സ്‌ ഓഫ്‌ വിഷനില്‍ ദശ്യാനുഭൂതി കണ്ണിൽതന്നെ തങ്ങിനില്‍ക്കുന്നത്‌ 1/16 സെക്കന്‍റ് സമയമാണ്‌.

■ എല്ലാ നിറത്തെയും പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം വെളുപ്പായിരിക്കും.

■ എല്ലാ നിറത്തെയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം കറുപ്പായിരിക്കും.

■ ചുവന്ന വസ്തു നീല ഗ്ലാസിലൂടെ കറുപ്പ്‌ നിറത്തില്‍ കാണപ്പെടും.

■ അന്തരീക്ഷവായുവിലെ പൊടിപടലത്തില്‍ തട്ടി പ്രകാശത്തിനുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് വിസരണം.

■ ആകാശം നീലനിറത്തില്‍ കാണുന്നത പ്രകാശത്തിന്റെ വിസരണംമൂലം.

■ ആകാശത്തിന്റെ നീലനിറം, കടലിന്റെ നീലനിറം ഇവ വിശദീകരിച്ചത്‌ - സി.വി. രാമന്‍.

■ പ്രകാശതീവ്രതയുടെ (𝑳𝒖𝒎𝒊𝒏𝒐𝒖𝒔 𝑰𝒏𝒕𝒆𝒏𝒔𝒊𝒕𝒚) യുണിറ്റ്‌ - കാൻഡല.

■ സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ എന്നറിയപ്പെടുന്നത്‌ ഇന്‍ഫ്രാറെഡ്‌.

■ വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്‌ ഇന്‍ഫ്രാറെഡ്‌.

■ നെയ്യിലെ മായം തിരിച്ചറിയുവാന്‍ ഉപയോഗിക്കുന്നത് അൾട്രാവയലറ്റ്‌ കിരണം.

■ കള്ളനോട്ടു തിരിച്ചറിയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന കിരണം - അൾട്രാവയലറ്റ്‌.

■ സൂര്യാഘാതം (𝑺𝒖𝒏 𝑩𝒖𝒓𝒏) ഉണ്ടാകുന്നതിനു കാരണം അൾട്രാവയലറ്റ്‌ കിരണം.

■ കണ്ണിന്‌ തിരിച്ചറിയുവാന്‍ കഴിയുന്ന നിറങ്ങളുടെ എണ്ണം - ഒരു കോടിയില്‍ കൂടുതല്‍.

■ ചുമപ്പ്‌, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയുവാന്‍ കഴിയാത്ത അവസ്ഥ - വര്‍ണാന്ധത (𝑪𝒐𝒍𝒐𝒖𝒓 𝑩𝒍𝒊𝒏𝒅𝒏𝒆𝒔𝒔). 'ഡാൾട്ടനിസം' എന്നറിയപ്പെടുന്ന രോഗവും വര്‍ണാന്ധതയാണ്‌.

■ അന്തരീക്ഷവായു ഇല്ലെങ്കില്‍ ആകാശത്തിന്റെ നിറം കറുപ്പായിരിക്കും.

■ 'ഞാൻ പ്രകാശത്തെ വഹിക്കുന്നു'(𝑰 𝑪𝒂𝒓𝒓𝒚 𝒍𝒊𝒈𝒉𝒕 ) എന്നര്‍ത്ഥം വരുന്ന മൂലകം - ഫോസ്‌ഫറസ്.

■ ദൈവം പ്രകാശത്തെ ഇരുട്ടില്‍ നിന്നും വേര്‍തിരിക്കുന്നു (𝑮𝒐𝒅 𝒔𝒆𝒑𝒆𝒓𝒂𝒕𝒊𝒏𝒈 𝒍𝒊𝒈𝒉𝒕 𝒇𝒓𝒐𝒎 𝒕𝒉𝒆 𝒅𝒂𝒓𝒌𝒏𝒆𝒔𝒔)  എന്നത് മൈക്കലാഞ്ചലോയുടെ പെയിന്‍റിങ്ങാണ്‌.

■ വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം - ദൃശ്യപ്രകാശം.

■ ദൃശ്യപ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം - 400-700 നാനോമീറ്ററാണ്‌.

■ സൂര്യനില്‍ നിന്നുമുള്ള അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളിയാണ്‌ - ഓസോണ്‍ പാളി.

■ ഓസോണിന്റെ നിറം - ഇളം നീല.

■ ഒപ്റ്റിക്കൽ ഫൈബറുകൾ പ്രകാശത്തിന്റെ ഏതു സ്വഭാവത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു - പൂര്‍ണാന്തരിക പ്രതിഫലനം (𝑻𝒐𝒕𝒂𝒍 𝑰𝒏𝒕𝒆𝒓𝒏𝒂𝒍 𝑹𝒆𝒇𝒍𝒆𝒄𝒕𝒊𝒐𝒏 )

■ പൂര്‍ണ ആന്തരിക പ്രതിഫലനമാണ്‌ വജൂത്തിന്റെ തിളക്കത്തിനു കാരണമായ പ്രകാശ പ്രതിഭാസം.

■ മരുഭൂമികളില്‍ അനുഭവപ്പെടുന്ന മരീചിക പ്രകാശത്തിന്റെ അപവര്‍ത്തനം (𝑹𝒆𝒇𝒓𝒂𝒄𝒕𝒊𝒐𝒏) മൂലമാണ്‌.

■ വൈദ്യുതകാന്തികസിദ്ധാന്തം ആവിഷ്കരിച്ചത്‌ - മാക്സ്‌വെല്‍.

ഫിലമെന്‍റ് ലാമ്പ്‌

☞︎︎︎ ഫിലമെന്‍റ്ലാമ്പ്‌ നിര്‍മിച്ചത് - എഡിസണ്‍
☞︎︎︎ ഫിലമെന്‍റ് ലാമ്പില്‍ നിറയ്ക്കുന്ന വാതകം - ആര്‍ഗോണ്‍
☞︎︎︎ ആര്‍ഗോണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം - അലസന്‍
☞︎︎︎ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റണ്‍.
☞︎︎︎ വുൾഫ്രം എന്നറിയപ്പെടുന്ന ലോഹം - ടങ്സ്റ്റണ്‍.
☞︎︎︎ ഫിലമെന്‍റ്ലാമ്പിന്റെ ആയുസ്സ്‌ - 1000മണിക്കൂര്‍.

𒊹︎︎︎പ്രകാശത്തിന്റെ സ്വഭാവം (𝑵𝒂𝒕𝒖𝒓𝒆 𝒐𝒇 𝑳𝒊𝒈𝒉𝒕 )

𒊹︎︎︎ ഇന്റർഫെറൻസ് എന്നാൽ എന്ത് - തരംഗങ്ങളുടെ അതിവ്യാപനം മൂലം പ്രകാശത്തിന്റെ തീവ്രതയിലുണ്ടാകുന്ന വ്യത്യാസം

𒊹︎︎︎ പ്രകാശത്തിന്റെ തരംഗസിദ്ധാന്തം അവതരിപ്പിച്ചതാര്‌ - ക്രിസ്ത്യൻ ഹെഗൻസ്

𒊹︎︎︎ ശൂന്യതയില്‍ പ്രകാശത്തിന്റെ പ്രവേഗം ഏറ്റവും കൂടുതലാണെന്ന്‌ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്‌ - ഫുക്കോള്‍ട്ട്‌

𒊹︎︎︎ ബ്രൂസ്റ്റർ നിയമം അനുസരിച്ച്‌ ധ്രുവീകരണ കോണ്‍ എന്തിനെ ആശ്രയിച്ചിരിക്കുന്നു - പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തെ

𒊹︎︎︎ കണിക സിദ്ധാന്തത്തിന്‌ ഏതു പ്രതിഭാസമാണ്‌ വിശദീകരിക്കാന്‍ കഴിയാത്തത്‌ - പ്രകാശത്തിന്റെ കളര്‍ വിഷന്‍

𒊹︎︎︎ സോപ്പ്‌ കുമിളയിലും വെള്ളത്തിലുള്ള എണ്ണയുടെ പാളിയിലും കാണുന്ന മനോഹരവർണ്ണങ്ങൾക്ക് കാരണമെന്ത്? - ഇന്റർഫെറൻസ്

𒊹︎︎︎ വൈദ്യുതകാന്തിക തരംഗ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞനാര്‌ - മാക്സ്‌വെല്‍

𒊹︎︎︎ വൈദ്യുതകാന്തിക തരംഗ സിദ്ധാന്തം സ്ഥിരീകരിച്ച ശാസ്ത്രജ്ഞനാര്‌ - ഹെൻറിച്ച് ഹെർട്സ്

𒊹︎︎︎ ഫോട്ടോഇലക്ട്രിക്‌ പ്രഭാവം കണ്ടുപിടിച്ചതാര് - ഹെൻറിച്ച് ഹെർട്സ്

𒊹︎︎︎ വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ ഇടുങ്ങിയ ഭാഗം  - ദൃശ്യപ്രകാശം

𒊹︎︎︎ ഫോട്ടോണിന്റെ സ്വഭാവം വിശദീകരിച്ചതാര്‌ - ഐന്‍സ്റ്റീന്‍

𒊹︎︎︎ ശൂന്യതയില്‍ പ്രകാശത്തിന്റെ പ്രവേഗം എത്ര? - 3 x 108 𝒎/𝒔𝒆𝒄

𒊹︎︎︎ സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസമെന്ത്‌ - ഡിഫ്രാക്ഷന്‍

𒊹︎︎︎വൈദ്യുതകാന്തിക തരംഗത്തിന്റെ സംചരണദിശയ്ക്കും ധ്രുവീകരണതലത്തിനും ഇടയിലുള്ള കോണ്‍ എത്ര - 0°

𒊹︎︎︎ ഒരു നിശ്ചിത ഊർജ്ജവും ഒരു പ്രത്യേക തരംഗദൈര്‍ഘ്യവുമുള്ള വൈദ്യുതകാന്തിക തരംഗത്തിന്റെ ഒരു യൂണിറ്റിന്റെ പേരെന്ത്‌ - ഫോട്ടോണ്‍

𒊹︎︎︎ ഒരു ഫോട്ടോണിന്റെ ഊർജ്ജം എന്തിന്‌ ആനുപാതികുമാണ്‌ - ആവൃത്തി

𒊹︎︎︎ക്രമരഹിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌ - ഡിഫ്രാക്ഷന്‍

𒊹︎︎︎ പ്രകാശത്തെ പ്ളെയിന്‍ പോളറൈസേഷന്‌ (ഋജുവായ ധ്രുവീകരണം) വേണ്ട ഉപകരണമേത്‌ - നിക്കോള്‍ പ്രിസം

𒊹︎︎︎ പ്രകാശ വലയങ്ങളുടേയും ഇരുണ്ട വലയങ്ങളുടേയും അരികിന്റെ വീതി വൃത്യാസമുള്ളതാണോ - അല്ല. രണ്ടരികിന്റേയും വീതി ഒരു പോലെയാണ്‌

𒊹︎︎︎ ഒരു ക്രിസ്റ്റലിന്റെ ക്രിട്ടിക്കല്‍ ആംഗിള്‍ 45° ആണെങ്കില്‍ പോളറൈസിംഗ്‌ ആംഗിള്‍ എത്ര-  𝑻𝒂𝒏 (1/√2)

𒊹︎︎︎ എന്തുകൊണ്ടാണ്‌ പ്രകാശ തരംഗം പോളറൈസ്‌ ചെയ്യാന്‍ സാധിക്കുന്നത്‌ - അവ അനുപ്രസ്ഥതരംഗങ്ങളായതുകൊണ്ട്‌

𒊹︎︎︎ പോളറൈസേഷനില്‍ നിന്നും പ്രകാശത്തിന്റെ ഏതു സ്വഭാവമാണ്‌ വൃക്തമാകുന്നത്‌ - പ്രകാശത്തിന്റെ അനുപ്രസ്ഥ സ്വഭാവം

𒊹︎︎︎ പ്രകാശം തരംഗം എന്നാല്‍ എന്ത്‌ - വൈദ്യുത കാന്തിക സ്വഭാവമുള്ള ഊർജ്ജരൂപമാണ്‌ പ്രകാശം തരംഗം

𒊹︎︎︎ പ്രകാശകിരണത്തിന്റെ സംചരണത്തില്‍ മാന്യം ധ്രുവീകരണതലത്തിന്റേയും ഇടയിലുള്ള കോണ്‍ എത്ര - 90°

𒊹︎︎︎ പ്രകാശം ഗ്ലാസ്സിലേതിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്നത്‌ വായുവിലാണ്‌ എന്ന്‌ വിശദീകരിക്കുന്ന സിദ്ധാന്തം ഏതാണ്‌ - പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം

𒊹︎︎︎ ഹെഗന്‍സിന്റെ തരംഗ സിദ്ധാന്തം ഉപയോഗിച്ച് വിശദീകരിക്കാൻ കഴിയാത്ത പ്രകാശത്തിന്റെ പ്രതിഭാസം ഏതാണ് - സ്പെക്ട്രത്തിന്റെ സ്രോതസ്സ്

𒊹︎︎︎ ഒരു ചുവന്ന രശ്മി ഉപയോഗിച്ച് ഡിഫ്രാക്ഷൻ പാറ്റേൺ നിർമ്മിക്കാം. ചുവപ്പിനു പകരം നീല രശ്മി ഉപയോഗിച്ചാൽ ഡിഫ്രാക്ഷൻ പാറ്റേണിൽ എന്തുമാറ്റം ഉണ്ടാകും - ഡിഫ്രാക്ഷൻ ബാൻഡ് ഇടുങ്ങിവരുകയും അവ ഒരുമിച്ച് കൂടുകയും ചെയ്യുന്നു

𒊹︎︎︎ റിഫ്രാക്ഷനും ഡിഫ്രാക്ഷനും പ്രകാശത്തിന്റെ ഏതു സ്വഭാവമാണ് കാണിക്കുന്നത് - തരംഗ സ്വഭാവം

No comments:

Post a Comment