Friday, March 5, 2021

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (𝑰𝑭𝑭𝑲) 𝑰𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝑭𝒊𝒍𝒊𝒎 𝑭𝒆𝒔𝒕𝒊𝒗𝒆𝒍 𝒐𝒇 𝑲𝒆𝒓𝒂𝒍𝒂

   അന്തർദേശീയ ചലച്ചിത്രോത്സവം
               (കേരളം)  𝑰𝑭𝑭𝑲 𝑨𝒘𝒂𝒓𝒅𝒔 
               ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (𝑰𝑭𝑭𝑲)
𒊹︎︎︎𝑰𝑭𝑭𝑲 സ്ഥിരം വേദി : തിരുവനന്തപുരം 
𒊹︎︎︎ആരംഭിച്ച വർഷം :1996 (കോഴിക്കോട്)
𒊹︎︎︎ലോഗോ വേണമെന്ന് ആവശ്യപ്പെട്ടത് :ജി അരവിന്തൻ 
𒊹︎︎︎ലോഗോ : ലങ്ക ലഷ്മി എന്നാ തോല്പാവ 
𒊹︎︎︎ലോഗോ രൂപകല്പന ചെയ്തത് :കൃഷ്ണൻകുട്ടി പുലവർ

       ★ 25𝒕𝒉 𝑰𝑭𝑭𝑲 2020

☞︎︎︎ കൊറോണ കാരണം 2021 ഇൽ ആണ് നടത്തപ്പെട്ടത്. വേദികൾ :- തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി

☞︎︎︎ 2020 ലൈഫ്ടൈം അച്ചിവമെന്റ്അവാർഡിന് അർഹനായ വ്യക്തി :-  ജീൻ ലു ക് ഗൊദാർദ്  (ഫ്രാൻസ് ) 


       ★ 24𝒕𝒉 𝑰𝑭𝑭𝑲 2019

☞︎︎︎മികച്ച ചിത്രം (സുവർണ ചകോരം) : 
𝑻𝒉𝒆𝒚 𝒔𝒂𝒚 𝒏𝒐𝒕𝒉𝒊𝒏𝒈 𝒔𝒕𝒂𝒚𝒔 𝒕𝒉𝒆 𝒔𝒂𝒎𝒆 ( ജപ്പാൻ )
(സംവിധാനം: 𝑱𝒐𝒆 𝑶𝒅𝒂𝒈𝒊𝒓𝒂)

☞︎︎︎മികച്ച സംവിധായകൻ ( രചതചകോരം ) : 
അലൻ ഡബ്ബോർട്ടൻ ( ചിത്രം: 𝑷𝒂𝒄𝒂𝒓𝒓𝒆𝒕𝒆) 

☞︎︎︎മികച്ച ഏഷ്യൻ ചിത്രം (നെറ്റ്പാക് അവാർഡ്): 𝑨𝒂𝒏𝒊 𝑴𝒂𝒂𝒏𝒊 ( സംവിധാനം : ഫാഹിം ഇർഷാദ് )

☞︎︎︎മികച്ച നവാഗത സംവിധായകൻ (രജതചകോരം ) : സീസർ ( ചിത്രം: ഗ്വട്ടിമാല) 

☞︎︎︎മികച്ച മലയാള ചലച്ചിത്രം (ഫിപ്രെസ്‌സി പുരസ്ക്കാരം) :  പനി (സംവിധാനം: സന്തോഷ്‌ നൂർ) 

☞︎︎︎ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള കെ .ആർ.മോഹനൻ എൻഡോവ്മെന്റ് പുരസ്ക്കാരം നേടിയത് : ഫാഹിം ഇർഷാദ് (ചിത്രം: 𝑨𝒂𝒏𝒊 𝑴𝒂𝒂𝒏𝒊)

☞︎︎︎ 2019 ലൈഫ്ടൈം അച്ചിവമെന്റ്അവാർഡിന് അർഹനായ വ്യക്തി :- Fernando Solanas (Argentine)

       ★ 23𝒓𝒅 𝑰𝑭𝑭𝑲 2018 

☞︎︎︎മികച്ച ചിത്രം (സുവർണ ചകോരം) : 
ഒറ്റാഗ്  ഇ -താരിഖ് ( ഇറാൻ )
(സംവിധാനം: Rouhollah Hejazi)

☞︎︎︎മികച്ച സംവിധായകൻ (രചതചകോരം) : 
ലിജോ ജോസ് പെല്ലിശ്ശേരി ( ചിത്രം: ഇ.മ.യൗ) 

☞︎︎︎മികച്ച ഏഷ്യൻ ചിത്രം (നെറ്റ്പാക് അവാർഡ്): ഇ .മ.യൗ ( സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി)

☞︎︎︎മികച്ച നവാഗത സംവിധാനം (രജതചകോരം ) : അനാമിക ഹസ്കർ
( ചിത്രം: Taking the Horടe to Eat Jalebis ) 

☞︎︎︎മികച്ച മലയാള ചലച്ചിത്രം (ഫിപ്രെസ്‌സി പുരസ്ക്കാരം) :  സുഡാനി ഫ്രം നൈജീരിയ (സംവിധാനം: സക്കറിയ മുഹമ്മദ്‌ ) 

☞︎︎︎ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആർ.മോഹനൻ എൻഡോവ്മെന്റ് പുരസ്ക്കാരം നേടിയത് : 
മനോഹർ ആന്റ് ഐ
(സംവിധാനം: അമിതാഭ് ചാറ്റർജി )

     ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
 ☞︎︎︎https://www.facebook.com/nichepsc/
      ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

       ★ 22𝒏𝒅 𝑰𝑭𝑭𝑲 2017

☞︎︎︎മികച്ച ചിത്രം (സുവർണ ചകോരം) : 
വാജിബ് (സംവിധാനം: Annemarie Jacir from Palestine)

☞︎︎︎മികച്ച സംവിധായകൻ (രചതചകോരം) : അനുച്ച ബൂന്യവേതന 
( ചിത്രം: Malila: The Farewell Flower) 

☞︎︎︎മികച്ച ഏഷ്യൻ ചിത്രം (നെറ്റ്പാക് അവാർഡ്): ന്യൂട്ടൺ (സംവിധാനം:  അമിത്  മശൂർകാർ - ഇന്ത്യ )

☞︎︎︎മികച്ച മലയാള ചലച്ചിത്രം (നെറ്റ്പാക്ക്  പുരസ്ക്കാരം) :  തൊണ്ടിമുതലും ദൃക്‌സാക്ഷിയും

☞︎︎︎മികച്ച മലയാള ചലച്ചിത്രം (ഫിപ്രെസ്‌സി  പുരസ്ക്കാരം) :  ഏദൻ (സംവിധാനം  : സഞ്ജു സുരേന്ദ്രൻ )

☞︎︎︎മികച്ച അന്താരാഷ്ട്ര ചലച്ചിത്രം (ഫിപ്രെസ്‌സി  പുരസ്ക്കാരം) :  ന്യൂട്ടൺ  (സംവിധാനം  : സഞ്ജു സുരേന്ദ്രൻ ( directed by അമിത്  മശൂർകാർ - ഇന്ത്യ )

             ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

മനുഷ്യാവകാശ കമ്മീഷൻ 𝑯𝒖𝒎𝒂𝒏 𝑹𝒊𝒈𝒉𝒕𝒔 𝑪𝒐𝒎𝒎𝒊𝒔𝒔𝒊𝒐𝒏𝒔

         മനുഷ്യാവകാശ കമ്മീഷൻ  
          𝑯𝒖𝒎𝒂𝒏 𝑹𝒊𝒈𝒉𝒕𝒔 𝑪𝒐𝒎𝒎𝒊𝒔𝒔𝒊𝒐𝒏𝒔    
             ✵✵✵✵✵♕︎✵✵✵✵✵

𒊹︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻ

☞︎︎︎ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് :ദേശീയ മനുഷ്യാവകാശ കമ്മീഷൻ (സ്റ്റാറ്റ്യൂട്ടറി ബോഡി)

☞︎︎︎1993 ലെ മനുഷ്യാവകാശ നിയമം അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് :1993 ഒക്ടോബർ 12

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം: മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
     ➪മനുഷ്യാവകാശ കമ്മിഷന്റെ മുന്‍ ആസ്ഥാനം സര്‍ദാര്‍ പട്ടേല്‍ ഭവൻ

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരാംഗങ്ങളുടെ എണ്ണം  : ചെയർമാനെ കൂടാതെ നാല് അംഗങ്ങൾ

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതാര്:രാഷ്ട്രപതി

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര :5 വർഷം അല്ലെങ്കിൽ 70 വയസ്
     ➪ 2019 മുതൽ 3 വർഷം അല്ലെങ്കിൽ 70 വയസ്

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള മാനദന്ധം   : മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ അംഗങ്ങൾ :പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കർ

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിലവിലെ ചെയർമാൻ :  എച്ച് എൽ ദത്ത്(7 ത് )

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ ചെയർമാൻ  : ജസ്റ്റിസ് രംഗനാഥ് മിശ്ര

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ മലയാളി  : കെ ജി ബാലകൃഷ്ണൻ

☞︎︎︎ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാൻ ആയിരുന്ന വ്യക്തി : കെ ജി ബാലകൃഷ്ണൻ

    ✍︎ മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ :2019  

   ➪കേന്ദ്ര, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളുടെ കാലാവധി അഞ്ചിൽ‌ നിന്ന് 3 വർഷമായി കുറയ്ക്കുന്ന ബിൽ ആണ്  മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബിൽ 2019
   ➪ബിൽ അവതരിപ്പിച്ചത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്
   ➪ഭേദഗതി പ്രകാരം ചെയർമാൻ ഉൾപ്പെടെ അംഗസംഖ്യ :06
☞︎︎︎ഒരാൾ വനിതായായിരിക്കണം
   ➪മനുഷ്യവകാശ സംരക്ഷണ ഭേദഗതി  ബിൽ ലോക സഭ പാസാക്കിയത് :19𝒕𝒉 ജൂലൈ 2019
   ➪മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി 22𝒏𝒅 ജൂലൈ 2019
   ➪മനുഷ്യവകാശ സംരക്ഷണ ഭേദഗതി  ബിൽ രാഷ്ട്രപതി ഒപ്പുവച്ചത് -27𝒕𝒉 ജൂലൈ 2019
   ➪മനുഷ്യവകാശ സംരക്ഷണ ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നത് - 2𝒏𝒅 ഓഗസ്റ്റ് 2019

✍︎ ബില്ലിലെ മറ്റു ഭേദഗതികൾ

   ✯സുപ്രീം കോടതി മുൻ ജസ്റ്റിസുമാർക്കു ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകാം. നിലവിൽ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമാർക്കു മാത്രം.
   ✯ഹൈക്കോടതി മുൻ ജഡ്ജിമാർക്കു സംസ്ഥാന കമ്മിഷൻ അധ്യക്ഷനാകാം. നിലവിൽ, പരിഗണിക്കുന്നത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമാരെ മാത്രം. 
   ✯പിന്നാക്ക വിഭാഗം, ഭിന്നശേഷി, ശിശു സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ദേശീയ കമ്മിഷനുകളിലെ അധ്യക്ഷൻമാർക്ക് മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളാകാം.
     ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎
        ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔽𝔸ℂ𝔼𝔹𝕆𝕆𝕂 ℙ𝔸𝔾𝔼
              𝓛𝓲𝓴𝓮 & 𝓢𝓱𝓪𝓻𝓮 𝓸𝓾𝓻 𝓹𝓪𝓰𝓮
 ☞︎︎︎https://www.facebook.com/nichepsc/
      ❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎❣︎

𒊹︎︎︎കേരള മനുഷ്യാവകാശ കമ്മീഷൻ 

☞︎︎︎കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന് :1998 ഡിസംബർ 11

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് :ഗവർണ്ണർ

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്  :പ്രസിഡൻറ്

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാൻറെയും കാലാവധി എത്ര :5 വർഷം അല്ലെങ്കിൽ 70 വയസ്

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം  :ചെയർമാനെ കൂടാതെ മൂന്ന് അംഗങ്ങൾ

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള യോഗ്യത  :ഹൈ കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരിക്കണം

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോളത്തെ ചെയർമാൻ : ആന്റണി ഡോമിനിക് 

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ  : ജസ്റ്റിസ് എം എം പരീത്‌പിള്ള

☞︎︎︎സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം :തിരുവനന്തപുരം

            ✵✵✵✵✵♕︎✵✵✵✵✵
                ℕ𝕀ℂℍ𝔼 ℙ𝕊ℂ 𝔹𝕃𝕆𝔾
     ☞︎︎︎ https://nichepsc.blogspot.com/
    ᯾᯾᯾᯾᯾᯾᯾✪✪✪✪✪᯾᯾᯾᯾᯾᯾᯾

Thursday, March 4, 2021

ചേറ്റൂർ ശങ്കരൻ നായർ 𝑪 𝑺𝒂𝒏𝒌𝒂𝒓𝒂𝒏 𝑵𝒂𝒊𝒓

        ചേറ്റൂർ ശങ്കരൻ നായർ
              𝑪 𝑺𝒂𝒏𝒌𝒂𝒓𝒂𝒏 𝑵𝒂𝒊𝒓

☞︎︎︎ജനനം: 11 ജൂലൈ 1857
☞︎︎︎മരണം : 22 ഏപ്രിൽ 1934

𒊹︎︎︎ പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമത്തിൽ ജനനം

𒊹︎︎︎1897 അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡന്റ്. 
☞︎︎︎ പതിമ്മൂന്നാം സമ്മേളനത്തിലാണ് അധ്യക്ഷനായത്.

 𒊹︎︎︎ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ള ഏക മലയാളി. 

𒊹︎︎︎ 1912 ൽ സർ പദവി ലഭിച്ചു
☞︎︎︎1919-ലെ ജലിയൻ വാലാ ബാഗ് കൂട്ടക്കൊലയെത്തുടർന്ന് വൈസ്രോയിയുടെ എക്സിക്യുട്ടിവ് കൗൺസിലിൽനിന്ന് രാജിവെക്കുകയും സർ പദവി വേണ്ടെന്ന് വെക്കുകയും ചെയ്തു.

𒊹︎︎︎ ജലിയൻ വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ലഫ്റ്റനന്റ് ഗവർണർ സർ മൈക്കിൾ ഫ്രാൻസിസ് ഒ. ഡയറിനെതിരേയും ക്രൂരമായ മാർഷൽ നിയമത്തിനെതിരേയും സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിക്കുകയും ലോകശ്രദ്ധയിൽ ജലിയൻവാലബാഗ് സംഭവത്തെ എത്തിക്കുകയും ചെയ്തു. പിന്നീട് ലേബർ പാർട്ടി കോൺഫറൻസ് ഒ. ഡയറിനെ ആ സ്ഥാനത്തുനിന്ന് നീക്കാൻ ആവശ്യപ്പെട്ടു. അക്കാര്യം നടപ്പിലാവുകയും ചെയ്തു. 

𒊹︎︎︎ 1922 ഗാന്ധിയും അരാജകത്വവും എന്ന കൃതി രചിച്ചു Gandhi and Anarchy
☞︎︎︎മഹാത്മജിയുടെ നിസ്സഹകരണ സമരത്തെയും ഖിലാഫത്ത്‌ സമരം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിയതിനെയും രൂക്ഷമായി ഈ പുസ്തകത്തിൽ ശങ്കരൻനായർ വിമർശിച്ചു.

𒊹︎︎︎1928 സൈമൺ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്ത്യൻ സെൻട്രൽ കമ്മിറ്റിയുടെ അധ്യക്ഷൻ ആയിരുന്നു.

𒊹︎︎︎1932 മദ്രാസ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു.

Wednesday, March 3, 2021

മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനങ്ങൾ &കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി ( കെ പി സി സി )

മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനങ്ങൾ &
കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി ( കെ പി സി സി )

𒊹︎︎︎1916 മുതൽ 1920 വരെ നടന്ന അഞ്ച് മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനങ്ങൾ നടന്നു

𒊹︎︎︎ ഒന്നാം മലബാർ ജില്ലാ സമ്മേളനം 1916 ൽ - പാലക്കാട്
     ☞︎︎︎പാലക്കാട് വച്ച് നടന്ന മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിന് നേതൃത്വം നൽകിയതാര്: ആനി ബസന്റ്
(ആനി ബസന്റിന്റെ അദ്ധ്യക്ഷതയിൽ)
     ☞︎︎︎പ്രഥമ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനത്തിൽ 'ഇന്ത്യക്ക് സ്വയംഭരണം വേണമെന്നുള്ള പ്രമേയം' അവതരിപ്പിച്ചതാര്: കെ.പി. കേശവമേനോൻ 

𒊹︎︎︎ രണ്ടാമത്തേത് 1917 ൽ കോഴിക്കോട്
     ☞︎︎︎രണ്ടാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടന്നത് ആരുടെ അദ്ധ്യക്ഷതയിൽ : സിപി രാമസ്വാമി അയ്യരുടെ

𒊹︎︎︎ മൂന്നാമത്തേത് 1918 ൽ തലശ്ശേരിയിൽ

𒊹︎︎︎ നാലാമത്തേത് 1919 ൽ വടകരയിൽ

𒊹︎︎︎ അഞ്ചാമത്തേത് 1920 ൽ മഞ്ചേരിയിൽ
     ☞︎︎︎ഭരണ പരിഷ്കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് തുടങ്ങി വിഷയങ്ങൾ ചർച്ച ചെയ്ത മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം: അഞ്ചാം മലബാർ ജില്ലാ സമ്മേളനം (1920)
     ☞︎︎︎ അഞ്ചാം മലബാർ ജില്ലാ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു:കസ്തൂരിരംഗ അയ്യങ്കാർ 
     ☞︎︎︎അഞ്ചാം മലബാർ ജില്ലാ സമ്മേളനത്തിന്റെ വേദിയിൽ നിന്നും ഇറങ്ങിപ്പോയതാര്: ആനി ബസന്റും അനുയായികളും
     ➪ അതുകൊണ്ടുതന്നെ 'കേരളത്തിലെ സൂററ്റ്' എന്നറിയപ്പെടുന്നത് :മഞ്ചേരിയിൽ നടന്ന അഞ്ചാം മലബാർ കോൺഗ്രസ് ജില്ലാ സമ്മേളനം
     ☞︎︎︎ മലബാർ ജില്ലാ കോൺഗ്രസിന്റെ അവസാന സമ്മേളനം നടന്നത്: 1920 ൽ മഞ്ചേരിയിൽ 

കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി ( കെ പി സി സി ) 

 𒊹︎︎︎കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി ( കെ പി സി സി ) നിലവിൽ വന്നതെന്ന് : 1921 ൽ 
     ☞︎︎︎1920 ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാനപ്രകാരം

𒊹︎︎︎കെപിസിസിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു: കെ മാധവൻ നായർ 
     ☞︎︎︎ കെപിസിസിയുടെ ആദ്യ പ്രസിഡണ്ടും കെ മാധവൻ നായർ തന്നെ (1925)

𒊹︎︎︎കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസിയുടെ) ആദ്യ സമ്മേളനം നടന്നതെവിടെ : ഒറ്റപ്പാലം
     ☞︎︎︎ 1921 ൽ ടി പ്രകാശത്തിന്റെ അദ്ധ്യക്ഷതയിൽ 

𒊹︎︎︎ 1923 നടന്ന രണ്ടാം കെപിസിസി സമ്മേളനത്തിന്റെ വേദി : കോഴിക്കോട്
     ☞︎︎︎ അദ്ധ്യക്ഷ: സരോജിനി നായിഡു

𒊹︎︎︎ 1928 ൽ നടന്ന നാലാം കെപിസിസി സമ്മേളനത്തിന്റെ വേദി : പയ്യന്നൂർ സമ്മേളനം
     ☞︎︎︎ ജവഹർലാൽനെഹ്റു അധ്യക്ഷതവഹിച്ച കെപിസിസി സമ്മേളനം പയ്യന്നൂർ സമ്മേളനം

 

പഴശ്ശി വിപ്ലവം 𝑷𝒂𝒛𝒉𝒂𝒔𝒔𝒊 𝑹𝒆𝒗𝒐𝒍𝒕

            പഴശ്ശി വിപ്ലവം
            𝑷𝒂𝒛𝒉𝒂𝒔𝒔𝒊 𝑹𝒆𝒗𝒐𝒍𝒕

𒊹︎︎︎പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവ് : കോട്ടയം കേരള വർമ്മ പഴശ്ശിരാജ 
   ☞︎︎︎ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം

𒊹︎︎︎ ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രമായിരുന്ന മല : പുരളിമല
   ☞︎︎︎ അതുകൊണ്ടുതന്നെ പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെടുന്നതാര് : പഴശ്ശിരാജ 

𒊹︎︎︎ പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചതാര് : ഹരിശ്ചന്ദ്ര പെരുമാൾ 

𒊹︎︎︎ മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങൾ ആയിരുന്നു : പഴശ്ശി വിപ്ലവങ്ങൾ 

𒊹︎︎︎ എന്തായിരുന്നു പഴശ്ശി വിപ്ലവങ്ങൾക്ക് കാരണമായ ഘടകം:  ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾ 

𒊹︎︎︎ കേരള സിംഹം എന്നറിയപ്പെടുന്നതാര് : പഴശ്ശിരാജ 
   ☞︎︎︎ പഴശ്ശിരാജയെ കുറിച്ച് 'കേരളസിംഹം' എന്ന പുസ്തകം എഴുതിയതും പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചതും : സർദാർ കെ എം പണിക്കർ

𒊹︎︎︎ പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ : മാനന്തവാടി 

𒊹︎︎︎ പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നതെവിടെ : കണ്ണൂർ ( വളപട്ടണം പുഴയിൽ) 

𒊹︎︎︎ പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് : ഈസ്റ്റ്‌ ഹിൽസ് ,  കോഴിക്കോട് 

𒊹︎︎︎ പൈച്ചിരാജ, കൊട്ട്യോട്ട് രാജ എന്നിങ്ങനെ ബ്രിട്ടീഷ് രേഖകളിൽ പരാമർശിച്ചിരിക്കുന്നത്  : പഴശ്ശി രാജയെ 

 𒊹︎︎︎പഴശ്ശി വിപ്ലവം 
   ☞︎︎︎ 1793 - 1797 ഒന്നാം പഴശ്ശി വിപ്ലവം
   ☞︎︎︎1800 - 1805 രണ്ടാം പഴശ്ശി വിപ്ലവം

𒊹︎︎︎ ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നതാര് :  ചിറക്കൽ രാജാവ് 

𒊹︎︎︎ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം : കുറിച്ച്യർ 
   ☞︎︎︎ പഴശ്ശിയെ സഹായിച്ച കുറിച്യ നേതാവ് : തലയ്ക്കൽ ചന്തു
   ☞︎︎︎ തലയ്ക്കൽ ചന്തുവിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ: പനമരം

𒊹︎︎︎ പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ : കൈതേരി അമ്പു നായർ 

𒊹︎︎︎ പഴശ്ശിരാജയുടെ പ്രധാനമന്ത്രി ആയിരുന്നതാര് : കണ്ണവത്ത് ശങ്കരൻ നമ്പ്യാർ 

𒊹︎︎︎ ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധ തന്ത്രം :ഗറില്ല യുദ്ധ മുറ 

𒊹︎︎︎ പഴശ്ശി വിപ്ലവ സമയത്തെ മലബാറിലെ സബ്കളക്ടർ : തോമസ് ഹാർവെ ബാബർ 

𒊹︎︎︎പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കേണൽ ആർതർ വെല്ലസ്ലി 

𒊹︎︎︎പഴശ്ശിരാജ ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേനയുടെ പേര്: കോൽക്കാർ 

𒊹︎︎︎പഴശ്ശിരാജ മരണമടഞ്ഞ വർഷം: 1805 നവംബർ 30 

𒊹︎︎︎ കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതാര് : ഹരിഹരൻ

ആറ്റിങ്ങൽ കലാപം 𝑨𝒕𝒕𝒊𝒏𝒈𝒂𝒍 𝑹𝒆𝒗𝒐𝒍𝒕 : 1721

         ആറ്റിങ്ങൽ കലാപം
           𝑨𝒕𝒕𝒊𝒏𝒈𝒂𝒍 𝑹𝒆𝒗𝒐𝒍𝒕 : 1721

𒊹︎︎︎കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം 
   ☞︎︎︎ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം അഞ്ചുതെങ്ങ് കലാപം

𒊹︎︎︎ ആറ്റിങ്ങൽ കലാപം നടന്ന വർഷം : 1721 ഏപ്രിൽ 15 

𒊹︎︎︎ ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് : ആദിത്യ വർമ്മ 

𒊹︎︎︎ ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ : ഗിഫോർഡ് 

𒊹︎︎︎ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവച്ച ഉടമ്പടിയുടെ പേര്:  വേണാട് ഉടമ്പടി
   ☞︎︎︎ വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം: 1723 
   ☞︎︎︎ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പ് വയ്ക്കുന്ന ആദ്യത്തെ ഉടമ്പടി :  വേണാട് ഉടമ്പടി 
   ☞︎︎︎വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ്:  മാർത്താണ്ഡവർമ്മ

അഞ്ചുതെങ്ങ് കലാപം 𝑨𝒏𝒄𝒉𝒖𝒕𝒉𝒆𝒏𝒈𝒖 𝑹𝒆𝒗𝒐𝒍𝒕:1697

       അഞ്ചുതെങ്ങ് കലാപം
        𝑨𝒏𝒄𝒉𝒖𝒕𝒉𝒆𝒏𝒈𝒖 𝑹𝒆𝒗𝒐𝒍𝒕:1697

𒊹︎︎︎ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം

𒊹︎︎︎അഞ്ചുതെങ്ങ് കലാപം നടന്ന വർഷം:  1697 

𒊹︎︎︎അഞ്ചുതെങ്ങ് കലാപത്തിന്റെ മുഖ്യകാരണം: കുരുമുളകിന്റെ വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയത് 

𒊹︎︎︎ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല: അഞ്ചുതെങ്ങ് 

𒊹︎︎︎തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് വ്യാപാരശാലയും കോട്ടയും സ്ഥാപിക്കാൻ അനുവാദം നൽകിയ വേണാട് ഭരണാധികാരി : ഉമയമ്മറാണി ( ആറ്റിങ്ങൽ റാണി )

𒊹︎︎︎അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം: 1695

𒊹︎︎︎തിരുവനന്തപുരം ജില്ലയിലെ വർക്കലക്കു സമീപത്തെ ഒരു തീരദേശ പ്രദേശമാണ് അഞ്ചുതെങ്ങ്.