2021 ടോക്കിയോ ഒളിമ്പിക്സ്
𒊹︎︎︎2020 ലെ ടോക്കിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ആരംഭിച്ചതു 23/07/2021 മുതൽ 08/08/2021 വരെ
𒊹︎︎︎ രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സിനു വേദിയാകുന്നത് - ആദ്യം 1964 ൽ
𒊹︎︎︎ ആധുനിക ചരിത്രത്തിലെ 32 ആം ഒളിമ്പിക്സ്
𒊹︎︎︎2021 ന്റെ മുദ്രാവാക്യം :വൈകാരികമായി ഐക്യപ്പെട്ടത് (United by emotion)
➪ ഒളിമ്പിക്സ് മുദ്രാവാക്യം : "വേഗത്തിൽ ഉയരത്തിൽ കരുത്തോടെ ഒരുമിച്ചു"
ഒരുമിച്ച് എന്ന വാചകം (Together )ഈ വർഷം കൂട്ടിച്ചേർത്തതാണ്
𒊹︎︎︎ഭാഗ്യചിഹ്നം : മിറാറ്റോവ
𒊹︎︎︎കാണികൾ ഇല്ലാത്ത ആദ്യ ഒളിമ്പിക്സ്
𒊹︎︎︎പങ്കെടുക്കുന്ന രാജ്യങ്ങൾ :206
➪ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾ : 127
➪ പങ്കെടുക്കുന്ന മലയാളികൾ : 9
1) പി. ആർ ശ്രീജേഷ് ( ഹോക്കി ).
2) സാജൻ പ്രകാശ് ( നീന്തൽ ).
3) എം. ശ്രീശങ്കർ ( ലോങ് ജമ്പ് ).
4) കെ. ടി ഇർഫാൻ ( 20 km നടത്തം ).
5) ജാബിർ എം.പി (400 മീറ്റർ ഹഡിൽസ്).
6) മുഹമ്മദ് അനസ് (4×400 മീറ്റർ റിലേ ).
7) അമോജ് ജേക്കബ്(4×400 മീറ്റർ റിലേ).
8) നിർമ്മൽ നോഹ് ടോം (4× 400 മീറ്റർ റിലേ).
9) അലക്സ് ആന്റണി (4×400 മീറ്റർ റിലേ).
★എന്നാൽ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി പങ്കെടുത്ത മലയാളിയാണ് സി. കെ ലക്ഷ്മണൻ
➪ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നടന്ന 1924 ലെ സമ്മർ ഒളിംപിക്സിൽ പങ്കെടുത്ത കേരളീയനായ അത്‍ലറ്റാണ് സി.കെ. ലക്ഷ്മണൻ
𒊹︎︎︎ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ മാർച്ച് പാസ്റ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച മലയാളിയും, കായിക താരം അല്ലാത്ത വ്യക്തി: അരുൺ ബേസിൽ മാത്യു
➪ കോതമംഗലം സ്വദേശി, ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിന്റെ സ്പെഷലിസ്റ്റ് ഡോക്ടറും, കോവിഡ് ലയ്സൺ ഓഫീസറുമാണ്
𒊹︎︎︎ ഇന്ത്യൻ ഹോക്കി ടീമിൽ മൂന്നാം ഒളിംപിക്സ് കളിക്കുന്ന മലയാളി താരം : പി ആർ ശ്രീജേഷ്
➪ ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ: മൻപ്രീത് സിംഗ്
➪ ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആകെ 10 സ്വർണമെഡലുകളിൽ 8 ഉം ഹോക്കിയിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്
𒊹︎︎︎𝑹𝒆𝒔𝒉𝒆𝒅𝒖𝒍𝒆 ചെയ്‌ത ടോക്കിയോ ഒളിമ്പിക്സ് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക സ്പോൺസർ: 𝑰𝒏𝒐𝒙 𝒈𝒓𝒐𝒖𝒑
𒊹︎︎︎ 33 മത്സര ഇനങ്ങൾ
𒊹︎︎︎ 339 മെഡൽ ഇനങ്ങൾ
𒊹︎︎︎ ഉദ്ഘാടനം നടത്തിയത് ജപ്പാൻ ചക്രവർത്തിയായ ഹിരോണോമിയ നരുഹിതോ (23/07/2021)
𒊹︎︎︎ ഒളിംപിക് ദീപം തെളിച്ചത് :ജപ്പാൻ ടെന്നീസ് താരം നവോമി ഒസാക്ക
➪ ടോക്കിയോ ഒളിമ്പിക്സ് ദീപത്തിന്റെ ഇന്ധനം : ഹൈഡ്രജൻ
➪ ആദ്യമായാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത്
𒊹︎︎︎ടോകിയോ ഒളിമ്പിക്സിന്റെ ബഹിരകാശാ അംബാസിഡർ: അകിഹികോ ഹോഷിദേ(ജപ്പാൻ )
𒊹︎︎︎ മാർച്ച് പാസ്റ്റിൽ ആദ്യം ഗ്രീസും 21 മത് ഇന്ധ്യയും
𒊹︎︎︎ ഇന്ത്യൻ സംഘത്തെ നയിച്ചത് -
ബോക്സിങ് താരം - മേരി കോം,
ഹോക്കി ക്യാപ്റ്റൻ - മനപ്രീത് സിങ്
(ഇന്ത്യൻ പതാക വഹിക്കുന്നവർ)
➪ ഒളിമ്പിക്സ് ചരിത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കാൻ രണ്ട് മലയാളികൾക്കാണ് അവസരം ലഭിച്ചിട്ടുള്ളത്
☞︎︎︎ ആദ്യത്തെ മലയാളി : ഷൈനി വിത്സൺ (1992)ഷൈനി വിൽസൺ
ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത.
☞︎︎︎ രണ്ടാമത്തെ മലയാളി : അഞ്ചു ബേബി ജോർജ് (2004)
𒊹︎︎︎ Fencingൽ (വാൾ പയറ്റ്) ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി :- C A ഭവാനി ദേവി
➪ Sailingൽ (പായ് വഞ്ചി ഓട്ടം ) ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി :- നേത്ര കുമാനൻ
➪ഒളിമ്പിക്സിൽ നീന്തൽ വിഭാഗത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത :- Maana Patel
𒊹︎︎︎സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്നത് : ബജറങ് പുനിയാ
𒊹︎︎︎ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റ്/താരം :- ഹിന്ദ് ളാള 𝑯𝒆𝒏𝒅 𝒁𝒂𝒛𝒂 (സിറിയ-ടേബിൾ ടെന്നീസ്) (𝒂𝒈𝒆-12)
➪ പ്രായം കൂടിയ അത്ലറ്റ്/താരം : മാരി ഹന്ന(ഓസ്ട്രേലിയ )
𒊹︎︎︎ ടോക്കിയോ ഒളിമ്പിക്സ് കേരളസർക്കാരിന്റെ ഔദോഹിക പ്രതിനിധിയായി സന്ദർശിക്കുന്നത് : വി. അബ്ദുൾ റഹ്മാൻ
➪ സംസ്ഥാന കായിക - യുവജന ക്ഷേമവകുപ്പ് മന്ത്രി
𒊹︎︎︎ ഇന്ത്യ പങ്കെടുക്കുന്ന 25മത്തെ ഒളിമ്പിക്സ് ആണ് ടോകിയോ(1𝒔𝒕 1900)
𒊹︎︎︎ 𝑭𝒆𝒏𝒄𝒊𝒏𝒈 ൽ (വാൾ പയറ്റ്) ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി : സി എ ഭവാനി ദേവി
𒊹︎︎︎ സൈലിംഗ് ൽ (പായ് വഞ്ചി ഓട്ടം ) ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി : നേത്ര കുമാനൻ
𒊹︎︎︎ഒളിമ്പിക്സിൽ നീന്തൽ വിഭാഗത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത : മാന പട്ടേൽ
𒊹︎︎︎ ഇന്ധ്യയും ജപ്പാനും തമ്മിലുള്ള സമയം വ്യത്യാസം : +3.30𝒉𝒓(ഇന്ത്യൻ സമയത്തെക്കാൾ 3.30𝒉𝒓 കൂടുതൽ )
𒊹︎︎︎ ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ രാജ്യം :- ചൈന
യാങ് കിയാൻ (വനിതകളുടെ 10 𝑴 എയർ റൈഫിളിൽ )
𒊹︎︎︎ചരിത്രത്തിൽ ആദ്യമായി ഒരു ഒളിംപിക്സിൽ സ്വർണം നേടുന്ന ആദ്യ സഹോദരങ്ങൾ:- ഹൈഫുമി ആബെ,ഉത ആബെ(ജപ്പാൻ) (ജൂഡോ-ഇനം)
𒊹︎︎︎ടോക്കിയോ ഒളിമ്പിക്സിലേക്ക് ബാഡ്മിന്റൻ മത്സരം നിയന്ത്രിക്കാൻ തിരഞ്ഞെടുത്ത മലയാളി അമ്പയർ : ഫൈൻ സി ദത്തൻ
𒊹︎︎︎ ടോക്കിയോ ഒളിമ്പിക്സിൽ പ്രായം കുറഞ്ഞ സ്വർണ്ണ മെഡൽ ജേതാവ് : മോമിജി നിഷിയ
ഇതോടെ ചരിത്രത്തിലെ പ്രായംകുറഞ്ഞ മൂന്നാമത്തെ താരമായി മാറി.
➪ ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ സ്കേറ്റ് ബോർഡിംഗിൽ ആയിരുന്നു ജപ്പാൻ മോമിജിക്ക് സ്വർണം..
𒊹︎︎︎മീരാബായ് ചാനു
☞︎︎︎ 2020 ടോക്കിയോ ഒളിമ്പിക്സ് ഇൽ ഇന്ത്യാക്കായി ആദ്യ മെഡൽ നേടിയ വ്യക്തി
☞︎︎︎ മണിപ്പൂർ സ്വദേശി
☞︎︎︎ ഭാരോദ്വഹനം (49Kg) വെള്ളി മെഡൽ ➪ ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത്.
☞︎︎︎ കർണം മല്ലേശ്വരിക്ക് ശേഷം (2000 - 𝑩𝒓𝒐𝒏𝒛𝒆) 𝑾𝒆𝒊𝒈𝒉𝒕𝒍𝒊𝒇𝒕𝒊𝒏𝒈 ൽ മെഡൽ നേടുന്ന ഇന്ത്യൻ വനിത
☞︎︎︎ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത
➪ഒളിമ്പിക് ചരിത്രത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ താരം : പി. വി സിന്ധു (2016)
➪ഒളിംപിക്സിൽ ആദ്യമായി ഇന്ത്യക്ക് വേണ്ടി ഒരു മെഡൽ നേടിയ ഇന്ത്യൻ വനിത കർണം മല്ലേശ്വരി ആണ് (വെങ്കലം)
☞︎︎︎ ഒളിമ്പിക്സ് മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിത
☞︎︎︎ ഉയർത്തിയ ഭാരം :- 202 കിലോഗ്രാം
☞︎︎︎ 2018ൽ പത്മശ്രീ, ഖേൽരത്ന പുരസ്കാരങ്ങൾ നൽകി മീരാബായ് ചാനുവിനെ രാജ്യം ആദരിച്ചിട്ടുണ്ട്
𒊹︎︎︎നീരജ് ചോപ്ര
☞︎︎︎ ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയത്: നീരജ് ചോപ്ര(87.58 𝙼𝚎𝚝𝚎𝚛)
☞︎︎︎ ഹരിയാന സ്വദേശി
☞︎︎︎ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ(track and field) വ്യക്തിഗത സ്വർണം നേടുന്ന ആദ്യ താരം
➪ ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ താരം : അഭിനവ് ബിന്ദ്ര (2008 ബെയ്ജിങ്)
☞︎︎︎ നീരജ് തന്റെ മെഡൽ സമർപ്പിച്ചത് - മിൽക്കാ സിംഗിന്
☞︎︎︎ ഒളിമ്പിക്സ് മെഡൽ നേടിയ തോടുകൂടി ലോകറാങ്കിങ്ങിൽ നീരജ് ചോപ്രക്കു രണ്ടാംസ്ഥാനം
𒊹︎︎︎ ലവ്‌ലിന ബോർഗോഹയ്ൻ
☞︎︎︎ടോക്കിയോ ഒളിമ്പിക്സിൽ 69 കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത് : ലവ്‌ലിന ബോർഗോഹയ്ൻ
☞︎︎︎അസം സ്വദേശി
☞︎︎︎ആസാമിൽ നിന്നും ഒളിമ്പിക്സിനു യോഗ്യത നേടുന്ന ആദ്യ വനിതാ
☞︎︎︎ വിജേന്ദർ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടുന്ന താരം : ലവ്‌ലിന ബോര്‍ഗോഹെയ്‌ൻ
𒊹︎︎︎പുസർല വെങ്കിട്ട സിന്ധു
☞︎︎︎2020 ടോക്യോ ഒളിമ്പിക്സ്സിൽ പി വി സിന്ധുവിനു വെങ്കലം
☞︎︎︎ തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം : പുസർല വെങ്കിട്ട സിന്ധു(ആന്ധ്രാ പ്രാദേശ്)
☞︎︎︎ 2016 റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയിരുന്നു
𒊹︎︎︎ബജറങ് പുനിയ
☞︎︎︎2020 ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ബജറങ് പുനിയക്ക് വെങ്കലം
𒊹︎︎︎രവികുമാർ ദഹിയ
☞︎︎︎ 2020 ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ 'രവികുമാർ ദഹിയ' വെള്ളി നേടി
☞︎︎︎ ഹരിയാന സ്വദേശി
𒊹︎︎︎ഒളിമ്പിക്സ് ഹോക്കി
☞︎︎︎ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് 41 വർഷങ്ങൾക്കുശേഷം വെങ്കലമെഡൽ
☞︎︎︎ ജർമനിയെയാണ് മത്സരത്തിൽ ഇന്ത്യ തോൽപ്പിച്ചത്
➪ജർമനിയെ 5-4ന് തോൽപ്പിച്ചു
☞︎︎︎ പന്ത്രണ്ടാം തവണയാണ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്(അവസാനം-1980)
☞︎︎︎ ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം:- ഇന്ത്യ
☞︎︎︎ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ മനപ്രീത് സിംഗ്
☞︎︎︎ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ ആയ പി ആർ ശ്രീജേഷിലൂടെ ആണ് മെഡൽ(2nd മലയാളി)
➪ഒളിമ്പിക്സിൽ 49 വർഷങ്ങൾക്കു ശേഷം കേരളത്തിനു മെഡൽ നേട്ടം
➪ ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി : മാനുവൽ ഫെഡറിക് (1972-മ്യുണിക്)
➪ മലയാളി ഒളിമ്പ്യൻ ഫ്രെഡറിക് മാനുവലിന്റെ (Hockey) പേരിൽ നാമകരണം ചെയ്യപ്പെട്ട റോഡ് : പയ്യാമ്പലം ബീച്ച് റോഡ് , കണ്ണൂർ
𒊹︎︎︎തുടർച്ചയായി എട്ട് ഒളിമ്പിക്സുകളിൽ പങ്കെടുത്ത ആദ്യ അത്ലറ്റ് : ജസ്യൂട്ട് എയ്ഞ്ചൽ ഗാർഷിയ(സ്പെയിൻ)
➪ 7 ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യക്കാരനും, ഏക ടെന്നീസ് താരം : ലിയാൻഡർ പേസ്
𒊹︎︎︎ ഒളിമ്പിക്സിൽ 100 മീറ്ററിലും 200 മീറ്ററിലും മെഡൽ നേട്ടം നിലനിർത്തുന്ന ആദ്യ വനിതാ താരം:- എലൈൻ തോംപ്സൺ ഹെറ(ജമൈക്ക)
➪ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ ഒളിമ്പിക് റെക്കോർഡോടെ സ്വർണം നേടിയത് (10.61s)
➪ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ 4 വ്യക്തിഗത സ്വർണം നേടുന്ന ആദ്യ വനിത
𒊹︎︎︎ ടോക്കിയോ ഒളിമ്പിക്സ് പുരുഷവിഭാഗം ഹൈജംപിൽ സ്വർണമെഡൽ പങ്കുവെച്ചത്:- മുഅതസ് ബാഷിം(𝚀𝚊𝚝𝚊𝚛) & ജിയാൻ മാർകോ ടംബറി(𝙸𝚝𝚊𝚕𝚢)
𒊹︎︎︎ ഒളിമ്പിക്സ് അത്‌ലറ്റിക് വിഭാഗത്തിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ വനിത : അലിസൺ ഫെലിക്സ്(𝚄𝚂𝙰- 4 ഒളിമ്പിക്സിൽ ആയി 11 മെഡൽ നേടി)
𒊹︎︎︎ ഒളിമ്പിക് നീന്തലിൽ (200m butterfly)മൈക്കിൾ ഫെലിപ്സ്ന്റെ റെക്കോർഡ് മറികടന്ന താരം :ക്രിസ്റ്റോഫ് മിലാക്
𒊹︎︎︎ ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന വനിതാ നീന്തൽതാരമെന്ന റെക്കോർഡ് നേടിയത്: എമ്മ മാക്യോൺ(ഓസ്ട്രേലിയ)
☞︎︎︎ 7 മെഡലുകളാണ് എമ്മ നേടിയത്
𒊹︎︎︎ Laurel Hubbard: First transgender athlete to compete at Olympics (New Zealand ) - Weightlifting
𒊹︎︎︎ 2020 ടോക്കിയോ ഒളിമ്പിക്സിലെ അതിവേഗ താരം [100m Winner] : ലമൊന്റ് മാർസൽ ജേക്കബ്സ് (ഇറ്റലി )
𒊹︎︎︎ 2020 ടോക്കിയോ ഒളിമ്പിക്സിലൂടെ തങ്ങളുടെ ആദ്യ സ്വർണം നേടിയ രാജ്യങ്ങൾ : ബർമുഡ, ഫിലിപ്പൈൻസ് .
𒊹︎︎︎2020 ഒളിമ്പിക്സ് ഏറ്റവും കൂടുതൽ മെഡൽ -അമേരിക്ക ( 39 Gold, 113 Medals)
☞︎︎︎രണ്ടാം സ്ഥാനം -ചൈന(38 സ്വർണം )
☞︎︎︎മൂന്നാം സ്ഥാനം -ജപ്പാൻ (27 സ്വർണം )
🏆ഇന്ത്യ - 48-ആം സ്ഥാനം
☞︎︎︎ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഒളിമ്പിക്സ്:- ടോക്കിയോ (7മെഡൽ)(1 സ്വർണം,2 വെള്ളി,4 വെങ്കലം )
𒊹︎︎︎ 𝑶𝒍𝒚𝒎𝒑𝒊𝒄𝒔 𝑯𝒊𝒔𝒕𝒐𝒓𝒚
☞︎︎︎ ലോകത്തിൽ നടക്കുന്നതിൽ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ കായിക മാമാങ്കം - ഒളിമ്പിക്സ് (രണ്ടാം സ്ഥാനം - കോമൺവെൽത്ത് ഗെയിംസ്)
➪ കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ് - ആഷ്ലി കുപ്പർ
☞︎︎︎ ഒളിമ്പിക്സിന്റെ പിതാവ് - ബാരൺ പിയറി ഡി. കുബർട്ടിൻ
➪ പാരാലിമ്പിക്സിന്റെ പിതാവ് - ലുഡ്വിഗ് ഗുട്ട്മാൻ
➪ യൂത്ത് ഒളിമ്പിക്സിന്റെ പിതാവ്- ജാക്വിസ് റോഗ്
☞︎︎︎ പുരാതന ഒളിമ്പിക്സ് ആരംഭിച്ച വർഷം - ബി.സി.776(ഒളിമ്പിയ-ഗ്രീസ്)
➪ പുരാതന ഒളിമ്പിക്സ് ഒരു ദിവസമാണ് നീണ്ടു നിന്നത്
➪ പുരാതന ഒളിമ്പിക്സിലെ ആദ്യ വിജയി - കോറിബസ്
☞︎︎︎ ഒളിമ്പിക്സ് മത്സരങ്ങൾ നടന്നിരുന്നത് സിയൂസ് ദേവനെ പ്രീതിപ്പെടുത്താനായിരുന്നു.
☞︎︎︎ ഒളിമ്പിക്സ് മത്സരങ്ങൾ നിർത്തലാക്കിയ ഭരണാധികാരി - തിയോഡോഷ്യയസ് ഒന്നാമൻ (എ.ഡി. 393-ൽ, ഇദ്ദേഹം റോമൻ ചക്രവർത്തിയായിരുന്നു.)
☞︎︎︎ ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് - എ.ഡി.1896 (ഏഥൻസ്-ഗ്രീസ്)
➪ ആധുനിക ഒളിമ്പിക്സ് 16 ദിവസം നീണ്ടു നിന്നു.
➪ ആധുനിക ഒളിമ്പിക്സിലെ ആദ്യ വിജയി - ജയിംസ് ബ്രണ്ടൻ കൊണാലി
➪ ആധുനിക ഒളിമ്പിക്സിലെ ആദ്യ വനിതാ വിജയി - ഷാർലറ്റ് കുപ്പർ
➪ ആധുനിക ഒളിമ്പിക്സിലെ സുവർണതാരമായി തെരഞ്ഞെടുത്തത് - കാൾഷുമാൻ (യു.എസ്.എ)
➪ ആധുനിക ഒളിമ്പിക്സിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം - യു.എസ്.എ.
➪ ആധുനിക ഒളിമ്പിക്സ് ആദ്യമായി നടന്ന സ്റ്റേഡിയം - പാനതിനെയ്ക് സ്റ്റേഡിയം
𒊹︎︎︎ ഒളിമ്പിക്സ് വേദികൾ
➪2000 : സിഡ്നി (ഓസ്ട്രേലിയ)
➪2004 : എതൻസ് (ഗ്രീസ് )
➪2008 : ബെയ്ജിങ് (ചൈന )
➪2012 : ലണ്ടൻ (യു കെ )
➪2016 : റിയൊഡി ജെനീറോ (ബ്രസിൽ )
2020 നടക്കുന്നത് 2021ഇൽ
➪2021 : ടോക്കിയോ (ജപ്പാൻ )
➪2024 : പാരിസ് (ഫ്രാൻസ് )
➪2028 : ലോസാഞ്ചലാസ് (അമേരിക്ക )
➪2032 : ബ്രിസ്ബൈൻ (ഓസ്ട്രേലിയ)
മൂന്നാമത് ( First : മെൽബൺ : 1956. Second : സിഡ്നി ( 2000)
𒊹︎︎︎2016 റിയോ ഒളിമ്പിക്സ്
☞︎︎︎ 31-ാമത്
☞︎︎︎ ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം : വാൻഡർ ലെ ലിമ
☞︎︎︎ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ദേശീയപതാക വഹിച്ചത് : അഭിനവ് ബിന്ദ്ര
☞︎︎︎ആദ്യ സ്വർണം നേടിയത്:
വിർജീനിയ ത്രാഷർ (അമേരിക്ക-10 മീറ്റർ എയർ റൈഫിൾ)
☞︎︎︎ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ ആയ കമ്പനി : അമുൽ
☞︎︎︎ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്നത്: സാക്ഷിമാലിക് (58𝒌𝒈 ഫ്രീസ്റ്റൈൽ ഗുസ്തിയിൽ)
☞︎︎︎ ഔദ്യോഗിക മുദ്രാവാക്യം എന്ത്?
A new world
☞︎︎︎ റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര എന്താണ്?
ഷുഗർലോഫ് എന്ന പർവതം
☞︎︎︎ റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം എന്താണ്?
വിനിസ്യസ്
☞︎︎︎ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
സാക്ഷി മാലിക്
☞︎︎︎ സാക്ഷി മാലിക് ....... സംസ്ഥാനത്തി ൽ നിന്നുള്ള താരമാണ്?
ഹരിയാണ
☞︎︎︎ ഒളിമ്പിക് ബാഡ്മിന്റണിൽ പി.വി. സിന്ധു ആരോടാണ് ഫൈനലിൽ പരാജയപ്പെട്ടത്?
കരോളിന മരിൻ (സ്പെയിൻ)
☞︎︎︎ ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും സ്പ്രിന്റ് ഇനങ്ങളിൽ ട്രിപ്പിൾ സ്വർണം നേടുന്ന ആദ്യ അത്ലറ്റ് എന്ന അപൂർവ റെക്കോഡ് സ്വന്തമാക്കിയതാര്?
ഉസൈൻ ബോൾട്ട്
☞︎︎︎ ഒളിമ്പിക് ജിംനാസ്റ്റിക്സ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ ജിംനാസ്റ്റ്?
ദീപ കർമാകർ
☞︎︎︎ റിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ആര്?
മൈക്കൾ ടെമർ (ബ്രസീൽ പ്രസിഡന്റ്)
☞︎︎︎ ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങ് ഡിസൈൻ ചെയ്തത് ആര്?
ഫെർണാണ്ടോ മെയ്റില്ലസ്
☞︎︎︎ റിയോ ഒളിമ്പിക്സിൽ കേരളത്തിൽനിന്ന് എത്ര താരങ്ങൾ പങ്കെടുത്തു?
11
☞︎︎︎ ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു?
പി.ആർ.ശ്രീജേഷ്
☞︎︎︎ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം?
അമേരിക്ക
സ്വർണമെഡലുകൾ :46 (ആകെ 121 മെഡൽ)
☞︎︎︎ ഇന്ത്യ മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
67
☞︎︎︎ ഇന്ത്യയുടെ മെഡലുകൾ എത്ര?
2
☞︎︎︎ മെഡൽ പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള രാജ്യമേത്?
ബ്രിട്ടൻ
☞︎︎︎ ആതിഥേയരായ ബ്രസീൽ ഒളിമ്പിക് മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
14
☞︎︎︎ റിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ മുന്നിലുള്ള ഏഷ്യൻ രാജ്യം?
ചൈന (3-ാം സ്ഥാനം)
☞︎︎︎ഒളിമ്പിക്സിൽ പുരുഷ വിഭാഗം മാരത്തണിൽ 25-ാം സ്ഥാനത്തായി ഫിനിഷ്ചെയ്ത മലയാളി താരം?
തോന്നയ്ക്കൽ ഗോപി
☞︎︎︎റിയോ ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആര്?
സാക്ഷി മാലിക്
☞︎︎︎2016 റിയോ ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത രാജ്യങ്ങൾ?
കൊസൊവൊ, ദക്ഷിണ സുഡാൻ
☞︎︎︎ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം?
മാരക്കാന സ്റ്റേഡിയം
☞︎︎︎ ഉത്തേജക ഔഷധ ടെസ്റ്റിൽ പരാജയപ്പെട്ട് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ ഇന്ത്യൻ ഗുസ്തിതാരം?
നർസിങ് യാദവ്
𒊹︎︎︎അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ്: തോമസ് ബാക്
𒊹︎︎︎ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ
➪ 1927 ൽ രൂപീകരിച്ചു
➪ നിലവിൽ പ്രസിഡന്റ് : നരേന്ദർധ്രുവ് ബാത്ര
➪ നിലവിൽ സെക്രട്ടറി : രാജീവ് മെഹത
No comments:
Post a Comment