Wednesday, February 17, 2021

ISRO വിക്ഷേപണങ്ങൾ 2020

ISRO വിക്ഷേപണങ്ങൾ 2020

☞︎︎︎ആകെ 3 വിക്ഷേപങ്ങൾ 

 𒊹︎︎︎GSAT-30 

✍︎ഐ എസ്‌ ആർ ഒയുടെ ഏറ്റവും ആധുനിക വാർത്താവിനിമയ ഉപഗ്രഹം 
✍︎17 ജനുവരി 2020
✍︎ഫ്രഞ്ച്‌ ഗയാനയിലെ കുറുവിൽനിന്ന്‌ വിക്ഷേപിച്ചു
✍︎ഏരിയൻ 5 എ 251 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപണം നടത്തി 
✍︎ജി സാറ്റ്‌ 30നൊപ്പം ആഫ്രിക്കൻ ബ്രോഡ്‌ബാൻഡ്‌ ഉപഗ്രഹമായ യൂട്ടൽസാറ്റ്‌ കണക്ടും ഭ്രമപണപഥത്തിൽ എത്തി.
✍︎3357 കിലോയുള്ള ഉപഗ്രഹത്തിന്‌ 15 വർഷമാണ്‌ കാലാവധി. പ്രവർത്തനം നിലച്ച ഇൻസാറ്റ്‌ -4 എക്ക്‌  പകരമായാണ്‌ ഇത്‌.

 𒊹︎︎︎EOS-01

✍︎ 7 November 2020
✍︎കോവിഡ്‌ നിയന്ത്രണങ്ങള്‍ക്ക്‌ ശേഷം ഐ.എസ്.‌ആര്‍.ഒയുടെ പ്രഥമ ഉപഗ്രഹ വിക്ഷേപണ ദൗത്യം
✍︎പുതിയ ഭൂതല നിരീക്ഷണ ഉപഗ്രമാണ് ഇയോസ്‌ 01
✍︎കൃഷി, ദുരന്തനിവാരണം എന്നീ മേഖലകളില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ രാജ്യത്തെ സഹായിക്കുക എന്നതായിരിക്കും ഇയോസ്‌ -01 ന്റെ ദൗത്യം.Niche psc
✍︎ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്നാണ് വിക്ഷേപിച്ചത്.
✍︎പിഎസ്‌എല്‍വി സി 49 ആണ് വിക്ഷേപണ വാഹനം
✍︎ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ 76ാമത്തെ ഉപഗ്രഹ വിക്ഷേപണമാണ്‌ കൂടാതെ പിഎസ്‌എല്‍വിയുടെ 51ാമത്തെ വിക്ഷേപണ ദൗത്യവും.
✍︎ലിത്വാനിയ (1 ടെക്നോളജി ഡെമോൺസ്‌ട്രേറ്റർ), ലക്സംബർഗ് (4 മാരിടൈം ആപ്ലിക്കേഷൻ), യുഎസ് (4 മൾട്ടി മിഷൻ റിമോട്ട് സെൻസിങ്) എന്നീ 9 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചവയിൽ ഉൾപ്പെടുന്നു.

 𒊹︎︎︎CMS-01

✍︎17 ഡിസംബർ2020
✍︎രാജ്യത്തിന്റെ 42-ാമത് വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് -01
✍︎ ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി സി–50 റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപണം.
✍︎ആൻഡമാൻ, ലക്ഷദ്വീപ് എന്നിവയെക്കൂടി ഉൾപ്പെടുത്തിയുള്ള 7 വർഷം കാലാവധിയുള്ള വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്–1.

No comments:

Post a Comment