Scheme
➿➿➿➿🔺➿➿➿➿
🔘 കേരളത്തിലെ പദ്ധതികൾ
★ സംസ്ഥാനത്തെ കാഴ്ച പരിമിതമായ വിദ്യാർത്ഥികളുടെ വായന പ്രതിസന്ധിക്ക് പരിഹാരമായി SCERT ആരംഭിച്ച പദ്ധതി :- ശ്രുതിപാഠം
★ കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും ആയി ആരംഭിക്കുന്ന പദ്ധതി :- സഹിതം
★നവകേരള മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ :- ആർദ്രം,ഹരിത കേരളം,ലൈഫ്,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
👉🏻 കേരളപ്പിറവിയുടെ 60th വാർഷികത്തോട് അനുബന്ധിച്ച് 2016ലാണ് നവകേരളമിഷൻ നടപ്പിലാക്കിയത്
★പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി :- ഇ-ക്യൂബ്
(E-Cube = Enjoy, enhance & enrich)
👉 KITE (Kerala Infrastructure and Technology for Education) ആണു പദ്ധതി നടപ്പിലാക്കുന്നത്
👉 ഇ ലൈബ്രറി, ഇ ലാംഗ്വേജ് ലാബ്, ഇ ബ്രോഡ്കാസ്റ്റ് എന്നീ മൂന്നു ഘട്ടങ്ങൾ അടങ്ങിയതാണ് പദ്ധതി
★ഇതര സംസ്ഥാന തൊഴിലാളികളെ മലയാളത്തിൽ സാക്ഷരരാക്കുന്ന സാക്ഷരതാ മിഷൻ പദ്ധതി :- ചങ്ങാതി
★കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും ആയി ആരംഭിക്കുന്ന പദ്ധതി :- സഹിതം
★വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ പോഷക ആഹാരങ്ങൾ ഉൾക്കൊള്ളിച്ച് അങ്കണവാടികൾ നടപ്പാക്കുന്ന പദ്ധതി :- സ്മാർട്ട് ഡയറ്റ്
★ കേരളത്തിലെ ടാക്സി ഉടമകളും തൊഴിലാളികളും ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ് :- കേര കാബ്‌സ് (first started -Malappuram)
★ സംസ്ഥാനത്ത് ഔഷധ മാലിന്യംമൂലം ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പദ്ധതി :- കർസാപ് (Kerala Antimicrobial Resistance Strategic Action Plan-KARSAP)
★ ചൂഷണങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സൗകര്യങ്ങൾ നൽകുന്ന കുടുംബശ്രീ പദ്ധതി :- സ്നേഹിത
★ സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനായി ഐടി മിഷനും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി :- 'ഞാനും ഡിജിറ്റലായി'
★ കടലും തീരപ്രദേശവും മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി :- ശുചിത്വ സാഗരം
★ കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി :- സഹായഹസ്തം
★ കോവിഡ് പ്രതിരോധത്തിന് നൂതന ആശയം സമർപ്പിക്കാൻ സർക്കാർ ആരംഭിച്ച പദ്ധതി :- ബ്രേക്ക് കൊറോണ
★ അവിവാഹിതരായ സ്ത്രീകൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ സ്വയംതൊഴിൽ വായ്‌പ്പാ പദ്ധതി :- ശരണ്യ
★കോവിഡ്-19 അവധിക്കാല വേളയിൽ വിദ്യാർത്ഥികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി:- അക്ഷര വൃക്ഷം
★സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികൾ ഉൽപാദനം ലക്ഷ്യമിടുന്ന പദ്ധതി :- ജീവനി
★ഭവനരഹിതരായവർക്ക് വീട് വെച്ച് നൽകുന്നതിനുള്ള സർക്കാർ പദ്ധതി :- ലൈഫ് മിഷൻ
★18 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി തേനാമൃത് ന്യുട്രിഷൻ ബാർ സപ്ലൈ ചെയ്യുന്ന പദ്ധതി തയ്യാറാക്കിയത് :- കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
★ സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കുവാൻ മറ്റാരും തയ്യാറാകാത്തതുമായ ജയിൽ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി :- തണലിടം
★കൃഷി വകുപ്പും സംസ്ഥാന ശിശുക്ഷേമസമിതി വകുപ്പും ചേർന്ന് നടപ്പാക്കുന്ന കാർഷിക പദ്ധതി :- കൃഷിപാഠം
★വിദ്യാർത്ഥികൾക്ക് ഫീസ് മടക്കി നൽകുന്ന 'വിദ്യ ദീവന' പദ്ധതിയുമായി ആന്ധ്രപ്രദേശ്
★ ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പോലീസിൻ്റെ പദ്ധതി :- പ്രശാന്തി
★വിദ്യാർത്ഥികളുടെ പ്രത്യേക ആവശ്യാനുസരണം സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കുന്നതിനായി ആരംഭിച്ച പദ്ധതി :- വൈറ്റ് ബോർഡ്
★ ബാലവേല ചൂഷണത്തിനെതിരെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി :- ശരണ ബാല്യം
★കുട്ടികളിലെ ആത്മവിശ്വാസത്തെ കുറിച്ച് പഠിക്കാൻ ചിരി പദ്ധതി
★സർക്കാരിന്റെ എല്ലാ ആരോഗ്യ ചികിത്സാ പദ്ധതികളും ഒരുമിപ്പിച്ചു കൊണ്ടുള്ള പുതിയ പദ്ധതി :- കാരുണ്യ ആരോഗ്യ സുരക്ഷ(കാസ്പ്)
★വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകുന്ന കെഎസ്എഫ്ഇ യുടെ വിദ്യാശ്രീ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം
★പ്രവാസികളുടെ പുനരധിവാസത്തിനായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി :- ഡ്രീം കേരള
★കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സ്വയം തൊഴിൽ പദ്ധതി :- ജീവനം
★ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി: ഒപ്പം
★പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സ്നു സഹായം നൽകുന്ന സർക്കാർ പദ്ധതി : സഫലം
★ഹീമോഗ്ലോബിനോപ്പതി,ഹീമിഫീലിയ രോഗികൾക്കായി കേരള സർക്കാർ ആരംഭിച്ച പദ്ധതി : ആശാധാര പദ്ധതി
★കേൾവി വൈകല്യമുള്ള കുട്ടികളിൽ സൗജന്യ കോക്ലിയാർ ശസ്ത്രക്രിയ സഹായം നൽകുന്ന പദ്ധതി : ശ്രുതി തരംഗം
★ സർക്കാർ ജീവനക്കാരുടെ കാര്യക്ഷമ വർദ്ധിപ്പിക്കാൻ നടപ്പിലാക്കുന്ന പദ്ധതി : മിഷൻ കർമ്മയോഗി
★കേരള സർക്കാർ യുവതി യുവാകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി :എറൈസ് പദ്ധതി
★തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ50000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി
: അതിജീവനം കേരളീയം
★10000 യുവതി യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്ന പദ്ധതി : യുവ കേരളം
★ ഭിന്നശേഷിക്കാരുടെ നൈപുണ്യവും വികസനവും സ്വയംതൊഴിൽനായി സഹായം നൽകുന്ന പദ്ധതി :- കൈവല്യ
★ അവിവാഹിതരായ സ്ത്രീകൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ സ്വയംതൊഴിൽ വായ്‌പ്പാ പദ്ധതി :- ശരണ്യ
★ പൊതു വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ലോകബാങ്കും സർവ്വശിക്ഷാ അഭിയാനും ചേർന്നുള്ള പദ്ധതി :- സ്ട്രെങ്തനിങ് റ്റീച്ചിങ്-ലേണിങ് ആന്റ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ് (സ്റ്റാർസ് )
★കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും ആയി ആരംഭിക്കുന്ന പദ്ധതി :- സഹിതം
★ സംസ്ഥാനത്ത് ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി :- ഒരു നെല്ലും ഒരു മീനും
★ പ്രളയാനന്തര കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന അതിനായി റീബിൽഡ് കേരള പദ്ധതിക്ക് കീഴിൽ ആരംഭിച്ച സംയോജിക കാർഷിക പദ്ധതി :- ജൈവ ഗൃഹം
★ സങ്കീർണമായ ഹൃദ്രോഗങ്ങളും ആയി ജനിക്കുന്ന കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന സർക്കാർ പദ്ധതി :- ഹൃദ്യം
★ വിഷ രഹിതമായ മീൻ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനു കീഴിൽ ആരംഭിച്ച പദ്ധതി:- ഫ്രഷ് മീൻ
★ മത്സ്യമേഖലയിലെ സംരംഭക പ്രവർത്തനങ്ങൾ അടങ്ങുന്ന സംസ്ഥാന പദ്ധതി :- പരിവർത്തനം
★സ്ത്രീകൾക്ക് ആദ്യ പ്രസവത്തിന് ധനസഹായം നൽകുന്ന പദ്ധതി :- മാതൃവന്ദന യോജന
★ തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്കായി സർക്കാർ ആരംഭിക്കുന്ന സ്വയംതൊഴിൽ പദ്ധതി :- നവജീവൻ
★ പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനായി ആരംഭിക്കുന്ന പദ്ധതി :- ഹരിതരശ്മി
★അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി :- ജീവൻദീപം
★ കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി :- എൽസ
★സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന പദ്ധതി :- സ്നേഹപൂർവ്വം
★കേരള സർക്കാരിന്റെ ടെലിമെഡിസിൻ പദ്ധതി :- ഇ-സഞ്ജീവനി
★ ശബരിമലയും പരിസരവും മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി : പുണ്യം പൂങ്കാവനം
★തീരദേശത്ത് താമസിക്കുന്ന മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി :- പുനർഗേഹം പദ്ധതി
★ പോലീസുകാർക്കും കുടുംബാംഗങ്ങൾക്കും ഉള്ള ചികിത്സാപദ്ധതി :- കെയർ പ്ലസ്
★ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പുനരധിവാസ പദ്ധതി - കൈവല്യ
★ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിനായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി :- കണക്ട് ടു വർക്ക് ( Connect to work)
★ കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ് Aids വിതരണം ചെയ്യുന്ന കേരള സർക്കാരിൻറെ പദ്ധതി : ശ്രവൺ
★ കൃഷി മത്സ്യബന്ധനം മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി:- സുഭിക്ഷ കേരളം
★സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതി :-സ്നേഹസ്പർശം
★ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി:- അതിജീവനം കേരളം
★ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് :- അക്ഷയ കേരളം
★65 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള കേരള സർക്കാർ പദ്ധതി :- വയോമിത്രം
★2025ഓടെ ക്ഷയ രോഗനിവാരണം എന്ന ലക്ഷ്യത്തിൽ എത്താൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി :- എന്റെ ക്ഷയരോഗ മുക്ത കേരളം
★ രോഗികളായ വയോ ജനങ്ങൾക്ക് മരുന്ന് വീട്ടിൽ എത്തിച്ചു നൽകുന്നതിനായി ആവിഷ്കരിച്ച പദ്ധതി :- കാരുണ്യ അറ്റ് ഹോം
★ ട്രാൻസ്ജെൻഡേഴ്സ് തുടർ വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി :- സമന്വയ
★സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാൻ ആരംഭിച്ച പുതിയ പദ്ധതി :- ആലയ് (ഗസ്റ്റ് വർക്കർ ഫ്രണ്ട്‌ലി റസിഡൻസ് ഇൻ കേരള)
★ അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി :- അപ്നാഘർ
★ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ പദ്ധതി :- താലോലം
★ ആരും സംരക്ഷിയ്ക്കാൻ ഇല്ലാത്ത വിധവകൾക്ക് സംരക്ഷണം നൽകുന്ന ബന്ധുക്കൾക്ക് കേരള സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി : അഭയകിരണം പദ്ധതി
★ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും ആയി (mentoring) കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി : സഹിതം
★ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയർത്താനും വേണ്ടി സ്കൂളുകളിൽ കേരള കായിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി :- പ്ലേ ഫോർ ഹെൽത്ത്
★ സുഗതകുമാരിയുടെ ഓർമ്മയ്ക്കായി സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി :- നാട്ടുമാന്തോപ്പുകൾ
★ സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി :- മെഡിസെപ്പ്
★ സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസൗകര്യം ഉറപ്പാക്കുന്ന പദ്ധതി :- ആലയ് പദ്ധതി
★ ഭിന്നശേഷിക്കാർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് പദ്ധതി :- അനാമയം
★ അഭ്യസ്തവിദ്യർക്ക് മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാൻ കേരള വ്യവസായ വകുപ്പിന് കീഴിലുള്ള റൂട്രോണിക്സ് ആരംഭിക്കുന്ന പരിശീലന പദ്ധതി :- വിജയവീഥി
★ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി :- സ്നേഹസ്പർശം
★ വീടുകളിലെ സാധാരണ ഫിലമെൻറ് ബൾബുകൾ മാറ്റി പകരം എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്ന കേരള സർക്കാർ പദ്ധതി :- ഫിലമെൻറ് രഹിത കേരളം
★ കേരളത്തിലെ തെരുവുവിളക്കുകൾ LED ആക്കി മാറ്റുന്നതിനായി വൈദ്യുതിബോർഡ് നടപ്പിലാക്കുന്ന പദ്ധതി :- നിലാവ്
★ അയൽക്കൂട്ട അംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി :- ജീവൻ ദീപം
★ മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി :- ആശ്വാസകിരണം
★2021ഇൽ കേരള വിദ്യാർത്ഥികൾക്ക് വിദഗ്ധരുമായി സംവദിക്കാൻ അവസരമൊരുക്കുന്ന പദ്ധതി :- Eminent Scholers Online പദ്ധതി
★2021ഇൽ കേരളത്തിൽ സാമൂഹികമാധ്യമങ്ങളിലെ അസത്യ പ്രചരണങ്ങൾ തിരിച്ചറിയുന്നതിന് അവബോധം നൽകുന്ന ഡിജിറ്റൽ മീഡിയ സാക്ഷരതാ പദ്ധതി :- സത്യമേവ ജയതേ
★കേരള സർക്കാരിൻറെ ഇൻറർനെറ്റ് അധിഷ്ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി :- ഇ കേരളം
★സംസ്ഥാന സർക്കാരിൻറെ സൗജന്യ ഇൻറർനെറ്റ് പദ്ധതി :- കെ ഫോൺ
★ അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി :- പ്രത്യാശ
🦋🦋🦋🦋🦋🦋🦋🦋🦋🦋
NICHE PSC FACEBOOK PAGE LINK
Like & share our page
↪https://www.facebook.com/nichepsc/
🦋🦋🦋🦋🦋🦋🦋🦋🦋🦋
🔘 ദേശീയ പദ്ധതികൾ
★വനിതകൾക്കായി വാഷ് റൂം ഓൺ വീൽസ് പദ്ധതി നടപ്പിലാക്കിയത് എവിടെ : പൂണെ, മഹാരാഷ്ട്ര
★കോവിഡ്-19 ചെറുക്കുന്നതിനായി ഓപ്പറേഷൻ ഷീൽഡ് നടപ്പാക്കിയത് എവിടെ : ഡൽഹി
★രാജ്യത്തു എവിടെ നിന്നും റേഷൻ വാങ്ങുന്നതിനുള്ള പദ്ധതി :ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി 2021 മാർച്ച് മാസത്തോടെ നടപ്പാക്കും
★സ്വാശ്രയ ഇന്ത്യക്കായി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് അറിയപ്പെടുന്നത് :-ആത്മ നിർഭർ പാക്കേജ്
★ ഇന്ത്യൻ മഹാസമുദ്രത്തിലെ രാജ്യങ്ങളുമായി സാമ്പത്തിക സുരക്ഷാ സഹകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യപിച്ച പദ്ധതി :- സാഗർ പദ്ധതി
★പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു :- ഗ്രാമീണമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ
★ചരക്കുലോറികൾ ട്രെയിൻ വഴി എത്തിക്കുന്നതിനുള്ള പദ്ധതി :- റോ-റോ(റോൾ ഓൺ-റോൾ ഓഫ്)
★ മത്സ്യബന്ധന മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി :- പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന
★ 2024 വരെ രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലയിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി :- ജൽ ജീവൻ മിഷൻ
★ കേന്ദ്ര സർക്കാരിൻറെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ആരംഭിച്ച ടെലിമെഡിസിൻ സംരംഭം - ഇ സഞ്ജീവനി
★ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി - പ്രധാൻമന്ത്രി ജൻധൻ യോജന
( ആരംഭിച്ചത് 2014 August 28 മുതൽ )
★ കർഷകരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് കൃഷിനാശം/നഷ്ടം സംഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി :- പ്രധാനമന്ത്രി ഫസൽ ബീമാ യോജന
★ രാജ്യത്തിന്റെ എല്ലായിടത്തും പൊതു വൈഫൈ ശൃംഖല എത്തിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി :- പി. എം. വാണി
( PM WANI - Public Wi-Fi Access Network Interface )
★ കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് വേണ്ടി ആരംഭിച്ചിട്ടുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പദ്ധതി :- ജീവൻ പ്രമാൺ
★ ഡൽഹിയിൽ പുതിയ പാർലമെൻറ് മന്ദിരം നിർമിക്കാനുള്ള കേന്ദ്ര സർക്കാരിൻറെ പദ്ധതി :- സെൻട്രൽ വിസ്ത
👉( നിർമാണച്ചുമതല - ടാറ്റാ ഗ്രൂപ്പിന്)
★ 2020ൽ കേന്ദ്ര സർക്കാരിൻറെ Excellence in digital Governance പുരസ്കാരം ലഭിച്ചത് :-
ഹരിയാനയുടെ Antodaya Saral പദ്ധതിക്ക്
🦋🦋🦋🦋🦋🦋🦋🦋🦋🦋
✔ NICHE PSC BLOG
👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
No comments:
Post a Comment