Monday, July 26, 2021

എ.പി.ജെ. അബ്ദുൽ കലാം 𝐀.𝐏.𝐉.𝐀𝐛𝐝𝐮𝐥 𝐊𝐚𝐥𝐚𝐦

എ.പി.ജെ. അബ്ദുൽ കലാം
         𝐀.𝐏.𝐉.𝐀𝐛𝐝𝐮𝐥 𝐊𝐚𝐥𝐚𝐦  

1. അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം
(1931 ഒക്ടോബർ 15 -
2015 ജൂലൈ 27)

2. സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യ രാഷ്‌ട്രപതി - എ.പി.ജെ.അബ്ദുൽ കലാം 

3. ഇന്ത്യൻ മിസൈൽ പദ്ധിതിയുടെ ഉപജ്ഞാതാവ് - അബ്ദുൽ കലാം
☞︎︎︎ജനകീയ പ്രസിഡന്റ്

4. അവിവാഹിതനായ ഏക ഇന്ത്യൻ രാഷ്‌ട്രപതി - എ.പി.ജെ. അബ്ദുൽ കലാം

5. ഇന്ത്യൻ രാഷ്ട്രപതിയായ ഏക ശാസ്ത്രജ്ഞൻ - അബ്ദുൽ കലാം

6. ഇന്ത്യൻ രാഷ്ട്രപതിയായ മൂന്നാമത്തെ മുസ്ലിം - അബ്ദുൽ കലാം

7. ഏറ്റവും കൂടുതൽ ഓണറ്റി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ രാഷ്‌ട്രപതി - അബ്ദുൽ കലാം

8. ഡോ.എ.പി.ജെ. അബ്ദുൽ കലാം ഏതു സംസ്ഥാനക്കാരനാണ് - തമിഴ്നാട്
 
9. ഭാരതരത്നം ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ - കലാം

10. ദി ലൂമിനസ് സ്പാർക്സ് എന്ന പുസ്തകം രചിച്ചത് - അബ്ദുൽ കലാം

11. നളന്ദ സർവ്വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് - കലാം

12. എൻ.ഡി.എ. സർക്കാരിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടെ രാഷ്ട്രപതിയായ വ്യക്തി - അബ്ദുൽ കലാം

13. അഗ്നി, പൃഥ്വി എന്നീ ഇന്ത്യൻ നിർമ്മിത മിസൈലുകളുടെ ശില്പി: അബ്ദുൽ കലാം

14. യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതി - അബ്ദുൽ കലാം

15. യുദ്ധവിമാനത്തിൽ (സുഖോയ്‌) യാത്ര ചെയ്ത ആദ്യ ഇന്ത്യൻ സർവ്വസൈന്യാധിപൻ - അബ്ദുൽ കലാം

16. ഇഗ്‌നൈറ്റഡ്‌ മൈൻഡ്‌സ് രചിച്ചത് - എ.പി.ജെ.അബ്ദുൽ കലാം

17. ശാസ്ത്രലോകത്തെ മഹാത്മാഗാന്ധി എന്ന് വിക്രം സാരാഭായിയെ വിശേഷിപ്പിച്ചതാര് - എ.പി.ജെ.അബ്ദുൽ കലാം

18. ആദ്യത്തെ ഫിറോദിയ പുരസ്‌കാരത്തിന് അർഹനായത് - എ.പി.ജെ.അബ്ദുൽ കലാം

19. ഹ്യൂവർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ - എ.പി.ജെ.അബ്ദുൽ കലാം

20. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായത് - എ.പി.ജെ.അബ്ദുൽ കലാം

21. ആരുടെ ബഹുമാനാർഥം ന്യൂഡൽഹിയിൽ ആരംഭിച്ചതാണ് മിഷൻ ഓഫ് ലൈഫ് മ്യൂസിയം - എ.പി.ജെ.അബ്ദുൽ കലാം

22. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് - എ.പി.ജെ.അബ്ദുൽ കലാം

23. ഇന്ത്യൻ മിസൈലുകളുടെ പിതാവ് - എ.പി.ജെ അബ്ദുൾ കലാം

24. ഇന്ത്യയുടെ 12-ാമത്‌ രാഷ്ട്രപതി - എ.പി.ജെ. അബ്ദുള്‍ കലാം
☞︎︎︎11 മത്തെ വ്യക്തി 

25. എ.പി.ജെ. അബ്ദുള്‍ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായ കാലഘട്ടം - 2002-2007
☞︎︎︎ഇന്ത്യയുടെ മിസൈൽ വികസന പദ്ധിതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം 2002-ൽ പതിനൊന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയായി. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന കേരളത്തിൽ നിന്നുള്ള ക്യാപ്റ്റൻ ലക്ഷ്മിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

26. എ.പി.ജെ. അബ്ദുള്‍കലാം ജനിച്ച വര്‍ഷം - 1931 ഒക്ടോബര്‍ 15

27. എ.പി.ജെ. അബ്ദുള്‍ കലാം ജനിച്ചതെവിടെ - രാമേശ്വരം

28. ഇന്ത്യന്‍ പരിസ്ഥിതിയുടെ ഗുഡ് വിൽ അംബാസിഡറായിരുന്ന രാഷ്‌ട്രപതി - അബ്ദുള്‍ കലാം

29. മുങ്ങികപ്പലില്‍ യാത്രചെയ്ത ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി - അബ്ദുള്‍ കലാം

30. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ വോട്ടിങ്ങിനായി രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി - അബ്ദുള്‍ കലാം

31. അബ്ദുള്‍ കലാമിന്‌ പത്മഭൂഷണ്‍ ലഭിച്ച വര്‍ഷം - 1981

32. അബ്ദുള്‍ കലാമിന്‌ പത്മവിഭൂഷണ്‍ ലഭിച്ച വര്‍ഷം - 1990

33. അബ്ദുള്‍ കലാമിന്‌ ഭാരതര്തനം ലഭിച്ച വര്‍ഷം - 1997

34. എ.പി.ജെ. ഇന്ത്യയുടെ ശാസ്ത്ര ഉപദേഷ്ടാവായ കാലഘട്ടം - 1999 മുതല്‍ 2001 വരെ

35. എ.പി.ജെ. ആഭ്യന്തര മന്ത്രാലയത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവായ കാലഘട്ടം - 1992 മുതല്‍ 1999 വരെ

36. ഇന്ത്യയുടെ രണ്ടാം അണു പരീക്ഷണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ - എ.പി.ജെ. അബ്ദുള്‍ കലാം

37. അബ്ദുള്‍ കലാമിന്റെ ആത്മകഥ - അഗ്നിച്ചിറകുകള്‍

38. അബ്ദുൽ കലാമിന്റെ മറ്റൊരു പേര് - മേജർ ജനറൽ പൃഥ്വിരാജ്

39. അബ്ദുൾ കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി യു.എൻ ആചരിച്ച്‌ തുടങ്ങിയത് എന്ന് മുതൽ - 2010

40. അബ്ദുൾ കലാം ആരംഭിച്ച ഇ-ന്യൂസ് പേപ്പർ - ബില്യൺ ബീറ്റ്‌സ് 

41. അബ്ദുൾ കലാം അന്തരിച്ചതെന്ന് - 2015 ജൂലൈ 27
☞︎︎︎ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, 'വാസയോഗ്യമായ ഗ്രഹങ്ങൾ' എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
☞︎︎︎ 84 ആം വയസിൽ
☞︎︎︎ അബ്ദുൽ കലാമിൻറെ സ്മാരകം നിർമ്മിക്കുന്നത് : രാമേശ്വരം, തമിഴ്‌നാട്

42. അഗ്നിച്ചിറകുകൾ അദേഹത്തിന്റെ ആത്മകഥയാണ്.

43. ഡോ കലാമിൻറെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം : മിഷൻ ഓഫ് ലൈഫ് മ്യൂസിയം

44. കലാമിന്റെ മാതാപിതാക്കൾ ?ജൈനുലാബ്ദീൻ,ആഷിയമ്മ

45. അബ്ദുൽ കലാമിൻറെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം മെയ് 26 ശാസ്ത്രദിനമായി ആചരിക്കുന്ന രാജ്യം : സ്വിറ്റ്സർലൻഡ്

46. കേരളത്തിൽ നിലവിൽ വന്ന ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പുതിയ പേര് :   ഡോ എ പി ജെ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി
☞︎︎︎  ആസ്ഥാനം : തിരുവനന്തപുരം

47. അബ്ദുൽ കലാമിൻറെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം : മധ്യപ്രദേശ്

48. അബ്ദുൽ കലാമിൻറെ പേരിലുള്ള കേരളത്തിലെ ആദ്യ മ്യൂസിയം : പുനലാൽ (The Dale view, തിരുവനന്തപുരം)

49. ഏത് സംസ്ഥാനമാണ്  കലാമിന്റെ ജന്മദിനം യുവജന നവോദ്ധാന ദിനമായി (Youth Renaissance Day)ആചരിക്കുന്നത് : തമിഴ് നാട് 

50. കലാo ഏത് കോളേജിൽ നിന്നാണ്  ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയത്: തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ

51. കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്കൂൾ?രാമനാഥപുരത്തെ ഷെവാർട് സ്കൂൾ

52. അബ്ദുൽ കലാം ദ്വീപ് എവിടെയാണ്: ഒറീസയിലെ  ഭദ്രക് ജില്ലയിലെ ചെറു ദ്വീപായ  വീലർ ദ്വീപ്
☞︎︎︎ഇന്ത്യയിലെ  പ്രധാനമായ ദീർഘദൂര ഉപരിതല മിസൈലുകൾ പരീക്ഷിച്ചിട്ടുള്ള ദ്വീപ് : വീലർ ദ്വീപ്
☞︎︎︎ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന് ആദരമർപ്പിച്ച് ഒഡീഷ സർക്കാർ  2015 ൽ അബ്ദുൽ കലാം ദ്വീപ് എന്ന് പേര് നൽകിയ ദ്വീപ്: വീലർ ദ്വീപ്

53. ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 എന്ത് ദിനമായാണ് യുണൈറ്റഡ് നേഷൻസ്  ആചരിക്കുന്നത്: ലോക വിദ്യാർത്ഥി ദിനം(world student day)

54. ഡോ.എ.പി.ജെ.അബ്ദുൽ കലാമിനെ വളരെയധികം സ്വാധീനിച്ച ദി ലൈറ്റ് ഫ്രം മെനി ലാംബ്സ് (The light from many Lambs)എന്ന പുസ്തകം എഴുതിയതാരാണ്: ലിലിയർ എയ്ച്ചർ വാട്സൺ

55. അബ്ദുൽ കലാം ആരംഭിച്ച ഓൺലൈൻ ന്യൂസ്‌പേപ്പർ: ബില്യൺ ബീറ്റ്‌സ്

56.എപിജെ അബ്ദുൽ കലാമിന്റെ ട്വിറ്റർ അക്കൗണ്ട്: ഇൻ മെമ്മറി ഓഫ് കലാം

57. അബദുൽ കലാം ഓർമ്മ ദിനം - ജൂലൈ 27

പുസ്തകങ്ങൾ 

■ വിംഗ്സ് ഓഫ് ഫയർ: ആൻ ഓട്ടോബയോഗ്രഫി ഓഫ്

■ ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ

■ ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം

■ ഇന്ത്യ-മൈ-ഡ്രീം

■ യു ആർ യുണിക്ക്

■ ഇൻഡോമീറ്റബിൾ സ്പിരിറ്റ്‌

■ ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ്

■ എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോർ സൊസൈറ്റൽ ട്രാൻസ്ഫോർമേഷൻ

■ മൈ ജേർണി : Transforming Dreams into Actions

■ ദി ല്യൂമിനസ് സ്പാർക്ക്‌സ്

■ സയന്റിസ്റ്റ് ടു പ്രസിഡന്റ്

■ ടാർജറ്റ് ത്രീ ബില്യൺ

■ Envisioning an Empowered Nation(എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ)

■  You Are Born To Blossom: Take My Journey Beyond(യു ആർ ബോൺ ടു ബ്ലോസ്സം)

■  Turning Points: A journey through challenges(റ്റേർണിങ് പോയ്ന്റ്സ്)

■  A Manifesto for Change: A Sequel to India 2020

■  Forge your Future

■  Reignited: Scientific Pathways to a Brighter Future

■  Transcendence My Spiritual Experiences with Pramukh Swamiji

No comments:

Post a Comment