Tuesday, March 9, 2021

Indian constitution

*Indian constitution*

PSC ചോദിക്കുന്ന പ്രധാന ആർട്ടിക്കിൾസ് 

📌📌📌📌📌📌📌📌📌📌📌

🔖 *ഭാഗം 1 (article 1-4)*

🎈ആർട്ടിക്കിൾ 1 :ഇന്ത്യ എന്നത് സംസ്ഥാനങ്ങളുടെ യൂണിയൻ ആകുന്നു 

🎈ആർട്ടിക്കിൾ 2 & 3 :
 
സംസ്ഥാന രൂപീകരണത്തിനു നിയമ നിർമാണം നടത്തുന്നത് പാർലിമെന്റ് ആണ് 

🔖 *ഭാഗം 2(article 5-11)*

🎈ആർട്ടിക്കിൾ 9 ഏക പൗരത്വം 

🎈ആർട്ടിക്കിൾ 11 പൗരത്വ നിയമങ്ങൾ നിർമിക്കാൻ അധികാരം ഇന്ത്യൻ പാർലിമെന്റ്നാണ് 

🔖 *ഭാഗം 3 ( article 12 - 35)*

👉 *6 മൗലീക അവകാശങ്ങൾ*

1) സമത്വത്തിനുള്ള അവകാശം 

2)സ്വതന്ത്രത്തിനുള്ള അവകാശം 

3)ചൂഷണതിനെതിരെ ഉള്ള അവകാശം 

4)മതപരമായ അവകാശം 

5)വിദ്യാഭ്യാസ പരമായ അവകാശം 

6)ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശം 

🎈ആർട്ടിക്കിൾ 13 : ജൂഡീ ഷ്യൽ റിവ്യൂ 

🎈ആർട്ടിക്കിൾ 14 -18 : സമത്വത്തിനുള്ള അവകാശം 

👉 ആർട്ടിക്കിൾ 14 : എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ് 

👉ആർട്ടിക്കിൾ 15 : ജ്യാതി, മത,വർഗ്ഗ,ഭാഷ, ജന്മ ദേശ അടിസ്ഥാനത്തിൽ ഒരു ഭാരതീയനും വേർതിരിവ് പാടില്ല 

👉 ആർട്ടിക്കിൾ 16 : അവസര സമത്വം 

👉 ആർട്ടിക്കിൾ 17 : അയിത്തവും തൊട്ടുകൂടായമയും നിരോധനം 

👉 ആർട്ടിക്കിൾ 18 : പദവി നാമങ്ങൾ നിർത്തലാക്കൽ 

🎈ആർട്ടിക്കിൾ 19-22 : സ്വതന്ത്രത്തിനുള്ള അവകാശം 

👉ആർട്ടിക്കിൾ 19 :മൗലീക സ്വതന്ത്രങ്ങൾ 6 എണ്ണം 

a)അഭിപ്രായ പ്രകടന സ്വതന്ത്രം 

b) നിരായുദരായി സമ്മേളിക്കാൻ ഉള്ള  സ്വതന്ത്രം

c) സങ്കടന സ്വാതന്ത്രം 

d)ഇന്ത്യയിൽ എവിടെയും താമസിക്കാൻഉള്ള സ്വതന്ത്രം 

e) സഞ്ചാര സ്വതന്ത്രം

f) മാന്യമായ ഏതു ജോലിയും ചെയ്യുന്നതിനുള്ള സ്വതന്ത്രം

👉 ആർട്ടിക്കിൾ 20 : ഒരു കുറ്റത്തിനു ഒരു വ്യക്തിയെ  ഒന്നിൽ കൂടുതൽ ശിക്ഷ നൽകരുത്
 
👉 ആർട്ടിക്കിൾ 21 : ജീവനും വ്യക്തി സ്വതന്ത്രത്തിനുമുള്ള അവകാശം 

👉 ആർട്ടിക്കിൾ 21A : 6മുതൽ 14 വരെ ഉള്ള കുട്ടികളുടെ സൗജന്യ നിർബന്ദിത വിദ്യാഭ്യാസത്തിനുള്ള അവകാശം (88'th ഭേദഗതിയിലൂടെ കൂട്ടി ചേർതത് 2002)

👉 ആർട്ടിക്കിൾ 22 : അന്യായമായ അറെസ്റ്റ്‌നും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന വകുപ്പ്

 🎈ആർട്ടിക്കിൾ 23 & 24 : ചൂഷണതിനെതിരെ ഉള്ള അവകാശം 

👉 ആർട്ടിക്കിൾ 23 : അടിമത്വ നിരോധനം 

👉ആർട്ടിക്കിൾ 24 : ബാലവേല നിരോധനം 

🎈ആർട്ടിക്കിൾ 25 -28 : മതപരമായ അവകാശം

🎈ആർട്ടിക്കിൾ 29 -30 : വിദ്യാഭ്യാസ പരമായ അവകാശം 

👉 ആർട്ടിക്കിൾ 29 : ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷകളും ലിപികളും സംരക്ഷിക്കുന്നത്തിനുള്ള അവകാശം 

👉ആർട്ടിക്കിൾ 30 :ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുവാനുള്ള അവകാശം 

🎈ആർട്ടിക്കിൾ 32 : സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ 

👉 ഹൈകോടതി റിട്ട് പുറപ്പെടുവിക്കുന്നത് ആർട്ടിക്കിൾ 226

🔖 *ഭാഗം 4 (article 36 - 51)*

👉 മാർഗ നിർദേശക തത്വങ്ങൾ 

🎈ആർട്ടിക്കിൾ 39A : പാവപെട്ടവർക്ക് തുല്യ നീതിയും സൗജന്യ നിയമ സഹായവും ഉറപ്പ് വരുത്തുക 

🎈ആർട്ടിക്കിൾ 39B : സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യ വേതനം 

🎈ആർട്ടിക്കിൾ 40 : ഗ്രാമ പഞ്ചായത്ത്‌കളുടെ രൂപീകരണം 

🎈ആർട്ടിക്കിൾ 44 : ഏക സിവിൽ കോഡ് 

🎈ആർട്ടിക്കിൾ 45 : സൗജന്യവും നിർബന്തിതവുമായ വിദ്യാഭ്യാസം 

🎈ആർട്ടിക്കിൾ 47 : മദ്യ നിരോധനം 

🎈ആർട്ടിക്കിൾ 48 : ഗോവധ നിരോധനം 

🎈ആർട്ടിക്കിൾ 48A : പരിസ്ഥിതി സംരക്ഷണം 

🎈ആർട്ടിക്കിൾ 50 : ജുഡീഷറിയെ സ്വതന്ത്രമാക്കുന്നു 

🎈ആർട്ടിക്കിൾ 51 : ലോക സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക 

🔖 *ഭാഗം 4A (article 51A)*

👉 മൗലീകകടമകൾ

👉 സരണ്സിങ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1976ൽ 42'th ഭരണ ഘടന ഭേദഗതിയിലൂടെ വന്നു 

🔖 *ഭാഗം 5 (article 52 -151)*

👉 കേന്ദ്ര ഗവണ്മെന്റ് 

🎈ആർട്ടിക്കിൾ 52 : ഇന്ത്യക്ക് ഒരു പ്രസിഡന്റ്‌ വേണം 

🎈ആർട്ടിക്കിൾ 53 : എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും പ്രസിഡന്റ്‌ൽ നിഷിപ്തമാണ് 

🎈ആർട്ടിക്കിൾ 54 & 55 : പ്രസിഡന്റ്‌ ഇലക്ഷന് 

🎈ആർട്ടിക്കിൾ 56 : പ്രസിഡന്റ്‌ന്റെ കാലാവധി 

🎈ആർട്ടിക്കിൾ 57 : ഒരാൾക്ക് എത്ര തവണ വേണം എങ്കിലും പ്രസിഡന്റ് ആകാം 

🎈ആർട്ടിക്കിൾ 58 : പ്രസിഡന്റ്‌ ആകാൻ വേണ്ട യോഗ്യതകൾ 

🎈ആർട്ടിക്കിൾ 60 : പ്രസിഡന്റ്‌ന്  സുപ്രീം കോടതി ചീഫ്ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുക്കുന്നു   

🎈ആർട്ടിക്കിൾ 61 : impeachment

🎈ആർട്ടിക്കിൾ 63 : ഇന്ത്യക്ക് ഒരു ഉപരാഷ്ട്രപതിവേണം 

🎈ആർട്ടിക്കിൾ 64 : ഉപരാഷ്ട്രപതി രാജ്യസഭയുടെ അധ്യക്ഷൻ ആണ് 

🎈ആർട്ടിക്കിൾ 65 : രാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ ഉപരാഷ്ട്രപതി ആ സ്ഥാനം വഹിക്കും 

🎈ആർട്ടിക്കിൾ 72 : പ്രസിഡന്റ്‌ന്റെ പൊതുമാപ്പ്  നൽകുന്ന അധികാരം 

🎈ആർട്ടിക്കിൾ 111 : രാഷ്ട്രപതിയുടെ വിറ്റോ പവർ 
 
🎈ആർട്ടിക്കിൾ 123 : ഓർഡിനൻസ് ഇറക്കാൻ ഉള്ള പ്രസിഡന്റ്‌ന്റെ അധികാരം 

🎈ആർട്ടിക്കിൾ 74 : രാഷ്ട്രപതിയെ സഹായിക്കുന്നതിനായി പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രി സഭ വേണം 

🎈ആർട്ടിക്കിൾ 76 : അറ്റോർണി ജനറൽ 

🎈ആർട്ടിക്കിൾ 79 : പാർലിമെന്റ് 

🎈ആർട്ടിക്കിൾ 80 : രാജ്യസഭ

🎈ആർട്ടിക്കിൾ 81 : ലോകസഭ

🎈ആർട്ടിക്കിൾ 93 : ലോകസഭ സ്പീക്കർ

🎈ആർട്ടിക്കിൾ 100 : ക്വാറം 

👉 ഒരു പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുക്കേണ്ട നിശ്ചിത അംഗങ്ങളുടെ എണ്ണം / അതായത് ആകെ അംഗങ്ങളുടെ 10ൽ 1 അതാണ് ക്വാറം 

🎈ആർട്ടിക്കിൾ 102 : കൂറുമാറ്റ നിരോധന നിയമം 

🎈ആർട്ടിക്കിൾ 108 : പാർലിമെന്റ് സംയുക്ത സമ്മേളനം 

🎈ആർട്ടിക്കിൾ 112 : ബജറ്റ് 

🎈ആർട്ടിക്കിൾ 124 : സുപ്രീം കോടതി 

🎈ആർട്ടിക്കിൾ 129 : സുപ്രീം കോടതിയെ കോർട്ട് ഓഫ് റെക്കോർഡ് ആക്കി തീർക്കുന്നു 

🎈ആർട്ടിക്കിൾ 214 : ഹൈകോടതി

🔖 *ഭാഗം 6 (article 52 - 237*

🎈ആർട്ടിക്കിൾ 164 : മുഖ്യമന്ത്രി 

🎈ആർട്ടിക്കിൾ 165 : അറ്റോർണി ജനറൽ 

🎈ആർട്ടിക്കിൾ 169 : ഒരു സംസ്ഥാനത്തിനു ലെജിസ്ലാറ്റീവ് കൌൺസിൽ രൂപീകരിക്കുന്നതും ഇല്ലാതാക്കുന്നതിനുമുള്ള പാർലിമെന്റ്ന്റെ അധികാരം 

🎈ആർട്ടിക്കിൾ 170 : സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗ സംഖ്യ 

🔖 *ഭാഗം 12 : (article 264 - 300)* 

 👉ധനകാര്യസ്ഥാപനങ്ങൾ

🎈ആർട്ടിക്കിൾ 280 : ധനകാര്യ കമ്മീഷൻ 

🔖 *ഭാഗം 14 (article 308 - 323)*

👉 കേന്ദ്ര സംസ്ഥാനങ്ങൾക്ക് കീഴിൽ ഉള്ള സർവീസ് 

🎈ആർട്ടിക്കിൾ 315 : പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച്

🔖 *ഭാഗം 15 : (article 324- 329)* 

👉 തെരഞ്ഞെടുപ്പ് രീതി

🎈ആർട്ടിക്കിൾ 324 : തെരഞ്ഞെടുപ് കമ്മീഷൻ രൂപീകരിക്കാൻ അനുശാസിക്കുന്നു 

🔖 *ഭാഗം 16 (ആർട്ടിക്കിൾ 330 - 342)*

👉 SC,ST

🎈ആർട്ടിക്കിൾ 338 : ദേശീയ പട്ടികജ്യാതി കമ്മീഷനെ കുറിച്ച് 

🎈ആർട്ടിക്കിൾ 338A : ദേശീയ പട്ടിക വർഗ കമ്മീഷനെ കുറിച്ച് 

🔖 *ഭാഗം 18 : (article 352 -360)*

👉 അടിയന്തിരാവസ്ഥ

🎈ആർട്ടിക്കിൾ 352 : ദേശീയ അടിയന്തിരാവസ്ഥ

🎈ആർട്ടിക്കിൾ 356 : സംസ്ഥാന അടിയന്തിരാവസ്ഥ

🎈ആർട്ടിക്കിൾ 360 :
ധനകാര്യഅടിയന്തിരാവസ്ഥ

🔖 *ഭാഗം 20(article 368)*

🎈 ആർട്ടിക്കിൾ 368 : ഭരണഘടന ഭേദഗതികൾ

Sunday, March 7, 2021

പോർച്ചുഗീസുകാർ 𝑷𝒐𝒓𝒕𝒖𝒈𝒖𝒆𝒔𝒆

        പോർച്ചുഗീസുകാർ
                  𝑷𝒐𝒓𝒕𝒖𝒈𝒖𝒆𝒔𝒆

■ ഇന്ത്യയിലേക്ക്‌ സമുദ്രമാർഗ്ഗം കണ്ടെത്തിയ യൂറോപ്യന്‍ ശക്തി - പോര്‍ച്ചുഗീസ്‌

■ കേരളത്തില്‍ ആദ്യമെത്തിയ യൂറോപ്യന്‍ ശക്തി - പോര്‍ച്ചുഗീസ്‌

■ കടൽമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ ശക്തി : പോർച്ചുഗീസുകാർ (1498)

■ ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി : പോർച്ചുഗീസുകാർ (1961)

■ പോര്‍ച്ചുഗീസുകാര്‍ വരുന്നതുവരെ കേരളവുമായി വ്യാപാരബന്ധം ഉണ്ടായിരുന്നത്‌ - അറബികള്‍

■ "മൂര്‍” എന്നറിയപ്പെട്ടിരുന്നത്‌ - അറബികള്‍

■ എന്തു ഉദ്ദേശവുമായിട്ടാണ്‌ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തിയത്‌ - വാണിജ്യബന്ധം സ്ഥാപിക്കുക

■ കേരളത്തില്‍ എത്തിയ ആദ്യ വിദേശ സഞ്ചാരി - വാസ്‌കോഡഗാമ
☞︎︎︎ ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി : വാസ്കോഡ ഗാമ
☞︎︎︎വാസ്കോഡ ഗാമയെ ‘ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി’ എന്നു വിശേഷിപ്പിച്ചത് : മാനുവൽ രാജാവ്
☞︎︎︎ വാസ്‌കോഡഗാമ കാപ്പാട്‌ എത്തിയ വര്‍ഷം - 1498 മെയ് 20
☞︎︎︎ എത്ര കപ്പലുകളിലാണ്‌ ഗാമയും സംഘവും ഇന്ത്യയിലേക്ക്‌ യാത്ര തിരിച്ചത്‌ - 3
☞︎︎︎ വാസ്‌കോഡഗാമയും സംഘവും യാത്ര പുറപ്പെട്ട കപ്പലുകള്‍ ഏതെല്ലാം - സാവോ ഗാബിയേല്‍, സാവോ റാഫേല്‍, ബെറിയോ
☞︎︎︎വാസ്കോ ഡ ഗാമ ഇന്ത്യയിൽ കപ്പലിറങ്ങിയ സ്ഥലം : കാപ്പാട് (കോഴിക്കോട്)
☞︎︎︎വാസ്കോ ഡ ഗാമ വന്ന കപ്പലിൻറെ പേര് : സെൻറ് ഗബ്രിയേൽ 
☞︎︎︎വാസ്കോ ഡ ഗാമ യാത്ര ആരംഭിച്ച സ്ഥലം :പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബൺ (1497)
☞︎︎︎വാസ്കോ ഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ് :  മാനുവൽ 1
☞︎︎︎ വാസകോഡഗാമ ലിസ്ബണിലേക്ക് മടങ്ങി പോയ വർഷം : 1499
☞︎︎︎വാസ്കോ ഡ ഗാമ രണ്ടാമതായി ഇന്ത്യയിൽ എത്തിയ വർഷം : 1502 
☞︎︎︎വാസ്കോ ഡ ഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ എത്തിയ വർഷം : 1524 
☞︎︎︎വാസ്കോ ഡ ഗാമ പോർച്ചുഗീസ് വൈസ്രോയി ആയി ഇന്ത്യയിൽ എത്തിയ വർഷം :1524 
☞︎︎︎ആറാമത്തെ പോര്‍ച്ചുഗീസ്‌ വൈസ്രോയി - വാസ്‌കോഡഗാമ
☞︎︎︎ വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി : സെന്റ് ഫ്രാൻസിസ് പളളി
☞︎︎︎ വാസ്കോഡഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും മാറ്റി പോർച്ചുഗീസിലേയ്ക്ക് കൊണ്ടു പോയ വർഷം : 1539
☞︎︎︎ വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി : ജെറോണിമസ്സ് കത്തീഡ്രൽ
☞︎︎︎വാസ്കോ ഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്  : ഗോവയിൽ

■ വാസ്കോഡഗാമയുടെ പിന്‍ഗാമിയായി അറിയപ്പെടുന്നത്‌ - പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)
☞︎︎︎ കബ്രാളിന്റെ പൂർണ്ണനാമം - പെഡ്രോ അൽവാരസ്സ് കബ്രാൾ 
☞︎︎︎കബ്രാള്‍ കേരളത്തില്‍ എത്തിയ വര്‍ഷം - എ.ഡി. 1500
☞︎︎︎ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ പോര്‍ച്ചുഗീസ്‌ സംഘത്തെ നയിച്ചത്‌ - കബ്രാള്‍
☞︎︎︎കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി : പെഡ്രോ അൽവാരസ്സ് കബ്രാൾ

■1503 സെപ്റ്റബർ 27 ന് കൊച്ചിയിൽ നിർമ്മിച്ച കോട്ട :മാനുവൽ കോട്ട 
☞︎︎︎ യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ പണികഴിപ്പിച്ച ആദ്യ കോട്ട - മാനുവൽ കോട്ട
☞︎︎︎ മാനുവൽ കോട്ട പണികഴിപ്പിച്ച വിദേശ ശക്തി - പോര്‍ച്ചുഗീസ്‌
☞︎︎︎പള്ളിപ്പുറം കോട്ട; വൈപ്പിൻ കോട്ട; ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട : മാനുവൽ കോട്ട
☞︎︎︎ ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി : മാനുവൽ കോട്ട

■ പോർച്ചു ഗീസുകാർ
സാമൂതിരിയുടെ കയ്യിൽ നിന്നും കൊടുങ്ങല്ലൂർ നഗരം പിടിച്ചെടുത്ത് അതിനു ചുറ്റും കോട്ടമതിൽ കെട്ടിയത് :1504

■ പോര്‍ച്ചുഗീസ്‌ രാജാവിന്റെ പ്രതിനിധിയായി ഇന്ത്യയില്‍ എത്തിയ ആദ്യ വ്യക്തി - ഫ്രാന്‍സിസ്‌ ഡി. അല്‍മേഡ
☞︎︎︎അല്‍മേഡ കേരളത്തില്‍ എത്തിയ വര്‍ഷം - എ.ഡി. 1505
☞︎︎︎ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ്‌ വൈസ്രോയി - ഫ്രാൻസിസ് കോ ഡി അൽമേഡ(1505-1509)
☞︎︎︎സെന്റ്‌ ആഞ്ചലോകോട്ട നിര്‍മ്മിച്ചത്‌ - അല്‍മേഡ
☞︎︎︎സെന്റ്‌ ആഞ്ചലോകോട്ട സ്ഥിതിചെയ്യുന്നത്‌ - കണ്ണൂര്‍
☞︎︎︎കണ്ണൂർ കോട്ടയ്ക്ക് സെൻറ് ആഞ്ജലോ കോട്ട എന്ന പേര് നൽകിയതാര്:അൽമേഡ
☞︎︎︎ “നീല ജല നയം” ആവിഷ്കരിച്ച പോര്‍ച്ചുഗീസ്‌ വൈസ്രോയി - അല്‍മേഡ

■ ഏറ്റവും പ്രശസ്തനായ പോര്‍ച്ചുഗീസ്‌ വൈസ്രോയി - അൽഫോൻസാ ഡി അൽ ബുക്കർക്ക് (1509-1515)
☞︎︎︎ രണ്ടാമത്തെ പോര്‍ച്ചുഗീസ്‌ വൈസ്രോയി അൽ ബുക്കർക്ക്
☞︎︎︎ അൽ ബുക്കർക്ക് ഇന്ത്യയില്‍ എത്തിയ വര്‍ഷം - എ.ഡി. 1509
☞︎︎︎സാമൂതിരിയുടെ നാവികശക്തി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച പോര്‍ച്ചുഗീസ്‌ വൈസ്രോയി - അൽ ബുക്കർക്ക്
☞︎︎︎ഇന്ത്യയിലെ പോര്‍ച്ചുഗീസ്‌ ആസ്ഥാനം കൊച്ചിയില്‍ നിന്ന്‌ ഗോവയിലേക്ക്‌ മാറ്റിയ പോര്‍ച്ചുഗീസ്‌ ഭരണാധികാരി - അൽ ബുക്കർക്ക്
☞︎︎︎പോര്‍ച്ചുഗീസ്‌ അധീനപ്രദേശങ്ങളില്‍ സതി നിരോധിച്ചതാര് - അൽ ബുക്കർക്ക്
☞︎︎︎പോര്‍ച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മില്‍ മിശ്ര വിവാഹത്തെ പ്രോല്‍സാഹിപ്പിച്ച ഭരണാധികാരി - അൽ ബുക്കർക്ക്
☞︎︎︎സങ്കര വാസ സങ്കേതങ്ങൾ സ്ഥാപിക്കുക എന്ന നടപടി കൈകൊണ്ട പോർച്ചുഗീസ് വൈസ്രോയി
☞︎︎︎ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത് : അൽ ബുക്കർക്ക്
☞︎︎︎ കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി : അൽ ബുക്കർക്ക്
☞︎︎︎ ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി : അൽ ബുക്കർക്ക്
☞︎︎︎പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി: അൽ ബുക്കർക്ക്
☞︎︎︎ പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന്; വർഷം? 
 : ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ
☞︎︎︎1515ൽ ഗോവയിൽ
വെച്ച് നിര്യാതനായ പോർച്ചുഗീസ് വൈസ്രോയി : അൽ ബുക്കർക്ക് 

■ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കോഴിക്കോട് യുദ്ധം.1510

■ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം : 1513

■ സാമൂതിരിയും കൊച്ചിയും തമ്മില്‍ കൊടുങ്ങല്ലൂർ യുദ്ധം.1514

■ പോർച്ചുഗീസ് ഗവർണർ ലോപ്പോസോറസും കൊല്ലം രാജ്ഞിയുമായി സന്ധി.1515

■ പോര്‍ച്ചുഗീസുകാരെ വിശേഷിപ്പിച്ചിരുന്നത്‌ - പറങ്കികള്‍

■ 1524 മുതല്‍ 1526 വരെയുള്ള കാലഘട്ടത്തിലെ പോര്‍ച്ചുഗീസ്‌ വൈസ്രോയി - ഹെന്റിക്‌ ഡി മെനസസ്‌

■ ചാലിയം കോട്ട പണിതത്‌ - പോര്‍ച്ചുഗീസ്‌
☞︎︎︎ ചാലിയം കോട്ട നിര്‍മ്മിച്ച വര്‍ഷം - 1531
☞︎︎︎ "സാമൂതിരിയുടെ കണ്ഠത്തിലേക്കു നീട്ടിയ പീരങ്കി" എന്ന് വിശേഷിപ്പിക്കപ്പെട്ടത് - ചാലിയം കോട്ട

■  പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള പൊന്നാനി സന്ധി ഒപ്പുവച്ച വർഷം : 1540

■ മട്ടാഞ്ചേരി കൊട്ടാരം നിർമിച്ചതെന്ന് - 1555

■1567: മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളി നിര്‍മിച്ചു. ഇന്ന്‌ കോമണ്‍വെല്‍ത്ത്‌ രാഷ്ട്രങ്ങളില്‍ വെച്ച്‌ ഏറ്റവും പഴക്കമുള്ള ജുതപ്പള്ളിയാണിത്‌.

■ കേരളത്തില്‍ ആദ്യമായി അച്ചടി തുടങ്ങിയ വിദേശ ശക്തി - പോര്‍ച്ചുഗീസ്‌
☞︎︎︎പോർച്ചുഗീസ്കാർ അച്ചടിശാലകൾ നിർമ്മിച്ചത് എവിടെയെല്ലാം : കൊച്ചി 
വൈപ്പിൻ കോട്ട 
☞︎︎︎ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്:പോർച്ചുഗീസുകാർ

■ ഇന്ത്യയിലെ ഔഷധചെടികളെ കുറിച്ചുളള ആദ്യകാല പഠനങ്ങൾ എഴുതിയത് : ഗാർഷ്യ ഡാ ഓർത്ത 

■ ചവിട്ടുനാടകം തുടങ്ങിവെച്ച വിദേശ ശക്തി - പോര്‍ച്ചുഗീസ്‌

■ പീരങ്കികള്‍, തോക്കുകള്‍ എന്നിവ വ്യാപകമായ കാലഘട്ടം - പോര്‍ച്ചുഗീസ്‌

■ കൊച്ചി രാജാവായ വീരകേരളവർമ്മക്ക് പോർച്ചുഗീസുകാർ കൊട്ടാരം പണിതുനല്കിയതെവിടെ - മട്ടാഞ്ചേരി

■ പോര്‍ച്ചുഗീസ്‌ ഭരണകാലഘട്ടത്തില്‍ പ്രസിദ്ധിയിലേക്ക്‌ ഉയര്‍ന്നുവന്ന ക്ഷേത്രം - ഗുരുവായുര്‍

■ പുകയില ഇന്ത്യയില്‍ പ്രചരിപ്പിച്ചത്‌ - പോര്‍ച്ചുഗീസ്‌

■ കൊച്ചിയില്‍ ആദ്യമായി കോട്ട പണിത വിദേശശക്തി - പോര്‍ച്ചുഗീസ്‌

■ “പോര്‍ച്ചുഗീസ്‌ രാജാവിന്റെ സൈനിക സഹോദരന്‍” എന്ന പദവി ലഭിച്ച നാട്ടുരാജാവ് - പുറന്നാട്ടു രാജാവ്‌

■ മുസ്‌ലിങ്ങളുടെ (മൂറുകളുടെ) രാജാവ് എന്നറിയപ്പെട്ടത് - കുഞ്ഞാലി നാലാമൻ

■ കുഞ്ഞാലി മരക്കാരുടെ യഥാർത്ഥ പേര് :മുഹമ്മദ് അലി മരക്കാർ

■ കുഞ്ഞാലി നാലാമൻ മരയ്ക്കർമാരുടെ തലവനായതെന്ന് - 1595

■ ഇന്ത്യൻ സമുദ്രങ്ങളുടെ അധിനായകൻ എന്ന ബിരുദം ലഭിച്ചതാർക്ക് - കുഞ്ഞാലി നാലാമൻ

■ കുഞ്ഞാലി IV നെ വധിച്ചതാര് - പോര്‍ച്ചുഗീസ്‌

■ പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലി IV നെ വധിച്ച വര്‍ഷം - 1600

■ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ എന്ന കൃതി രചിച്ചത്‌ - ഷൈഖ്‌ സൈനുദീന്‍
☞︎︎︎ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ എന്ന കൃതിയുടെ ആദ്യ ഭാഗത്തില്‍ പരാമര്‍ശിക്കുന്നത്‌ - പോര്‍ച്ചുഗീസുകാര്‍ക്ക്‌ ഏതിരെ യുദ്ധം ചെയ്യേണ്ട ആവശ്യകത
☞︎︎︎ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ എന്ന കൃതിയുടെ നാലാമത്തെ നാഗത്തിലെ പ്രമേയം - കേരളത്തിലെ പോര്‍ച്ചുഗീസ്‌ ആധിപത്യം
☞︎︎︎ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ ഗ്രന്ഥം സമർപ്പിച്ചതാർക്ക് - ബീജാപ്പൂർ സുൽത്താൻ അതിൽ ഷാ യ്ക്ക്
☞︎︎︎മുസ്ലിം പള്ളികൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്ന പോർച്ചുഗീസ് നയത്തെ കുറിച്ച് എഴുതിയതാര് ഏത് ഗ്രന്ഥത്തിൽ : ശൈഖ് സൈനുദീൻ ,തുഹ്ഫത്തുൽ മുജാഹിദ്ധീൻ

■ ഉദയംപേരൂര്‍ സുന്നഹദോസ്‌ വിളിച്ചുകൂട്ടിയത്‌ - പോര്‍ച്ചുഗീസുകാര്‍
☞︎︎︎ ഉദയംപേരൂര്‍ സുന്നഹദോസില്‍ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 813
☞︎︎︎ഉദയം പേരൂർ സുന്നഹ ദോസിന്റെ അധ്യക്ഷൻ :ഗോവയിലെ ആർച്ച് ബിഷപ്പായിരുന്ന അലെക്സ് ഡി മെനസെസ് 
☞︎︎︎കേരളത്തില്‍ ക്രൈസ്തവര്‍ റോമിലെ പോപ്പിനു കീഴില്‍ വരാന്‍ കാരണമായ സംഭവം - ഉദയംപേരൂര്‍ സുന്നഹദോസ്‌
☞︎︎︎ഉദയംപേരൂർ സൂനഹദോസ്. കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ സുറിയാനി ഭാഷയിലെ പ്രാർത്ഥനാക്രമമാണ് സ്വീകരിച്ചിരുന്നത്‌. സുറിയാനിഭാഷ പോര്‍ച്ചുഗീസുകാര്‍ക്ക്‌ അനഭിമതമായതിനാല്‍, കേരളത്തിലെ ക്രൈസ്തവസഭയില്‍ ബാബിലോണിലെ പാത്രിയാര്‍ക്കിനുണ്ടായിരുന്ന അധികാരത്തിനുപകരം റോമിലെ പോപ്പിന്റെ ആധിപത്യം സ്ഥാപിക്കുകയും സുറിയാനി പ്രാര്‍ഥനയുടെ സ്ഥാനത്ത്‌ റോമന്‍ കത്തോലിക്കാമതത്തിന്റെ ലത്തീന്‍ പ്രാര്‍ഥന ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന്‌ അവര്‍ നിശ്ചയിച്ചു. ഇതിനായി ഗോവയിലെ ആര്‍ച്ച്‌ ബിഷപ്പായ അലെക്സിസ്‌ ഡി മെനസിസ്റ്റിന്റെ അധ്യക്ഷതയില്‍ 813 പ്രതിനിധികൾ പങ്കെടുത്ത ഒരു സമ്മേളനം സംഘടിപ്പിച്ചു. ഇതാണ്‌ ഉദയംപേരൂര്‍ സൂനഹദോസ്.

■കൂനൻ കുരിശു സത്യം. 1653
☞︎︎︎ഉദയംപേരൂർ സൂനഹദോസിന്റെ തുടർച്ചയായി സംഭവിച്ചതാണിത്. ഇതിന്റെ ഫലമായി കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ റോമാസഭയെ ആദരിക്കുന്ന റോമാ സുറിയാനികളെന്നും (പഴയ കൂറ്റുകാര്‍) പോപ്പിന്റെ അധികാരത്തെ പരിത്യജിക്കുന്ന യാക്കോബായ സുറിയാനികളെന്നും (പുതിയ കൂറ്റുകാര്‍) രണ്ടായി പിരിഞ്ഞു.

☞︎︎︎ 1663 ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍നിന്ന്‌ പുറത്താക്കുകയും കൊച്ചി ഭരണം കൈയടക്കുകയും ചെയ്തു.

■ പേരയ്ക്ക കേരളത്തിലേക്ക്‌ കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസ്‌

■ കശുവണ്ടി ഇന്ത്യയില്‍ പ്രചരിപ്പിച്ചത്‌ - പോര്‍ച്ചുഗീസ്‌

■ ജാതിമരം കേരളത്തിൽ എത്തിച്ചത് - പോർച്ചുഗീസുകാർ

■ മരച്ചീനി കേരളത്തിൽ കൊണ്ടുവന്നത് - പോർച്ചുഗീസുകാർ

■ കൈതച്ചക്ക ഇന്ത്യയില്‍ കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസ്‌

■ പപ്പായ കേരളത്തില്‍ കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസ്‌

■ അടയ്ക്ക, കൈതച്ചക്ക, തണ്ണിമത്തൻ എന്നിവ കേരളത്തിലെത്തിച്ചത് - പറങ്കികൾ

■ കയർ വ്യാപാരം വിദേശത്തേക്ക് വ്യാപിച്ചതാര് - പോർച്ചുഗീസുകാർ

■ വികാരി, ഫാക്ടറി, പതക്കം, മേസ്തിരി, ലേലം, കുശിനി, ജനൽ, അലമാര, കുമ്പസാരം, മേശ, ചാവി, കസേര, ബെഞ്ച്, ചായ, റാന്തൽ, മുറം, വിജാഗിരി, കൊന്ത, വരാന്ത, ഗോഡൗൺ എന്നിവ പോർച്ചുഗീസുകാർ മലയാളഭാഷക്ക് നൽകിയ സംഭാവനകളാണ്.

■ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തിയത്‌ - 1663
☞︎︎︎പോർച്ചുഗീസുകാരെ പരാജയപെടുത്തിയ ഡച്ച് അഡ്മിറൽ :
അഡ്മിറൽ വാൻഗോയുൻസ്‌

■ ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം:1961

■ പോർച്ചുഗീസുകാരുടെ കൈകളിൽ നിന്ന് അവസാനം വിട്ടുകിട്ടിയ പ്രദേശങ്ങൾ : ഗോവ ,ദാമൻ ,ദിയു

ഡച്ചുകാർ 𝑫𝒖𝒕𝒄𝒉 (𝑯𝒐𝒍𝒍𝒂𝒏𝒅)

ഡച്ചുകാർ 𝑫𝒖𝒕𝒄𝒉 (𝑯𝒐𝒍𝒍𝒂𝒏𝒅)

𒊹︎︎︎ഇന്ത്യയിലെത്തിയ രണ്ടാം വിദേശ ശക്തി (1662).

𒊹︎︎︎1602ൽ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി 
സ്ഥാപിതമായി.

𒊹︎︎︎'𝑼𝒏𝒊𝒕𝒆𝒅 𝑬𝒂𝒔𝒕 𝑰𝒏𝒅𝒊𝒂𝒏 𝑪𝒐𝒎𝒑𝒂𝒏𝒚' എന്ന് മറ്റൊരു പേരും ഇതിനുണ്ട്.

𒊹︎︎︎1825കളിൽ, കമ്പനിയുടെ ശക്തി ക്ഷയിച്ചു.

𒊹︎︎︎ഇന്ത്യാ സമുദ്രമേഖലയിലെ വ്യാപാരത്തിന്,നെതർലൻഡ് സ്ഥാപിച്ച കമ്പനിയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി.
     ➪ 'ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി' എന്നുള്ള മറ്റൊരു കമ്പനിയുമുണ്ട്.
     ➪ ഇത് ഡെന്മാർക്കിലെ കമ്പനിയാണ്.
     ➪ 1616ൽ സ്ഥാപിതമായി.
     ➪ ഡെന്മാർക്കിലെ, ക്രിസ്ത്യൻ-𝑰𝑽 രാജാവ് ഇന്ത്യയുമായുള്ള വ്യാപാരം ലക്ഷ്യമാക്കി രൂപീകരിച്ചതാണിത്.

𒊹︎︎︎𝑫𝒖𝒕𝒄𝒉 𝑬𝒂𝒔𝒕 𝑰𝒏𝒅𝒊𝒂 𝑪𝒐𝒎𝒑𝒂𝒏𝒚 ആണ് പൊതു സ്റ്റോക്ക് ഇറക്കിയ ആദ്യത്തെ കമ്പനി.

𒊹︎︎︎ ഡച്ചുകാർ ഉൾപ്പെടുന്ന മതവിഭാഗം : പ്രൊട്ടസ്റ്റന്റ് വിഭാഗം

𒊹︎︎︎ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച യൂറോപ്പിലെ ആദ്യ പ്രൊട്ടസ്റ്റന്റ് വിഭാഗം.

𒊹︎︎︎ഇന്ത്യയിൽ, ഡച്ചുകാരുടെ ആദ്യ വ്യാപാര കേന്ദ്രം: മസൂലിപ്പട്ടണം.

𒊹︎︎︎ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്  ഡച്ചുകാരാണ്.

𒊹︎︎︎ഇന്ത്യയിലെ ആദ്യ ഡച്ച് ഗവർണർ: 𝑨𝒅𝒎.സ്റ്റീഫൻ വാൻഡർ ഹാഗൻ.

𒊹︎︎︎പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ : അഡ്മിറൽ വാൻഗോയുൻസ്

𒊹︎︎︎ ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം : 1658

𒊹︎︎︎ ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്നത് : ഇന്തോനേഷ്യ

𒊹︎︎︎ ഉപ്പ് നിർമ്മാണം,തുണികൾ ചായം മുക്കൽ,𝑮𝒂𝒓𝒅𝒆𝒏𝒊𝒏𝒈,𝑭𝒖𝒓𝒏𝒊𝒕𝒖𝒓𝒆 𝒑𝒓𝒐𝒅𝒖𝒄𝒕𝒊𝒐𝒏 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു.

𒊹︎︎︎1662 ഡിസംബർ 31-ന് ഡച്ചുകാർ കൊച്ചിയിലെത്തി.

𒊹︎︎︎1663ൽ ഡച്ചുകാർ ഗോവ പിടിച്ചെടുത്തു.

𒊹︎︎︎1503ൽ സ്ഥാപിക്കപ്പെട്ട,ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ പള്ളി സെന്റ് ഫ്രാൻസിസ് നവീകരിച്ച് സർക്കാർ വകയാക്കിയത് ഡച്ചുകാരാണ്.

𒊹︎︎︎1663ൽ, ഡച്ചുകാർ പോർച്ച്ഗീസുകാരെ  കൊച്ചിയിൽ നിന്നും പുറത്താക്കി.

𒊹︎︎︎ഡച്ചുകാർ ‘𝑯𝒐𝒎𝒆𝒍𝒚 𝑯𝒐𝒍𝒍𝒂𝒏𝒅' എന്ന് കൊച്ചിയെ വിശേഷിപ്പിച്ചു.

𒊹︎︎︎പോർച്ച്ഗീസുകാർ 1555ൽ മട്ടാഞ്ചേരിയിൽ പണിത കൊട്ടാരം ഡച്ചുകാർ പുതുക്കി പണിതു.

𒊹︎︎︎1714 ൽ ഡച്ചുകാർ, തൃശൂരിൽ ചേറ്റുവാ കോട്ട പണിതു.ഇത് പിന്നീട് ഫോർട്ട് വില്യംസ് എന്നറിയപ്പെട്ടു.

𒊹︎︎︎ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും 1663-ൽ 𝑺𝒕.അഞ്ജലോസ്കോട്ട പിടിച്ചടക്കി. പിന്നീട്, അറയ്ക്കൽ രാജവംശത്തിന് വിറ്റു.

𒊹︎︎︎1744ൽ, കൊച്ചിയിൽ ബോൾഗാട്ടി പാലസ് ഡച്ചുകാർ നിർമ്മിച്ചു.
     ➪ഡച്ച് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായിരുന്നു ഈ പാലസ്.
     ➪ബോൾഗാട്ടി പാലസ് ഇന്ന്, KTDC യുടെ ഹെറിറ്റേജ്  ആണ്.
 
✍︎ 𝑯𝒐𝒓𝒕𝒉𝒖𝒔 𝑴𝒂𝒍𝒂𝒃𝒂𝒓𝒊𝒄𝒖𝒔 
ഹോര്‍ത്തുസ്‌ മലബാറിക്കസ് 

☞︎︎︎മലയാളലിപി ആദ്യമായി അച്ചടിച്ച ഗ്രന്ഥം.
☞︎︎︎1678-1703 കാലയളവിൽ ആംസ്റ്റർഡാമിൽ നിന്ന് പുറത്തിറക്കി.
☞︎︎︎ഭൂരിഭാഗവും ലാറ്റിൻ ഭാഷയായ ഇതിന് 12 വാല്യങ്ങളുണ്ട്.
☞︎︎︎ഇതിലെ വിഷയം: ഇന്ത്യൻ ഔഷധസസ്യങ്ങൾ.
☞︎︎︎ഇതിന്റെ മുഖ്യരചയിതാവ്: ഗവ.അഡ്മി.വാൻ റീഡ്.
☞︎︎︎ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന ആദ്യ വൃക്ഷം: തെങ്ങ്.
☞︎︎︎ ഹോര്‍ത്തൂസ്‌ മലബാറിക്കസിന്റെ രചനയ്ക്കുവേണ്ടി എത്രവര്‍ഷം ചെലവഴിച്ചു - 30
☞︎︎︎ഹോര്‍ത്തുസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥത്തിന്റെ മറ്റൊരു പേര് - കേരളരാമം
☞︎︎︎ ഹോര്‍ത്തൂസ്‌ മലബാറിക്കസില്‍ കൂടുതല്‍ പ്രതിപാദിക്കുന്ന ചികിത്സാരീതി എന്തിനെതിരെയായിരുന്നു : പനി
☞︎︎︎ഹോര്‍ത്തുസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്കുവേണ്ടി സഹായിച്ച ചേര്‍ത്തലക്കാരനായ വൈദ്യന്‍ - ഇട്ടി അച്യുതന്‍ വൈദ്യന്‍
     ➪ "ചെല്‍ക്കോട്ട പുസ്തകം” ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ഇട്ടി അച്യുതന്‍ വൈദ്യന്‍
☞︎︎︎ “ഗാര്‍ഡന്‍ ഓഫ്‌ കേരള" എന്നറിയപ്പെടുന്ന പുസ്തകം - ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌
☞︎︎︎ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്ക്‌ സഹായിച്ച കൊങ്കിണി ബ്രാഹ്മണന്‍ - രംഗഭട്ട്‌, പിനായകഭട്ട്‌, അപ്പുഭട്ട്‌
☞︎︎︎ ഹോര്‍ത്തൂസ്‌ മലബാറിക്കസിന്റെ രചനയില്‍ വാന്റീഡിനെ സഹായിച്ച പുരോഹിതന്‍ - ഫാ. മാത്തേറൂസ്‌
☞︎︎︎ ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌ - ഡോ. മണിലാല്‍

𒊹︎︎︎1691ലെ വെട്ടം യുദ്ധത്തിൽ സാമൂതിരി ഡച്ചുകാരുമായി സഖ്യം ചെയ്ത്,ഇവിടുത്തെ ജനങ്ങളുടെ,വിദേശ വിരുദ്ധപ്രക്ഷോപത്തെ അടിച്ചമർത്തി.

𒊹︎︎︎1741 Aug 10ന് കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുസേനയെ തോൽപിച്ച് ,ഡച്ച്ആധിപത്യം അവസാനിപ്പിച്ചു.

𒊹︎︎︎ഡച്ചുകാരുടെ തോൽവി, 𝑬𝒏𝒈𝒍𝒊𝒔𝒉 𝑬𝒂𝒔𝒕 𝑰𝒏𝒅𝒊𝒂 𝑪𝒐𝒎𝒑𝒂𝒏𝒚 യുടെ കടന്ന് വരവിനും കാരണമായി.

𒊹︎︎︎ഡച്ച് സേനാംഗങ്ങളെ ഉൾപ്പെടുത്തി,മാർത്താണ്ഡവർമ്മ തിരുവിതാംകൂർ സൈന്യത്തെ യൂറോപ്യൻ മോഡലിൽ നവീകരിച്ചു.

𒊹︎︎︎ഡച്ച് സേനാക്യാപ്റ്റൻ ഡിലനോയി തിരുവിതാംകൂർസൈന്യത്തിന്റെ 'വലിയ കപ്പിത്താൻ' എന്നറിയപ്പെട്ടു.

𒊹︎︎︎1753ൽ മാർത്താണ്ഡവർമ്മയും, ഡച്ചുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണ് മാവേലിക്കര ഉടമ്പടി.

𒊹︎︎︎ ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത് : ഡച്ചുകാർ

𒊹︎︎︎ ‘ലന്തക്കാർ' എന്നറിയപ്പെട്ടിരുന്നത് : ഡച്ചുകാർ

യാത്രാവിവരണം/ സഞ്ചാരസാഹിത്യം

യാത്രാവിവരണം/ സഞ്ചാരസാഹിത്യം


▪ വര്‍ത്തമാനപ്പുസ്തകം അഥവാ 'റോമായാത്ര' :- 
        പാറേമാക്കൽ തോമാ കത്തനാർ 

മലയാളത്തിലെ പ്രഥമ യാത്രാ വിവരണ കൃതി, 1790 നും 1799 നും ഇടയില്‍ എഴുതിയതെന്നു കരുതുന്ന ഈ കൃതി പ്രസിദ്ധീകരിച്ചത് 1936 ലാണ്

▪ ഊർശ്ലേം യാത്രാവിവരണം :- 
    പരുമല തിരുമേനി അഥവാ ഗീവർഗീസ് ഗ്രിഗോറിയോസ് 

ആദ്യം അച്ചടിച്ച ഗ്രന്ഥം പരുമല തിരുമേനിയുടെ 'ഊർശ്ലേം യാത്രാവിവരണം' ആണ് എന്നാണ് കരുതപ്പെടുന്നത് (1895)

▪ ലണ്ടനും പാരീസും :-
            ജി. പി. പിള്ള

▪ ബിലാത്തിവിശേഷം :- 
          കെ. പി. കേശവമേനോൻ

▪ ആപത്കരമായ ഒരു യാത്ര:- 
       സർദാർ കെ. എം. പണിക്കർ

▪ ഒറ്റനോട്ടത്തിൽ :- 
        ജോസഫ് മുണ്ടശ്ശേരി

▪  ബംഗാളിലൂടെ :- 
             ഇ. എം. കോവൂർ

▪ ലണ്ടനിലേക്ക് :- 
             കെ. സി. ചാക്കോ 

▪ അമേരിക്ക സ്വാതന്ത്ര്യത്തിന്റെ നാട് :- 
            എം. സി. ചാക്കോ

▪ കാനഡ ഭൂമിയുടെ ധാന്യപ്പുര :- 
           എം. സി. ചാക്കോ

▪ കഥ പോലെ ജീവിതം :- 
            യു. എ. ഖാദർ

▪ കുളിർ വേനൽമഴ :- 
            കാക്കനാടൻ 

▪ ഇന്തോനേഷ്യൻ ഡയറി :-
          എസ്. കെ. പൊറ്റക്കാട്

▪ നൈൽ ഡയറി :- 
         എസ്. കെ. പൊറ്റക്കാട്

▪ കാപ്പിരികളുടെ നാട്ടിൽ :- 
         എസ് കെ പൊറ്റക്കാട്

▪ മനുഷ്യർ നിഴലുകൾ :- 
        എം. ടി. വാസുദേവൻ നായർ

▪ ഹൈമവതഭൂവിൽ :-
        എം. പി. വീരേന്ദ്രകുമാർ

▪ ഇരട്ട മുഖമുള്ള നഗരം :- 
         ബെന്യാമിൻ

ദേശീയ പതാക

ദേശീയ പതാക

 *ദേശീയപതാകയുടെ നിറങ്ങൾ.... ??

 മുകൾ ഭാഗത്ത് കുങ്കുമ വർണ്ണം, നടുവിൽ വെള്ള,കീഴ്ഭാഗത്ത് കടുംപച്ച.

*കുങ്കുമ നിറം എന്തിനെ സൂചിപ്പിക്കുന്നു.... ???

ധീരത ത്യാഗം എന്നിവയെ സൂചിപ്പിക്കുന്നു

*വെള്ളനിറം എന്തിനെ സൂചിപ്പിക്കുന്നു.... ??? 

സത്യം സമാധാനം. 

*പച്ചനിറം എന്തിനെ സൂചിപ്പിക്കുന്നു...??? 

സമൃദ്ധിയെയും ഫലഭൂയിഷ്ടതയേയും സൂചിപ്പിക്കുന്നു.

*ദേശീയ പതാകയുടെ മദ്ധ്യഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്ന ചിഹ്നം ഏത്.... ???

നാവിക നീല നിറത്തിൽ അശോകചക്രം ആലേഖനം ചെയ്തിട്ടുണ്ട്.

*പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം.... ????

3 :2  

*ദേശീയ പതാകയുടെ നടുവിലുള്ള അശോക ചക്രത്തിന് ആരക്കാലുകൾ എത്ര... ???
 
24

*അശോകചക്രം എവിടെ നിന്നാണ് സ്വീകരിച്ചത്.... ???? 

സാരനാഥിലെ  അശോകസ്തംഭത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്.

*ദേശീയ പതാകയെ ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത്... 

1947 ജൂലൈ 22നാണ്. 

*ദേശീയപതാകയുടെ കരടുരൂപം തയ്യാറാക്കിയത്....??? 

ആന്ധ്രാ സ്വദേശി പിംഗലി വെങ്കയ്യയാണ്. 

*ദേശീയ പതാക ആദ്യമായി ഉയർത്തിയത്.....???
 
മാഡം ബികാജി കാമ യാണ്. 

*ദേശീയ പതാകയെ കുറിച്ചുള്ള പഠനമാണ്....? 

വെക്സിലോളജി.

*അശോക ചക്രത്തിൽ 24 ആരക്കാലുകൾ എന്തിനെ സൂചിപ്പിക്കുന്നു... ???? 

ധർമ്മത്തെയാണ് സൂചിപ്പിക്കുന്നത്.

*ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്നത്....???
 
2002 ജനുവരി 26 നാണ്.

*ദേശീയപതാകയുടെ ഏറ്റവും ചെറിയ അനുപാതം.... 

15 :10 സെന്റീമീറ്റർ  

ഏറ്റവും വലുത്.... ??

6.3:4.2 മീറ്റർ

Saturday, March 6, 2021

ഫാത്തിമ ബീവി 𝑭𝒂𝒕𝒉𝒊𝒎𝒂 𝑩𝒆𝒆𝒗𝒊

            ഫാത്തിമ ബീവി 
               𝑭𝒂𝒕𝒉𝒊𝒎𝒂 𝑩𝒆𝒆𝒗𝒊

𒊹︎︎︎30 ഏപ്രിൽ 1927, പത്തനംതിട്ട ജില്ലയിൽ ജനിച്ചു. 

𒊹︎︎︎സുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത
☞︎︎︎ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നതകോടതികളിൽ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതിയും ഉണ്ട്

𒊹︎︎︎ഒരു സംസ്ഥാനത്ത് ( തമിഴ്നാട് 1997-2001 ) ഗവർണർ ആയ ആദ്യ മലയാളി വനിത

𒊹︎︎︎മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ  വനിത 

𒊹︎︎︎നീതിയുടെ ധീര സഞ്ചാരം എന്നുള്ളത് ആരുടെ ജീവചരിത്രമാണ് 
ജസ്റ്റിസ് ഫാത്തിമ ബീവി 
☞︎︎︎എഴുതിയത്കെ .ടി. അഷ്റഫ്

ജോഗ്രഫി

1. ജോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ഇറാത്തോസ്തനീസ്

2. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്?
ഇറാത്തോസ്തനീസ്

3. ഭൂമി ശാസ്ത്രത്തിന്റെ പിതാവ്?
ടോളമി

4. 'ഭൗമകേന്ദ്ര സിദ്ധാന്തം' ആവിഷ്കരിച്ചത്?
ടോളമി

5. സൗരയൂഥ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
കോപ്പർനിക്കസ്

6. ഭൂമിക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളത്?
ഭൂമദ്ധ്യരേഖയിൽ ( 1680 Km/hr)

7. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് എ.ഡി അഞ്ചാം ശതകത്തിൽ കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ആര്യഭടൻ

8. ഭൂമിയുടെ പലായന പ്രവേഗം?
11.2 km/S

10. ഭൂമിയുടെ പ്രായം?
ഏകദേശം 460 കോടി വർഷം

11. മാതൃഭൂഖണ്ഡം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂഖണ്ഡം?
പാൻജിയ

12. വൻകര വിസ്ഥാപനസിദ്ധാന്തം ആവിഷ്കരിച്ചത്?
ആൽഫ്രഡ് വെഗ്നർ (ജർമ്മനി 1912)

13. ഫലക ചലന സിദ്ധാന്തം ആവിഷ്കരിച്ചത്?
അർണോൾഡ് ഹോംസ്

14. ഭൂമിയുടെ ഏറ്റവും ഉയർന്ന കരഭാഗം?
എവറസ്റ്റ്

15. ഭൂമിയുടെ ഏറ്റവും താഴ്ന്ന കരഭാഗം?
ചാവുകടലിന്റെ തീരം

16. ഭൂമിയുടെ ഏറ്റവും ആഴം കൂടിയ ഭാഗം?
മറിയാന ട്രഞ്ച് (പസഫിക് )

17. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി?
ഭൂവൽക്കം

18. ഭൂകമ്പമാപിനി ആദ്യമായി ഉപയോഗിച്ചത്?
ചൈനക്കാർ

19. ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
സീസ്മോ ഗ്രാഫ്

20. സുനാമി എന്ന പദം ഏതു ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത്?
ജാപ്പനീസ്

21. തുടർ ഭൂകമ്പങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
ഹെയ്തി

22. ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത്എന്നാണ്? 
ജൂൺ 21

23. ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി അനുഭവപ്പെടുന്നത് എന്നാണ്?
ഡിസംബർ 22

24. ഒരു ഞാറ്റുവേലയുടെ കാലയളവ്?
13 - 14 ദിവസം

25. 1 വർഷത്തിലെ ഞാറ്റുവേലകൾ എത്ര?
27

26. ഭൂമദ്ധ്യ രേഖയ്ക്ക് സമാന്തരമായി വരക്കുന്ന വൃത്ത രേഖകൾ?
അക്ഷാംശ രേഖകൾ

27. ഏറ്റവും വലിയ അക്ഷാംശ രേഖ?
ഭൂമദ്ധ്യരേഖ

28. പൂജ്യം ഡിഗ്രി അക്ഷാംശ രേഖ എന്നറിയപ്പെടുന്നത്?
ഭൂമദ്ധ്യരേഖ

29. ഇന്ത്യയുടെ മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖ?
ഉത്തരായനരേഖ

30. ഉത്തരായന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോ പൊളിറ്റൻ നഗരം?
കൊൽക്കത്ത

31. ഭൂമദ്ധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോ പൊളിറ്റൻ നഗരം?
ചെന്നൈ

32. ഭൂമദ്ധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാന തലസ്ഥാനം?
തിരുവനന്തപുരം

33. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ?
8

34. ഭൂമധ്യരേഖ കടന്നു പോകുന ഏറ്റവും വലിയ രാജ്യം?
ബ്രസീൽ

35. ഭൂമദ്ധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?
ഇന്തൊനേഷ്യ

36. ഭൂമധ്യരേഖയും ഉത്തരായനരേഖയും ദക്ഷിണായനരേഖയും കടന്നു പോകുന്ന വൻകര?
ആഫ്രിക്ക

37. ഭൗമോപരിതലത്തിലെ ആകെ അക്ഷാംശ രേഖകളുടെ എണ്ണം?
181

38. ഉത്തരധ്രുവത്തിൽ ആദ്യമായി കാലു കുത്തിയത്?
റോബർട്ട് പിയറി

39. ദക്ഷിണ ധ്രുവത്തിൽ ആദ്യമായി കാലു കുത്തിയത്?
റൊണാൾഡ് അമുണ്ട് സെൻ

40. പൂജ്യം ഡിഗ്രി രേഖാംശ രേഖ?
ഗ്രീനിച്ച് രേഖ

41. ഏറ്റവും കുടുതൽ സമയ മേഖലകളുള്ള രാജ്യം? 
ഫ്രാൻസ് (12)

42. ഏഷ്യയിൽ ഏറ്റവും കൂടുതൽ സമയ മേഖലകളുള്ള രാജ്യം?
ഇന്തോനേഷ്യ ( 3 )

43. ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ?
82.5 ഡിഗ്രി കിഴക്ക്

44. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തെക്കാൾ എത്ര മുന്നിലാണ്?
5.5 മണിക്കൂർ

45. ഭൂമിയിലെ സമയ മേഖലകൾ എത്ര ?
24

46. ഗ്രീനിച്ചിൻ നിന്ന് 180 ഡിഗ്രി അകലെയുള്ള രേഖാംശ രേഖ?
അന്താരാഷ്ട്ര ദിനാങ്ക രേഖ

47. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക്?
ബെറിങ്ങ് കടലിടുക്ക്

48. അന്തരീക്ഷത്തിൽ കുടുതൽ ഉള്ള വാതകം?
നൈട്രജൻ

49. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി?
ട്രോപ്പോസ്ഫിയർ '

50. ജൈവ മണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി
ട്രോപ്പോസ്ഫിയർ

51. ഓസോൺ പാളിസ്ഥിതി ചെയ്യുന്നത്?
സ്ട്രാറ്റാസ് ഫിയർ

52. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത്?
ഓസോൺ പാളി'

53 .ഓസോൺ പടലം തകരാനുള്ള കാരണം?
ക്ലോറോഫ്ളൂറോ കാർബൺ..
കാർബൺ മോണോക്സൈഡ്

54. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
ഡോപ്സൺ യൂണിറ്റ്

55. ഓസോൺ ദിനം?
സെപ്റ്റംബർ 16

56. അന്തരീക്ഷത്തിലെ താഴ്ന്ന ഊഷ്മാവ് എത് മണ്ഡലത്തിലാണ്?
മിസോസ്ഫിയർ

57. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് യോഗ്യമായ മണ്ഡലം?
സ്ട്രാറ്റോസ്ഫിയർ

58. റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം?
അയണോസ്ഫിയർ

59. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?
തുളസി

60. അൾട്രാവയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷിക വിള?
നെല്ല്

61. സൂര്യകിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
500 സെക്കന്റ്

62. അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ബാരോ മീറ്റർ

63. ബാരോ മീറ്റർ കണ്ടു പിടിച്ചത്?
ടോറി സെല്ലി

64. ബാരോ മീറ്ററിന്റെ നിരപ്പ് ഉയരുന്നത് സൂചിപ്പിക്കുന്നത്?
പ്രസന്നമായ കാലാവസ്ഥ

65. ബാരോ മീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് സൂചിപ്പിക്കുന്നത്?
കൊടുങ്കാറ്റിനെ

66. ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ?
ക്യൂമുലോ നിംബസ്

67. ചൂലിന്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങൾ?
സിറസ് മേഘങ്ങൾ

68. പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?
ക്യൂമുലസ്

69. മഴ മേഘങ്ങൾ എന്നറിയപ്പെടുന്നത്?
നിംബോ സ്ട്രാറ്റസ്

70. പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം?
സ്മോഗ്

71. കേരത്തിൽ സ്മോഗ് ഉണ്ടാകുന്ന പട്ടണം?
ആലുവ

72. ഏറ്റവും വേഗതയിൽ കാറ്റു വീശുന്ന വൻകര?
അന്റാർട്ടിക്ക

73. മൺസൂൺ കാറ്റിന്റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ?
ഹിപ്പാലസ്

74. പകൽ സമയത്ത് കടലിൽ നിന്നും കരയിലേക്ക് വീശുന്ന കാറ്റുകൾ?
കടൽക്കാറ്റ്

75. രാത്രി സമയത്ത് കരയിൽ നിന്നും കടലിലേക്ക് വീശുന്ന കാറ്റുകൾ?
കരക്കാറ്റ്

76. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?
ഫൊൻ

77. 'മഞ്ഞ് തിന്നുന്നവൻ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം?
ചിനൂക്ക്

78. ഏതു പ്രദേശത്തെ ചക്രവാതമാണ് വില്ലി- വില്ലീസ്?
ആസ്ട്രേലിയ

79. ടൊർണാഡോ എവിടുത്തെ പ്രധാന ചക്രവാതമാണ്?
അമേരിക്ക.

📌 സമയമേഖലകൾ എന്ന ആശയം കൊണ്ടുവന്നത് ആര്❓
✅ സ്റ്റാൻഫോർഡ് ഫ്ലെമിങ് (കാനഡ)
📌 ആഗോള സമയം നിർണയത്തിന് ആധാരമായ രേഖ
✅ പൂജ്യം ഡിഗ്രി രേഖാംശ രേഖ
📌 ഭൂമിയിലെ ആകെ സമയ മേഖലകളുടെഎണ്ണം❓
✅ 24
📌 ഗ്രീനിച്ച് രേഖ യിൽ നിന്നും കിഴക്കോട്ട് 180 ഡിഗ്രി വരെയുള്ള സമസമയ മേഖലകളുടെഎണ്ണം❓
✅ പന്ത്രണ്ടെണ്ണം
📌 ഓരോ സമയ മേഖലയും എത്ര രേഖാംശ വ്യാപ്തിയിൽ ആണ് സ്ഥിതി ചെയ്യുന്നത്❓
✅ 15 ഡിഗ്രി
📌 ഏറ്റവും കൂടുതൽ സമയ മേഖലകൾ ഉള്ള രാജ്യം❓
✅ ഫ്രാൻസ് പന്ത്രണ്ടെണ്ണം
📌 ഏഷ്യയിൽ ഏറ്റവും കൂടുതൽ സമയ മേഖലകൾ ഉള്ള രാജ്യം❓
✅ ഇന്തോനേഷ്യ, 3
📌 ഇന്ത്യയിലെ സമയ മേഖലകളുടെഎണ്ണം❓
✅1
📌 ഭൂമധ്യരേഖയും ഗ്രീനിച്ച് രേഖ യും തമ്മിൽ ചേരുന്ന അതിനടുത്ത സ്ഥിതിചെയ്യുന്ന രാജ്യം❓
✅ ഗാന (ആഫ്രിക്ക)
📌 ഉത്തരായനരേഖ യോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം❓
✅ അഹമ്മദാബാദ്( ഗുജറാത്ത് )
📌 ഭൂമധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം❓
✅ ബാംഗ്ലൂർ( കർണാടക)