Friday, February 8, 2019

ഇന്ത്യൻ ലോകസഭ

                  ഇന്ത്യൻ ലോകസഭ
               ➿➿➿➿🔺➿➿➿➿

🔘 ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
✔1950 ജനുവരി 26

🔘ലോകസഭ നിലവിൽ വന്നത് ?
✔1952 ഏപ്രിൽ 17

🔘ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?
✔1952 മെയ് 13

🔘ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?
✔1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

🔘Indian Parliamentary System is based on which model?
✔Westminster model

🔘ലോകസഭയുടെ പിതാവ്  എന്നറിയപ്പെടുന്നത്  ?
✔ജി.വി. മാവ് ലങ്കാർ

🔘ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലിമെന്റ്  നിലകൊണ്ടത്?
✔ഭരണഘടനാ നിർമാണസഭ

🔘ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?
✔ 25 വയസ്സ്

🔘ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നിഹിതരാവണം?
✔ആകെ അംഗങ്ങളുടെ പത്തിലൊന്ന്

🔘പാർലമെൻറിൽ ഏത് സഭയിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്?
✔ലോകസഭ

🔘 പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?
✔ലോകസഭ

🔘ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?
✔ ലോകസഭാ സ്പീക്കർ

🔘 ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?
✔ഉത്തർപ്രദേശ്

🔘ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
✔എ കെ ഗോപാലൻ (അംഗീകൃതമല്ല )

🔘ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര് ?
✔ഡോ. രാംസുഭഗ് സിങ്

🔘ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?
✔ എം. അനന്തശയനം അയ്യങ്കാർ

🔘ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
✔ജി.വി. മാവ് ലങ്കാർ

🔘പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക് സഭ സ്പീക്കർ ആരായിരുന്നു?
✔ജി.വി. മാവ് ലങ്കാർ

🔘സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?
✔ ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

🔘ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?
✔സി.എം. സ്റ്റീഫൻ

🔘ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്റെ അധ്യക്ഷനാര് ?
✔ലോകസഭാ സ്പീക്കർ

🔘കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?
✔20

🔘ലോകസഭയുടെ അധ്യക്ഷനാര് ?
✔സ്പീക്കർ

🔘ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?
✔ ബൽറാം തന്ധാക്കർ

🔘ഏറ്റവും കുറച്ചു കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?
✔ ബലിറാം ഭഗത്ത്‌

🔘എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമുള്ളത്?
✔20

🔘ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?
✔മീരാകുമാർ

🔘പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ?
✔ഇംഗ്ളണ്ട്

🔘ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ?
✔മൂന്നുതവണ

🔘നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?
✔545

🔘പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?
✔ലോകസഭ

🔘പുതിയ ലോകസഭ സമ്മേളിക്കുമ്പോൾ അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും നടപടികൾ നിയന്ത്രിക്കുന്നതാര്?
✔പ്രോട്ടേം സ്പീക്കർ

🔘ലോകസഭ, രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?
✔ലോകസഭാ സ്പീക്കർ

🔘ലോകസഭയുടെ നേതൃത്വം വഹിച്ച ഏക വനിതാ?
✔ഇന്ദിരാ ഗാന്ധി

🔘ലോകസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി?
✔പുരുഷോത്തം ദാസ് ടണ്ഠൻ

🔘ലോക്സഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ?
✔ഡിംപിൾ യാദവ് (2012)

🔘ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?
✔പച്ച

🔘ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?
✔25

🔘ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?
✔ മഹാരാഷ്ട

🔘അവിശ്വാസപ്രമേയം അവതരി പ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?
✔ലോകസഭ

🔘ലോകസഭ വിളിച്ചു കൂട്ടുന്നതും പിരിച്ചു വിടുന്നതും ആരാണ്?
✔പ്രസിഡന്റ്‌

🔘ലോകസഭയുടെ സാധാരണ കാലാവധിയെത്ര?
✔ 5 വർഷം

🔘പ്രോട്ടേം സ്പീക്കർ നിയമിക്കുതാര്?
✔രാഷ്ട്രപതി

🔘ഏതു വിഭാഗത്തിൽ പെട്ടവരെയാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?
✔ആംഗ്ലോ ഇന്ത്യൻ

🔘ഭരണഘടനപ്രകാരം ലോകസഭയിലെ അംഗസംഖ്യ എത്രവരെയാകാം?
✔ 552

🔘വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?
✔530

🔘വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിൽ പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?
✔20

🔘എത്ര പേരെയാണ് ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്?
✔2

🔘എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്?
✔രാഷ്ട്രപതി, ലോകസഭ, രാജ്യസഭ

🔘ലോകസഭയെ പ്രതിപാദിക്കുന്ന അനുച്ഛേദം?
✔ആർട്ടിക്കിൾ 81

🔘എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?
✔അനുച്ഛേദം 108

🔘ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ് ?
✔368

🔘ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?
✔പാര്‍ലമെന്റ് അംഗങ്ങള്‍

🔘ലോകസഭയുടെ പഴയ പേര്?
✔ ഹൗസ് ഓഫ് പീപ്പിൾ

🔘ലോകസഭ ഹൗസ് ഓഫ് പീപ്പിൾ പേര് സ്വീകരിച്ചതെന്ന്?
✔1954 മെയ് 14

🔘 പാർലിമെന്റ് ന്റെ അധോസഭ (lower house) എന്ന് അറിയപ്പെടുന്നത്?
✔ലോകസഭ

🔘കുതിര ലാടത്തിന്റെ ആകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് എവിടെ?
✔ലോകസഭയിൽ

🔘ലോകസഭ സ്പീക്കർ ആയിരുന്ന ഏക സുപ്രീം കോടതി ജഡ്ജി?
✔ജസ്റ്റിസ് കെ എസ് ഹെഗ്‌ഡെ

🔘ലോകസഭ സ്പീക്കർ ആയിരുന്ന ശേഷം ഇന്ത്യൻ പ്രസിഡന്റ്‌ ആയത് ?
✔നീലം സഞ്ജീവ റെഡ്‌ഡി

🔘ലോകസഭ സ്പീക്കർ ആയിരുന്ന ഏക കമ്മ്യൂണിസ്റ്റ്‌കാരൻ ?
✔സോമനാഥ് ചാറ്റർജി

🔘പാർലമെന്റിൽ സീറോ അവർ എന്നറിയപ്പെടുന്ന സമയം?
✔സാധാരണയായി ഉച്ചയ്ക്ക് 12നും 1നും ഇടയ്ക്ക്

🔘പാർലമെൻററി രംഗത്ത് ഇന്ത്യയുടെ സംഭാവന?
  ✔ ശൂന്യവേള (സീറോ അവർ)

🔘പാർലമെൻറ് അംഗങ്ങൾക്ക് നോട്ടീസില്ലാതെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം?
✔  ശൂന്യവേള

🔘സഭയുടെ ഒരു സമ്മേളനത്തെ നിർത്തിവെയ്ക്കുന്നതിനെ പറയുന്ന പേര്?
✔   പ്രോരോഗ്

🔘പാർലമെൻറ് സമ്മേളനത്തെ പ്രോരോഗ് ചെയ്യുന്നത്?
✔ രാഷ്ട്രപതി

🔘സഭാ സമ്മേളനം ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെയ്ക്കുന്നത്?
✔ Adjournment

🔘സഭ നിറുത്തിവെയ്ക്കുന്നതിനുള്ള അധികാരം ആർക്കാണ്?
✔  സഭാ അധ്യക്ഷൻ

🔘പാർലമെൻറ് വർഷത്തിൽ കുറഞ്ഞത് എത്ര പ്രാവശ്യം സമ്മേളിക്കണം?
✔രണ്ടു തവണ

🔘പാർലമെന്റിന്റെ രണ്ടു സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം?
✔ആറു മാസം

🔘പാർലമെൻറ് സാധാരണ ബജറ്റ് സമ്മേളനം കൂടുന്നസമയം?
✔ഫെബ്രുവരി-മെയ്

🔘പാർലമെൻറ് മൺസൂൺ സമ്മേളനം കൂടുന്നസമയം?
✔  ജൂലൈ-സെപ്റ്റംബർ

🔘പാർലമെൻറ് ശീതകാല സമ്മേളനം കൂടുന്നസമയം?
✔ നവംബർ-ഡിസംബർ

🔘പാർലമെൻറ് ചരിത്രത്തിൽ എത്ര പ്രാവശ്യമാണ് സംയുക്ത സമ്മേളനങ്ങൾ നടന്നിട്ടുള്ളത്?
✔ മൂന്നു തവണ

🔘പാർലമെൻറ് ചരിത്രത്തിൽ ആദ്യ സംയുക്ത സമ്മേളനം നടന്നത്?
✔1961 ഇൽ സ്ത്രീധന നിരോധന നിയമം

🔘പാർലമെൻറ് ചരിത്രത്തിൽ രണ്ടാമത്തെ സംയുക്ത സമ്മേളനം നടന്നത്?
✔  1978 ഇൽ ബാങ്കിങ് സർവീസ് കമ്മീഷൻ റദ്ദാക്കാൻ

🔘പാർലമെൻറ് ചരിത്രത്തിൽ
മൂന്നാമത്തെയും അവസാനത്തെയും സംയുക്ത  സമ്മേളനം നടന്നത്?
✔2002 ഇൽ POTA നിയമം പാസാക്കാൻ

🔘ആദ്യ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത്?
✔എം എ അയ്യങ്കാർ

         🦋🦋🦋🦋🦋🦋🦋🦋🦋🦋

     NICHE PSC FACEBOOK PAGE LINK
           Like & share our page
↪https://www.facebook.com/nichepsc/

          🦋🦋🦋🦋🦋🦋🦋🦋🦋🦋

     ആനുകാലിക വിവരങ്ങൾ
    ➿➿➿➿➿🔺➿➿➿➿➿

🔘2019 ലോക്സഭ ഇലക്ഷനിൽ യുവജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി –
#power of 18 എന്ന ക്യാംപെയിൻ ആരംഭിക്കുന്നത്.?
✔ട്വിറ്റെർ

🔘16(ഇപ്പോഴത്തെ ) മത്തെ ലോകസഭ യുടെ സ്പീക്കർ?
✔സുമിത്ര മഹാജൻ

🔘16 (ഇപ്പോഴത്തെ ) മത്തെ ലോകസഭ യുടെ ഡെപ്യൂട്ടി സ്പീക്കർ?
✔എം തമ്പി ദുരൈ (രണ്ടു തവണ ഡെപ്യൂട്ടി സ്പീക്കർ ആയ ഏക വ്യക്തി )

🔘ഇപ്പോഴത്തെ ലോകസഭ പ്രതിപക്ഷ നേതാവ്?
✔Nil

🔘ഇന്ത്യയുടെ ലോകസഭ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും ഉയർന്ന പൂരിപക്ഷം നേടിയത്  ആര്?
✔പ്രീതം മുണ്ടെ (16 ആം ലോകസഭ )മഹാരാഷ്ട്ര യിലെ ബീഡിൽ നിന്നും

🔘ഏറ്റവും കൂടുതൽ വനിതാ പ്രാധിനിത്യം ഉണ്ടായിരുന്ന ലോകസഭ?
✔16 മത് ലോകസഭ (66 വനിതകൾ )

             🦋🦋🦋🦋🦋🦋🦋🦋🦋🦋
                ✔ NICHE PSC BLOG
     👉 https://nichepsc.blogspot.com/
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

No comments:

Post a Comment