പോക്സോ നിയമം 𝑷𝑶𝑪𝑺𝑶
𒊹︎︎︎ 𝑷𝑶𝑪𝑺𝑶 എന്നതിന്റെ പൂർണ്ണ രൂപം : Protection Of Children from Sexual Offences.
𒊹︎︎︎ പോക്സോ നിയമം നിലവിൽ വന്നത് 2012 നവംബർ 14.
𒊹︎︎︎ പോക്സോ നിയമങ്ങൾ കൈകാര്യം ചെയ്യുന്നത് : വനിതാ ശിശു വികസന മന്ത്രാലയം.
𒊹︎︎︎ പോക്സോ നിയമപ്രകാരം കുറ്റവിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. ( രഹസ്യ സ്വഭാവമുള്ള കുറ്റവിചാരണയായിരിക്കും നടത്തപ്പെടുന്നത്.)
𒊹︎︎︎ പോക്സോ നിയമപ്രകാരം ചൈൽഡ് എന്നാൽ 18 വയസ്സിന് താഴെയുള്ള ആൺ / പെൺകുട്ടികൾ
𒊹︎︎︎ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാലോ , അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചാലോ ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തമായിരിക്കും. ( ഈ കുറ്റകൃത്യത്തിന് മിനിമം ലഭിക്കാവുന്ന ശിക്ഷ 10 വർഷം തടവാണ് , എന്നാൽ കുട്ടി 16 വയസ്സിൽ താഴെയാണെങ്കിൽ
മിനിമം ശിക്ഷ 20 വർഷം തടവാണ്. )
𒊹︎︎︎ ഒരു പോക്സോ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ 30 ദിവസത്തിനകം മൊഴി രേഖപ്പെടുത്തണം. ( 𝑺.𝑰 റാങ്കിൽ കുറയാത്ത വനിത പോലീസ് യൂണിഫോമിൽ അല്ലാതെയായിരിക്കണം മൊഴി രേഖപ്പെടുത്തേണ്ടത്. )
𒊹︎︎︎ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അശ്ലീലചിത്രങ്ങൾ കൈവശം വച്ചാൽ ( Child Pornography ) ലഭിക്കാവുന്ന ശിഷ 3 വർഷം തടവ്.
𒊹︎︎︎ പോക്സോ ബില്ല് ഇന്ത്യൻ രാഷ്ട്രപതി ഒപ്പ് വച്ചത് 2012 ജൂൺ 19.
𒊹︎︎︎ പോക്സോ കേസുകളിൽ ഇരയാകുന്ന കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തരുത് എന്ന് പ്രതിപാദിക്കുന്നത് സെക്ഷൻ 23.
𒊹︎︎︎ പോക്സോ നിയമ ഭേദഗതി നിലവിൽ വന്നത് 2019 ഓഗസ്റ്റ് 5.
𒊹︎︎︎ സംരക്ഷണചുമതലയുള്ള ആളുകൾ ലൈംഗികമായി ആക്രമിച്ചാലോ, മാനസിക വൈകല്യമുള്ള കുട്ടികളെ ലൈംഗികമായി ആക്രമിച്ചാലോ ലഭിക്കാവുന്ന പരമാവധി ശിക്ഷ വധശിക്ഷ. ( മിനിമം 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. )
𒊹︎︎︎ പോക്സോ നിയമത്തിൽ കുറ്റകൃത്യങ്ങളെയും, അവയുടെ ശിക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്നത് ചാപ്റ്റർ 2. ( ചാപ്റ്റർ 2 ൽ സെക്ഷൻ 3 മുതൽ 11വരെയാണ് കുറ്റകൃത്യങ്ങളും, അവയുടെ ശിക്ഷയെയും കുറിച്ച് പ്രതിപാദിക്കുന്നത്. )
𒊹︎︎︎ പോക്സോ യുമായി ബന്ധപ്പെട്ട കേസുകൾ വാദിക്കുന്നത് പോക്സോ സ്പെഷ്യൽ കോടതികളാണ് .
𒊹︎︎︎ പോക്സോ നിയമപ്രകാരം പ്രതിയാണെന്ന മുൻധാരണയോട് കൂടിയാണ് പ്രതി എന്ന് പറയപ്പെടുന്ന ആൾ വിചാരണ നേരിടേണ്ടത്.
𒊹︎︎︎ പോക്സോ നിയമപ്രകാരം മൊഴി രേഖപ്പെടുത്തിയാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേക്ക് കേസ് ഫോർവേഡ് ചെയ്യപ്പെടുന്നു.
No comments:
Post a Comment