Monday, April 19, 2021

ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ

ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ 


*ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്? 
Ans : ആര്യഭടൻ  
*ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്? 
Ans : എം.കെ. വൈനുബാപ്പു 
*ഇന്ത്യൻ ബഹിരാകാശ  ഗവേഷണത്തിന്റെ പിതാവ്? 
Ans : വിക്രം സാരാഭായി 
*വിക്രം സാരാഭായിയുടെ ജന്മദേശം? 
Ans : അഹമ്മദാബാദ് (ഗുജറാത്ത്) 
*ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പരിപാടിക്ക് ആരംഭം കുറിച്ചത്? 
Ans : 1962-ൽ 
*ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്കുചുക്കാൻ പിടിക്കുന്ന സംഘടന? 
Ans : ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ( ഐ.എസ്.ആർ.ഒ.) 
8.ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം? 
Ans : 1969 
*ഐ.എസ്.ആർ.ഒ. യുടെ ആസ്ഥാനം? 
Ans : ബംഗളൂരു 
*സ്പേസ് കമ്മീഷനും ബഹിരാകാശവകുപ്പും രൂപീകൃതമായത്? 
Ans : 1972-ൽ 
*റോക്കറ്റുകൾ നിർമ്മിക്കുക എന്ന ഉത്തരവാദിത്വമുള്ള ഐ.എസ്.ആർ.ഒ.യുടെ അനുബന്ധ ഏജൻസി? 
Ans : വിക്രം സാരാഭായ്ക്ക് സ്പേസ് സെന്റർ(വി.എസ്.എസ്.സി.) 
*തുമ്പയിൽ സ്പേസ് സയൻസ് ആന്റ് ടെക്സനോളജി സെന്റർ സ്ഥാപിച്ച വർഷം? 
Ans : 1965 
*വി.എസ്.എസ്.സി. യുടെ ആസ്ഥാനം? 
Ans : തുമ്പ് (തിരുവനന്തപുരം) 
*ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം? 
Ans : തുമ്പ (തിരുവനന്തപുരം)  
*കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്നത് ഏത് അനുബന്ധ ഏജൻസിയുടെ കടമയാണ്? 
Ans : ഐ.എസ്.ആർ.ഒ. സാറ്റലൈറ്റ് സെന്റർ (ഐ.എസ്.എ.സി. :ISAC) 
*തുമ്പയിൽ നിന്ന് ആദ്യമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ്? 
Ans : നിക്കി അപ്പാച്ചെ (1963 നവംബർ 21) 
*തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ UNO ക്ക് സമർപ്പിച്ച വർഷം? 
Ans : 1968 ഫെബ്രുവരി 2 
*ഇന്ത്യൻ  ബഹിരാകാശ വിക്ഷേപണത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചുകൊണ്ട് 2013 നവംബർ 21- ന് തുമ്പയിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ്? 
Ans : R.H.200 
*ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി? 
Ans : ഡെന്നീസ് ടിറ്റോ 
*രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി? 
Ans : മാർക്ക് ഷട്ടിൽ വർത്ത് 
*മൂന്നാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി? 
Ans : ഗ്രിഗറി ഓൾസെൻ  
*ആദ്യത്തെ വനിത ബഹിരാകാശ വിനോദസഞ്ചാരി? 
Ans : അനുഷെ അൻസാരി (ഇറാൻ)  
*ബഹിരാകാശ വിനോദ സഞ്ചാരിയായ ആദ്യ മുസ്ലീം വനിത? 
Ans : അനുഷെ അൻസാരി

ജിസാറ്റ്‌ 15

*ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിക്ഷേപിച്ച ആശയവിനിമയ ഉപഗ്രഹം? 
Ans : ജിസാറ്റ് 15 (2015 നവംബർ 11)  
*ജിസാറ്റ് 15-ന്റെ വിക്ഷേപണ കേന്ദ്രം? 
Ans : കൗറു. (ഫ്രഞ്ച് ഗയാന)  
*ജിസാറ്റ് 15 വിക്ഷേപിച്ച റോക്കറ്റ്? 
Ans : ഏരിയൻ -5  
*ലോകത്തെ ഏറ്റവും വലിയ റോക്കറ്റ്? 
Ans : ഏരിയൻ -5  
*ജിസാറ്റ് 15-ന്റെ നിർമ്മാണച്ചെലവ്? 
Ans : 278 കോടി രൂപ 
*ഐ.എസആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി? 
Ans : വി.എസ്.എസ്.സി,തുമ്പ 
*ISRO യുടെ വന്യ സ്ഥാപനം? 
Ans : ANTRIX കോർപ്പറേഷൻ 
*ANTRIX കോർപ്പറേഷൻ നിലവിൽ വന്ന വർഷം? 
Ans : 1992 
*ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം? 
Ans : ശ്രീഹരിക്കോട്ട 
*'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', “ഇന്ത്യയുടെ കേപ്പ് കെന്നഡി” എന്നറിയപ്പെടുന്നത്? 
Ans : ശ്രീഹരിക്കോട്ട  
*ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല? 
Ans : നെല്ലൂർ (ആന്ധാപ്രദേശ്) 
*ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രം തുടക്കത്തിൽ അറിയപ്പെട്ടത്? 
Ans : ശ്രീഹരിക്കോട്ട റേഞ്ച് 
*ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന് സതീഷ് ധവാൻ സ്പേസ് സെന്റർ എന്ന പേരു നൽകിയ വർഷം? 
Ans : 2002 
*സതീഷ് ധവാൻ സ്പേസ് സെന്റർ (എസ്. ഡി.എസ്. സി) സ്ഥിതി ചെയ്യുന്നത്? 
Ans : ആന്ധ്രാദേശിനടുത്ത് ബംഗാൾ ഉൾക്കടലിൽ  
*ബഹിരാകാശ പദ്ധതികളെക്കുറിച്ച് ഫ്രം ഫിഷിംഗ് ഹാംലെറ്റ് റ്റു റെഡ് പ്ലാനറ്റ് എന്ന പുസ്തകം പുറത്തിറക്കിയത്? 
Ans : ഐ.എസ്.ആർ.ഒ.
PSLV - C34


*ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങളെ ബഹിരാകാശത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം? 
Ans : PSLV - C34  
*PSLV-C34 വിക്ഷേപിച്ചത്? 
Ans : 2016 ജൂൺ 22 
*PSLV - C34 വിക്ഷേപണ കേന്ദ്രം? 
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ(ശ്രീഹരിക്കോട്ട)  
*ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഒരുമിച്ച വിക്ഷേപിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 3 
*ഒറ്റത്തവണ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം? 
Ans : റഷ്യ (37)(രണ്ടാമത് -അമേരിക്ക (29)) 
*PSLV - C34ലെ വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം? 
Ans : 17 
*PSLV - C34-ലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം? 
Ans : കാർട്ടോസാറ്റ് -2  
*PSLV-C34 -ലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം? 
Ans : സ്വയം (1kg)  
*PSLV-C34 -ലെ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപഗ്രഹങ്ങൾ?  
Ans : സത്യഭാമസാറ്റ് (ചെന്നൈ),സ്വയം (പൂനെ) 
*ISRO ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണം? 
Ans : PSLV-C34 
*PSLV യുടെ 36-ാം വിക്ഷേപണ ദൗത്യം? 
Ans : PSLV-C34  
*PSLV-C34 ലെ അമേരിക്കൻ ഉപഗ്രഹങ്ങളുടെ എണ്ണം? 
Ans : 13 
*PSLV -യുടെ ആദ്യ വിക്ഷേപണം നടന്നത്? 
Ans : 1993 സെപ്റ്റംബർ 20  
*PSLV വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ആകെ ഉപഗ്രഹങ്ങളുടെ എണ്ണം?
Ans : 113 
*PSLV ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപ്രഗഹങ്ങളുടെ എണ്ണം? 
Ans : 74  
*PSLV ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം? 
Ans : 39

NAVIC


*നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി? 
Ans : ഐ.ആർ.എൻ.എസ്.എസ് (IRNSS-Indian Regional Navigation Satellite System) 
*ഐ.ആർ.എൻ.എസ്.എസിലെ ഉപഗ്രഹങ്ങളുടെ എണ്ണം? 
Ans : 7 
*ഇന്ത്യയുടെ ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനം  ഇനി മുതൽ അറിയപ്പെടുന്നത്? 
Ans : നാവിക് (Navigation with Indian Constellation) 
*ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനമുള്ള മറ്റു രാജ്യങ്ങൾ? 
Ans : അമേരിക്ക (GPS), റഷ്യ (GLONASS),ചൈന (BeiDou), യൂറോപ്യൻ യൂണിയൻ (Galileo), ഫ്രാൻസ്  (DORIS) 
*ISRO നാവിഗേഷൻ  സെന്ററിന്റെ ആസ്ഥാനം? 
Ans : ബ്യാലലു (ബെംഗലൂരു) 
*ഐ.ആർ.എൻ.എസ്.എസ്. പ്രോജക്ട് ഡയറക്ടർ? 
Ans : ഡോ.എം.നാഗേശ്വര റാവു 
*IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം? 
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട)
>IRNSS-1A


Ans : ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം 
Ans : വിക്ഷേപണ വാഹനം -PSLV -C22 >IRNSS -1 B 
Ans : ഇന്ത്യയുടെ രണ്ടാമത് ഗതിനിർണ്ണയ ഉപഗ്രഹം 
Ans : വിക്ഷേപണ വാഹനം -PSLV -C24 >IRNSS- 1 C 
Ans : ഇന്ത്യയുടെ 3-ാമത് ഗതിനിർണ്ണയ ഉപഗ്രഹം 
Ans : വിക്ഷേപണ വാഹനം - PSLV-C26 >IRNSS - 1 D 
Ans : ഇന്ത്യയുടെ 4-ാമത് ഗതിനിർണ്ണയ ഉപഗ്രഹം  
Ans : വിക്ഷേപണ വാഹനം - PSLV - C27 >IRNSS - 1 E  
Ans : ഇന്ത്യയുടെ 5-ാമത് ഗതിനിർണ്ണയ ഉപഗ്രഹം 
Ans : വിക്ഷേപണ വാഹനം - PSLV-C31 >IRNSS - 1 F 
Ans : ഇന്ത്യയുടെ 6-ാമത് ഗതിനിർണ്ണയ ഉപഗ്രഹം 
Ans : വിക്ഷേപണ വാഹനം - PSLV - C32 >IRNSS - 1 G 
* ഇന്ത്യയുടെ 7-ാമത് ഗതിനിർണ്ണയ ഉപഗ്രഹം  
*ഇന്ത്യയുടെ ഗതിനിർണ്ണയ സംവിധാനത്തിലെ അവസാന ഉപഗ്രഹം  
*വിക്ഷേപണ വാഹനം - PSLV-C33
*ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം? 
Ans : ആര്യഭട്ട (360 kg) 
*ആര്യഭട്ടയും ഭാസ്‌ക്കരയും വിക്ഷേപിച്ചത്? 
Ans : സോവിയറ്റ് യൂണിയനിലെ ബെയ്ക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ വച്ച് (വോൾഗോ ഗ്രാഡ്) (1975 ഏപ്രിൽ 19) 
*ആര്യഭട്ട വിക്ഷേപണ സമയത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ? 
Ans : സതീഷ് ധവാൻ  
*ഭാരതത്തിന്റെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം? 
Ans : ഭാസ്‌ക്കര -1 
*ഭാസ്‌ക്കര വിക്ഷേപിച്ച വർഷം? 
Ans : 1979 ജൂൺ 7 
*ഭാസ്‌ക്കര II വിക്ഷേപിച്ച വർഷം? 
Ans : 1981 നവംബർ 20  
*ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം? 
Ans : രോഹിണി (ശ്രീഹരിക്കോട്ടയിൽ നിന്ന്)  
*രോഹിണി വിക്ഷേപണത്തിനായി ഉപയോഗിച്ച വാഹനം? 
Ans : എസ്.എൽ .വി.
ബഹിരാകാശ ഏജൻസികളും ആസ്ഥാനങ്ങളും 


*ISRO യുടെ അന്തരീക്ഷ ഭവൻ? 
Ans : ബംഗളൂരു 
*മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (MCF)? 
Ans : ഹസൻ (കർണാടകം),ഭോപ്പാൽ (മധ്യപ്രദേശ്‌ ) 
*ഫിസിക്കൽ റിസർച്ച് ലബോറട്ടറി? 
Ans : അഹമ്മദാബാദ്  (ഗുജറാത്ത്) 
*സ്പെയ്സ് ആപ്ലിക്കേഷൻ സെന്റർ? 
Ans : അഹമ്മദാബാദ്  
*ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (LPSC)? 
Ans : ബംഗളൂരു, മഹേന്ദ്രഗിരി, തിരുവനന്തപുരം  
*ISRO സാറ്റലൈറ്റ് സെന്റർ (SAC)? 
Ans : ബംഗളൂരു  
*സതീഷ് ധവാൻ സ്പെയ്സ് സെന്റർ (SDSC)? 
Ans : ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്)  
*വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (VSSC)? 
Ans : തിരുവനന്തപുരം 
*തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS)? 
Ans : തുമ്പ (തിരുവനന്തപുരം) 
*നാഷണൽ റിമോട്ട് സെൻസിംഗ്  സെന്റർ (NRSC)? 
Ans : ഹൈദരാബാദ്  
*നാഷണൽ അറ്റമോസ്ഫിറിക് റിസർച്ച് ലബോറട്ടറി? 
Ans : തിരുപ്പതി  
*നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ  സെന്റർ? 
Ans : ഷില്ലോങ്  
*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്  (IIRS)? 
Ans : ഡെറാഡൂൺ  
*ഇന്ത്യൻ ഡീപ് സ്പെയ്സ് നെറ്റ് വർക്ക് (IDSN)? 
Ans : ബംഗളൂരു  
*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആന്റ് ടെക്നോളജി (IIST)? 
Ans : തിരുവനന്തപുരം    
*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് (IIA)? 
Ans : ബംഗളൂരു 
*ആൻട്രിക്സ് കോർപ്പറേഷൻ? 
Ans : ബംഗളൂരു 
*ഇന്ത്യൻ യൂക്ലിഡ് -ഭാസ്കരാചാര്യൻ  
* ഇന്ത്യൻ ന്യൂട്ടൻ -ആര്യഭട്ടൻ  
*ഇന്ത്യൻ എെൻസ്റ്റീൻ-നാഗാർജുന  
* ഇന്ത്യൻ എഡിസൺ -ജി.ഡി.നായിഡു

ആസ്ട്രോസാറ്റ്

*ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ്? 
Ans : ആസ്ട്രോസാറ്റ് 
*ആസ്ട്രോസാറ്റ് വിക്ഷേപണ കേന്ദ്രം? 
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ (ആന്ധാപ്രദേശ്, 2015 സെപ്റ്റംബർ 28)  
*ആസ്ട്രോസാറ്റിനെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്? 
Ans : PSLV C30 
*ബഹിരാകാശ ടെലസ്കോപ്പ് വിക്ഷേപിച്ച മറ്റ് രാജ്യങ്ങൾ? 
Ans : അമേരിക്ക,റഷ്യ ,ജപ്പാൻ,യൂറോപ്യൻ യൂണിയൻ  
*ആസ്ട്രോസാറ്റിനൊപ്പം ഉണ്ടായിരുന്ന മറ്റ് വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം? 
Ans : 6 LAPAN-A2 (ഇന്തോനേഷ്യ),NLS-14( കാനഡ), LEMUR Satellites(യു.എസ്.എ) 
*നാസയുടെ ഹബിൾ ടെലസ്‌കോപ്പിനോട് സാദൃശ്യമുള്ള ഇന്ത്യയുടെ ബഹിരാകാശ ടെലസ്‌കോപ്പ്? 
Ans : ആസ്ട്രോസാറ്റ് 
*ആസ്ട്രോസാറ്റിന്റെ ഭാരം? 
Ans : 1513 kg 
*നീളം? 
Ans : 45 മീറ്റർ  
*മിഷൻ കാലയളവ്? 
Ans : 5 വർഷം 
*ഇന്ത്യയുടെ സൗര നിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത്? 
Ans : അഹമ്മദാബാദ് 
*ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന കർണാടകയിലെ ഹസ്സനിൽ സ്ഥിതിചെയ്യുന്ന ഐ.എസ്.ആർ.ഒ യുടെ അനുബന്ധ ഏജൻസി? 
Ans : മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (എം.സി.എഫ്)  
*ലിക്വിഡ് പ്രൊപ്പൽഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്? 
Ans : ബംഗളൂരു, വലിയമല, മഹേന്ദ്രഗിരി  
*ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം? 
Ans : ആപ്പിൾ (APPLE - ഏരിയാൻ പാസഞ്ചർ പേലോഡ് എക്സ്പിരിമെന്റ്) 
*ആപ്പിൾ വിക്ഷേപിക്കപ്പെട്ട സ്ഥലം? 
Ans : തെക്കേ അമേരിക്കയിലെ ഫ്രാൻസിന്റെ കോളനിയായ ഫ്രഞ്ചു ഗയാനയിലെ കൗറുവിൽ വച്ച് (1981 ജൂൺ 19) 
*ലോകത്തിലെ 138-ാമത്തെ ബഹിരാകാശ സഞ്ചാരി? 
Ans : രാകേശ് ശർമ്മ (1984)  
*രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വർഷം? 
Ans : 1984 ഏപ്രിൽ 2  
*രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയുമായി സഹകരിച്ച രാജ്യം? 
Ans : സോവിയറ്റ് യൂണിയൻ  
*രാകേഷ് ശർമ്മ ബഹിരാകാശത്ത് പോയ പേടകം? 
Ans : സോയൂസി -ടി - 11  
*രാകേഷ് ശർമ്മ ബഹിരാകാശത്ത് ചിലവഴിച്ച നിലയം? 
Ans : സല്യൂട്ട് 7 
*കാലാവസ്ഥാവശ്യങ്ങൾക്കു വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? 
Ans : മെറ്റ്സാറ്റ് 1 (കൽപ്പന -1)  
*ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദന സാറ്റലൈറ്റ്? 
Ans : ഐ.ആർ.എസ്.1-എ (1988) 
*പര്യവേക്ഷണം, പ്രകൃതി വിഭവങ്ങളുടെ വിവരം ശേഖരിക്കൽ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ?
Ans : ഐ.ആർ.എസ്  
*ഐ.ആർ.എസ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന വിക്ഷേപണ വാഹനങ്ങൾ? 
Ans : പി.എസ്.എൽ.വി  
*ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ ഉപഗ്രഹം? 
Ans : ഇൻസാറ്റ് -1A. (1981-ൽ കൗറുവിൽ നിന്ന് വിക്ഷേപിച്ചു)  
*ഇൻസാറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കു വിക്ഷേപണ വാഹനം? 
Ans : ജി.എസ്.എൽ.വി  
*ഭ്രമണപഥത്തിൽ നിന്ന് വീണ്ടെടുക്കാൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം? 
Ans : എസ്.ആർ.ഇ - 1  
*എസ്.ആർ.ഇ -1 വിക്ഷേപിച്ച വാഹനം? 
Ans : PSLVC-7  
*ഇന്ത്യയുടെ ചാര ഉപഗ്രഹമായി കരുതപ്പെടുന്നത്? 
Ans : ടി.ഇ.എസ്. (ടെക്നോളജി എക്സ്പിരിമെന്റ് സാറ്റ്ലൈറ്റ് ;2001)
ISRO യുമായി ചേർന്ന് 


*ഭൂകമ്പത്തെക്കുറിച്ചുള്ള പഠനത്തിനായി നാസയും ISROയും സംയുക്തമായി വിക്ഷേപിക്കുന്ന ഉപഗ്രഹം? 
Ans : NISAR 
*അകലെയുള്ള പ്രപഞ്ചത്തെക്കുറിച്ചും, സമാധാനപരമായ കാര്യങ്ങൾക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള പര്യവേക്ഷണങ്ങൾക്കായി ISRO യുമായി സഹകരിക്കാൻ ഉടമ്പടി ഒപ്പുവച്ച ഏജൻസി? 
Ans : കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISAR) 
കൽപന ചൗള 


*ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരി? കൽപ്പനാ ചൗള (1997) 
*കൽപ്പന ചൗള കർണാൽ (ഹരിയാന) 
*'പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ്’ എന്ന അഭിപ്രായപ്പെട്ടത്? 
Ans : കൽപ്പനാ ചൗള  
*ഏത് സ്പേസ് ഷട്ടിൽ പൊട്ടിത്തെറിച്ചാണ് കൽപ്പനാ ചൗള കൊല്ലപ്പെട്ടത്? 
Ans : കൊളംബിയ (2003)  
*ദുരന്തം വരിച്ചു കൊളംബിയയെ നയിച്ചത്? 
Ans : റിക് ഹസ്ബെന്റ്  
*ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേര്? 
Ans : കല്പന -1  
*കൊളംബിയ തകർന്നു വീണത്? 
Ans : അമേരിക്കയിലെ ടെക്സാസ് (Texas)സംസ്ഥാനത്തിനു മുകളിൽ വച്ച് 
*ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എൻജിൻ വിജയകരമായി ഉപയോഗിച്ച വിക്ഷേപണ വാഹനം? 
Ans : ജി.എസ്.എൽ.വി. D5 (2014 ജനുവരി 5 ന്) 
*ജി.എസ്.എൽ.വി. D5 വിക്ഷേപണ വാഹനമുപയോഗിച്ച് ഭ്രമണപഥത്തിലെത്തിച്ച വാർത്താവിനിമയ ഉപഗ്രഹം? 
Ans : ജിസാറ്റ്‌ 14 
*ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ ? 
Ans : ആറാമത്തെ  
*നാല് ഉപഗ്രഹങ്ങളെ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം? 
Ans : പി.എസ്.എൽ.വി.സി.-7 I (PSLV C -19 വാഹനത്തിൽ 2012 ഏപ്രിൽ 26-ന് വിക്ഷേപിച്ചു) 
*ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റഡാർ ഇമേജിംഗ് ഉപഗ്രഹം? 
Ans : റിസാറ്റ് - I 
*റിസാറ്റ് -I ന്റെ പ്രോജക്റ്റ് ഡയറക്ടർ? 
Ans : എൻ.വളർമതി 
*ഡിസാസ്റ്റർ മാനേജ്മെന്റിനായി ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹം? 
Ans : റിസാറ്റ് -2 (2009 ഏപ്രിൽ 20) 
*മേഘത്തിനുള്ളിൽക്കൂടിയും ഭൂമിയെ നിരീക്ഷിക്കാൻ ശേഷിയുള്ള റഡാർ ഇമേജിങ് സാറ്റലൈറ്റ്? 
Ans : റിസാറ്റ് - 2 
*നാസയുടെ ഇന്നവേറ്റീവ് അഡ്വാൻസ് കോൺസെപ്റ്റ്സ് (NIAC) പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ? 
Ans : രത്നകുമാർ ബുഗ്ഗ 
*സമുദ്രപഠനങ്ങൾക്കായുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം? 
Ans : ഓഷൻസാറ്റ് -1   
*ഐ. ആർ എസ്. പി 4 എന്നറിയപ്പെടുന്ന ഉപഗ്രഹം? 
Ans : ഓഷൻസാറ്റ് -1 (1999 മെയ് 26ന് ശ്രീഹരികോട്ടയിൽ നിന്ന് വിക്ഷേപിച്ചു ) 
*പി.എസ്.എൽ.വി-സി20-ൽ ഉണ്ടായിരുന്ന ഇന്ത്യ-ഫ്രാൻസ് സംയുക്ത സംരംഭമായ ഉപഗ്രഹം? 
Ans : സരൾ
RLV-TD


*പുനരുപയോഗിക്കാൻ കഴിയുന്ന ISROയുടെ വിക്ഷേപണ വാഹനം ? 
Ans : RLV-TD (Reusable Launch Vehicle Technology Demonstrator) 
*RLV-TD വിക്ഷേപിച്ചത്? 
Ans : 2016 മേയ് 23 
*വിക്ഷേപണ കേന്ദ്രം? 
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട) 
GSLV Mark III


*ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ്? 
Ans : GSLV Mark III 
*GSLV Mark III വിക്ഷേപിച്ച തീയ്യതി? 
Ans : 2014 ഡിസംബർ 18 
*GSLV Mark III യുടെ വിക്ഷേപണ കേന്ദ്രം? 
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ(ശ്രീഹരിക്കോട്ട ) 
*GSLV Mark III യുടെ ആകെ നിർമ്മാണ ചിലവ്? 
Ans : 140 കോടി  
*GSLV Mark III വിക്ഷേപണത്തിന്റെ പ്രോജക്ട് ഡയറക്ടർ ? 
Ans : എസ്.സോമനാഥ്  
*എത്ര കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വരെ GSLV Mark III റോക്കറ്റിന് ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കും? 
Ans : 4000 കിലോഗ്രാം  
*ഈ ദൗത്യം LVM 3-X/CARE മിഷൻ എന്നും അറിയപ്പെടുന്നു  
*CARE ന്റെ പൂർണ്ണരൂപം? 
Ans : Crew Module Atmospheric Re-entry Experiment 
*ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചുള്ള പദ്ധതിരേഖ തയ്യാറാക്കുക എന്ന കടമ നിർവ്വഹിക്കുന്ന ഏജൻസി? 
Ans : സ്പോസ് അപ്ലിക്കേഷൻസെന്റർ (അഹമ്മദാബാദ്)  
INSAT - 3DR


*കാലാവസ്ഥാ നിരീക്ഷണത്തിനും പഠനത്തിനുമായി ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച ആധുനിക ഉപഗ്രഹം? 
Ans : ഇൻസാറ്റ് 3 ഡി.ആർ. 
*ഇൻസാറ്റ് 3 ഡി.ആർ. വിക്ഷേപിച്ചത്? 
Ans : 2016 സെപ്റ്റംബർ 8 
*ഇൻസാറ്റ് 3 ഡി ആറിന്റെ ഭാരം? 
Ans : 2211 kg 
*ഇൻസാറ്റ് 3 ഡി വിക്ഷേപണ വാഹനം? 
Ans : GSLV F 05 
*ഇൻസാറ്റ് 3 ഡി ആറിന്റെ വിക്ഷേപണ കേന്ദ്രം? 
Ans : സതീഷ് ധവാൻ സ്പോസ് സെന്റർ -ശ്രീഹരിക്കോട്ട 
*ഇൻസാറ്റ് 3 ഡി ആർ-ന്റെ ഭ്രമണ കാലാവധി? 10 വർഷം  
*ഇൻസാറ്റ് 3 ഡി.ആറിന്റെ പദ്ധതി ചെലവ്? 
Ans : 400 കോടി 
*കാലാവസ്ഥാ നിരീക്ഷണത്തിനു പുറമേ അന്തരീക്ഷ താപനില, സാന്ദ്രത, മേഘങ്ങൾ, ഓസോൺ പാളിയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായിക്കും  
*ഇൻസാറ്റ് 3 ഡി.ആറിന്റെ മുൻഗാമിയായ ഇൻസാറ്റ് 3 ഡി.വിക്ഷേപിച്ചത്? 
Ans : 2013 ജൂലൈ 26 
*ഇൻസാറ്റ് 3 ഡിയുടെ വിക്ഷേപണ വാഹനം? 
Ans : ഏരിയൻ 5 
*INSAT-ന്റെ പൂർണ്ണരൂപം? 
Ans : ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം   
*ഇൻസാറ്റ് സീരീസ് കമ്മീഷൻ ചെയ്ത വർഷം? 
Ans : 1983

സുനിതാ വില്യംസ്

*ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ? 
Ans : സുനിതാ വില്യംസ്  
*ഏറ്റവും കൂടുതൽ സമയം ബഹിരാകാശ വാഹനത്തിൽ സഞ്ചരിച്ച വനിത? 
Ans : സുനിത വില്യംസ്  
*ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത?  
Ans : സുനിത വില്യംസ് 
*ഐ.എസ്.ആർ.ഒയുടെ ആദ്യ ചെയർമാൻ? 
Ans : വിക്രം സാരാഭായ്  
*ഏറ്റവും കൂടുതൽ കാലം ഐ.എസ്.ആർ.ഒ. ചെയർമാനായിരുന്നത്? 
Ans : സതീഷ് ധവാൻ  
*ഐ. എസ്.ആർ.ഒ ചെയർമാനായ ആദ്യ മലയാളി? 
Ans : എം.ജി.കെ. മേനോൻ 
*ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ? 
Ans : എം.കെ. വെനുബാപ്പു  
*നക്ഷത്രങ്ങളുടെ വർഗ്ഗീകരികരണവുമായി ബന്ധപ്പെട്ട സാഹ ഇക്വേഷൻ ആവിഷ്കരിച്ചത്? 
Ans : മേഘനാഥ് സാഹ 
*ശകവർഷം ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച കലണ്ടർ റീഫോം കമ്മറ്റിയുടെ അധ്യക്ഷൻ? 
Ans : മേഘനാഥ് സാഹ 
*സമുദ്രങ്ങളുടെ ഉപരിതലം സൂഷ്മമായി പഠിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? 
Ans : സരൾ  
*സരൾ ഉപഗ്രഹത്തിന്റെ വിക്ഷേപണ കേന്ദ്രം? 
Ans : സതീഷ് ധവാൻ സ്പെയ്സ് സെന്റർ 
*വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മാത്രമായി ഇന്ത്യവിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം? 
Ans : എഡ്യൂസാറ്റ് (2004 സെപ്റ്റംബർ 20)  
*GSAT-3 എന്നറിയപ്പെടുന്ന ഉപഗ്രഹം? 
Ans : എഡ്യൂസാറ്റ് 
*“എഡ്യൂസാറ്റ്” എന്ന ഉപഗ്രഹം വിക്ഷേപിച്ച സ്ഥലം? 
Ans : ശ്രീഹരിക്കോട്ട  
*പത്ത് ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിച്ച ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനം? 
Ans : പി.എസ്.എൽ.വി.-സി. 9 (2008 ഏപ്രിൽ 28)  
*പി.എസ്.എൽ.വി.-സി. 9 ദൗത്യത്തിന്റെ ഡയറക്ടർ? 
Ans : ജോർജ് കോശി  
*ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ? 
Ans : കാർട്ടോസാറ്റ് -1, റിസോഴ്സ് സാറ്റ്-1 
*പി.എസ്.എൽ.വി.-സി 6ൽ നിന്നും 2005 മേയ് 5 ന് വിക്ഷേപിച്ച ഉപഗ്രഹം? 
Ans : കാർട്ടോസാറ്റ് -1 
*ഇന്ത്യയുടെ അത്യാധുനിക റിമോർട്ട് സെൻസിങ് ഉപഗ്രഹം? 
Ans : റിസോഴ്സ് സാറ്റ് - 1 
*അമച്വർ റേഡിയോ സർവീസുകളെ (ഹാം റേഡിയോ) വിപുലീകരിക്കാൻ സഹായിക്കുന്ന ഉപഗ്രഹം? 
Ans : ഹാംസാറ്റ് (2005 മേയ് 5) 
*കൃതിമ ഉപഗ്രഹങ്ങളുടെ പ്രധാന ഊർജ്ജ സ്രോതസ്സ്? 
Ans : സോളാർ സെല്ലുകൾ  
*കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ച് പഠിക്കുന്നതിന് സഹായിക്കുന്ന ഉപഗ്രഹം? 
Ans : മേഘാട്രോപിക്സ്  
*മേഘാട്രോപിക്സ് ഉപഗ്രഹങ്ങളുടെ വിക്ഷേപണവുമായി സഹകരിക്കുന്ന രാജ്യം ? 
Ans : ഫ്രാൻസ്  
*24 മണിക്കൂർ കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കുന്ന ഉപഗ്രഹങ്ങൾ? 
Ans : ഭൂസ്ഥിര ഉപഗ്രഹങ്ങൾ 
*ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം? 
Ans : ജുഗ്നു 
*ജുഗ്നു ഉപഗ്രഹം നിർമ്മിച്ചത്? 
Ans : ഐ.ഐ.ടി കാൺപൂർ 
*കൃഷി, ദുരന്തനിവാരണം എന്നിവയുടെ സഹായത്തിനായി ഉപയോഗിക്കുന്ന ഉപഗ്രഹം? 
Ans : ജുഗ്നു 
*ഏരിയൽ 5 റോക്കറ്റ് ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം? 
Ans : ഹൈലാസ് (ഹൈലി അഡാപ്റ്റബിൾ സാറ്റലൈറ്റ്)  
*ഇന്ത്യ നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം? 
Ans : ജിസാറ്റ് 10 (
10.34 ടൺ) 
*ജിസാറ്റ് 10 വിക്ഷേപിച്ച സ്ഥലം? 
Ans : കൗറു (ഫ്രഞ്ച് ഗയാന)  
*ജി-സാറ്റ്-12 വിക്ഷേപിച്ച റോക്കറ്റ് ? 
Ans : PSLV-C-17 
*ISRO വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം? 
Ans : ജി-സാറ്റ് - 12  
*ഫ്രാൻസിന്റെ സ്പോട്ട് 6 ജപ്പാന്റെ പ്രോയിട്ടേഴ്സ് എന്നീ ഉപഗ്രഹങ്ങളെ PSLV C - 21 ഭ്രമണപഥത്തിലെത്തിച്ചു. 
*കേരളത്തിന്റെ സമഗ്രവികസനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഉപഗ്രഹാതിഷ്ഠിത സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ? 
Ans : ഭൂവൻ കേരള 
*മറ്റൊരു രാജ്യത്തിനു വേണ്ടി ഇന്ത്യ ഭ്രമണപഥലെത്തിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് സ്പോട്ട് 6(712 kg) (62 ഉപഗ്രഹങ്ങൾ, 37 റോക്കറ്റുകൾ, ഒരു സ്പേസ് റിക്കവറി മൊഡ്യൂൾ എന്നിവ വിക്ഷേപിച്ചതോടെ ISRO നൂറു ദൗത്യങ്ങൾ പൂർത്തിയാക്കി. 
*ISRO യുടെ ആദ്യ വാണിജ്യ വിക്ഷേപണം? 
Ans : 2007 ൽ ഇറ്റലിയുടെ ഏജിൽ ഉപഗ്രഹം (350 കിലോ) 
*ഇന്ത്യാ ഫ്രാൻസ് സംയുക്ത സംരംഭം സരൾ ഉൾപ്പെടെ 7 ഉപ്രഗ്രഹങ്ങൾ PSLVC20 ഭ്രമണപഥത്തിലെത്തിച്ചു. 
4.PSLV വിക്ഷേപണ വാഹനത്തിന്റെ വിജയകരമായ 23-ാമത്തെ ദൗത്യമായിരുന്നു PSLV-C20 
*ൾസമുദ്രങ്ങളുടെ ഉപരിതലം സൂക്ഷ്മമായി പഠിക്കുകയാണ് സരളിന്റെ പ്രധാന ലക്ഷ്യം.ഫ്രാൻസ് വികസിപ്പിച്ചെടുത്ത ആർഗോസ്,ആർട്ടില എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സരൾ പ്രവർത്തിക്കുന്നത് (SARAL-satellite with ARgos and Actika) 
*സരളിനെ കൂടാതെ മറ്റു വാണിജ്യ ചെറു ഉപഗ്രഹങ്ങളെ കൂടി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു (മറ്റു ഉപഗ്രഹങ്ങൾ (SAPPHIRE,NEOSSAT,AAUSAT,BRITE,uniBRITE and STRaND 1) 
*പൂർണമായും പ്രതിരോധ ആവശ്യങ്ങൾക്കായി ഐ.എസ്.ആർ.ഒ നിർമ്മിച്ച ആദ്യ ഉപഗ്രഹം? 
Ans : ജിസാറ്റ്‌ -7 
* ജിസാറ്റ്‌ -7 വിക്ഷേപിച്ചത്? 
Ans : 2013 ആഗസ്റ്റ് 29 (ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പേസ് സ്റ്റേഷനിൽ നിന്നും Ariane 5 റോക്കറ്റ് ഉപയോഗിച്ചാണ് GSAT-7 വിക്ഷേപിച്ചത്) 
*ഇന്ത്യയെ കൂടാതെ പ്രതിരോധ ഉപഗ്രഹം സ്വന്തമായുള്ള രാജ്യങ്ങൾ? 
Ans : റഷ്യ, അമേരിക്ക, ബ്രിട്ടൺ, ചൈന
സെ‍ഞ്ച്വറിയടിച്ച് ISRO


*ISRO യുടെ 100-മത്തെ ദൗത്യം ? 
Ans : PSLV V-21 
*PSLV V-21 വിക്ഷേപിച്ചത്? 
Ans : 2012 സെപ്റ്റംബർ 9 
*ISRO യുടെ 101-മത്തെ ദൗത്യം? 
Ans : PSLV V-20 
*PSLV V-20 വിക്ഷേപിച്ചത്? 
Ans : 2013 ഫെബ്രുവരി 25
ഉപഗ്രഹവും സ്മാർട്ടായി

  
*ലോകത്തിലെ ആദ്യ സ്മാർട്ട്ഫോൺ നിയന്ത്രിത ഉപ്രഗഹമാണ്? 
Ans : STRaND 1  
*STRaND 1 വികസിപ്പിച്ചെടുത്ത രാജ്യം? 
Ans : ബ്രിട്ടൺ  
*STRAND 1 ന്റെ പൂർണ്ണ രൂപം? 
Ans : "Surrey Training Research and Nanosatellite Demonstrator 1"  
*ആദ്യമായി ഉപഗ്രഹം നിർമ്മിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി ? 
Ans : അണ്ണാ യൂണിവേഴ്സിറ്റി (തമിഴ്നാട്) 
*അണ്ണാ യുണിവേഴ്സിറ്റി നിർമ്മിച്ച ഉപഗ്രഹം? 
Ans : അനുസാറ്റ്

റിസോഴ്സ്സാറ്റ് - 2A


*അടുത്തിടെ ഇന്ത്യ വിക്ഷേപിച്ച റിമോർട്ട് സെൻസിങ് ഉപഗ്രഹം? 
Ans : റിസോഴ്സ്സാറ്റ് - 2A(ഡിസംബർ 7, 2016) 
2.റിസോഴ്സ്സാറ്റ് - 2A ഭ്രമണപഥത്തിൽ എത്തിച്ച വിക്ഷേപണ വാഹനം? 
Ans : PSLV-C 36  
*ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ്  റിസോഴ്സ്സാറ്റ് 2A വിക്ഷേപിച്ചത്? 
*റിസോഴ്സ്സാറ്റ് 1 വിക്ഷേപിച്ച വർഷം - 2003 
*റിസോഴ്സ്സാറ്റ് 2 വിക്ഷേപിച്ച വർഷം - 2011

സ്ക്രാംജെറ്റ്


*ചെലവ് കുറഞ്ഞ രീതിയിൽ ദുതഗതിയിൽ റോക്കറ്റുകളെ ബഹിരാകാശത്ത് എത്തിക്കുന്നതിലേക്കായി ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ച സാങ്കേതിക വിദ്യ? 
Ans : സ്ക്രാംജെറ്റ് 
*സ്ക്രാംജെറ്റിന്റെ വിക്ഷേപണ വാഹനം? 
Ans : അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിൾ (എ.ടിവി - സൗണ്ടിങ് റോക്കറ്റ്) 
*സ്ക്രാംജെറ്റ്  ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്? 
Ans : 2016 ആഗസ്റ്റ് 27 
*സ്ക്രാംജെറ്റ് പരീക്ഷണം നടത്തി വിജയിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ? 
Ans : 4 -ാമത്തെ (മറ്റ് രാജ്യങ്ങൾ - അമേരിക്ക, റഷ്യ, യുറോപ്യൻ സ്പേസ് ഏജൻസി ) 
*അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ ഉപയോഗിച്ച് ഇന്ധനത്തിന്റെ ജ്വലനം നടത്തുന്ന സാങ്കേതിക വിദ്യയാണ് സ്ക്രാംജെറ്റിന്റെ പ്രത്യേകത 
ടീം ഇൻഡസ് 


*ഇന്ത്യയുടെ ആദ്യ സ്വകാര്യ ചാന്ദ്ര പര്യവേഷണത്തിന് നേതൃത്വം നൽകുന്ന കമ്പനി? 
Ans : ടീം ഇൻഡസ് 
*വിക്ഷേപണത്തിന് പദ്ധതിയിട്ടിരിക്കുന്നത്? 
Ans : 2017 ഡിസംബർ 28 
*ടീം ഇൻഡസ് എന്ന എയ്റോസ്പേയ്സ് സ്റ്റാർട്ടപ്പ് കമ്പനിയുടെ ആസ്ഥാനം? 
Ans : ബംഗലുരൂ  
*ഗൂഗിളിന്റെ ലൂണാർ Xപ്രൈസ് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം? 
Ans : ടീം ഇൻഡസ് (മറ്റു ടീമുകൾ - മൂൺ എക്സ്പ്രസ്, സിനെർജി മൂൺ (അമേരിക്ക), സ്പേയ്സ് IL (ഇസ്രയേൽ)

          ✫✫✫✫ 𝙽𝙸𝙲𝙷𝙴 𝙿𝚂𝙲 ✫✫✫✫

No comments:

Post a Comment