★ പ്രാചീന കേരളത്തിലെ ഏറ്റവും വലിയ നദീതീര ഉത്സവം ഏതായിരുന്നു ?
മാമാങ്കം
★ മാമാങ്കത്തിന് വേദിയായിരുന്ന തിരുനാവായ ഇപ്പോൾ ഏത് ജില്ലയിലാണ് ?
മലപ്പുറം
★ ഏത് നദിയുടെ തീരമാണ് മാമാങ്കത്തിന് വേദിയായിരുന്നത് ?
ഭാരതപ്പുഴ
★ എത്ര വർഷത്തിലൊരിക്കലാണ് മാമാങ്കം ആഘോഷിച്ചിരുന്നത് ?
പന്ത്രണ്ട്
★ എത്ര ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷമായിരുന്ന മാമാങ്കം ?
28 ദിവസം
★ തുടക്കത്തിൽ മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കയ്യാളിയിരുന്നതാര് ?
വള്ളുവക്കോനാതിരി
★ വള്ളുവക്കോനാതിരിയിൽ നിന്ന് മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം പിടിച്ചെടുത്ത ഭരണാധികാരിയാര് ?
കോഴിക്കോട് സാമൂതിരി
★ മാമാങ്കത്തിന്റെ രക്ഷാപുരുഷനായിരുന്ന സാമൂതിരി നിലകൊണ്ടിരുന്ന 'നിലപാടുതറ' ഏത് ക്ഷേത്രത്തോട് ചേർന്നായിരുന്നു ?
നാവാമുകുന്ദ ക്ഷേത്രം
★ സാമൂതിരി വധിക്കാൻ മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന നാട്ടുരാജാവാര് ?
വള്ളുവക്കോനാതിരി
★ ഏറ്റവും ഒടുവിലത്തെ മാമാങ്കം നടന്നുവെന്ന് കരുതപ്പെടുന്ന വർഷമേത് ?
1755
★ കേരള ചരിത്രത്തിൽ പ്രസിദ്ധമായ 'മണിക്കിണർ' ഏത് ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മാമാങ്കം
★ ഏത് ഉത്സവവുമായി ബന്ധപ്പെട്ട ആദ്യ ചടങ്ങുകളിലൊന്നായിരുന്നു 'പാണ്ടിയിലേക്ക് എഴുതുക' ?
മാമാങ്കം
★ കേരളത്തിലെ രാജാക്കന്മാർ 'അടിമക്കൊടി' കൊടുത്തയച്ചിരുന്നത് ഏത് ചടങ്ങിനാണ് ?
മാമാങ്കം
✫✫✫✫ 𝑵𝑰𝑪𝑯𝑬 𝑷𝑺𝑪 ✫✫✫✫
No comments:
Post a Comment